Saturday, 20 May 2017

ഒച്ചപ്പാട്
-------------  
'എവിടായിരുന്നു ഇത്രയും നേരം ? മഴ എല്ലാം നനഞ്ഞു കയറി വന്ന കോലം നോക്ക്...വേഗം പോയി തല തോർത്ത് ഇനി പനി കൂടി പിടിപ്പിക്കണ്ട...'

അവൾ കണ്ണ് ചുവപ്പിച്ചു എന്നെ നോക്കി,
'ആകെ കൂടി ഒരു ദിവസമേ നിങ്ങളെ കാണാൻ കിട്ടു അന്നും ഇതുപോലെ വൈകി വന്നാലോ ഷോപ്പിങ്ങിനു കൊണ്ടുപോകാം എന്ന് പറഞ്ഞതും മറന്നു കാണും...'
കയ്യിൽ ഇട്ട വള ഊരി മേശപ്പുറത്ത് വെച് അവൾ അടുക്കളയിൽ കയറി എന്നോട് ഉള്ള ദേഷ്യം മുഴുവൻ അവൾ പാത്രങ്ങളിൽ തീർത്തു ഇടക്ക് കുറെ ഉച്ചയും ബഹളവും കേട്ടുകൊണ്ട് ഇരുന്നു...

'എന്റെ വിധി അല്ലാതെ എന്ത് പറയാൻ ഈ മനുഷ്യനെ ഒക്കെ ഞാൻ അല്ലാതെ വേറെ ആരെങ്കിലും പ്രേമിക്കുവോ,അന്ന് ഒക്കെ എന്തായിരുന്നു എന്നും ഐസ് ക്രീം വാങ്ങിത്തരുന്നു, പാർക്കിൽ പോകുന്നു, സിനിമയ്ക്ക് കൊണ്ടുപോകുന്നു, കല്യാണം കഴിഞ്ഞു വർഷം 4 ആയി ഒന്ന് പുറത്തു കൊണ്ട് പോകാനോ എന്തെങ്കിലും ഒക്കെ വാങ്ങി തരാനോ സ്നേഹത്തോടെ എന്തെങ്കിലും സംസാരിക്കാനോ ഒന്നും ഇവിടെ ഉള്ള ആൾക്ക് സമയം ഇല്ലാ എപ്പോഴും ജോലി തിരക്ക്' 
പറഞ്ഞു തീരാത്ത പരിഭവങ്ങളുമായി അയാൾക്ക് ഉള്ള ചായയുമായി അവൾ ഉമ്മറത്തേക്ക് ചെന്നു , അവൾ പറഞ്ഞത് എല്ലാം കേട്ടുകൊണ്ട് അയാൾ ഉമ്മറത്തെ തൂണിൽ ചാരി ഇരിക്കുണ്ടായിരുന്നു ,
'ഞാൻ പറഞ്ഞത് വല്ലതും നിങ്ങൾ കേട്ടോ മനുഷ്യ...ആര് കേൾക്കാൻ ! നിങ്ങൾ ഇവിടെ ഇരുന്ന് ഉറങ്ങിയോ എഴുന്നേറ്റു ചായ കുടിച്ച എന്നിട് വന്ന് അടുക്കളയിൽ വല്ലതും ആക്കാൻ എന്നെ ഒന്ന് സഹായിക്ക്,
ചേട്ടാ എന്ത് ഉറക്കമാ ഇത് എഴുന്നേൽക്ക് ചേട്ടാ.....
ദേ എഴുന്നേറ്റ് വന്നേ ചേട്ടാ..എനിക്ക് ശെരിക്കും പേടി ആവുന്നുണ്ട്‌ കേട്ടോ, കളി മതിയാക്ക് കേട്ടോ'...
അവളുടെ കണ്ണുകൾ ഈറൻ അണിയാൻ തുടങ്ങി .അയാൾ വിളി കേൾക്കാതെ ആയി.അവൾ പൊട്ടി കരഞ്ഞു ആ കരച്ചിൽ പതിയെ മഴയോട്‌ ചേർന്നു .അയാൾ അവളെ ഒറ്റിക്ക് ആക്കി ഓടി മറഞ്ഞു ഒരു വാക്കുപോലും പറയാതെ ....

അക്ഷയ്... 

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...