തെയ്യം
*******
'ആലംകോട് ജയരാമൻ...പ്രശ്നവിധിയിൽ അയാളെയാണ് കാണുന്നത്..'
തൃക്കരിപ്പൂര് കാവിലെ ഈ കൊല്ലാതെ അഗ്ന്നി ഖണ്ഡകർണൻ ജയരാമൻ...
'ജയരാമനോ... ഒരു തവണ കൂടി ഒന്ന് കവടി നോക്കു തിരുമേനി.... ജയരാമൻ... ഒരു ശുഭ ലക്ഷണമായി തോന്നുന്നില്ല.......'
'വെളിച്ചപ്പാടായിരുന്ന അച്ഛൻ മുത്തേടത്തിന്റെ മരണശേഷം വെളിച്ചപ്പെട്ട് വാള് എടുത്തത് 2 കാതം അപ്പുറത്തുള്ള ആരോ ആണ് എന്ന് കേട്ടിരുന്നു...'
'കവടി കളവ് പറയില്ല... അയാൾ തന്നെ വേണം.... 21 ദിവസത്തെ കഠിനവൃതം എടുത്ത് തെയ്യമാകാൻ.... വേണ്ട ഏർപ്പാടുകൾ എല്ലാം ചെയ്യുക....'
തൃക്കരിപ്പൂർ വീണ്ടും ഒരു വസന്തകാലം കൂടി വരുവാൻ പോകുന്നു....
കാവിൽ ഒരു പതിറ്റാണ്ടിന് ശേഷം ഒരു തെയ്യം.....
വസന്തകാലം ഇവിടുത്തുകാർക്ക് ഒരു ആഘോഷമായിരുന്നു... വേദനകളും മാറാവ്യാധികളും മാറ്റി എല്ലാവർക്കും ഐശ്യര്യം കൊണ്ടുവരുന്ന ശിവ ഭഗവാന്റെ ഖണ്ഡകർണൻ...
'പണിക്കരെ നിങ്ങൾ ഒന്ന് നോക്കി... ആരെങ്കിലും രണ്ടാളിനെ ആലങ്കോടിന് അയക്കുക.... ഇവിടെ നടന്ന പ്രശ്നവും അതിന്റെ വിധിയെ പറ്റിയും അയാളെ ധരിപ്പിക്കുക.. അയാളെ വരുത്താനുള്ള ഏർപ്പാടുകളും ചെയ്യുക...'
'തിരുമേനി അയാൾ വരാൻ കൂട്ടാക്കിയില്ലെങ്കിൽ....'
'തൃക്കരിപ്പൂർ കാവ് ഈ നാട്ടുകാർക്ക് വെറുമൊരു ക്ഷേത്രമല്ല... ഈ നാടിൻറെ ശക്തിയും ഐശ്വര്യവും എല്ലാം ആ കാവാണ്... അത് ക്ഷയിച്ചുകൂടാ.. എന്ത് വിലകൊടുത്തും അയാളെ കൊണ്ടുവരാൻ നോക്കുക.....'
'ഓനായതുകൊണ്ട് എനക്ക് അത്ര വിശ്വാസം പോരാ സ്വാമിയേ...'
പദ്മൻ പറഞ്ഞ അഭിപ്രായം ശരിയാണെങ്കിലും ആ കൂടിയിരുന്നു സഭയിൽ അത് ഒരു മുറുമുറുപ്പ് ഉണ്ടാക്കി.. അത് ആരും മറച്ചുവെച്ചതുമില്ല.. കാവിന്റെ സംരക്ഷണസമിതി സെക്രട്ടറി നായരാണ് ആദ്യം എഴുനേറ്റ് സംസാരിച്ചത്....
'ജയരാമനെ പറ്റി നാട്ടുകാർക്കുള്ള മതിപ്പ് എനക്ക് നന്നായി തിരിയും എന്ന ഇന്ന് തൊട്ട് ഈ നാട്ടുകാർക്ക് ഓൻ തെയ്യമാണ്.....'
'നായരേ ഇങ്ങള് പറഞ്ഞത് എനക്കും തിരിഞ്ഞു എന്ന ഒരു നിയന്ത്രണവും കെട്ടുറപ്പുമില്ലാത്ത ഓനെ അങ്ങട് അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല....'
മധുവാണ് എഴുനേറ്റ് മറുപടി പറഞ്ഞത് മധുവും ജയരാമനും ഒരുമിച്ചു പഠിച്ചവരാണ്....
'എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് അത്രയിടം വരെ പോയി തിരക്കുക... അയാളെ എല്ലാം പറഞ്ഞു ധരിപ്പിക്കുക ...'
തിരുമേനി പറഞ്ഞുനിർത്തി...
യോഗം അവസാനിച്ചു എല്ലാവരും പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി.. തിരുമേനി കവടി മടക്കി സഞ്ചിക്കുള്ളിൽ വെച്ച് പുറത്തേക്കിറങ്ങി...
പുറത്ത് ഇത്തവണ പതിവിലും ചൂട് കൂടുതലാണ്....
ഇനി തൃക്കരിപ്പൂർ ഉത്സവത്തിന്റെ നാളുകളാണ്... വരുന്ന വൃശ്ചികം 12 ന് തെയ്യം.... നായരും മധുവുമാണ് ജയരാമനെ കാണാൻ പോകുന്നത്..
പിറ്റേന്ന് രാവിലെ 6 ന് അമ്പലമുറ്റത് കാർ വന്നുനിന്നു... മധു കാറിൽ ഉണ്ടായിരുന്നു.. നായര് കാളി ദേവിയുടെ അമ്പലത്തിൽ തെഴുത് പ്രസാദം വാങ്ങി കാറിൽ കയറി..
ആൽത്തറ ചുറ്റി ഇടവഴിയിലൂടെ പൊടിപറത്തികൊണ്ട് കാർ പതുക്കെ ടാർ ഇട്ട റോഡിലേക്ക് കയറി... മധു പൊടുന്നനെ നായരേ നോക്കി...
'10 കൊല്ലം കഴിഞ്ഞല്ലേ നകുലൻ മരിച്ചിട്ട്...'
നായർ വീണ്ടും മൗനം തുടർന്നു.....
10 കൊല്ലം മുന്നേയുള്ള ഒരു ഡിസംബർ മാസത്തിലെ തെയ്യം... അന്ന് നീലേശ്വരത്തുകാർക്ക് തെയ്യം ഒരു ഉത്സവം മാത്രമായിരുന്നില്ല മറിച്ചു നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമായിരുന്നു... നായരുടെ മകനാണ് നകുലൻ... ആ കൊല്ലാതെ തെയ്യമാകാൻ വിധി വന്നത് നകുലനായിരുന്നു... നായർക്ക് അന്ന് അതിനോട് ചെറിയ എതിർപ്പ് ഉണ്ടായിരുന്നു തെയ്യം കഴിഞ്ഞു 1 ആഴ്ചക്ക് ശേഷം നകുലന്റെ വിവാഹമായിരുന്നു... അങ്ങനെ 21 ദിവസത്തെ കഠിനമായ വൃതത്തിനും പഠനത്തിനും ശേഷം തെയ്യത്തിന്റെ ദിവസം വന്നെത്തി...
ദേഹം അകെ തെയ്യത്തിന്റെ വേഷമണിഞ്ഞു.. ഏതാണ്ട് 3 ആളുകളുടെ പൊക്കം ഉണ്ടാകും കുരുത്തോല കൊണ്ടുള്ള മുടിക്ക്.... അരക്ക് ചുറ്റും 16 തീപന്തങ്ങൾ കൊളുത്തിവെച്ചാണ് ആട്ടം...
ഭദ്രകാളിയുടെ ശരീരത്തിലെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കർണത്തിലൂടെ പുറത്തുവന്ന ഭീകര മൂർത്തിയാണ് കണ്ഠകർണൻ....
അങ്ങനെ രൗദ്രഭാവം ഉൾകൊണ്ട തെയ്യം തുള്ളി പന്തം കുടഞ്ഞു കളയുന്നതിന്റെ ഇടയിൽ നകുലന്റെ ദേഹത്തേക്ക് തീ പെട്ടന്ന് പടർന്നു കയറി...
വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും 90% അധികം പൊള്ളലേറ്റ നകുലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ.....
3 ദിവസങ്ങൾക്ക് അപ്പുറം പ്രശ്നം വെച്ച പണിക്കരും മരിച്ചു... വിഷം തീണ്ടിയിരുന്നു...
അന്ന് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യമായിരുന്നു പണിക്കർക്ക് കണക്കുകൾ പിഴച്ചു......
പിന്നീട് ഇതുവരെ തൃക്കരിപ്പൂർ ഒരു തെയ്യം ഉണ്ടായിട്ടില്ല.... ഒരു പതിറ്റാണ്ടിനിപ്പുറം ശക്തി ക്ഷയിച്ചു തുടങ്ങി മാറാ വ്യാധികൾ വിട്ടൊഴിയാത്ത നാടിനെ രക്ഷിക്കാൻ വീണ്ടും ഒരു ഖണ്ഡകർണൻ തെയ്യം കൂടി.....
ജയരാമൻ...
കാർ അയാളുടെ വീടിന്റെ മുന്നിൽ വന്ന് നിന്നു.... വീടിന്റെ ചുറ്റും വെളുത്ത ലിലി പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.... വശ്യമായി എല്ലാത്തിനെയും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു സൗന്ദര്യമുണ്ട് ആ വീടിന്....
പടിപ്പുര വാതിലിൽ അയാളുടെ പേരും ഡെസിഗ്നേഷനും ഒരു ചേമ്പ് പാളിയിൽ എഴുതിയിരുന്നു....
കാലപ്പഴക്കത്തിൽ അത് ദ്രവിച്ചും ക്ലാവ് പിടിച്ചും പോയിരിക്കുന്നു... വ്യപിരികൾ തുരുമ്പെടുത്ത് അടർന്നു വീഴാറായ നിലയിലാണ് ആ പടിപ്പുര വാതിലുകൾ... അയാൾ തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപകനായിരുന്നു...
അറിവിലും പാണ്ഡിത്യത്തിലും അയാളോളം അവിടെ ആരുമില്ലായിരുന്നു.... ബുദ്ധിരാക്ഷസൻ....
പുകയിലയുടെ ചുരുട്ടുകൾ പുകച്ചുകൊണ്ട് അയാൾ പണ്ട് കഥകളും കവിതകളും എഴുതുമായിരുന്നു... അതും ജീവനുള്ളവ....
പിന്നീട് പുകയിലയിൽ നിന്നും എപ്പോഴോ കറുപ്പിലേക്ക്(കഞ്ചാവ്)അയാൾ മാറി....
ആ സമയത് എപ്പോഴോ ആയിരുന്നു അയാളുടെ വിവാഹവും......
വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം അയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി... അത് അയാളിൽ ഉണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു അന്ന് തൊട്ട് വല്ലപ്പോഴും മാത്രം ഉണ്ടായിരുന്ന മദ്യപാനം അയാൾ സ്ഥിരമാക്കി...
ജീവിതത്തിന്റെ അടുക്കും ചിട്ടകളും എവിടെയോ പോയി.....
അയാൾക്ക് താഴെ രണ്ട് പെങ്ങമാരുണ്ട് ഒരാളുടെ വിവാഹം കഴിഞ്ഞതാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അവരെ തറവാട്ടിൽ കൊണ്ടാക്കി... ഇളയ സഹോദരി ഡിഗ്രി വിദ്യാർത്ഥിയും
ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തലയിലുള്ള അയാൾ പക്ഷെ അലസമായി കടത്തിണ്ണകളിലും ആൽത്തറകളിലും രാത്രികൾ കഴിച്ചുകൂട്ടുന്നു........
മുറ്റത്ത് കാർ വന്ന ശബ്ദം കേട്ടിട്ട് അയാളുടെ ഇളയ സഹോദരി പുറത്തേക്കിറങ്ങി നോക്കി... ഞങ്ങളെ കണ്ട അവർ വിളിച്ചു വരാന്തയിൽ ഇരുത്തി... എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചായ എടുക്കാൻ എന്നോണം അവർ ഉള്ളിലേക്ക് കയറി പോയി... നായർ എന്തോ ഒന്നിൽ ശ്രദ്ധ പതിപ്പിച് അതിൽ തന്നെ നോക്കി ഇരുന്നു.... എന്റെ കണ്ണുകൾ വീടിന്റെ ചുറ്റും എന്തോ തേടിക്കൊണ്ടിരുന്നു.....
ഇല്ല അയാൾ ഇവിടെയില്ല.... പണിക്കർ എന്തിനാണ് അയാളുടെ പേര് പറഞ്ഞത് എന്ന് ഇപ്പോഴും അറിയില്ല.... ഒരുപക്ഷെ അയാൾക്ക് തെറ്റിയതാണെങ്കിലോ !!
ജയരാമൻ.. മനസ്സ് ഒരിക്കൽ താളം തെറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് അറിയപെടെണ്ടാ ഒരാൾ... അയാൾ എനിക്ക് ഇന്നും ഒരു കൗതുകമാണ്... അയാൾ എന്ന കഥ വായിക്കാൻ ആരും ശ്രമിച്ചിട്ടില്ല.....
അല്ല ഉണ്ട് ഒരാൾ....
അവൾ ! പ്രഭാ....
വെള്ളാരം കണ്ണുള്ളവൾ.....
അവളുടെ മരണം.... അതിനുശേഷമാണ് അയാളുടെ ജീവിതം ഇങ്ങനെ താളം തെറ്റാൻ തുടങ്ങിയത്... പതിയെ പതിയെ വീട്ടുകാർക്കും നാട്ടുകാർക്കും അയാൾ വെറും ജയരാമൻ മാത്രമായി പലപ്പോഴും പുച്ഛവും ശകാരങ്ങളുമായി നാട്ടുകാർ കൂടുമെങ്കിലും അയാൾ പരമാവധി ഒഴിഞ്ഞുമാറും.... ഇപ്പോഴും ഈ തെയ്യത്തിന് അയാൾ സമ്മതം മൂളിയാലും അയാളെ ആരും അംഗീകരിക്കാൻ പോകുന്നില്ല ഒരിക്കലും.....
ഓർമയിൽ ഞങ്ങളുടെ പഴയ കോളേജ് ജീവിതം തെളിഞ്ഞു...
പ്രഭ അവൾ കഥകളുടെ കൂട്ടുകാരി ആയിരുന്നു... കഥകൾക്കും കവിതകൾക്കും ജയരാമന് ഒരു എതിരാളി ഉണ്ടെങ്കിൽ അത് അവൾ മാത്രമാണ്.... പഠിത്തത്തിലും മിടുക്കി.. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ...
അവസാന വർഷ പരീക്ഷകൾ കഴിഞ്ഞു അവർ ഒരുമിച്ചാണ് നടന്നു തുടങ്ങിയത്.... പെയ്തു തോരാത്ത മഴയിൽ പരസ്പരം സ്വപ്നങ്ങൾ പങ്കു വെച്ച നടന്ന വഴിയിൽ എവിടെ നിന്നോ പാഞ്ഞു വന്ന കാർ അവളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.... റോഡിൽ തലയിടിച്ചു രക്തത്തിൽ കുളിച്ചു അവൾ അവന്റെ മുന്നിലേക്കാണ് വീണത്.... അത് അവനെ വല്ലാത്ത ഒരു വിഭ്രാന്തിയിൽ കൊണ്ടെത്തിച്ചു... പിന്നീട് എപ്പോഴോ അവൻ അതിൽ നിന്നും മുക്തനായി.....
'മധു ചായ....'
'നായർ എന്നെ തട്ടി വിളിച്ചു...'
അയാളുടെ സഹോദരി ചായയുമായി പതിയെ നടന്നു വന്നു...
'ജയരാമൻ...'
ചായ കുടിക്കുന്നതിന്റെ ഇടയിൽ നായർ പൊടുന്നനെ അയാളുടെ സഹോദരിയോടായി ചോദിച്ചു..
'ഇവിടെ ഇല്ലാ... ഏട്ടൻ ഒരു യാത്രയിലാണ് 1 ആഴ്ച കൂടി കഴിഞ്ഞാൽ തിരികെ എത്തും എന്നാണ് പറഞ്ഞത്...'
'എന്നാണ് പോയത്....'
'2 ആഴ്ച...'
ആ കുട്ടി പെട്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി...ഒറ്റക്ക് അതും 3-4 ആഴ്ച യുടെ യാത്രക്ക് അയാൾ അങ്ങനെ തനിച് പോകാറില്ല.....
നായർ എന്റെ മുഖത്തേക്ക് നോക്കി
തീർത്തും നിസഹായത നിറഞ്ഞ ഒരു മുഖമായിരിക്കും അയാൾക്ക് എന്നിൽ നിന്നും കിട്ടിയത് എന്ന് ഞാൻ കരുതി..
'എവിടേക്കാണ് പോയത്... ബന്ധപ്പെടാൻ നമ്പർ അല്ലെങ്കിൽ വിലാസം എന്തെങ്കിലും.... '
'ഒരു തീർത്ത യാത്രയിലാണ് എന്നാണ് പറഞ്ഞത്.. കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.... '
'ഇപ്പോൾ ഇങ്ങനെ.... പ്രേത്യേകിച്ചു എന്തെങ്കിലും.... '
ഞാൻ ആ കുട്ടിയോടായി ചോദിച്ചു....
മറുപടിയായി ആ കുട്ടി ഒന്ന് പുഞ്ചിരിച്ചു....
'നിങ്ങൾ വരും എന്ന് ഏട്ടൻ പോകുന്നതിന് മുന്നേ പറഞ്ഞിരുന്നു.... നിങ്ങൾക്ക് തരാനായി ഒരു കുറിപ്പും തന്നിട്ടുണ്ട്.... '
ആ കുട്ടി പറഞ്ഞത് കേട്ട് അക്ഷരാർത്ഥത്തിൽ ഞാനും നായരും ഞെട്ടി.... ഞങ്ങൾ പരസ്പരം നോക്കി പോയി.... ഇന്നലെ പണിക്കർ പ്രെശ്നം വെച്ച് പറഞ്ഞ കാര്യം അയാൾ എങ്ങനെ 2 ആഴ്ചക്ക് മുന്നേ അറിഞ്ഞു...
'ഒരു നിമിഷം ഒന്ന് ഉള്ളിലേക്ക് വരുമോ... മുകളിൽ ഒരു പൂജ മുറിയുണ്ട്... അവിടെ സ്ത്രീകൾക്ക് പ്രേവേശനമില്ല... അവിടെയാണ് ഏട്ടന്റെ സാധങ്ങൾ എല്ലാം... നിങ്ങൾക്ക് ഉള്ള കുറിപ്പും.... '
ഞാനും നായരും ഉള്ളിലേക്ക് നടന്നു... അയാളുടെ മൂത്ത സഹോദരി അടുക്കളയിൽ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.....
ഇടത് വശത്തുള്ള കോണി പടി ആ കുട്ടി ചൂണ്ടി...
'കോണി കയറി കിഴക്കോട്ട് ഇടനാഴിയിലൂടെ നടന്ന ഏട്ടന്റെ മുറിയാണ്... അതിനോട് ചേർന്ന് പൂജ മുറിയും.... '
ഞാൻ മുന്നിലും നായർ എന്റെ പിന്നിലുമായി ഞങ്ങൾ നടന്നു...
നടക്കുന്നതിന്റെ ഇടയിൽ നായർ അത്ഭുതം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു....
'എങ്കിലും ഓന് എങ്ങനെ.....ആ കിടാവ് പുളു പറഞ്ഞതാ?..... '
'അറിയില്ല... ആ കുട്ടി എന്തിന്.... ഓന്റെ മുറിയിൽ കേറി നോക്കാം... '
കോണി കേറി ഇടനാഴിയിലൂടെ അയാളുടെ മുറിയിലേക്ക് ഞങ്ങൾ നടന്നു....
ആ മുറിയും ചുറ്റുപാടും തീർത്തും ഞങ്ങളെ അത്ഭുത പെടുത്തി...
അയാൾ ഒരു പുസ്തകത്തിന്റെ പണിപ്പുരയിൽ ആയിരുന്നു എന്ന് തോന്നുന്നു...
മേശയുടെ മുകളിൽ എഴുതി തീർത്ത പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഉണ്ടായിരുന്നു.... ഞാൻ അത് കയ്യിൽ എടുത്ത് പേര് വായിച്ചു...
"തെയ്യം by ആലംകോട് ജയരാമൻ"
ആ കുട്ടി പറഞ്ഞത് ശരിയാണ് അയാൾ എല്ലാം മുന്നേ കൂട്ടി കണ്ടിരുന്നു.... അതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും അയാൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു....
തെയ്യത്തിന്റെ ചിട്ട വട്ടങ്ങളും കഠിനമായ വൃതങ്ങളും എല്ലാം എല്ലാം അയാൾ എഴുതി തയ്യാറാക്കി മുറിയിൽ സൂക്ഷിച്ചിരുന്നു... മുറിയിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്ന എന്നെ നായർ അടുത്തുള്ള പൂജ മുറിയിലേക്ക് വിളിച്ചു...
അവിടെയും ജയരാമൻ എന്നെ തീർത്തും ഞെട്ടിച്ചു...
തെയ്യത്തിന് വേണ്ട ഒരുക്കുകളും ചായക്കൂട്ടുകളും എല്ലാം അയാൾ തയ്യാറാക്കിയിരുന്നു...അതിന് സമീപത്തായി ഒരു കെടാവിളക്കും അയാൾ കരുതിയിരുന്നു....
അവിടെ ഭദ്രകാളി ദേവിയുടെ ഉടവാളും ഉണ്ടായിരുന്നു... വെളിച്ചപ്പാടിന്റെ ഉടവാൾ.....
അതിന് സമീപത്തായി ആ പെൺകുട്ടി പറഞ്ഞ കുറിപ്പും ഉണ്ടായിരുന്നു...
ഞാൻ ആ കുറിപ്പ് കൈയിൽ എടുത്തു....
ഞാൻ അത് വായിക്കാൻ തുടങ്ങി...
"ഞാൻ നിങ്ങളുടെ വരവ് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു... കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 4 ആഴ്ച മുന്നേ....
അഗ്നി ഖണ്ഡകർണൻ... നീണ്ട 10 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുന്ന വസന്തകാലം....
ഈ കുറിപ്പ് നിങ്ങൾ വായിക്കുമ്പോൾ ഒരുപക്ഷെ ഞാൻ ഒരു യാത്രയിലാകാം... മനസ്സും ശരീരവും രണ്ട് വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എന്നിലേക്ക് കയറിക്കൂടിയ ചിലതുണ്ട്... അതിനെ ഉപേക്ഷിച്ചു മോക്ഷപ്രാപ്തി നേടണം..
ഞാൻ ഉടനെ എത്തും കാത്തിരിക്കുക...
ഇത്തവണത്തെ തെയ്യം ഞാൻ ആണ്...
ആലംകോട് ജയരാമൻ... '
അയാൾ തിരികെ എത്തുമ്പോൾ വിവരങ്ങൾ ധരിപ്പിക്കാൻ സഹോദരിയോട് പറഞ്ഞു ഏല്പിച്ചിട്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി....
വണ്ടിയിൽ കയറി ഉടനെ നായരുടെ മുഖം തെളിഞ്ഞു....
'നമ്മൾ കരുതിയ പോലെ അല്ല അയാൾ.... തീർത്തും ജ്ഞാനി... പണ്ഡിതൻ....ഇന്നലെ മാത്രം നമ്മൾ കണ്ടെത്തിയ അയാളുടെ പേരു ഏതാണ്ട് 4 ആഴ്ചകൾ മുന്നേ അയാൾ കണ്ടെത്തിയിരിക്കുന്നു......'
മധു എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്നു... നായർ മധുവിനോടായി ചോദിച്ചു...
'എന്താണ് ഇത്ര ചിന്ത....'
'അല്ല നായരേ വെളിചപ്പാടിന്റെ മരണശേഷം ദേവി വെളിച്ചപ്പെട്ടത് ദൂരെ ഉള്ള ആർക്കോ ആയിരുന്നു എന്നല്ലേ നാട്ടിൽ പാടി നടക്കുന്നത്... പക്ഷെ അദ്ദേഹത്തിന്റെ വാൾ അല്ലെ ജയരാമന്റെ പൂജ മുറിയിൽ....'
'ശരിയാണ്.... ഒന്ന് മാത്രം മനസ്സിലാക്കുക... നമ്മൾ ഈ കണ്ടതും കേട്ടതും ഒന്നുമല്ല അയാൾ....എന്തായാലും എല്ലാം ശുഭമായല്ലോ.... ഉത്സവത്തിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാൻ തുടങ്ങുക.....'
വീണ്ടും തൃക്കരിപ്പൂർ വസന്തകാലത്തിന്റെ ഒരുക്കത്തിലാണ്....
വേദനകളും മാറാവ്യാധികളും മാറ്റി എല്ലാവർക്കും ഐശ്യര്യം കൊണ്ടുവരുന്ന ശിവ ഭഗവാന്റെ അഗ്നി ഖണ്ഡകർണൻ തെയ്യത്തിന്റെ ഒരുക്കത്തിനായി ഒപ്പം അയാളുടെ വരവിനായി.....
'ആലംകോട് ജയരാമൻ...'
അക്ഷയ്..

