Sunday, 16 April 2023

എന്റെ ഇക്കാക്കടെ പ്രേമം


 എന്റെ ഇക്കാക്കടെ പ്രേമം


****************************

മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റെ ഇക്ക.. ആളൊരു മുൻകോപിയും അതുപോലെ തന്നെ ഒരു പേടി തൊണ്ടനും ആണെങ്കിലും അത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ മൂപ്പർ ഇതുവരെ ഒരു അവസരം കൊടുത്തിട്ടില്ല.. കാര്യമായി ജോലി ഒന്നും ആകാത്തതുകൊണ്ട് നാട്ടിൽ ഉപ്പ നടത്തി വന്നിരുന്ന ഒരു പലവ്യഞ്ജന കടയിൽ കണക്കുപിള്ള ആയിട്ട് ഇക്ക കുറെ കാലം ഇരുന്നു... പെണ്ണ് കാണാൻ പോകുമ്പോൾ പുതിയാപ്ല പീടികയിൽ ചുമ്മാ ഇരുപ്പാണ് എന്ന് പറഞ്ഞു ആദ്യം വന്ന ആലോചന പോയി അങ്ങനെ രണ്ടാമത്തേതും പോയി മൂന്നാമത്തേതും പോയി അങ്ങനെ ഒടുക്കം ആ എണ്ണവും പോയി.... വൈകിട്ടത്തെ കണക്ക് നോക്കുമ്പോൾ വിറ്റ സാധനത്തെക്കാൾ കുറവ് പൈസ പെട്ടിക്കുള്ളിൽ കണ്ടു തുടങ്ങിയത് മുതൽ കടയിൽ വെറുതെ ഇരിക്കുക എന്ന ആ ജോലിയും പോയി... അല്ല പിരിച്ചു വിട്ടു.. അതാകും കൂടുതൽ കറക്റ്റ്... ഉപ്പ കയ്യിൽ പിടിച്ചു പിരിച്ചാണ് വിട്ടത് എന്ന് ഉമ്മ പറയും... അന്ന് പിരിച്ചു വിട്ടതിന്റെ പാട് കരിനിലിച്ചു ഇപ്പോഴും കയ്യിലുണ്ട്... 

അങ്ങനെ ഇരിക്കെ ഇക്കാന്റെ കൂടെ പഠിച്ചവരുടെ ഗാങ്ങിലെ കൂട്ടുക്കാരിൽ ആദ്യം കല്യാണം കഴിഞ്ഞ ആളിന്റെ 2 മത്തെ കൊച്ചിന്റെ നൂല് കെട്ടും അവസാനത്തെ കൂട്ടുകാരന്റെ കല്യാണവും കഴിഞ്ഞപ്പോൾ മൂപ്പർ ഒരു തീരുമാനം അങ്ങ് എടുത്തു.. ഇനിയും പിടിക്കക്കോ ചുമ്മാതെ തിരിഞ്ഞു ഇരിക്കാനോ പോകുന്നില്ല പകരം ഗൾഫിൽ പോകുവാണ് എന്ന്...ആ സമയത്ത് കല്യാണ പ്രായമായിട്ടും ജോലി ആകാത്തവർ ഗൾഫിൽ പോയി ഒരു ജോലി മേടിച്ചു ലീവിന് വന്ന് പെണ്ണ് കെട്ടുന്നത് ഒരു ട്രെൻഡ് ആയിരുന്നു... 

അങ്ങനെ ഹാലിളകിയ ഇക്ക നാട്ടിൽ ട്രാവെൽസ് നടത്തിയിരുന്ന രാജേഷിന്റെ കയ്യിൽ പണവും പേപ്പറുകളും എല്ലാം കൊടുത്ത് പാസ്പോർട്ട്‌ ഒക്കെ എടുത്ത് ഒടുക്കം ഗൾഫിൽ പോയി... ആ പാസ്പോർട്ട്‌ എടുത്തത് വേറൊരു തമാശയാണ് അത് പിന്നീട് പറയാം.... ഇക്കാനെ ഗൾഫിൽ പോകാൻ ഉള്ള പൂതിക്ക് വേണ്ടി കറവ ഉണ്ടായിരുന്ന നല്ല 3 ആടിനെ വിറ്റത് ഉമ്മയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ 2 മത്തെ അബദ്ധം ആയിട്ടാണ് എപ്പോഴും പറയുന്നത്... അപ്പോൾ നിങ്ങൾ ചിന്തിക്കും എങ്കിലും ഒന്നാമത്തേത് എന്താണ് എന്ന്... ഇക്കാനെ ഇത്രയും കാലം തീറ്റി പോറ്റിയത് തന്നെ എന്താണ് ഇത്ര സംശയം...

അങ്ങനെ ഓടി പിടിച്ചു ഗൾഫിൽ എത്തിയപ്പോൾ ആണ് മൂപ്പർ അ സത്യം മനസ്സിലാക്കിയത്... നല്ല കാശ് കിട്ടുന്ന ജോലി കിട്ടാൻ നല്ല പഠിപ്പും വിവരവും വേണമെന്ന്..
മൂപ്പർ പഴയ പത്താം ക്ലാസും ഗുസ്തിയും ആണ്.. പ്ലസ് ടു പഠിക്കാൻ പോകാൻ എല്ലാവരും നിർബന്ധിച്ചിരുന്നു... പക്ഷെ അവിടെ ആർകും വേണ്ടാത്ത സീറ്റിനു പോലും അഡ്മിഷൻ കിട്ടാൻ പത്താം ക്ലാസ്സ്‌ പാസ്സ് ആകണം എന്നുള്ളത് കൊണ്ടും പ്ലസ് ടു പഠിക്കുന്നവർക്ക് ഉച്ച കഞ്ഞി കൊടുക്കൂല എന്ന് ആരോ മൂപ്പരോട് പറഞ്ഞത് കൊണ്ടും പഠിക്കുക എന്ന ആ ധീരമായ തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്മാറി... അങ്ങനെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞപാടെ അടുത്ത വിമാനം പിടിച്ചു നാട്ടിൽ എത്തി... പിന്നെ ഒന്ന് ഗൾഫിൽ പോയി വന്നതിനു ശേഷം ആളിതിരി ചെത്തായിട്ടോ...
മമ്മൂക്കയുടെ ബിഗ് ബി സിനിമ ഹിറ്റ്‌ ആയി നിൽക്കുന്ന സമയത്ത് ആണ് മൂപ്പർ തിരിച്ചു വരുന്നത്.. അങ്ങനെ നാട്ടിലെ സകല തുണി പീടികയിലും കയറി ഇറങ്ങി ഒടുക്കം ചങ്ങല വെച്ച ജീൻസ് മൂപ്പരും വാങ്ങി ഇട്ട്... ഈ ചങ്ങല വെച്ച സാധനം ഇട്ട് നടക്കുമ്പോൾ അത് നല്ല ഒച്ചയുണ്ടാക്കും.. സ്ഥിരമായി ചങ്ങല വെച്ച് ജീൻസ് തിരക്കി ഒരു കടയിൽ തന്നെ കയറി ഇറങ്ങിയത് കൊണ്ട് കടക്കാരൻ തന്നെ സഹികെട്ടു ഏതോ കടയിൽ നിന്നും പട്ടിക്ക് കെട്ടുന്ന ചങ്ങല വാങ്ങി ജീൻസിൽ തുന്നി പിടിപ്പിച്ചു പറ്റിച്ചതാണ് എന്നൊരു സംസാരവും ഉണ്ട്... അങ്ങനെ പാതി രാത്രിക്ക് എവിടെ എങ്കിലും ഒക്കെ കറങ്ങി തിരിഞ്ഞു ആരും കാണാതെ വീട്ടിൽ തിരിച്ചു കയറുമ്പോൾ ഈ ചങ്ങല ഒച്ച കാരണം ഉപ്പ ഉണരും കൈയോടെ പിടിക്കുകയും ചെയ്യും ഉപ്പയുടെ ഉറക്കം വലിയ തമാശയാണ്... ഒരു ചെറിയ ഒച്ച കേട്ടാൽമതി പുള്ളി എഴുന്നേൽക്കും.. ചിലപ്പോൾ കടയിൽ ഇരിക്കുമ്പോൾ അത് തുറന്നു വെച്ച ഉറങ്ങാറുണ്ട് എന്ന് ഉമ്മ പറയും... ആളുകൾ കടക്കുളിൽ കയറിയാൽ മൂപ്പർ ആ സെക്കൻഡിൽ ഉണരും... 

അങ്ങനെ ഗൾഫിൽ നിന്നും തിരിച്ചു വന്നു വെറുതെ ഇരിക്കെയാണ് ഉമ്മാന്റെ സഹോദരൻ ബാംഗ്ലൂർ നിന്നും വരുന്നത് പുള്ളിക്ക് അവിടെ കൺസ്ട്രക്ഷൻ കമ്പനി ആണ്.. 100 രൂപക്ക് ബംഗാളി പണിക്കരെ വെച്ച് പണിയിച്ചു ലക്ഷങ്ങൾ ലാഭം ഉണ്ടാക്കി.. മൂപ്പർ വലിയ മുതലാളി ആയി... 

 അങ്ങനെ മാമയുടെ ഉപദേശം പ്രകാരം ഇക്ക പാരലൽ കോളേജിൽ ചേർന്ന്... കമ്പ്യൂട്ടർ പഠിച്ചാൽ കമ്പനിയിൽ പണിക്ക് എടുക്കാം മാസം 2000 രൂപ ശമ്പളം തരാം എന്ന മാമയുടെ മോഹന സുന്ദര വാഗ്ദാനം കേട്ട് ഇക്ക പരാലൽ കോളേജിൽ കമ്പ്യൂട്ടർ കോഴ്സിന് ചേർന്നു... പണ്ട് പത്താം ക്ലാസ്സിലെ ഐ ടി പരീക്ഷയിൽ കമ്പ്യൂട്ടർ ഓൺ ആക്കാൻ നോക്കി ആ ഒരു നിലയിലെ മുഴുവൻ കറന്റ്‌ കളയിച്ചിട്ടുണ്ട് മൂപ്പർ... അത് ഒക്കെ ചരിത്രം... 

അങ്ങനെ ആ പാരലൽ കോളേജിൽ വെച്ചാണ് ഞാൻ മൂപ്പരെ ആദ്യമായി കാണുന്നത്... കല്യാണ പ്രായം കഴിഞ്ഞിട്ടും എതെങ്കിലും ഒരു കൊന്തന്റെ തലയിൽ എന്നെ കെട്ടി വെക്കാൻ ആഘോരാത്രം എന്റെ ഉപ്പ പരിശ്രമിച്ചു... പക്ഷെ നടന്നില്ല...
അങ്ങനെ ഒടുക്കം മൂപ്പരും എന്റെ വഴിക്ക് വന്നു... റെഗുലർ കോളേജിൽ ചേരാൻ ഒരു വർഷം കൂടെ വീട്ടിൽ വെറുതെ ഇരിക്കണം എന്ന് അറിഞ്ഞുകൊണ്ട് ആരുടെയോ ഉപദേശം കെട്ട് എന്നെ ഈ പാരലൽ കോളേജിൽ കൊണ്ടുവിട്ടു... പഠിക്കാൻ ഒരു താല്പര്യം ഇല്ലാത്ത നാട്ടിലെ സകലമാന തല തെറിച്ച പിള്ളേരും ആ കോളേജിൽ ഉണ്ട്.. കല്യാണം നടക്കാത്ത പെൺകുട്ടികളെ വെറുതെ വീട്ടിൽ ഇരുത്താൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വീട്ടുകാർ കൊണ്ട് വിട്ടിട്ടു പോകുന്ന സ്ഥലമാണ് ഈ കോളേജ്... പണ്ട് ടൈപ്പ് പഠിക്കാൻ പോകുന്നതിന് പകരം ഇപ്പോഴത്തെ ഫാഷൻ...

കമ്പ്യൂട്ടറിന്റെ അനന്തമായ സാദ്ധ്യതകൾ ലോകത്തിലെ എല്ലാവരിലേക്കും എത്തി തുടങ്ങുന്ന സമയം ആയതിനാൽ അത് പഠിക്കാൻ ക്ലാസ്സിൽ ആകെ 3 പേരെ ഉണ്ടായിരുന്നുള്ളു.. ഒന്ന് ഞാനും ഒന്ന് ഇക്കയും... പിന്നെ ഒരു അഞ്ജനയും.. ക്ലാസ്സ്‌ തുടങ്ങി 2 മാസം കഴിഞ്ഞപ്പോൾ തന്നെ അവൾ MKK യിലെ കിളിയെ വളച്ചെടുത്ത് അവർ ഒളിച്ചോടി പോയി... അങ്ങനെ ക്ലാസ്സിൽ ഞാനും ഇക്കയും മാത്രം...
2000 രൂപ എന്ന വലിയ പൈസയുടെ ജോലി ഇങ്ങനെ മുന്നിൽ നിൽക്കുന്നതുകൊണ്ട് ഇക്ക വളരെ കഷ്ടപ്പെട്ട് ക്ലാസ്സിൽ വരും... ദിവസവും 2 ക്ലാസുകൾ ആയിരുന്നു.. രാവിലെ തിയറി ക്ലാസും ഉച്ചക്ക് ലാബും... ലാബ് എന്ന് പറയുമ്പോൾ നിങ്ങൾ കരുതും വിശാലമായ ഒരു എ സി മുറിയും നിര നിരയായി ഇരിക്കുന്ന കമ്പ്യൂട്ടറുകളും ആണ് എന്ന്.. എങ്കിൽ നിങ്ങൾക്ക് തെറ്റി... കോളേജിന്റെ ഓഫീസിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഉള്ള ഒരേഒരു കമ്പ്യൂട്ടർ ആണ് ഞങ്ങളുടെ ലാബ്... ആ കമ്പ്യൂട്ടറിന്റെ തന്നെ കീ ബോഡിലെ ഏതൊക്കെയോ കീ പല പിള്ളേരും ഇളക്കി കൊണ്ട് പോയിട്ടുണ്ട്.. അതിന്റെ ഒക്കെ ഒക്കെ സ്ഥാനത് ഓരോ റബ്ബർ പീസ് വെട്ടി വെച്ചിട്ടുമുണ്ട്..
 മൗസിന്റെ ഉള്ളിലെ റബ്ബർ ബോൾ ഇളക്കി എറിഞ്ഞു കളിക്കുന്ന പിള്ളേരുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്.. അങ്ങനെ നീളുന്നു ഞങ്ങളുടെ കമ്പ്യൂട്ടർ ലാബിന്റെ വിശേഷം...

കമ്പ്യൂട്ടറിന്റെ ഏറ്റവും വലിയ തമാശ പഠിപ്പിക്കുന്ന മാഷിനും കാര്യമായി ഒന്നും അറിയില്ല എന്നത് തന്നെയാണ്... മിക്ക ക്ലാസ്സുകളിലും പുതിയതായി എന്തെങ്കിലും പഠിപ്പിക്കാൻ തുടങ്ങി ഓരോ വിന്ഡോ ഓപ്പൺ ചെയ്ത് അവസാനം ക്ലോസ് ചെയ്യാൻ അറിയാതെ UPS ഓഫ് ആക്കി പോകുന്നതാണ് ക്ലാസ്സിന്റെ അവസാനം.... അങ്ങനെ ഈ കലാപരുപാടി കുറെ കാലം നീണ്ടുപോയി....
അങ്ങനെ ഇരിക്കെ നല്ല മഴയുള്ള ഒരു ദിവസമാണ് അത് സംഭവിച്ചത്.... കോരി ചൊരിയുന്ന മഴയിൽ പുറത്ത് ഇറങ്ങാൻ വഴിയില്ലാതെ നിന്ന എനിക്ക് നേരെ ഇക്ക ഒരു കുട നീട്ടി... ജോൺസ് കുട മാത്രം കണ്ടിട്ടുള്ള എന്റെ മുന്നിലേക്ക് ഇക്ക നീട്ടിയത് ബട്ടൺ അമർത്തിയാൽ വിരിഞ്ഞു വരുന്ന പൂക്കളുള്ള നല്ല ഫോറിൻ കുട ആയിരുന്നു... അങ്ങനെ ആ കുടയുടെ ഭംഗി ആസ്വദിച്ചു അത് തുറക്കാൻ ശ്രമിക്കുന്നതിന് മുന്നേ അയാൾ എന്റെ കയ്യിൽ നിന്നും ആ കുടയും വാങ്ങി നിവർത്തി മുന്നോട്ട് നടന്നു പോയി... ഞാൻ ആകെ അന്തം വിട്ട് നോക്കി നിന്നു...

ഇപ്പോൾ നിങ്ങൾക്ക് തോന്നിയില്ലേ സ്വന്തമായി നിവർത്തി പോകാൻ ആയിരുന്നെങ്കിൽ എന്തിനാ എനിക്ക് നേരെ കുട നീട്ടിയത് എന്ന്... അത് ചെറിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്... ഇക്കയോട് ഉള്ള എന്റെ താല്പര്യത്തിന്റെ പുറത്ത് കുട എനിക്ക് നേരെ നീട്ടുന്നതിന് മുന്നേ ഉള്ള സംഭാഷണ ശകലങ്ങൾ ഞാൻ മുഴുവനായി ശ്രദ്ധിച്ചില്ല.....
മഴ പെയ്തു ഉണ്ടായ ചെളി കൊണ്ട് ഇട്ടിരിക്കുന്ന പാന്റ് ചിത്ത ആകാതെ ഇരിക്കാൻ മുകളിലേക്ക് മടക്കി വെയ്ക്കാൻ വേണ്ടി കയ്യിൽ ഇരുന്ന കുട എനിക്ക് നേരെ നീട്ടിയതാണ്... പ്രണയ പരവശ ആയ ഞാൻ ആ രംഗം മുഴുവനായി കണ്ടില്ല...

അന്ന് ആ മഴ വെള്ളം ചോർന്നോലിക്കുന്ന വരാന്തയിൽ വെച്ചാണ് ഞാൻ ആദ്യമായി പ്രണയത്തിൽ ആകുന്നത്... മറ്റുള്ളവരെ വെച്ച് ഇക്കക്ക് എന്ത് പ്രത്യേകത എന്ന് നിങ്ങൾ ചിന്തിച്ചാൽ അങ്ങനെ എടുത്തു പറയാൻ എനിക്കും അറിയില്ല.. 

പക്ഷെ ശരിക്കുമുള്ള പ്രശ്‌നം പിന്നീട് ആണ് തുടങ്ങുന്നത്... എന്റെ പ്രണയം മൂപ്പരോട് പറഞ്ഞാൽ അത് എനിക്കൊരു കുറച്ചിൽ ആകില്ലേ എന്നൊരു ആശങ്ക എന്റെ ഉള്ളിൽ കടന്നു വന്നു... അങ്ങനെ കൂലാംകർഷമായ ആലോചനക്ക് ഒടുവിൽ ഞാൻ ഉത്തരം കണ്ടെത്തി... ഞാൻ അങ്ങോട്ട് പറയുന്നതിന് അല്ലെ പ്രശ്നം മൂപ്പർക്ക് എന്നോട് പ്രണയം തോന്നാമല്ലോ....

പിറ്റേന്ന് മുതൽ എന്നെ ഇഷ്ടപ്പെടാൻ ഉള്ള വഴികൾ കണ്ടെത്തണം എന്നതിനെ പറ്റിയുള്ള ആലോചനയിൽ ആണ് ഞാൻ ഉറങ്ങാൻ പോയത്... ഉറക്കം ഉണർന്ന എന്റെ മുന്നിലേക്ക് ഇടി തീ പോലെ വന്നത് പക്ഷെ മറ്റൊരു വാർത്ത ആയിരുന്നു... പാരലൽ കോളേജ് പൂട്ടിയിരിക്കുന്നു.....
ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ കോളേജിന്റെ വടക്ക് ഭാഗത്തുള്ള മതിൽ കെട്ട് കോളേജിന്റെ അപ്പുറത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ അരുമയായ ഹച്ച് പട്ടിയുടെ മുകളിലേക്ക് പതിച്ചു....

അങ്ങനെ പട്ടിയെ നഷ്ടപെട്ട ജഡ്ജി തന്റെ അധികാരം ഉപയോഗിച്ച് അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച കോളേജ് എന്നന്നേക്കുമായി പൂട്ടിച്ചു... അങ്ങനെ വിടരും മുന്നേ എന്റെ പ്രണയം കൊഴിഞ്ഞു പോയി... പക്ഷെ ശരിക്കുമുള്ള പ്രശ്നം പിന്നീട് ആണ് തുടങ്ങുന്നത്... ഉപ്പ അന്ന് തന്നെ ബ്രോക്കറെ വിളിച്ചു ചെക്കന്മാരെ നോക്കാൻ തുടങ്ങി... ദിവസങ്ങൾ കടന്നുപോയി... ഇക്കയുടെ വിവരം ഒന്നുമില്ല... തമ്മിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അധികം ഒന്നും സംസാരിച്ചിട്ടില്ല ഞങ്ങൾ.... 
പരസ്പരം കാണണോ സംസാരിക്കാനോ ഒരു വഴിയും തെളിഞ്ഞു വന്നില്ല... ആ സമയത്താണ് സാധാരണകാരുടെ ഇടയിൽ വിപ്ലവം തീർത്തുകൊണ്ട് നോക്കിയ 1100 തരംഗം ആകുന്നത്... ഉപയോഗിക്കാൻ അറിയില്ലെങ്കിലും കയ്യിൽ ഒരു ഗമക്ക് കൊണ്ടുനടക്കാൻ എന്റെ ഉപ്പയും ഒരെണ്ണം വാങ്ങി... ജോലിയും കൂലിയും ഇല്ലാതെ ഇരുന്ന ഏതോ ഒരുത്തൻ നാട്ടിൽ പുതിയതായി ഒരു CD കടയും കൂടെ മൊബൈൽ കടയും തുടങ്ങി.... അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ആ കച്ചോടം പച്ചപിടിച്ചപ്പോൾ ആ കടക്കാരൻ പയ്യന്റെ ആലോചനയുമായി ബ്രോക്കർ എന്റെ ഉപ്പയുടെ അടുത്ത് എത്തി... ആദ്യമായി ഫോൺ വാങ്ങിയ ഗമയിൽ ഇരുന്ന ഉപ്പയുടെ മുന്നിലേക്ക് ആ കടക്കാരന്റെ ആലോചന വന്നപ്പോൾ കണ്ണും പൂട്ടി സമ്മതിച്ചുകൊണ്ട് എന്നെ ബലിയാടാക്കി...

എന്നോ കണ്ട് മറന്ന ഒരിക്കൽ പോലും തുറന്ന് സംസാരിച്ചിട്ടില്ലാത്ത ഒരാളിനെ കാത്തിരിക്കുന്ന ഒരു മണ്ടി ആയ ഞാൻ വേറെ വഴികൾ ഇല്ലാത്തതുകൊണ്ട് ആ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു... അങ്ങനെ ഒരു ദിവസം ബ്രോക്കർ വന്ന് പറഞ്ഞു പയ്യൻ പിറ്റേന്ന് പെണ്ണ് കാണാൻ വരുന്നു എന്ന്... ആ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ ഒരു മഞ്ഞു വീഴുന്ന അവസ്ഥ ഉണ്ടാക്കി... എവിടേക്ക് എങ്കിലും ഇറങ്ങി ഓടാൻ ഉള്ള വിഫലമായ ഒരു ശ്രമം നടത്തുന്നതിനെ കുറിച്ച് പോലും ഞാൻ ആലോചിച്ചു... പക്ഷെ ബസ് സ്റ്റാൻഡിൽ നിന്ന് കൃത്യമായി ബസ് റൂട്ട് നോക്കി കയറി പോകാൻ പോലും കഴിയാത്ത ഞാൻ അങ്ങനെ എവിടേക്ക് പോകാൻ... ഒരിക്കൽ സ്റ്റാൻഡിൽ നിന്നും വീട്ടിൽ പോകാൻ എതിർ ദിശയിൽ ഉള്ള ബസ്സിൽ കയറി പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ട്... അതും ഒരു വലിയ കഥയാണ് പിന്നീട് പറയാൻ വേണ്ടി മാറ്റി വെക്കാം....

അങ്ങനെ ആ ദിവസം എത്തി... പെണ്ണ് കാണൽ...
പുലർച്ചെ കൂവി വിളിക്കുന്ന മിട്ടു എന്ന ഓമന പേരിൽ ഞാൻ വിളിച്ചിരുന്ന പൂവൻ കോഴിയെ തന്നെ എന്റെ ഉമ്മ തല്ലി കൊന്ന് കറി വെച്ചു... അങ്ങനെ മിട്ടുവിന്റെ മരണം കൂടെ ആയപ്പോൾ ഞാൻ ഒരു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു...
പിന്നെ മിട്ടുനെ കൂട്ടി ഉച്ചക്ക് ചോർ കഴിച്ചപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കേട്ടോ... ഉമ്മയുടെ സ്വന്തം റെസിപി ആയ തെങ്ങാ വറുത്തരച്ച ചിക്കൻ കറി...

അങ്ങനെ സംഭവ ബഹുലമായ ആ പെണ്ണ് കാണലിന്റെ തുടക്കം ആയി... ഒരു ഇളം വയലറ്റ് കളർ മാരുതി കാറിൽ ആയിരുന്നു അവരുടെ വരവ്...

പയ്യനെ ഇഷ്ടപെടാതെ ഇരിക്കാൻ കുറെ കാരണങ്ങൾ ഞാൻ മുൻകൂട്ടി കണ്ടെത്തി വെച്ചിരുന്നു... പല്ലിന്റെ വിടവ്... പൊഴിഞ്ഞു പോയ മുടി... എന്തിന് അയാൾക്ക് ഒരു കാലിന് മുടന്ത് വരെ ഉണ്ടാകും എന്ന് വരെ ഞാൻ കണ്ടെത്തി വെച്ചു...

പക്ഷെ ആ മാരുതി കാറിന്റെ ഡോർ തുറന്ന് ഇറങ്ങിയ ആൾ എന്നെ അത്ഭുതപെടുത്തി....

ഇക്ക.... 

ഞാൻ അറിയാതെ ഒരൽപ്പം ഉറക്കെ പറഞ്ഞു പോയി... അതെ പാരലൽ കോളേജിൽ വെച്ച് എനിക്ക് നഷ്ടപെട്ടു പോയി എന്ന് ഞാൻ കരുതിയ എന്റെ ഇക്ക... സന്തോഷം കൊണ്ട് എന്റെ ഉള്ള് തുള്ളിച്ചാടി....

കുറച്ചു സമയം വേണ്ടി വന്നു എനിക്ക് അത് മനസ്സിലാക്കാൻ എന്റെ മനസ്സല്ല തുള്ളിചാടിയത് മറിച് ഞാൻ തന്നെ ആയിരുന്നു.... കണ്ട് കൊണ്ട് വന്ന ഉമ്മ എന്തോ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ അൽപനേരം എന്നെ നോക്കി നിന്നു... എന്തോ പിറു പിറുത്തുകൊണ്ട് ചായ നിറച്ച ട്രേ എനിക്ക് നേരെ നീട്ടി... ഞാൻ ആ ട്രേ വാങ്ങി ഒരു പുതിയ ചിരിയും പാസ്സ് ആക്കി അവരുടെ മുന്നിലേക്ക് കയറി വന്നു.. അ സമയത്തെ എന്റെ ഫോട്ടോ എടുത്താൽ ഏകദേശം ഒരു 30.5 പല്ലുകൾ ചുണ്ടിന്റെ താഴെ ഒട്ടിച്ചു വെച്ച പോലെ ഉണ്ടാകും... 1.5 അണ പല്ലുകൾ വരുന്നതേ ഉള്ളു....

അങ്ങനെ അവിടെ തുടങ്ങുകയായി 30 കഴിഞ്ഞ എന്റെ ഇക്കയുടെ എന്നോടുള്ള പ്രണയം.....

ശുഭം....

അക്ഷയ്. 

Thursday, 9 July 2020

ഭ്രാന്ത്‌


ഭ്രാന്ത്‌ 

******

'ഭ്രാന്ത് തുടങ്ങുന്ന എക്‌സാക്ട് പോയിന്റ് എപ്പോഴാണെന്ന് ഡോക്ടർക്ക് അറിയുമോ...'

'അങ്ങനെ ചോദിച്ചാൽ...'

'അറിയില്ല..... അല്ലെ... ജീവിതം ദാ ഈ അകലത്തിൽ കൈവിട്ടു പോയി തുടങ്ങി എന്ന് മനസ്സിലാകുന്ന ആ നിമിഷം....അവിടെ തുടങ്ങും ഭ്രാന്ത്...'

'ചങ്ങല പൊട്ടി പോയി അല്ലെ... '
 
മറുപടി എന്നോണം ഒരു ചിരി മാത്രം....

'ഭ്രാന്തന്റെ കാലിലെ ചങ്ങലകൾ എന്ത്രത്തോളും സുകൃതം ചെയ്തവരാണ് എന്നറിയുമോ... അടുത്തടുത്ത ചങ്ങല കണ്ണികളുമായി മാത്രം ബന്ധമുള്ള ജീവിതങ്ങൾ... ഒരാൾ ചലിച്ചാൽ മറ്റെയാളും ചലിക്കും ശബ്ദവും ഉണ്ടാക്കും ഇല്ലെങ്കിൽ പൂർണമായും നിശബ്ദം... നിശ്ചലം...'  

'ആഹാ സാഹിത്യം ഒക്കെ വരുന്നല്ലോ...'

'മറുപടി എനിക്ക് അറിയാം ഡോക്ടർ പക്ഷെ ഞാൻ ചിരിക്കും...'

'എന്തിന്...'

'ചിരിക്കുന്നത് നല്ലതല്ലേ... ആയുസ്സ് കൂടും ഡോക്ടർ ചിരിക്കാറില്ലേ....'

'അസ്ഥാനത്തുള്ള ചിരി ഭ്രാന്തിന്റെ ലക്ഷണമാണ്... '

'ഭ്രാന്ത്... ഭ്രാന്തൻ ഭ്രാന്ത്...'

അയാളുടെ കണ്ണുകൾ പതിയെ മുകളിലേക്കും താഴേക്കും ചലിക്കാൻ തുടങ്ങി...ആ കണ്ണുകളിൽ തളം കെട്ടി കിടക്കുന്ന ഭാവം എന്താണ് എന്ന് വായിച്ചെടുക്കാൻ ഡോക്ടർ നന്നേ പാടുപെട്ടു...

അയാൾ ഒരു സാധാരണ മനുഷ്യനാണ് പക്ഷെ അയാളിൽ എന്തോ അസാധാരമായ ഒരു കഥയുണ്ട്...അത് വായിച്ചെടുക്കാൻ ഡോക്ടർ ശ്രമിച്ചെങ്കിലും പരാജയപെട്ടുപോയിരുന്നു.... 
അയാൾ... അയാൾ ഒരു കഥയാണ്...

'നിങ്ങൾ മരണം കണ്ടിട്ടുണ്ടോ... ദാ ഇവിടെ ഈ ഉള്ളം കയ്യിൽ കിടന്ന് ജീവൻ പോകുന്നത് കണ്ടിട്ടുണ്ടോ...കിളികൾ പറക്കുന്ന പോലെ പറന്നു പറന്നു....
ഇല്ല അല്ലെ.... കാണണം ഞാൻ കണ്ടിട്ടുണ്ട്...

ആ നിമിഷം കണ്ണുകളിൽ ഒരു തിളക്കമുണ്ട്.. ഈ കണ്ട കാലം കൊണ്ട് ജീവിച്ചു തീർത്ത ജീവിതം മുഴുവൻ ഒറ്റ ഫ്രെമിൽ... 24 fps സ്പീഡിൽ ഇടവേള ഇല്ലാതെ....'

'ആരാണ് നിങ്ങൾ...'
ഡോക്ടർ തന്റെ മുന്നിൽ ഇരിക്കുന്ന രോഗിയോടായി ചോദിച്ചു...

മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു ഒരു ചെറിയ പുച്ഛം നിറഞ്ഞു നിന്ന പുഞ്ചിരി..

'പേരാണ് ചോദിച്ചത് എങ്കിൽ ഗോവർധൻ..'

'പേരല്ല... ഇവിടെ വെറുതെ ഒരു ഭ്രാന്ത്‌ അഭിനയിച്ചു വരാൻ മാത്രം മണ്ടൻ അല്ലാലോ നിങ്ങൾ.....'

'അഭിനയം.... ഈ ലോകത്ത് എല്ലാവരും അഭിനയിക്കുവല്ലേ... എന്തിന് ഡോക്ടർ പോലും അഭിനയിക്കുന്നില്ല ഭാര്യയുടെയും മക്കളുടെയും മുന്നിൽ.... 
എല്ലാവരും അഭിനയിക്കുകയാണ്... ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് മാത്രമാണ് കഥ....'

'ഇപ്പോഴും എന്റെ ചോദ്യം അവിടെ നിൽക്കുന്നു... നിങ്ങൾ എന്തിനാണ് ഇവിടെ...'

'എനിക്ക്.. എനിക്ക് എവിടെയോ എന്തോ നഷ്ടപ്പെട്ടു....I lost something....somewhere..'

'നഷ്ടപെട്ടത് തിരികെ കണ്ടെത്താൻ വന്നതാണോ ഇവിടെ...'

'ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യർ ജീവിക്കുന്ന സ്ഥലമല്ലേ ഇവിടെ ദാ ഈ ഭ്രാന്ത് പൂക്കുന്നിടം... '

'ഭ്രാന്ത് പൂക്കുന്നിടം... കൊള്ളാം നല്ല പ്രയോഗം.... നിങ്ങൾ കൊള്ളാം... '

'എല്ലാം ഒരു ശൂന്യതയാണ് ഡോക്ടർ.. ശൂന്യതയിലേക്കല്ലേ എല്ലാം വന്ന് നിറയുന്നത് സന്തോഷം സങ്കടവും നല്ലതും ചീത്തയും എല്ലാം.... അങ്ങനെ ഞാൻ കാത്തിരിക്കുകയാണ് എല്ലാം എന്റെ ഉള്ളിലേക്ക് വന്ന് നിറയാൻ.... '

'നിങ്ങൾ എങ്ങനെയാണ് ഇവിടെ വന്നത് ആരാണ് നിങ്ങളെ കൊണ്ടുവന്നത്... നിങ്ങൾ പുസ്തകം ഭക്ഷിക്കുന്ന ആളല്ലേ....'

'എല്ലാവരും ഒറ്റക്കല്ലേ ഡോക്ടർ വരുന്നത്... എന്തിന് പോകുന്നത് പോലും ഒറ്റക്കല്ലേ ഡോക്ടർ പോകുമ്പോൾ ഈ അറ്റൻഡർ മാരോ ദാ അവിടെ നിൽക്കുന്ന ആ സുന്ദരി നഴ്‌സോ ആരും ഉണ്ടാകില്ല..

ഒറ്റക്ക്.....പേടിയുണ്ടോ ഡോക്ടർക്ക്... ഒറ്റക്കാകുമ്പോൾ... ആരെയും കാണാൻ പറ്റാതെ  മുന്നിൽ പൊക്കം കാണാൻ പറ്റാത്ത അത്രയും വലിയ ഒരു വെളുത്ത ഭിത്തി....'

'നിങ്ങളെ ഞാൻ... എവിടെയോ... എപ്പോഴോ കണ്ടു മറന്ന മുഖം... ഇല്ല കിട്ടുന്നില്ല....
പക്ഷെ എവിടെയോ....'

'ഇര വേട്ടക്കാരനെ ചിലപ്പോൾ മറക്കും പക്ഷെ വേട്ടക്കാരൻ തന്റെ കയ്യിൽ നിന്നും വഴുതി പോയ ഇരയെ ഒരിക്കലും മറക്കില്ല.... ബുദ്ധിമാനായ വേട്ടക്കാരൻ കാത്തിരിക്കും.... നല്ല അവസരത്തിനായി... ഇതാ ഞാൻ കാത്തിരുന്ന പോലെ... '
അയാൾ തന്റെ മടിക്കുത്തിൽ നിന്നും ഒരു കത്തിയെടുത്ത് ഡോക്ടർക്ക് നേരേ എറിഞ്ഞു.... അയാളുടെ കഴുത്തിൽ ആ കത്തി തറച്ചുകയറി....

'നിന്റെ മരണം എന്റെ പ്രതികാരമാണ്... 
ചതിയുടെ വഞ്ചനയുടെയും പാപത്തിന്റെയും ശമ്പളം മരണം......

ഇതും ഈ ഭ്രാന്തന്റെ ഭ്രാന്ത്‌... 
ഒരു മരണം കൂടി.... കർത്താവെ ഈ പാപിയായ കുഞ്ഞാടിന് നരക കവാടം നീ തുറന്നു കൊടുക്കേണമേ... 

ഈ ഭ്രാന്തന് സ്വർഗം അങ്ങ് തരേണമേ......'

ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ...

അക്ഷയ്.



Tuesday, 5 May 2020

അജ്ഞാതൻ



അജ്ഞാതൻ
*************

'ഇപ്പൊ എഴുതാറില്ല...'
'ഇല്ല....'
'എന്തെ....'
'അങ്ങനെ ചോദിച്ചാൽ.... മടുപ്പാണ്....'
'എന്തിനോട്.....'
'എല്ലാത്തിനോടും...'

കൂടെ ഇരിക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിട്ട് അയാൾ ദൂരെ ആകാശത്തിലേക്ക് നോക്കിയിരുന്നു......

ആ പെൺകുട്ടി അവർ ഇരിക്കുന്ന ആൽ തറയും അതിന്റെ മുന്നിലെ ആമ്പൽ കുളവും അതിന്റെ അടുത്തുള്ള ക്ഷേത്രവും നോക്കിയിരുന്നു.... ആ കുളം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞിരുന്നു....സമയം ഏതാണ്ട് 6 മണിയോട് അടുത്തിരുന്നു....വെളിച്ചം പതിയെ മങ്ങാൻ തുടങ്ങിരുന്നു....

'ഇവിടെ എന്നും വരാറുണ്ടോ...'

അൽപനേരം നീണ്ടു നിന്ന മൗനം അവസാനിപ്പിച്ചുകൊണ്ട് ആ പെൺകുട്ടി അയാളോടായി ചോതിച്ചു....

'ദാ ആ ക്ഷേത്രവും ഈ ആമ്പൽ കുളവും ഈ ആൽ തറയുമാണ് എന്റെ ശ്വാസം.... എന്റെ ജീവിതം.... '

അയാൾ ഒരു നെടുവീർപ്പിട്ടു... പതിയെ എഴുന്നേറ്റ് ആ കുളത്തിലേക്ക് നടന്നു... അവൾ അയാളുടെ പിന്നാലെ നടന്നു...
ആ കൽപ്പടവുകൾ പതിയെ അയാൾ നടന്നിറങ്ങി....ആ കാലുകൾ വെള്ളത്തിൽ തൊട്ടു.... അയാൾ തന്റെ കാലുകൾ കഴുകി... കുറച്ചു വെള്ളം ദേഹത്തേക്ക് ഒഴിച്ചു... വല്ലാത്ത ഒരു കുളിരാണ്.... തന്റെ അടുത്തേക്ക് ഒഴുകി വന്ന ഒരു ആമ്പൽ മൊട്ട് അയാൾ പറിച്ചെടുത്തു.... അതിനെ തലോടി...

അവൾ അയാളുടെ പ്രവർത്തികൾ കൗതുകത്തോടെ നോക്കി നിന്നു...

അയാൾ ആ ആമ്പൽ മൊട്ട് അവൾക്ക് നേരെ നീട്ടി...

'ഇന്നേക്ക് മൂന്നാം നാൾ വിരിയേണ്ടേ പൂവാണ്....'

'അത് എങ്ങനെ....'
അല്പം സംശയം കലർന്ന രൂപത്തിലെ അവൾ അയാളെ നോക്കി...

'കുറച്ചുകാലമായി ഇവരാണ് എന്റെ ജീവിതം.....'

ആമ്പൽ പൂ.... ജീന്സ് നിംഫിയ... ഫാമിലി...
ഈശ്വര മറന്നിരിക്കുന്നു....എല്ലാം....
ബോട്ടണിയിലെ എം ഫിൽ പേപ്പർ ഇപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഈ കുളത്തിലേക്ക് വലിച്ചെറിയാമായിരുന്നു....
ഈശ്വര താൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്.....

'എടൊ താൻ വരുന്നില്ലേ....'

അയാൾ കുറെ ദൂരം നടന്നിട്ട് തിരിഞ്ഞു നിന്ന് അവളോടായി ചോദിച്ചു... ആ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു....

അവൾ പതിയെ അയാളുടെ അടുത്തേക്ക് ഓടാൻ തുടങ്ങി....

ഓടിയിട്ടും അയാൾ അവളിൽ നിന്നും അകന്നു പോയി തുടങ്ങി.... എത്ര ഓടിയിട്ടും അയാളുടെ അടുത്തേക്ക് എത്തുന്നില്ല....
അയാൾ എവിടെയോ നടന്നു മറഞ്ഞിരിക്കുന്നു.....


'ദേ... അമ്പലക്കുളത്തിൽ ഒരു ശവം....'

ദൂരെ നിന്നും വരുന്നവർക്കായി ആരോ വിളിച്ചുപറഞ്ഞു...

'അയ്യോ ഇയ്യാളോ....'
'അറിയുമോ...'
'കണ്ടിട്ടുണ്ട്... ദാ അവിടെ ആ തറയിൽ... മിക്കവാറും അവിടെ കണ്ടിട്ടുണ്ട്.... ചിലപ്പോൾ ചിരിച്ചിട്ടും...'

'എന്താ ഇയാളുടെ പേര്...'

'ആ ആർക്കാ അതൊക്കെ അറിയുക...'

അജ്ഞാതൻ....

അക്ഷയ്...                                                            

Monday, 30 March 2020

തെയ്യം


തെയ്യം

*******

'ആലംകോട് ജയരാമൻ...പ്രശ്നവിധിയിൽ  അയാളെയാണ് കാണുന്നത്..'

തൃക്കരിപ്പൂര് കാവിലെ ഈ കൊല്ലാതെ അഗ്ന്നി ഖണ്ഡകർണൻ  ജയരാമൻ...

'ജയരാമനോ... ഒരു തവണ കൂടി ഒന്ന് കവടി നോക്കു തിരുമേനി.... ജയരാമൻ... ഒരു ശുഭ ലക്ഷണമായി തോന്നുന്നില്ല.......'

'വെളിച്ചപ്പാടായിരുന്ന അച്ഛൻ മുത്തേടത്തിന്റെ മരണശേഷം വെളിച്ചപ്പെട്ട് വാള് എടുത്തത് 2 കാതം അപ്പുറത്തുള്ള ആരോ ആണ് എന്ന് കേട്ടിരുന്നു...'
'കവടി കളവ് പറയില്ല... അയാൾ തന്നെ വേണം.... 21 ദിവസത്തെ കഠിനവൃതം എടുത്ത് തെയ്യമാകാൻ.... വേണ്ട ഏർപ്പാടുകൾ എല്ലാം ചെയ്യുക....'

തൃക്കരിപ്പൂർ വീണ്ടും ഒരു വസന്തകാലം കൂടി വരുവാൻ പോകുന്നു....

കാവിൽ ഒരു പതിറ്റാണ്ടിന് ശേഷം ഒരു തെയ്യം.....

വസന്തകാലം ഇവിടുത്തുകാർക്ക് ഒരു ആഘോഷമായിരുന്നു... വേദനകളും മാറാവ്യാധികളും മാറ്റി എല്ലാവർക്കും ഐശ്യര്യം കൊണ്ടുവരുന്ന ശിവ ഭഗവാന്റെ ഖണ്ഡകർണൻ...

'പണിക്കരെ നിങ്ങൾ ഒന്ന് നോക്കി... ആരെങ്കിലും രണ്ടാളിനെ ആലങ്കോടിന്‌ അയക്കുക.... ഇവിടെ നടന്ന പ്രശ്നവും അതിന്റെ വിധിയെ പറ്റിയും അയാളെ ധരിപ്പിക്കുക.. അയാളെ വരുത്താനുള്ള ഏർപ്പാടുകളും ചെയ്യുക...'

'തിരുമേനി അയാൾ വരാൻ കൂട്ടാക്കിയില്ലെങ്കിൽ....'

'തൃക്കരിപ്പൂർ കാവ് ഈ നാട്ടുകാർക്ക് വെറുമൊരു ക്ഷേത്രമല്ല... ഈ നാടിൻറെ ശക്തിയും ഐശ്വര്യവും എല്ലാം ആ കാവാണ്... അത് ക്ഷയിച്ചുകൂടാ.. എന്ത് വിലകൊടുത്തും അയാളെ കൊണ്ടുവരാൻ നോക്കുക.....'

'ഓനായതുകൊണ്ട് എനക്ക് അത്ര വിശ്വാസം പോരാ സ്വാമിയേ...'

പദ്മൻ  പറഞ്ഞ അഭിപ്രായം ശരിയാണെങ്കിലും ആ കൂടിയിരുന്നു സഭയിൽ അത് ഒരു മുറുമുറുപ്പ് ഉണ്ടാക്കി.. അത് ആരും മറച്ചുവെച്ചതുമില്ല.. കാവിന്റെ സംരക്ഷണസമിതി സെക്രട്ടറി നായരാണ് ആദ്യം എഴുനേറ്റ് സംസാരിച്ചത്....

'ജയരാമനെ പറ്റി നാട്ടുകാർക്കുള്ള മതിപ്പ് എനക്ക് നന്നായി തിരിയും എന്ന ഇന്ന് തൊട്ട് ഈ നാട്ടുകാർക്ക് ഓൻ തെയ്യമാണ്.....'

'നായരേ ഇങ്ങള് പറഞ്ഞത് എനക്കും തിരിഞ്ഞു എന്ന ഒരു നിയന്ത്രണവും കെട്ടുറപ്പുമില്ലാത്ത ഓനെ അങ്ങട് അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല....'

മധുവാണ് എഴുനേറ്റ് മറുപടി പറഞ്ഞത് മധുവും ജയരാമനും ഒരുമിച്ചു പഠിച്ചവരാണ്....

'എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് അത്രയിടം വരെ പോയി തിരക്കുക... അയാളെ എല്ലാം പറഞ്ഞു ധരിപ്പിക്കുക ...'

തിരുമേനി പറഞ്ഞുനിർത്തി...

യോഗം അവസാനിച്ചു എല്ലാവരും പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി.. തിരുമേനി കവടി മടക്കി സഞ്ചിക്കുള്ളിൽ വെച്ച് പുറത്തേക്കിറങ്ങി...
പുറത്ത് ഇത്തവണ പതിവിലും ചൂട് കൂടുതലാണ്....

ഇനി തൃക്കരിപ്പൂർ ഉത്സവത്തിന്റെ നാളുകളാണ്... വരുന്ന വൃശ്ചികം 12 ന് തെയ്യം.... നായരും മധുവുമാണ് ജയരാമനെ കാണാൻ പോകുന്നത്..

പിറ്റേന്ന് രാവിലെ 6 ന് അമ്പലമുറ്റത് കാർ വന്നുനിന്നു... മധു കാറിൽ ഉണ്ടായിരുന്നു.. നായര് കാളി ദേവിയുടെ അമ്പലത്തിൽ തെഴുത് പ്രസാദം വാങ്ങി കാറിൽ കയറി..

 ആൽത്തറ ചുറ്റി ഇടവഴിയിലൂടെ പൊടിപറത്തികൊണ്ട് കാർ പതുക്കെ ടാർ ഇട്ട റോഡിലേക്ക് കയറി... മധു പൊടുന്നനെ നായരേ നോക്കി...

'10 കൊല്ലം കഴിഞ്ഞല്ലേ നകുലൻ മരിച്ചിട്ട്...'

നായർ വീണ്ടും മൗനം തുടർന്നു.....

10 കൊല്ലം മുന്നേയുള്ള ഒരു ഡിസംബർ മാസത്തിലെ തെയ്യം... അന്ന് നീലേശ്വരത്തുകാർക്ക് തെയ്യം ഒരു ഉത്സവം മാത്രമായിരുന്നില്ല മറിച്ചു നാട്ടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമായിരുന്നു... നായരുടെ മകനാണ് നകുലൻ... ആ കൊല്ലാതെ തെയ്യമാകാൻ വിധി വന്നത് നകുലനായിരുന്നു... നായർക്ക് അന്ന് അതിനോട് ചെറിയ എതിർപ്പ് ഉണ്ടായിരുന്നു തെയ്യം കഴിഞ്ഞു 1 ആഴ്ചക്ക് ശേഷം നകുലന്റെ വിവാഹമായിരുന്നു... അങ്ങനെ 21 ദിവസത്തെ കഠിനമായ വൃതത്തിനും പഠനത്തിനും ശേഷം തെയ്യത്തിന്റെ ദിവസം വന്നെത്തി...

ദേഹം അകെ തെയ്യത്തിന്റെ വേഷമണിഞ്ഞു.. ഏതാണ്ട് 3 ആളുകളുടെ പൊക്കം ഉണ്ടാകും കുരുത്തോല കൊണ്ടുള്ള മുടിക്ക്.... അരക്ക് ചുറ്റും 16 തീപന്തങ്ങൾ കൊളുത്തിവെച്ചാണ് ആട്ടം...

ഭദ്രകാളിയുടെ ശരീരത്തിലെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കർണത്തിലൂടെ പുറത്തുവന്ന ഭീകര മൂർത്തിയാണ്  കണ്ഠകർണൻ....

അങ്ങനെ രൗദ്രഭാവം ഉൾകൊണ്ട തെയ്യം തുള്ളി പന്തം കുടഞ്ഞു കളയുന്നതിന്റെ ഇടയിൽ നകുലന്റെ ദേഹത്തേക്ക് തീ പെട്ടന്ന് പടർന്നു കയറി...
വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും 90% അധികം പൊള്ളലേറ്റ നകുലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷെ.....

3 ദിവസങ്ങൾക്ക് അപ്പുറം പ്രശ്നം വെച്ച പണിക്കരും മരിച്ചു... വിഷം തീണ്ടിയിരുന്നു...

അന്ന് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യമായിരുന്നു പണിക്കർക്ക് കണക്കുകൾ പിഴച്ചു......

പിന്നീട് ഇതുവരെ തൃക്കരിപ്പൂർ ഒരു തെയ്യം ഉണ്ടായിട്ടില്ല.... ഒരു പതിറ്റാണ്ടിനിപ്പുറം ശക്തി ക്ഷയിച്ചു തുടങ്ങി മാറാ വ്യാധികൾ വിട്ടൊഴിയാത്ത നാടിനെ രക്ഷിക്കാൻ വീണ്ടും ഒരു ഖണ്ഡകർണൻ തെയ്യം കൂടി.....

ജയരാമൻ...

കാർ അയാളുടെ  വീടിന്റെ മുന്നിൽ വന്ന് നിന്നു.... വീടിന്റെ ചുറ്റും വെളുത്ത ലിലി പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.... വശ്യമായി എല്ലാത്തിനെയും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു സൗന്ദര്യമുണ്ട് ആ വീടിന്....

പടിപ്പുര വാതിലിൽ അയാളുടെ പേരും ഡെസിഗ്നേഷനും ഒരു ചേമ്പ് പാളിയിൽ എഴുതിയിരുന്നു....

കാലപ്പഴക്കത്തിൽ അത് ദ്രവിച്ചും ക്ലാവ് പിടിച്ചും പോയിരിക്കുന്നു... വ്യപിരികൾ തുരുമ്പെടുത്ത് അടർന്നു വീഴാറായ നിലയിലാണ് ആ പടിപ്പുര വാതിലുകൾ... അയാൾ തൃശൂർ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപകനായിരുന്നു...
അറിവിലും പാണ്ഡിത്യത്തിലും അയാളോളം അവിടെ ആരുമില്ലായിരുന്നു.... ബുദ്ധിരാക്ഷസൻ....

പുകയിലയുടെ ചുരുട്ടുകൾ പുകച്ചുകൊണ്ട് അയാൾ പണ്ട് കഥകളും കവിതകളും  എഴുതുമായിരുന്നു... അതും ജീവനുള്ളവ....
പിന്നീട് പുകയിലയിൽ നിന്നും എപ്പോഴോ കറുപ്പിലേക്ക്(കഞ്ചാവ്)അയാൾ മാറി....

ആ സമയത് എപ്പോഴോ ആയിരുന്നു അയാളുടെ വിവാഹവും......
വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം അയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി... അത് അയാളിൽ ഉണ്ടാക്കിയ ഷോക്ക് വളരെ വലുതായിരുന്നു അന്ന് തൊട്ട് വല്ലപ്പോഴും മാത്രം ഉണ്ടായിരുന്ന മദ്യപാനം അയാൾ സ്ഥിരമാക്കി...
ജീവിതത്തിന്റെ അടുക്കും ചിട്ടകളും എവിടെയോ പോയി.....

അയാൾക്ക് താഴെ രണ്ട് പെങ്ങമാരുണ്ട് ഒരാളുടെ വിവാഹം കഴിഞ്ഞതാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അവരെ തറവാട്ടിൽ കൊണ്ടാക്കി... ഇളയ സഹോദരി ഡിഗ്രി വിദ്യാർത്ഥിയും

ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തലയിലുള്ള അയാൾ പക്ഷെ അലസമായി കടത്തിണ്ണകളിലും ആൽത്തറകളിലും രാത്രികൾ കഴിച്ചുകൂട്ടുന്നു........

മുറ്റത്ത് കാർ വന്ന ശബ്ദം കേട്ടിട്ട് അയാളുടെ ഇളയ സഹോദരി പുറത്തേക്കിറങ്ങി നോക്കി... ഞങ്ങളെ കണ്ട അവർ വിളിച്ചു വരാന്തയിൽ ഇരുത്തി... എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ചായ എടുക്കാൻ എന്നോണം അവർ ഉള്ളിലേക്ക് കയറി പോയി... നായർ എന്തോ ഒന്നിൽ ശ്രദ്ധ പതിപ്പിച് അതിൽ തന്നെ നോക്കി ഇരുന്നു.... എന്റെ കണ്ണുകൾ വീടിന്റെ ചുറ്റും എന്തോ തേടിക്കൊണ്ടിരുന്നു.....

ഇല്ല അയാൾ ഇവിടെയില്ല.... പണിക്കർ എന്തിനാണ് അയാളുടെ പേര് പറഞ്ഞത് എന്ന് ഇപ്പോഴും അറിയില്ല.... ഒരുപക്ഷെ അയാൾക്ക് തെറ്റിയതാണെങ്കിലോ !!

ജയരാമൻ.. മനസ്സ് ഒരിക്കൽ താളം തെറ്റിയില്ലായിരുന്നെങ്കിൽ ഇന്ന് അറിയപെടെണ്ടാ ഒരാൾ... അയാൾ എനിക്ക് ഇന്നും ഒരു കൗതുകമാണ്... അയാൾ എന്ന കഥ വായിക്കാൻ ആരും ശ്രമിച്ചിട്ടില്ല.....

അല്ല ഉണ്ട് ഒരാൾ....

അവൾ ! പ്രഭാ....

വെള്ളാരം കണ്ണുള്ളവൾ.....

അവളുടെ മരണം.... അതിനുശേഷമാണ് അയാളുടെ ജീവിതം ഇങ്ങനെ താളം തെറ്റാൻ തുടങ്ങിയത്... പതിയെ പതിയെ വീട്ടുകാർക്കും നാട്ടുകാർക്കും അയാൾ വെറും ജയരാമൻ മാത്രമായി പലപ്പോഴും പുച്ഛവും ശകാരങ്ങളുമായി നാട്ടുകാർ കൂടുമെങ്കിലും അയാൾ പരമാവധി ഒഴിഞ്ഞുമാറും.... ഇപ്പോഴും ഈ തെയ്യത്തിന് അയാൾ സമ്മതം മൂളിയാലും അയാളെ ആരും അംഗീകരിക്കാൻ പോകുന്നില്ല ഒരിക്കലും..... 

ഓർമയിൽ ഞങ്ങളുടെ പഴയ കോളേജ് ജീവിതം തെളിഞ്ഞു...
പ്രഭ അവൾ കഥകളുടെ കൂട്ടുകാരി ആയിരുന്നു... കഥകൾക്കും കവിതകൾക്കും ജയരാമന് ഒരു എതിരാളി ഉണ്ടെങ്കിൽ അത് അവൾ മാത്രമാണ്.... പഠിത്തത്തിലും മിടുക്കി.. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ...
അവസാന വർഷ പരീക്ഷകൾ കഴിഞ്ഞു അവർ ഒരുമിച്ചാണ് നടന്നു തുടങ്ങിയത്.... പെയ്തു തോരാത്ത മഴയിൽ പരസ്പരം സ്വപ്നങ്ങൾ പങ്കു വെച്ച നടന്ന വഴിയിൽ എവിടെ നിന്നോ പാഞ്ഞു വന്ന കാർ അവളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.... റോഡിൽ തലയിടിച്ചു രക്തത്തിൽ കുളിച്ചു അവൾ അവന്റെ മുന്നിലേക്കാണ് വീണത്.... അത് അവനെ വല്ലാത്ത ഒരു വിഭ്രാന്തിയിൽ കൊണ്ടെത്തിച്ചു... പിന്നീട് എപ്പോഴോ അവൻ അതിൽ നിന്നും മുക്തനായി.....
'മധു ചായ....'
'നായർ എന്നെ തട്ടി വിളിച്ചു...'

അയാളുടെ സഹോദരി ചായയുമായി പതിയെ നടന്നു വന്നു...

'ജയരാമൻ...'

ചായ കുടിക്കുന്നതിന്റെ ഇടയിൽ നായർ പൊടുന്നനെ അയാളുടെ സഹോദരിയോടായി ചോദിച്ചു..   

'ഇവിടെ ഇല്ലാ... ഏട്ടൻ ഒരു യാത്രയിലാണ് 1 ആഴ്ച കൂടി കഴിഞ്ഞാൽ തിരികെ എത്തും എന്നാണ് പറഞ്ഞത്...'

'എന്നാണ് പോയത്....'

'2 ആഴ്ച...'

ആ കുട്ടി പെട്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി...ഒറ്റക്ക് അതും 3-4 ആഴ്ച യുടെ യാത്രക്ക് അയാൾ അങ്ങനെ തനിച് പോകാറില്ല.....

നായർ എന്റെ മുഖത്തേക്ക് നോക്കി
തീർത്തും നിസഹായത നിറഞ്ഞ ഒരു മുഖമായിരിക്കും അയാൾക്ക് എന്നിൽ നിന്നും കിട്ടിയത് എന്ന് ഞാൻ കരുതി..

'എവിടേക്കാണ് പോയത്... ബന്ധപ്പെടാൻ നമ്പർ അല്ലെങ്കിൽ വിലാസം എന്തെങ്കിലും.... '

'ഒരു തീർത്ത യാത്രയിലാണ് എന്നാണ് പറഞ്ഞത്..  കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.... '

'ഇപ്പോൾ ഇങ്ങനെ....  പ്രേത്യേകിച്ചു എന്തെങ്കിലും.... '
ഞാൻ ആ കുട്ടിയോടായി ചോദിച്ചു....

മറുപടിയായി ആ കുട്ടി ഒന്ന് പുഞ്ചിരിച്ചു....
'നിങ്ങൾ വരും എന്ന് ഏട്ടൻ പോകുന്നതിന് മുന്നേ പറഞ്ഞിരുന്നു.... നിങ്ങൾക്ക് തരാനായി ഒരു കുറിപ്പും തന്നിട്ടുണ്ട്.... '

ആ കുട്ടി പറഞ്ഞത് കേട്ട് അക്ഷരാർത്ഥത്തിൽ ഞാനും നായരും ഞെട്ടി....  ഞങ്ങൾ പരസ്പരം നോക്കി പോയി....  ഇന്നലെ പണിക്കർ പ്രെശ്നം വെച്ച് പറഞ്ഞ കാര്യം അയാൾ എങ്ങനെ 2 ആഴ്ചക്ക് മുന്നേ അറിഞ്ഞു...

'ഒരു നിമിഷം ഒന്ന് ഉള്ളിലേക്ക് വരുമോ...  മുകളിൽ ഒരു പൂജ മുറിയുണ്ട്...  അവിടെ സ്ത്രീകൾക്ക് പ്രേവേശനമില്ല...  അവിടെയാണ് ഏട്ടന്റെ സാധങ്ങൾ എല്ലാം...  നിങ്ങൾക്ക് ഉള്ള കുറിപ്പും.... '

ഞാനും നായരും ഉള്ളിലേക്ക് നടന്നു...  അയാളുടെ മൂത്ത സഹോദരി അടുക്കളയിൽ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.....
ഇടത് വശത്തുള്ള കോണി പടി ആ കുട്ടി ചൂണ്ടി...
'കോണി കയറി കിഴക്കോട്ട് ഇടനാഴിയിലൂടെ നടന്ന ഏട്ടന്റെ മുറിയാണ്... അതിനോട് ചേർന്ന് പൂജ മുറിയും.... '

ഞാൻ മുന്നിലും നായർ എന്റെ പിന്നിലുമായി ഞങ്ങൾ നടന്നു...
നടക്കുന്നതിന്റെ ഇടയിൽ നായർ അത്ഭുതം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു....

'എങ്കിലും ഓന് എങ്ങനെ.....ആ കിടാവ് പുളു പറഞ്ഞതാ?..... '

'അറിയില്ല...  ആ കുട്ടി എന്തിന്.... ഓന്റെ മുറിയിൽ കേറി നോക്കാം... '
കോണി കേറി ഇടനാഴിയിലൂടെ അയാളുടെ മുറിയിലേക്ക് ഞങ്ങൾ നടന്നു....
ആ മുറിയും ചുറ്റുപാടും തീർത്തും ഞങ്ങളെ അത്ഭുത പെടുത്തി...
അയാൾ ഒരു പുസ്തകത്തിന്റെ പണിപ്പുരയിൽ ആയിരുന്നു എന്ന് തോന്നുന്നു...
മേശയുടെ മുകളിൽ എഴുതി തീർത്ത പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഉണ്ടായിരുന്നു.... ഞാൻ അത് കയ്യിൽ എടുത്ത് പേര് വായിച്ചു...

"തെയ്യം  by ആലംകോട് ജയരാമൻ"

ആ കുട്ടി പറഞ്ഞത് ശരിയാണ് അയാൾ എല്ലാം മുന്നേ കൂട്ടി കണ്ടിരുന്നു.... അതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും അയാൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു....
തെയ്യത്തിന്റെ ചിട്ട വട്ടങ്ങളും കഠിനമായ വൃതങ്ങളും എല്ലാം എല്ലാം അയാൾ എഴുതി തയ്യാറാക്കി മുറിയിൽ സൂക്ഷിച്ചിരുന്നു... മുറിയിൽ എന്തോ തിരഞ്ഞുകൊണ്ടിരുന്ന എന്നെ നായർ അടുത്തുള്ള പൂജ മുറിയിലേക്ക് വിളിച്ചു...

അവിടെയും ജയരാമൻ എന്നെ തീർത്തും ഞെട്ടിച്ചു...
തെയ്യത്തിന് വേണ്ട ഒരുക്കുകളും ചായക്കൂട്ടുകളും എല്ലാം അയാൾ തയ്യാറാക്കിയിരുന്നു...അതിന് സമീപത്തായി ഒരു കെടാവിളക്കും അയാൾ കരുതിയിരുന്നു....
അവിടെ ഭദ്രകാളി ദേവിയുടെ ഉടവാളും ഉണ്ടായിരുന്നു... വെളിച്ചപ്പാടിന്റെ ഉടവാൾ.....
അതിന് സമീപത്തായി ആ പെൺകുട്ടി പറഞ്ഞ കുറിപ്പും ഉണ്ടായിരുന്നു...
ഞാൻ ആ കുറിപ്പ് കൈയിൽ എടുത്തു....
ഞാൻ അത് വായിക്കാൻ തുടങ്ങി...

"ഞാൻ നിങ്ങളുടെ വരവ് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു... കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 4 ആഴ്ച മുന്നേ....
അഗ്നി ഖണ്ഡകർണൻ... നീണ്ട 10 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുന്ന വസന്തകാലം....
ഈ കുറിപ്പ് നിങ്ങൾ വായിക്കുമ്പോൾ ഒരുപക്ഷെ ഞാൻ ഒരു യാത്രയിലാകാം... മനസ്സും ശരീരവും രണ്ട് വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എന്നിലേക്ക് കയറിക്കൂടിയ ചിലതുണ്ട്... അതിനെ ഉപേക്ഷിച്ചു മോക്ഷപ്രാപ്തി നേടണം..
ഞാൻ ഉടനെ എത്തും കാത്തിരിക്കുക...
ഇത്തവണത്തെ തെയ്യം ഞാൻ ആണ്...
ആലംകോട് ജയരാമൻ... '

അയാൾ തിരികെ എത്തുമ്പോൾ വിവരങ്ങൾ ധരിപ്പിക്കാൻ സഹോദരിയോട്‌ പറഞ്ഞു ഏല്പിച്ചിട്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി....

വണ്ടിയിൽ കയറി ഉടനെ നായരുടെ മുഖം തെളിഞ്ഞു....
'നമ്മൾ കരുതിയ പോലെ അല്ല അയാൾ.... തീർത്തും ജ്ഞാനി... പണ്ഡിതൻ....ഇന്നലെ മാത്രം നമ്മൾ കണ്ടെത്തിയ അയാളുടെ പേരു ഏതാണ്ട് 4 ആഴ്ചകൾ മുന്നേ അയാൾ കണ്ടെത്തിയിരിക്കുന്നു......'

മധു എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്നു... നായർ മധുവിനോടായി ചോദിച്ചു...

'എന്താണ് ഇത്ര ചിന്ത....'

'അല്ല നായരേ വെളിചപ്പാടിന്റെ മരണശേഷം ദേവി വെളിച്ചപ്പെട്ടത് ദൂരെ ഉള്ള ആർക്കോ ആയിരുന്നു എന്നല്ലേ നാട്ടിൽ പാടി നടക്കുന്നത്... പക്ഷെ അദ്ദേഹത്തിന്റെ വാൾ അല്ലെ ജയരാമന്റെ പൂജ മുറിയിൽ....'

'ശരിയാണ്.... ഒന്ന് മാത്രം മനസ്സിലാക്കുക... നമ്മൾ ഈ കണ്ടതും കേട്ടതും ഒന്നുമല്ല അയാൾ....എന്തായാലും എല്ലാം ശുഭമായല്ലോ.... ഉത്സവത്തിന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാൻ തുടങ്ങുക.....'

വീണ്ടും തൃക്കരിപ്പൂർ വസന്തകാലത്തിന്റെ ഒരുക്കത്തിലാണ്....
വേദനകളും മാറാവ്യാധികളും മാറ്റി എല്ലാവർക്കും ഐശ്യര്യം കൊണ്ടുവരുന്ന ശിവ ഭഗവാന്റെ അഗ്നി  ഖണ്ഡകർണൻ തെയ്യത്തിന്റെ ഒരുക്കത്തിനായി ഒപ്പം അയാളുടെ വരവിനായി.....

'ആലംകോട് ജയരാമൻ...'

അക്ഷയ്..

Sunday, 1 March 2020

ഇരുട്ട്





ഇരുട്ട്

********

'അത് ഒരു കൊലപാതകമാണ്... കേട്ടോ....'
ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു... ഫോൺ എടുത്ത് സമയം നോക്കി 3:45...
റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു...
അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി...2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്...
മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 ദിവസം മുന്നത്തെ ഒരു കോളം വാർത്ത അയാൾ വായിച്ചു... 
'യുവാവിനെ വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...'

റഫീക്ക് മേശപ്പുറത്ത് നിന്നും തന്റെ കേസ് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കി...  
Crime No 2406/19 
ജോബിൻ ജോൺ 
നെല്ലിക്കാട്ടിൽ 
കട്ടപ്പന 
വയസ്സ് 26
Height 5'8"
Weight 72 Kg

നെല്ലിക്കാട്ടിൽ ജോൺ അവറാച്ചന്റെ മകൻ ജോബിൻ ജോൺ വയസ്സ് 26, ടിയാൻ എറണാകുളം ജില്ലയിൽ തേവരക്ക് അടുത്ത House No 24/06 വാടകക്ക് താമസിച്ചു വരുകയായിരുന്നു കഴിഞ്ഞ 6 മാസമായി.. ടിയാൻ ഇടപ്പള്ളിക്ക് അടുത്ത്  Max Information Solutions എന്ന കമ്പനിയിലെ ജോലിക്കാരനാണ്.. മേൽപറഞ്ഞ  ആളിനെ 24/12/19 അയാൾ താമസിച്ചു വരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി......

റഫീക്ക് ഫയലിൽ ഉള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എടുത്തു നോക്കി...

മരണകാരണം ഉയർന്ന രക്തസമ്മർദം മൂലം തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതും  അതിനോട് അനുബന്ധിച്ചു വന്ന ഹാർട്ട്‌ അറ്റാക്ക്......

റഫീക്ക് തന്റെ ചിന്തകളെ സ്വതന്ത്രമാക്കി.. ആ പയ്യൻ.. 
അയാൾ മരിച്ചു കിടന്ന സ്ഥലം.. ഒന്നിലും ഒരു അസ്വാഭാവികത ഇല്ല..ഒരു കൊലപാതകം നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല.. ഫോറൻസിക് ടീം അരിച്ചുപെറുക്കി നോക്കിയിട്ടും ആ പയ്യന്റെ അല്ലാതെ സ്ട്രോങ്ങ്‌ ആയ മറ്റ് ഒരു ഫിംഗർ പ്രിന്റുമില്ല..അമിതമായ സ്ട്രെസ് കാരണം ഉണ്ടാകാവുന്ന പ്രഷർ വേരിയേഷൻ  അതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടി.. ആഫ്റ്റർ എഫക്ട് ആയി ഒരു ഹാർട്ട്‌ അറ്റാക്ക്... ഇവിടെ ഒന്നും ഒരു പ്രശ്നവുമില്ല.. എല്ലാവരും ഇത് ഒരു സ്വാഭാവികമായ മരണം എന്ന് ഉറപ്പിച്ചു...പക്ഷെ എന്തുകൊണ്ട് താൻ മാത്രം ഇപ്പോഴും ഇത് ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു പറയുന്നു... 
റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത്  അത് ഒരിക്കലും ഒരു കരണമാകില്ലലോ റഫീക്ക് തന്റെ നിഗമനങ്ങളെ വീണ്ടും വീണ്ടും ചികഞ്ഞു കൊണ്ടിരുന്നു.... 

റഫീഖിന്റെ ഭാര്യ മെഹറുന്നിസ അയാൾക്കുള്ള കാപ്പിയുമായി ടേബിൾ മുന്നിൽ ഉള്ള കസേരയിൽ വന്നിരുന്നു റഫീക്കിന് അഭിമുഖമായി.. റഫീഖിന്റെ നേരെ കപ്പ്‌ നീട്ടികൊണ്ട് അവൾ കാര്യം തിരക്കി അയാൾ മേശപ്പുറത്ത് നിന്നും ആ പത്ര കട്ടിങ് അവൾക്ക് നേരെ നീട്ടി... അവൾ കൗതുകത്തോടെ പത്രം വാങ്ങി വായിച്ചു... 
അയാൾ ആകാംഷയോടെ അവളുടെ മറുപടിക്കായി കാതോർത്തു...
പത്രം വായിച്ച ശേഷം ഒന്ന് ആലോചിച്ചു അവൾ മുഖമുയർത്തി അയാളോട് പറഞ്ഞു..
'ഇക്ക നിങ്ങളുടെ സംശയം ശരിയാണ് ഇത് ഒരു കൊലപാതകമാണ്......'

റഫീക്ക് അത്ഭുദത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി....


മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മെഹറുന്നിസ പറഞ്ഞു തുടങ്ങി... 
'ഇക്ക നിങ്ങൾ പറഞ്ഞില്ലേ ഈ കേസിൽ അസ്വാഭികമായി ഒന്നുമില്ലായിരുന്നു എന്ന്.... അത് തന്നെയല്ലേ ഈ കേസിലെ അസ്വാഭാവികത..... 
ഈ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഇത്ര നിറ്റായിട്ട് ഒരു മരണം നടക്കുമോ.....'

അവൾ ടേബിളിൽ വലിച്ചുവാരി കിടന്നിരുന്ന പേപ്പറുകൾക്ക് ഇടയിൽ നിന്നും കേസ് ഫയൽ എടുത്തു... 
പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവൾ പലതവണ വായിക്കുന്നത് അയാൾ  കണ്ടു... അപ്പോഴും അവൾ പറഞ്ഞ വാക്കുകൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു...

ശരിയാണ് ആ ക്രൈം സീനിൽ എല്ലാം സ്വാഭാവികമായിരുന്നു... 
As she said Neat and Clean...
നമ്മുടെ നാട്ടിൽ ഒരു മരണം സ്വാഭാവികമായാൽ അവിടെ എല്ലാം ഒക്കെ.. എന്തെങ്കിലും ദുരൂഹത ഉണ്ടായാൽ മാത്രം ഒരു സ്പെഷ്യൽ അറ്റെൻഷൻ... 
ഒരു അതി ബുദ്ധിമാനായ കൊലപാതകിക്ക് ഒരു നല്ല ക്രൈം സീനും ഉണ്ടാക്കാൻ കഴിയും എന്ന തോന്നൽ അപ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ കൂടി കടന്നുപോയത്ത്....

'ഇക്ക... '
അവൾ റഫീഖിനെ ചിന്തകളിൽ നിന്നും തട്ടി വിളിച്ചു... 

'ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നിങ്ങൾ ശരിക്കും പഠിച്ചിരുന്നോ...
ഈ വരികൾക്ക് ഇടയിലൂടെ പോയി നോക്കിയിരുന്നോ... I think no....!!. '

ശരിയാണ് ക്യാഷുൽ ആയി പ്രധാനപെട്ട ഭാഗങ്ങൾ വായിച്ചു നോക്കിയിരുന്നത് അല്ലാതെ അയാൾ അതിന് അത്രമേൽ പ്രാധാന്യം കൊടുത്തിരുന്നില്ല.... 

'ഇക്ക ഈ മരണം നടന്ന സമയവും നടക്കാൻ ഉണ്ടായ കാരണവും തമ്മിൽ ഒരു പൊരുത്തമില്ലായിമ... '

മരണം നടന്ന സമയവും സംഭവങ്ങളും റഫീക്ക് ഉള്ളിൽ ആലോചിച്ചു എടുത്തു....
മരണം നടന്നത് ഏതാണ്ട് 10മണിയോട് അടുപ്പിച്ചാണ്.... ഭക്ഷണം കഴിച്ചുകഴിഞ്ഞു കൂട്ടുകാരുമായി ചാറ്റിങ് ചെയ്തിട്ടുമുണ്ട്....
അങ്ങനെ അവസ്ഥയിൽ ഉള്ള ഒരാൾക്ക് പെട്ടന്ന് എങ്ങനെ ബ്രയിനിൽ ഇന്റെര്ണല് ബ്ലീഡിങ് ഉണ്ടാകും... !

മഹറുന്നിസ ഫയൽ ടേബിളിൽ വെച്ച് ഒരു കവിൾ കാപ്പി കുടിച്ചുകൊണ്ട് റഫീക്കിനോടായി പറഞ്ഞു.. 

'ഇക്ക ഒരു മനുഷ്യന്റെ സാധാരണ BP എന്നുപറയുന്നത് 120-80 ആണ്.. ബ്രയിനിൽ ഞരമ്പുകൾ പൊട്ടി അത് മരണ കാരണം ആകണമെങ്കിൽ ഒരുപക്ഷെ  BP 300ന് മുകളിൽ ഷൗട്ട് ആയിട്ടുണ്ടാകും... അങ്ങനെ ഉള്ള ഒരാൾ തീർച്ചയായും അതിന്റ സിംപറ്റംസ്‌ അയാളുടെ മുറിയിൽ കാണാച്ചിട്ടുണ്ടാകണം...
എന്റെ അടുത്ത് വരുന്ന രോഗികൾ അവരുടെ പ്രഷർ ഒരൽപ്പം ഉയരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന പ്രേശ്നങ്ങൾ വളരെ സിവിയർ ആണ്... അങ്ങനെ ഉള്ളപ്പോൾ ഇയാളും അത് കാട്ടിയിട്ടുണ്ടാകും...'

ഇത്രയും പറഞ്ഞു അവർ കപ്പ്‌ എടുത്ത് പോകാനാനായി തുടങ്ങി... അവസാനത്തെ കവിൾ കാപ്പിയും വായിലാക്കി റഫീക്ക് കപ്പ്‌ അവൾക്ക് നേരെ നീട്ടി...
അയാളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു...അവൾക്ക് മുഖം കൊടുക്കാതെ തന്റെ ഡയറിയിൽ അയാൾ എന്തൊക്കെ തിരക്കിട്ടു കുറിക്കുന്നത് അവൾ കണ്ടു...

റഫീക്ക് ഫയലും ഡയറിയും എല്ലാം കയ്യിൽ എടുത്ത് പുറത്തു കിടന്ന വണ്ടിയിൽ വെച്ച് ഭാര്യയോട് പോലും പറയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു...

അവൾ അടുക്കളയിൽ നിന്നും ഓടി വാതിൽക്കൽ വന്ന് പുറത്തേക്ക് എത്തി നോക്കി...

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു......


ചിന്തകളുടെ മൂടുപടലം ഭേദിക്കാൻ പറ്റാതെ റഫീക്ക് ആകെ തകർന്നു... തനിക്ക് തോന്നിയ ചെറിയ ചെറിയ സംശയങ്ങളെ മെഹറുന്നിസ പങ്കുവെച്ച ആശയങ്ങൾ കൂടി കലർന്നപ്പോൾ മൊത്തത്തിൽ അയാൾക്ക് ഒരു അവയെക്തത... 

റഫീക്ക് വീണ്ടും വീണ്ടും തന്റെ സംശയങ്ങളെ മനസ്സിലിട്ട് തലങ്ങും വിലങ്ങും ചിന്തിച്ചുകൊണ്ടിരുന്നു... പക്ഷെ ആ ചിന്തികളെ ലഘൂകരിക്കുന്ന ഒന്നും അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല..

കുറച്ചുദൂരം ഓടി കഴിഞ്ഞു അയാൾ വണ്ടി ഒരു ഗേറ്റിനു മുന്നിൽ നിർത്തി... ഗേറ്റിൽ ഹൌസ് നമ്പർ നോക്കി..

House No 24/06

റഫീക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി...ഒരു പഴയ വീടാണ്...
ഒരുപക്ഷെ ഇതൊരു കൊലപാതകമാണെങ്കിൽ അതിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും എവിടെ ഈ വീട്ടിൽ നിന്നും തനിക്ക് കിട്ടും എന്ന് അയാൾക്കു ഉറപ്പായിരുന്നു....

മാസം 30, 000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാണ് എറണാകുളം പോലെയൊരു നഗരത്തിൽ ഇത്രയും വാടകയുള്ള ഒരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുന്നത്....
അയാൾക്ക് ഇവിടെ കൂട്ടുകാർ ആരുമില്ലേ.... 
അയാൾ എന്തിനാ ഒറ്റക്ക്......

അയാൾ ഒരു നിഘൂടതയാണ്...
എവിടെ നിന്നെ ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു..

അയാൾ വീടിന്റെ ചുറ്റും നോക്കി... പുറത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ കണ്ട് അയാൾ വാതിലിൽ തട്ടി....

2-3 മിനിറ്റ് കഴിഞ്ഞു ഏതാണ്ട് 50ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. 
പുറത്ത് കിടക്കുന്ന ജീപ്പ് അവർ കണ്ടെന്നു തോന്നി...മുഖവരയുടെ ആവശ്യം ഒന്നും വേണ്ടി വന്നില്ല... 
'എന്താ സാറേ പ്രശ്നം...'
'ഞാൻ റഫീക്ക് ഇവിടെ ഒരു മരണം നടന്നിരുന്നു... അതിന്റെ അന്വേഷണം....'

പറഞ്ഞു അവസാനിപ്പിന്നുന്നതിനു മുന്നേ ഏതാണ്ട് 25 അടുത്ത് പ്രായം വരുന്ന ഒരു പെൺകുട്ടി അവിടേക്ക് വന്നു...

'എന്റെ മകളാണ്...ശ്രീപ്രിയ..'

ഞാൻ എന്റെ വരവിനെ പറ്റി അവരോട് പറഞ്ഞു.. ആ പയ്യൻ മരിച്ചുകിടന്ന മുറി കണ്ട് എല്ലാം ഒന്നുകൂടെ ഒന്ന് തിരക്കാനായിരുന്നു എന്റെ ലക്ഷ്യം....
അവൾ വീടിന്റെ അകത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി..

'നിങ്ങൾ എത്ര നാളായി ഇവിടെ...'

'2 അല്ല 3... ആ പെൺകുട്ടി മറുപടി പറഞ്ഞു...'
' ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ.. എന്നിട്ടും ഇങ്ങനെ ഒരു വീട്ടിൽ....'
' ഞങ്ങൾ ഒക്കെ പാവങ്ങളാണ് സാറേ... ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ആരും വീട് എടുക്കാൻ തയ്യാറായില്ല.. സാധാരണയിൽ നിന്നും ഒരുപാട് വാടക കുറച്ചു ഞങ്ങൾക്ക് തന്നു... അതുകൊണ്ട്....'

ആ പെൺകുട്ടി മുറി തുറന്ന് തന്നു... അതിന്റെ ഉള്ളിൽ ഒഴിഞ്ഞ കട്ടിൽ അല്ലാതെ ഒന്നുമില്ലായിരുന്നു... അയാൾ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി... 

'ഞങ്ങൾ ഇവിടെ വന്ന ദിവസം ആരൊക്കെ ഇവിടെ വന്ന് സാധങ്ങൾ എല്ലാം വാരി കൊണ്ടുപോയി... '
 അയാളുടെ മുഖം നിരാശകൊണ്ട് നിറഞ്ഞു എങ്കിലും അയാൾ ആ മുറി ഒന്ന് അരിച്ചുപെറുക്കി.... 

പെട്ടന്ന് അയാളുടെ ശ്രദ്ധ എന്തിലോ പതിയാൻ തുടങ്ങിയ സമയം അയാളുടെ ഫോൺ റിങ് ചെയ്തു... 
പെട്ടന്ന് അയാളിൽ എന്തോ ഒരു ആകാംഷയും ഭയവും എല്ലാം ഒരുമിച്ച് വന്നു.... 

വീട്ടിൽ ഉള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ അയാൾ അവിടെ നിന്നും ഓടി ഇറങ്ങി.... അയാൾ ആകെ വിയർത്തിരുന്നു... മുഖത്ത് നിരാശ നിറഞ്ഞിരുന്നു... വീട്ടുകാർക്ക് നേരെ ദയനീയമായ ഒരു നോട്ടം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി...

അയാൾ തന്റെ വണ്ടി എടുത്ത് തിരിച്ചു പോകാൻ ഇറങ്ങി...ആ പെൺകുട്ടി ഗേറ്റിൽ അയാൾ പോകുന്നതും നോക്കി നിന്നു..
അവളുടെ മുഖത്ത് ഒരു ചിരി എവിടെ നിന്നോ വന്നു.....


മുറിയിൽ കണ്ട കാഴ്ചകളെ അയാൾ ഒന്നുകൂടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ തനിക്ക് വന്ന ഫോൺ  കാൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു.....
അയാളുടെ ഊഹങ്ങളും നിഗമനങ്ങളും എവിടെയോ തെറ്റി പോകുന്നതായി തോന്നിത്തുടങ്ങിയിരുന്നു.....
ഇപ്പോൾ അന്വേഷിക്കുന്ന കേസിൽ എത്രത്തോളം മുന്നോട്ട് പോയാലും താൻ ഇതിൽ പരാജയപെട്ടു പോകും എന്ന ചിന്ത അയാളിൽ കടന്നുകൂടിയിരുന്നു....

അയാൾ ഒറ്റക്കായിരുന്നു.... മറുവശത്ത് ആരാണ് എന്ന് പോലും അറിയാത്ത ഒരു കൊലയാളി.... 
എവിടേക്കോ പോകാൻ തിരിഞ്ഞ റഫീക്ക് വണ്ടി തന്റെ വീട്ടിലേക്ക് വിട്ടു....

ഒരു പക്ഷെ മെഹറുന്നിസയെ പോലെ ഒരു സൈക്കോളജിസ്റ്റിനു തന്നെ ഈ മിസ്റ്ററി ഒരുപരിധി വരെ സോൾവ് ചെയ്യാൻ സഹായിക്കും എന്ന് അയാൾ തന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു....

പെട്ടന്ന് ഉണ്ടാകുന്ന പ്രഷർ വേരിയഷൻ അല്ലെ അയാളെ പ്രകോപിതൻ ആകുന്നത് നേരെ മറിച് ഇത് ഒരു ഗ്രാജുല് പ്രോസസ്സ് ആയിരുന്നെങ്കിൽ... പതിയെ പതിയെ....

പെട്ടന്നാണ് ഓഫീസിൽ നിന്നും അനീഷ്‌ അയാളെ വിളിച്ചു... ആ പയ്യന്റെ ഡീറ്റൈൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എത്തിയിരിക്കുന്നു....

വീട്ടിലേക്ക് പോകാൻ തുടങ്ങിയ അയാൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി തന്റെ വണ്ടി പായിച്ചു... അയാളുടെ രക്തയോട്ടത്തിന്റെ വേഗത വർധിച്ചു.... 
താൻ സംശയിക്കുന്നപോലെ ഒന്നുമില്ലെങ്കിൽ.... അത് ഒരു സാധാരണ മരണമാണെങ്കിൽ..... 
ഇങ്ങനെ ഒരുപാട് ചിന്തകൾ അയാളുടെ ഉള്ളിൽകൂടി കടന്നുപോയി....

സ്റ്റേഷന്റെ മുന്നിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും അയാളുടെ കാലുകൾ അയാളെ അതിവേഗം ഉള്ളിലേക്ക് ചലിപ്പിച്ചു...
അനീഷ്‌ ഫയൽ തന്റെ മുറിയിൽ വെച്ചിട്ടുണ്ടാകും എന്ന് അയാൾക്ക് ഉറപ്പായിരുന്നു....

മുറിയിൽ എത്തിയ അയാൾ ഉയർന്നു നിന്ന നെഞ്ചിടിപ്പോടെ ഓരോ പേജുകൾ മറിച്ചുകൊണ്ടിരുന്നു....

What the hell.... അയാൾ തന്റെ ഉള്ളിലെ അമർഷം അടക്കി വെക്കാനാകാതെ ആ ഫയൽ തട്ടി തെറിപ്പിച്ചു....
ഒരു ഫോറിൻ കേണ്ടെന്റ് പോലും ആ ശരീരത്തിൽ ഇല്ല..Then how....???  
അയാൾ ഒരു അല്ലെർജിക് പേഷ്യന്റ് ആയിരുന്നു പോലും 
Does it really matter.....
 തേവര പോലെ തിരക്കുള്ള ഒരു സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അയാളുടെ വീടിന്റെ പരിസരത്ത് ആരെങ്കിലും ഉണ്ടായിരുന്നു എന്നെങ്കിലും അത് ഇതിനോടകം തന്നെ പുറത്ത് വന്നേനെ... 
രാവിലെ 8 മണിക്ക് പോകുകയും വൈകിട്ട് 6 മണിക്ക് തിരിച്ചെത്തുന്ന അയാളെ ആരറിയാൻ.....

അയാൾക്ക് ലാസ്റ്റ് വന്ന ഫോൺ കാൾ ഒരു തെലുങ്കാന നമ്പർ... അത് ഇപ്പോൾ സ്വിച്ച് ഓഫ്...കഴിഞ്ഞ 1 മാസത്തിൽ മേളിൽ ആ നമ്പർ അവിടെ തെലുങ്കാനയിൽ തന്നെ ആയിരുന്നു Then what is the connection.....

റഫീക്ക് തന്റെ ഓഫീസിലെ മറ്റു ജീവനക്കാരോട് തന്റെ സംശയങ്ങളും നീരീക്ഷണങ്ങളും പങ്കുവെച്ചു... 
ക്ലോസ് ചെയ്ത കേസ് ആയതുകൊണ്ടും കോൺട്രോവേസി ഒന്നുമില്ലാത്തതുകൊണ്ടും ആരും ഒരു പരിഗണയും അയാൾക്ക് കൊടുത്തില്ല...

പെട്ടന്ന് റഫീക്ക് തന്റെ ഉള്ളിൽ തോന്നിയ ഒരു സംശയം എല്ലാരോടുമായി ചോതിച്ചു...

'കൊച്ചിയിൽ വന്ന് താമസിക്കുന്ന ഒരാളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നു പെശ്നങ്ങൾ എന്തൊക്കെയാകും......'

റഫീക്ക് തന്റെ കീഴിൽ ഉള്ള പോലീസ് കാരൻ അനീഷിനോട് ചോതിച്ചു... 

'കൊതുക് അല്ലാതെ എന്ത്... ഗുഡ് നൈറ്റ്‌ വാങ്ങാത്തതുകൊണ്ട് ഇന്നലെ കിട്ടിയ കടിക്ക് കയ്യും കണക്കുമില്ല....'
'ആരാ കടിച്ചത് കൊതുകോ അതോ ഭാര്യയോ...'
അപ്പുറത് നിന്ന സിവിൽ പോലീസ് ഓഫീസർ രാജേഷാണ് ചോദിച്ചത്...  

റഫീഖിന് ആ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല... അയാൾ അനീഷിന് നേരെ ചൂടായി....

'Non Sense... നിങ്ങൾക്ക് ഒന്നും ഇതിന്റെ സീരിയസ്നെസ് മനസ്സിലാകാഞ്ഞിട്ടാണോ... 
Never act like a fool....'

പെട്ടെന്ന് റഫീഖിന്റെ മൊബൈൽ സ്‌ക്രീനിൽ ഒരു മെസ്സേജ് കണ്ട അയാൾ 2 സെക്കന്റ്‌ ആലോചിച്ച ശേഷം ദ്രിതിയിൽ പുറത്തേക്ക് ഇറങ്ങി...

'Shit..... How can i missed such a great evidence....'

അയാൾ phone എടുത്ത് ഭാര്യക്ക് ഒരു മെസ്സേജ് ഇട്ടു....
'മെഹറുന്നിസ.... i think the mystery is solved.......I found it...'


അയാൾ തന്റെ കസേരയിൽ നിന്നും ചാടി എഴുനേറ്റ്.. അനീഷിന്റെ കയ്യിൽ പിടിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു...കയ്യിൽ കരുതിയ ഫയലും പേപ്പറും എടുത്ത് അയാൾ പുറത്തേക്ക് ഓടി... 

റഫീഖിന് എന്ത് പറ്റി എന്നറിയാതെ ഓഫീസിൽ ഉള്ളവർ എല്ലാം ഒരു അമ്പരപ്പോടെ അയാൾ പോകുന്നതും നോക്കി നിന്നു...

റഫീക്ക് വണ്ടി നേരെ വീട്ടിലേക്കാണ് വിട്ടത്...ഒരു വിജയിയുടെ വശ്യമായ ചിരി അയാളെ വേട്ടയാടാൻ തുടങ്ങി...കാലുകൾ വേഗം ആക്സിലേറ്ററിൽ അമർന്നു....

അയാളെ കാത്ത് പുറത്ത് മെഹറുന്നിസ ഇരിക്കുന്നുണ്ടായിരുന്നു.. അയാൾ എന്താണ് കണ്ടുപിടിച്ചത് എന്ന് അറിയാനുള്ള അമിത ക്യൂരിയോസിറ്റി അവരുടെ മുഖത്തും പ്രകടമായിരുന്നു....

വണ്ടി നിർത്തി ഇറങ്ങി അയാൾ വരാന്തയിൽ മെഹറുന്നിസയുടെ കൂടെ പോയിരുന്നു... 

അവൾ കൗതുകത്തോടെ ആ മരണത്തിന്റെ മിസ്റ്ററി അയാളോട് ചോദിച്ചു... 

തെല്ലു അഭിമാനത്തോടെ അയാൾ പറഞ്ഞുതുടങ്ങി....

'ആ മരണം നടന്ന ദിവസം അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ആരും വന്നില്ല അത് ശരിയാണ്... ഒരുപക്ഷെ കൊലയാളി അതിന് 2-3 ദിവസം മുന്നേ അവിടെ വന്നിരുന്നു എങ്കിലോ....' 

അയാൾ പറഞ്ഞത് പൂർണമായി മനസ്സിലാകാത്ത പോലെ അവൾ അയാളോട് ചോദിച്ചു..

'3 ദിവസം മുന്നേ വന്ന കൊലപാതകി എങ്ങനെ കൊല നടത്തും....'

'മെഹറുന്നിസ... അയാളുടെ മരണ കാരണം cerebral Hemarage  മൂലമാണ്... അതായത് ഏതെങ്കിലും കെമിക്കൽസ് അയാളുടെ ഉള്ളിൽ എത്തിയിരിക്കുന്നു അതും വായുവിന്റെ രൂപത്തിൽ....'

'വായുവിന്റെ രൂപമോ.....അത് ഇക്കാക്ക് എങ്ങനെ......'

മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു..

'ഈ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അയാളുടെ ശരീരത്തിൽ മരണത്തിന്റെ കാരണമായി വിഷമോ വിഷ വാതകമോ ഒന്നും മെൻഷൻ ചെയ്തിട്ട് ഇല്ല... അത്ര മൈൽഡ് ഡോസിൽ കെമിക്കൽ ഉള്ളിൽ ചെന്നാൽ പ്രായോഗികമായ പരിശോധനയിൽ പെട്ടന്ന് അത് കണ്ടെത്താനും കഴിയില്ല....'
'എങ്കിൽ ഇത് എല്ലാം അയാളിൽ എങ്ങനെ എത്തും....'

മെഹറുന്നിസ അല്പം ആലോചിച്ചിട്ട് ചോതിച്ചു....

'പല വഴികൾ ഉണ്ട്... പെർഫ്യൂം പോലെ ഉള്ള വസ്തുക്കളിൽ മൈൽഡ് ഡോസ് കൊടുത്തുകഴിഞ്ഞാൽ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.... അതുപോലെ തന്നെ മറ്റൊരു വഴി ഉണ്ട്......'

അയാളുടെ സംസാരം അവളിൽ ആവേശം കൊള്ളിച്ചു....

'കൊതുക് തിരി......'

'കൊതുക് തിരിയോ......'

അത്ഭുതവും സംശയവും അവളിൽ ഒരുപോലെ മിന്നി മാഞ്ഞു....

'അതെ അമിതമായ കൊതുക് ശല്യം ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ഒരു കൊതുക് തിരി ഉപയോഗിക്കുന്നുണ്ടാകാം.... അതിൽ വിഷം കലർന്നാൽ എന്നും കത്തിച്ചു വെയ്ക്കുന്ന കുറച്ചു സമയം ആ വിഷം അയാൾ ശ്വസിച്ചിരിക്കും..... അങ്ങനെ പതിയെ പതിയെ BP ഷൂട്ട്‌ ചെയ്യും... ബ്ലഡ്‌ വെസ്സൽസ് പൊട്ടും... അങ്ങനെ മരണം.......'

'ഇക്ക നിങ്ങൾ കൊള്ളാം കേട്ടോ... ഒരു തുരുമ്പ് പോലുമില്ലാത്ത കേസിൽ നിങ്ങൾ ഇത്രയും കണ്ടുപിടിച്ചില്ലേ..... പക്ഷെ ഇക്കാ... '

അയാൾ ഭാര്യയെ നോക്കി....
അവൾ അയാളോടായി അടുത്ത ചോദ്യം....

'അയാളെ ഇത്രയും കഷ്ടപ്പെട്ട് സമയം എടുത്ത് കൊല്ലാൻ മാത്രം.. ഇത്രയും സ്നേഹം ആർക്കാ.......'

അയാൾ ഒരുനിമിഷം ഞെട്ടി.....


അവൾ പറഞ്ഞത് ശരിയാണ് താൻ ഇത്രയും നേരം കൊലപാതകം നടക്കാൻ സാധ്യത ഉള്ള വഴികൾ കണ്ടെത്താൻ മാത്രമാണ് ശ്രമിച്ചത്.. അയാളെ ആരാണ് കൊന്നത്....

പെട്ടന്ന് എന്തോ ഓർമ്മവരുന്നു പോലെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറി പുറത്തേക്ക് പോയി... 
അയാൾ മരണം നടന്ന വീട് ലക്ഷ്യം ആക്കി വണ്ടി പായിച്ചു....

അവിടെ ആരൊക്കെയോ കൂടി നിൽക്കുന്നുണ്ട്... അയാൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവിടേക്ക് നടന്നു... 
ഒരു വണ്ടിയിൽ കുറെ സാധനം കയറ്റി എങ്ങോട്ടോ പോയി... 
റഫീക്ക് പുറത്ത് നിന്ന ഒരു ആളിന്റെ അടുത്ത കാര്യം തിരക്കി...

'അത് സാറെ ഇവിടെ ഉണ്ടായിരുന്ന ആ മരിച്ചു പോയ പയ്യന്റെ സാധനം എന്തൊക്കെയോ ആണ്.. നാളെ തൊട്ട് പുതിയ താമസകാർ വരും...'

'അപ്പൊ ഇവിടെ താമസിച്ച ഒരു പെൺകുട്ടിയും അമ്മയും....'

അയാളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു...

'പെൺകുട്ടിയും അമ്മയും !! സർ ഇവിടെ ആരും താമസിച്ചല്ല സർ.. സാറിനെ ആരെങ്കിലും പറ്റിച്ചത് ആകും...'

റഫീഖിന്റെ ഫോണിൽ ആരോ വിളിച്ചു... അയാൾ കാൾ അറ്റൻഡ് ചെയ്തു...

'ഹലോ സർ ആ പയ്യന്റെ അവയവങ്ങൾ ടെസ്റ്റ്‌ ചെയ്തു റിപ്പോർട്ട്‌ വന്നിട്ടുണ്ട്...'

'ഒക്കെ im ഓൺ മൈ വേ....'

റഫീക്ക് ആകെ അസ്വസ്ഥമായിരുന്നു.... അയാളുടെ ചിന്തകൾ കാടുകയറി തുടങ്ങി... തന്റെ ഉള്ളിൽ നിറഞ്ഞ സംശയങ്ങൾ ഉത്തരമില്ലാതെ കിടക്കാൻ തുടങ്ങി...

അയാൾ വണ്ടി നിർത്തി ഓഫീസിലേക്ക് ഓടി... ഒരു പക്ഷെ തന്റെ സംശയങ്ങൾ എല്ലാം ഇന്ന് തീരും.... 

അയാൾ ഓഫീസർ ഇരിക്കുന്ന മുറിയിലേക്ക് നടന്നു...

'സർ മുംബൈ ലാബിൽ നിന്നും റിപ്പോർട്ട്‌ വന്നിട്ടുണ്ട്...അവിടുന്നുള്ള ടെസ്റ്റ് റിപ്പോർട്ട്‌ കളക്റ്റ് ചെയ്ത കോർഡിനേറ്റ്  ചെയ്ത അനലിസ്റ്റും വന്നിട്ടുണ്ട്...'

അവർ അയാൾക്ക് വിസിറ്റിംഗ് lounge കാണിച്ചു കൊടുത്തു അയാൾ അവിടേക്ക് നടന്നു...

അവിടെ ഒരു പെൺകുട്ടി അയാളെ കാത്ത് റിപ്പോർട്ട്‌ കൊണ്ട് ഇരുന്നിരുന്നു...
അയാൾ അവർക്ക് മുന്നിൽ ഇരുന്നു.... 

'സർ I'm സോറി താങ്കളുടെ നിരീക്ഷണം തെറ്റായിരുന്നു... ആ മരണം ഒരു സ്വാഭാവിക മരണം തന്നെയാണ്....ഇതാ റിപ്പോർട്ട്‌....' 

അയാൾ ആകെ തകർന്നു തന്റെ നിരീക്ഷണം എല്ലാം പാടെ തെറ്റി പോയിരിക്കുന്നു... അയാൾ എന്തൊക്കെയോ ചിന്തകളിൽ മുഴുകി റിപ്പോർട്ട്‌ വായിച്ചു തുടങ്ങി...

'സർ എനിക്ക് തിരിച്ചു പോകാൻ സമയമായി... '
ആ പെൺകുട്ടി അയാളോട് പറഞ്ഞു... റിപ്പോർട്ടിൽ  നിന്നും കണ്ണ് എടുക്കാതെ ആ പെൺകുട്ടിയോട് അയാൾ പൊക്കോളാൻ പറഞ്ഞു... അവൾ പോയി 10മിനിറ്റ്കൾക്ക് ശേഷം അയാൾ എന്തോ ഓർത്തു ഞെട്ടി തരിച്ചു....

ആ പെൺകുട്ടി... അയാൾ ആ മുഖം എവിടെയോ കണ്ട് മറന്നു....

ഓഫീസിൽ കണ്ട ആ പെൺകുട്ടിയെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു....പക്ഷെ ചിന്തകൾ എവിടെയോ ഉടക്കി കിടക്കുന്നു...

പെട്ടന്നാണ് ആ മുഖം അയാളുടെ  ഉള്ളിൽ മിന്നി മറഞ്ഞു....

അന്ന് അവിടെ മരണം നടന്ന വീട്ടിൽ വാടകക്ക് താമസിക്കുന്നു എന്ന് പറഞ്ഞ പെൺകുട്ടി....

ശ്രീപ്രിയ.......

അക്ഷയ്. 

Friday, 15 March 2019

സാവിത്രി



സാവിത്രി
***********

ആൽത്തറയിൽ വിളക്ക് വെച്ചശേഷം ദാക്ഷായണി വല്യമ്മ രുക്മിണിയെ നോക്കി പറഞ്ഞു
'അറിഞ്ഞോ നീ കൊയ്പ്പള്ളിയിലെ വിശേഷം...'
'ഇല്ല...ഞാൻ രണ്ടീസായി പുറത്തോട്ടൊക്കെ..അവിടെ എന്താ ഇപ്പൊ ഒരു വിശേഷം...'
'ഭാസ്കരൻ നമ്പ്യാരുടെ മക്കൾ ആ സ്ഥലം ഏതോ പുത്തൻ പണക്കാർക്ക് വിറ്റു..അങ്ങ് വടക്ക് ഉള്ളവർ അന്നാ അറിഞ്ഞത്...'
'അല്ല ദാക്ഷായണി അമ്മെ ഇവിടെ വന്ന കാലം തൊട്ട് കേൾക്കുന്നതാ..പക്ഷെ എന്താ സത്യം ശരിക്കും എന്താ അവിടെ നടന്നത്...'
 മറുപടിയായി ദാക്ഷായണി വല്യമ്മ ഒന്ന് ചിരിച്ചു..
'ഈ പല്ലനപ്പുഴശ്ശേരിയുടെ ചരിത്രത്തോളം പഴക്കമുണ്ട് ആ കഥക്ക്...പണ്ട് രാജാക്കന്മാരുടെ കാലത്ത് അവരുടെ പണവും,സ്വർണ്ണവും,രത്‌നങ്ങളും പിന്നെ രാജ്യത്തിൻറെ രഹസ്യ വിവരങ്ങളും എല്ലാം കൊയ്പ്പളിയിലെ നിലവറകളിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത് ..രാജാവിന് മാത്രമറിയാവുന്ന ഒരു നിലവറക്കുളിൽ അത് എല്ലാം സൂക്ഷിച്ചിരിക്കുന്നത്.. രാജാവും മന്ത്രിയും പിന്നെ വിശ്വസ്തരായ പടയാളികളും മാത്രമാണ് അങ്ങോട്ട് പോയിരുന്നത്.. എല്ലാവരെയും പുറത്ത് നിർത്തി രാജാവ് മാത്രം ഉള്ളിൽ പ്രേവേശിക്കും.ഒരുപാട് പ്രേത്യേകതകൾ നിറഞ്ഞതാണ് ആ നിലവറ...

ആ നിലവറക്കുള്ളിൽ ഒരു പ്രേത്യേക ദിശയിൽ മാത്രമേ വായൂ സഞ്ചാരമുള്ളു... ഉള്ളിൽ ഒരു സ്ഫടികഗോളമുണ്ട് ഒരു ദിശയിൽ തിരിച്ചാൽ പുറത്തുനിന്നുമുള്ള സൂര്യപ്രകാശം ആ ഗോളം പ്രതിഭലിപ്പിക്കും.. അങ്ങനെ മാത്രമേ ആ മുറിക്കുള്ളിൽ വെളിച്ചം കിട്ടു...ഏറ്റവും വലിയ പ്രേത്യേകത ആ നിലവറയുടെ പൂട്ടുകളാണ്...അത് തുറക്കണമെങ്കിൽ ഒരാൾക്ക് മാത്രമേ കഴിയു... നവസ്വര പൂട്ട് എന്നാണ് അതിന് പറയുന്നത്...9 വാദ്യ ഉപകരണങ്ങൾ ഒന്നിനുപുറകെ ഒന്നായി വായിച്ചാൽ മാത്രമേ അത് തുറക്കാൻ കഴിയു... ഇടക്ക് വെച്ച് മുറിഞ്ഞുപോകാനും പാടില്ല...മറിച് തെറ്റിച്ചു വായിച്ചാൽ മറ്റൊരു വാതിൽ  തുറന്ന് വരും പക്ഷെ ആ ഇടനാഴിയിലൂടെ വഴുതി വീഴുന്നത് നിലയില്ലാ കയമുള്ള ക്ഷേത്ര കുളത്തിലേക്കും.. തച്ചുശാസ്ത്ര വിധിപ്രകാരം ഒരുപാട്  പ്രേത്യേകത നിറഞ്ഞതാണ് കൊയ്പ്പള്ളി... അങ്ങനെ ഒരുപാട് പേർ പണ്ട് നിധി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല... ഇന്നത്തെ തലമുറയിലെ നിങ്ങൾ ഇതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ലായിരിക്കും അവിടെ ആ മനക്ക് കാവൽ അവളാ ...
സാവിത്രി....
കൊയ്പ്പള്ളിയിലെ സമ്പത്ത് ഒരിക്കൽ അതിന് അർഹതപെട്ടവന്റെ മുന്നിൽ പ്രേത്യേക്ഷപ്പെടും എന്നാണ് പറയപ്പെടുന്നത്..'
ഇതും പറഞ്ഞു അവർ പതിയെ നടന്നു...

'ദാക്ഷായണി അമ്മെ അപ്പൊ ഈ സാവിത്രി... അത് ആരാ....'
രുക്മിണി വിളിച്ചു ചോദിച്ചു.... അവർ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു...

'കൊയ്പ്പള്ളിയിലെ നിലവറയുടെ കാവൽക്കാരി.....'
അവർ വീണ്ടും നടന്നു നീങ്ങി...


അമ്പരപ്പോടെ അവർ പോകുന്നതും നോക്കി നിന്നു....സമയം വൈകി തുടങ്ങിയിരിക്കുന്നു.. രുക്മിണി തിരികെ വീട്ടിലേക്ക് നടന്നു.. തിരികെ പോകുന്ന വഴിയിലാണ് കൊയ്പ്പള്ളി മന...അതിന്റെ മുന്നിൽ അവൾ നിന്നു... പതിവില്ലാതെ ആ പടിപ്പുര വാതിൽ തുറന്ന് കിടപ്പുണ്ടായിരുന്നു...ഉള്ളിൽ നിറഞ്ഞ ഭയത്തോടും കൗതുകത്തോടും അവൾ ഉള്ളിലേക്ക് നോക്കി...

തുളസി തറയിൽ വിളക്ക്  വെച്ച് അതിന് വലം വെയ്ക്കുന്ന ഒരു പെൺകുട്ടിയെ അവൾ കണ്ടു... മനയുടെ പരിസരം ആരോ വൃത്തിയാക്കിയത് പോലെ അവൾക്ക് തോന്നി... പഠിപ്പുര വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് നടന്നു... തെക്ക് നിന്നും ഒരു ഇളം കാറ്റ് അവളെ തട്ടി പോയി... തുളസി തറയിൽ നിൽക്കുന്ന പെൺകുട്ടി വിളക്ക് കെടാതിരിക്കാൻ കൈ കൊണ്ട് മൂടി വെച്ചു.... ആ കാറ്റിൽ അവളുടെ  മുടിയിഴകൾ പാറി പറന്നു... കാറ്റിനൊപ്പം ദൂരെ
കാട്ടിൽ അരളി പൂത്ത ഗന്ധവും പരന്നു... ആ പെൺകുട്ടിയോട് എന്തെങ്കിലും സംസാരിക്കുന്നതിന് മുന്നേ പെട്ടന്ന് മഴ വന്നു... അവർ രണ്ടുപേരും ഓടി പൂമുഖത്തേക്ക് കയറി...
അവൾ ആ പെൺകുട്ടിയോട് ചോതിച്ചു..
'മോൾ ഏതാ.. എവിടുത്തെയാ.. മുന്നേ കണ്ടു പരിചയമില്ലലോ...'

'ഞാൻ ഇവിടുത്തെയാ ചേച്ചി...'
'മന വാങ്ങിയ കൂട്ടരാണോ....മോൾടെ നാട് എവിടെയാ...'

മറുപടിയായി അവൾ ഒന്ന് ചിരിച്ചു...
'വീട് അങ്ങ് വടക്കാ ചേച്ചി... പാലക്കാട്... തിരുനെല്ലി.....'
അവൾ പുറത്തേക്ക് നോക്കി... രുക്മിണി വീടിന്റെ ചുറ്റും നോക്കി...

'ഹോ ഈ  മഴ....'

'അതിന് മഴ ഇല്ലാലോ ചേച്ചി...'
അവൾ മറുപടി പറഞ്ഞു...

തെല്ല് ഒന്ന് അമ്പരന്നുകൊണ്ട് രുക്മിണി പുറത്തേക്ക് നോക്കി...
ഇല്ല മഴ തോർന്നിരിക്കുന്നു... അവൾ മുറ്റത്തേക്കിറങ്ങി....
'അയ്യോ ചോദിക്കാൻ മറന്നു.. മോൾടെ പേരെന്താ...'

രുക്മിണി ചോദിച്ചുകൊണ്ട് തിരിഞ്ഞു നോക്കി....

ഇല്ല അവിടെ ആരുമില്ല.... അമ്പരപ്പോടെ അവൾ പുറത്തേക്ക് നോക്കി.... പടിപ്പുര വാതിൽ അടഞ്ഞു കിടക്കുന്ന.... ചുറ്റും കരിയില നിറഞ്ഞു കിടക്കുന്നു... ആൾ താമസമുള്ളതിന്റെ ലക്ഷണം ഒന്നുമില്ല.... അപ്പൊ ആ പെൺകുട്ടി അത്...

ആ കാറ്റ് വീണ്ടും വീശി...അവൾ അധികം അവിടെ നിൽക്കാതെ പെട്ടന്ന് വീട്ടിലേക്ക് നടന്നു......
അന്ന് രാത്രിയിൽ എത്ര കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല…
ഉറങ്ങി കിടന്ന ഭർത്താവിനെ വിളിച്ചുണർത്തി കൊയ്പ്പള്ളിയുടെ കഥ പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടു മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു..
 
'പണ്ട് രാജാക്കന്മാരുടെ കാലത്ത് പണിത മനയാണ് അത്.. രാജ്യത്തിൻറെ രഹസ്യ വിവരങ്ങളും രാജാവിന്റെ സ്വത്തുക്കളും എല്ലാം അവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്... മനയുടെ പുറത്ത് നാല് ഭാഗത്തും ഭടന്മാരുടെ കാവലുണ്ടായിരുന്നു... ഉള്ളിൽ കാവൽ കാരില്ലായിരുന്നു... അങ്ങനെ  രാജാവിനെ കബളിപ്പിച്ചു സ്വത്തും രാജ്യവും തട്ടിയെടുക്കാൻ അടുത്ത രാജ്യത്തെ രാജാവ് ശ്രമിച്ചിരുന്നു... ഈ നാട്ടിലെ മന്ത്രിയുടെ സാഹത്തോടെ അയൽ രാജ്യം  ഒരു പദ്ധതി തയ്യാറാക്കി.. ഭടന്മാരെയും രാജാവിനെയും അവിടെ നിന്നും മാറ്റുന്നതിന് വേണ്ടി രാജ്യം ആക്രമിക്കാൻ എന്ന വ്യാജേന കുറെ പടയാളികളെ ഇങ്ങോട്ട് അയച്ചു... മന്ത്രിയും അയൽ രാജ്യത്തെ രാജാവും പിന്നെ ഒരു പെൺകുട്ടിയെയും കൂടി കൊയ്പ്പള്ളിയിൽ എത്തി...കൊയ്പ്പള്ളിയെ പറ്റി ശരിക്കറിയാവുന്ന രാജാവിന്റെ ദാസി ആയിരുന്നു സാവിത്രിയെ അവർ തിരഞ്ഞെടുത്തു അവളുടെ അച്ഛനെ തടങ്കലിൽ വെച്ച് അവളെ ബലിയാടാക്കാൻ വേണ്ടി ആയിരുന്നു അത്...തെറ്റായ വാതിൽ തുറന്നാൽ തുറക്കുന്ന ആൾ അതിൽ വീഴും അങ്ങനെ വന്നാൽ ശരിയായ വാതിൽ തകർത്ത് അവർക്ക് അത് എല്ലാം തട്ടിയെടുക്കാം....

ചതി മനസ്സിലാക്കിയ രാജാവ് രഹസ്യ വാതിലിൽ കൂടി മനയുടെ ഉള്ളിൽ പ്രേവേശിച്ചു രാജാവ് അവരെ രണ്ടുപേരെയും തല വെട്ടി കൊന്നു... പക്ഷെ സാവിത്രിയെ മാത്രം കൊന്നില്ല... രാജ്യ ദ്രോഹം ചെയ്തു എന്ന തോന്നൽ കൊണ്ട് അവൾ രാജാവിന്റെ കൺമുന്നിൽ വെച്ച് ആത്മഹത്യാ ചെയ്തു... പിന്നീട് അവിടെ കേറിയവരെയെല്ലാം അവൾ കൊന്നു എന്നുമാണ് കഥ...

രുക്മിണി അതിശയത്തോടെ ചോദിച്ചു
'ചേട്ടാ എന്നാലും എത്ര പണം കാണും അതിന്റെ ഉള്ളിൽ...'
'ആ ആർക്കറിയാം ഒരു 10-100 കോടി കാണും...'
'100 കൊടിയോ...'
'നീ മിണ്ടാതെ അവിടെ കിടക്കു പെണ്ണെ...'

ഭർത്താവിന്റെ വാക്ക് കേട്ട് ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല.... മനസ്സിൽ എന്തൊക്കെയോ പദ്ധതികൾ തയ്യാറാക്കിയിട്ടാണ്
രുക്മിണി പിറ്റേന്ന് ഉറക്കമുണർന്നത്... രാവിലെ തന്നെ ദാക്ഷായണി അമ്മയെ എന്തൊക്കെയോ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു കൊയ്പ്പള്ളിയിൽ കൊണ്ടുവന്നു..
പ്രധാനപെട്ട മുന്‍ വാതില്‍ ഒഴിവാക്കി അവള്‍ മനയുടെ ചുറ്റും നടന്നു.. മനയുടെ പടിഞ്ഞാറേ വശത്തുകൂടി ഒരു ചെറിയ വാതിൽ അവൾ കണ്ടെത്തി...
അവർ രണ്ടുപേരും ആ വഴിയിൽ കൂടി ഉള്ളിൽ കയറി മുറിക്കുള്ളിൽ വെളിച്ചം നന്നേ കുറവാണ്‌... ചുറ്റും പൊടിയും മാറാലയും നിറഞ്ഞിരിക്കുന്നു ....ആൾ താമസം ഉണ്ടായിട്ട്  വർഷങ്ങൾ കഴിഞ്ഞതുപോലെ.... ഇടനാഴിയിൽ കൂടി വെളിച്ചത്തിന്റെ പിന്നാലെ അവർ നടന്നു...

നടന്നു ചെന്നത് ഒരു നിലവറയുടെ മുന്നിലാണ് അവിടെ രണ്ട് വാതിലുകളും... ഏതാണ്ട് രണ്ടു പേരുടെ പൊക്കമുണ്ട് ആ വാതിലിന് നിറയെ കൊത്തുപണികളും... കട്ടിള പടിയുടെ മുകളിൽ രണ്ട് സർപ്പങ്ങളുടെ മരപണിയുണ്ട്, പത്തി വിടർത്തി കൊത്താൻ തയ്യാറായി നിൽക്കുന്ന സർപ്പങ്ങൾ... ആ മുറിക്കുളിൽ 9 വാദ്യഉപകരണങ്ങളും ഉണ്ടായിരുന്നു... ദാക്ഷായണി അമ്മയുടെ നിർദേശപ്രകാരം ഒന്നിന് പുറകെ ഒന്നായി രുക്മിണി വായിച്ചു.... വായിച്ചു തുടങ്ങിയപ്പോൾ വാതിൽ തുറന്നു.... രുക്മിണി  സന്തോഷത്തിലും ആഹ്ലാതത്തിലും ആ വാതിലിൽ കൂടി ഉളിലേക്ക് ഓടി....ഉള്ളിൽ ആരോ വിളക്കുകൾ തെളിയിച്ചുവെച്ചിരുന്നു.... കുറെ മുന്നിലേക്ക് ചെന്നപ്പോൾ ദാക്ഷായണി അമ്മയുടെ കാൽപ്പെരുമാറ്റം അവൾ കേൾക്കാതെയായി... അവൾ അത് വകവെയ്ക്കാതെ മുന്നോട് നടന്നു...
പതിയെ വിളക്കുകൾ ഓരോന്നായി  കാണാതെയായി... മുന്നോട് പോകുംതോറും ശ്വാസം എടുക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.... ദാഹം മൂലം അവളുടെ തൊണ്ട വരണ്ടു തുടങ്ങി.... കുറച്ചുകൂടി മുന്നോട്ട് നടന്ന അവൾ ക്ഷീണം കൊണ്ട് അവിടെ ഇരുന്നു... അവൾ മുന്നിലേക്ക് നോക്കി.... മുന്നിൽ നിറയെ പെട്ടികളും അവ നിറയെ സ്വർണവും രത്നങ്ങളും..... കൈ നിറയെ അതെല്ലാം വാരിയെടുത്തവൾ മുന്നിലേക്ക് കണ്ട വഴിയേ ഓടി....
പിന്നിൽ നിന്നും ആരുടെയോ സംസാരം അവളുടെ കാതിൽ കേട്ടു....

'രുക്മിണി...'
അവൾ തിരിഞ്ഞു നോക്കി...ചുറ്റും ഇരുട്ടാണ്.... ഉള്ളിൽ ഭയം വല്ലാതെ കൂടി... തീ നാളം പോലെ എന്തോ ഒന്ന് അവളുടെ മുന്നിലേക്ക് വന്നു.... അവൾ കണ്ണുകൾ ഇറുക്കി അടച്ചു........


രാമു പണിക്കർ ഓടി കിതച്ചുകൊണ്ട് ആൽത്തറയിൽ എത്തി....
 'അറിഞ്ഞോ... നമ്മടെ അമ്പലക്കുളത്തില് തെക്കേലെ രുഗ്മിണിയുടെ ശവം......'

എവിടെനിന്നോ ആ ഇളം കാറ്റ് വീണ്ടും വീശി.... കൊയ്പ്പള്ളിയിലെ ഇടനാഴിയിൽ ആരുടെയോ പാദസ്വരത്തിന്റെ കിലുക്കം....
സാവിത്രി......  

അക്ഷയ്.              

Sunday, 1 April 2018


ഉണ്ണിക്കുട്ടന്റെ പിറന്നാൾ
-----------------------------------------
'അമ്മെ ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാൾ അല്ലെ.... ഉച്ചക്ക് ഊണ് കേമമാക്കണം....
3 കൂട്ടം പായസവും പിന്നെ ഇല നിറയെ കൂട്ടാനും.. പിന്നെ നല്ല തൂവെള്ള നിറമുള്ള കുത്തരി ചോറും വേണം...മാമ്പഴപുളിശ്ശേരിയും പാൽപ്പായസവും ഉണ്ണിക്കുട്ടന് ജീവനാ... അമ്മമ്മേടെ മാമ്പഴപുളിശേരിയില്ലാതെ അവൻ ഒരു വാ ചോറ്പോലും കഴിക്കാൻ കൂട്ടാക്കില്ലാട്ടോ.....'

അമ്മ ഉമ്മറത്തിരുന്ന് ഒരു ചിരി പാസ്സാക്കികൊണ്ട് വെറ്റിലയുടെ പാത്രം എടുത്ത് മടിയിലേക്ക് വെച്ചു... ഞാൻ ഉണ്ണിക്കുട്ടനെ ഉണർത്താൻ മുറിയിലേക്ക് നടന്നു...

അവൻ ഇപ്പോഴും കട്ടിലിൽ മൂടി പുതച്ചുകിടപ്പുണ്ട്...
'മോനെ ഡാ ഉണ്ണികുട്ടാ എഴുന്നേൽക്കേടാ ചക്കരെ...അമ്മക്ക് അടുക്കളയിൽ പിടിപ്പതുപണിയുണ്ട്...ഡാ കള്ളാ എഴുനേൽക്കട...'
ഞാൻ അവന്റെ നുണകുഴിയിൽ ഒന്ന് തൊട്ടിട്ട് അടുക്കളയിലേക്ക് നടന്നു....

പതിയെ കണ്ണും തിരുമ്മിക്കൊണ്ട് എന്റെ സാരിത്തുമ്പിൽ പിടിച് അവൻ പിന്നാലെ അടുക്കളയിലേക്ക് വന്നു....

'അമ്മെ അച്ഛൻ വരുമോ ഇന്ന്......'
ഒരുപാട് പ്രതീക്ഷകളുമായി അവൻ എന്റെ മുഖത്തേക്ക് നോക്കി...
'ഇല്ലെടാ കണ്ണാ അച്ഛൻ....അച്ഛനു തിരക്കലെ കുട്ടാ... മോൻ വാ അമ്മ പല്ലുതേപ്പിക്കട്ടെ....'
'എനിക്ക് അച്ഛനെ കാണണം.....അച്ഛൻ ചക്കരയുമ്മ തന്നിട്ട് ഒരുപാട് നാളായി...'
അവൻ വാശിപിടിക്കാൻ  തുടങ്ങി....
'കണ്ണാ അമ്മ പറഞ്ഞില്ലെടാ.... മോൻ വാ...'

ഞാൻ അവനെ ഒക്കത്ത് എടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി....ബ്രഷ് എടുത്ത് അവന്റെ പല്ല് തേപ്പിച്ചു.... കുളിപ്പിക്കാനായി കുളിമുറിയിലേക്ക് അവനെയും എടുത്ത് നടന്നു....
'അമ്മെ അടുപ്പത്തിരിക്കുന്ന മെഴുക്കുപുരട്ടി ഒന്ന് നോക്കണേ.... തീ കുറച്ചിട്ടിരിക്കുവാനെ...'

അമ്മ മറുപടി ഒന്നും പറഞ്ഞില്ല... ഉണ്ണിക്കുട്ടനെ കുളിപ്പിച്ച് പുത്തൻ ഉടുപ്പുമിടിപ്പിച് ഞാൻ മുറിയിൽ കൊണ്ടിരുത്തി... അമ്മ നോക്കും അവനെ ഞാൻ വീണ്ടും അടുക്കളയിൽ എന്റെ തിരക്കുകളിലേക്ക് കടന്നു....

'ശ്യാമേച്ചി....'
'ആരാ കിരൺ അന്നോ മോനെ... കേറിവാടാ..'
'ചേച്ചി ദാണ്ടെ കേക്ക്... പിന്നെ ഇത് എന്റെ വക ഉണ്ണിക്കുട്ടന് ഒരു സമ്മാനം.....'
'നീ തന്നെ അവനു കൊടുത്തേക്ക് അമ്മടെ കൂടെ ഉമ്മറത്തുണ്ട്....'
'ശരി ചേച്ചി....ഗോപേട്ടൻ... വരുമോ..'
ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് ഞാൻ അവനെ നോക്കി...
'ഇല്ലാ.... വരില്ലാ...'
'ശരി ചേച്ചി ഞാൻ അങ്ങോട്ട്...'
'നീ ഉച്ചക്ക് തിരക്ക് ഒക്കെ കഴിയുമ്പോ ഇങ്ങു എത്തിയേക്കണേ...'
'ശരി... ചേച്ചി...'

ഞാൻ വീണ്ടും ഗോപേട്ടന്റെ കാര്യം ഓർത്തു... ഉത്രാളി കാവിലെ കൊടിയേറ്റിന്റെ പിറ്റേന്നായിരുന്നു ഞങ്ങളുടെ വിവാഹം....4 വർഷം കഴിഞ്ഞിരിക്കുന്നു.....മനസ്സുകൊണ്ട് അകന്നുതുടങ്ങിയിട്ട് കുറച്ചായി...
പെട്ടന്ന് അമ്മ അടുക്കളയിലേക്ക് വന്നു...കയ്യിൽ തൂങ്ങി അവനുമുണ്ട്..

'മോളെ ഊണ് കാലമായോ... ഇവന് വല്ലാതെ വാശി പിടിക്കുന്നു....'
'ആയി അമ്മെ അങ്ങോട്ട് ഇരുന്നോ ഇപ്പൊ എടുക്കാം...'

ഞാൻ പുറത്തേക്കിറങ്ങി 4 വാഴയില വെട്ടി... ചോറും കൂട്ടാനുമെല്ലാം മേശപ്പുറത്ത് നിരത്തി....ഒരില അധികം വെച്ചു.....

'അമ്മെ ദാണ്ടെ ചേട്ടൻ തന്നതാ കണ്ടോ... അമ്മ എനിക്ക് ഒന്നും തന്നില്ല...'
അവന്റെ മുഖം വാടി...
'അച്ചോടാ കണ്ണാ... മോൻ ഇങ്ങുവാ അമ്മ ഒരു ചക്കര ഉമ്മ തരാം...'
അവൻ ഓടി എന്റെ അടുത്ത് വന്നു... മനസ്സ് നിറഞ്ഞു അവനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു.. ചോറും കൂട്ടാനുമെല്ലാം അവന്റെ ഇലയിൽ വിളമ്പി..
എല്ലാം കൂട്ടി കയ്യിലും മുഖത്തുമെല്ലാം ആക്കികൊണ്ട് അവൻ കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്....

'ഇവിടെ ആരുമില്ലേ ഒരു പോസ്റ്റ് ഉണ്ട്..'
'പോസ്റ്റ് മാൻ ആണ്...ഞാൻ പോയി നോക്കാം....'
ഞാൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു....
രജിസ്റ്റേർഡ് ലെറ്റർ ആണ്..പേപ്പറിൽ ഒപ്പിട്ട് കത്ത് വാങ്ങി ഞാൻ ഉള്ളിലേക്ക് നടന്നു...

'എന്താ മോളെ അത്...'
'ഒന്നുല്ല അമ്മെ അമ്മ കഴിച്ചോ... ഞാൻ ഇത്... ഇത് നോക്കിയിട്ട് വരാം...'
ഞാൻ കത്തുമായി അടുക്കളയിലേക്ക് നടന്നു...വിറയ്ക്കുന്ന കൈയുമായി ആ കത്ത് ഞാൻ പൊട്ടിച്ചു വായിച്ചു...എന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി....

'ജോയിന്റ് അപ്ലിക്കേഷൻ ഫോർ ഡിവോഴ്സ്...'

അക്ഷയ്...

                         

    
  

Wednesday, 21 February 2018


യാത്രാമൊഴി
---------------------
ചുറ്റും ഒരുപാട് പേരുണ്ടായാലും ഒറ്റക്കായി പോകുന്ന ഒരു സമയമുണ്ട്... ഒരിക്കലും ഒരു തിരിച്ചുവരവിനും വഴിവെക്കാത്ത ഒരു ഏകാന്തത....
ആരാലും ശ്രദ്ധിക്കപ്പെടാതെ ഒന്നിനെയും തൊട്ടറിയാതെ ആരെയോ ഓർത്തിരിക്കുന്ന ഒരു ഏകാന്തത......
ഉള്ളിൽ പ്രണയം തീർത്ത മതിൽ കെട്ടിൽ തട്ടി തകർന്ന് പോയത് ഒരുപക്ഷെ ഒരു നല്ല സൗഹൃദമാകാം.... ഒരിക്കലും തിരികെ കിട്ടാത്ത ഒരു സൗഹൃദം...
അനുവാദമില്ലാതെ ചെയ്ത തെറ്റിന്റെ ഫലവും പേറി എന്നും ഉള്ളിൽ നീറി നീറി ഒടുക്കം എരിഞ്ഞടങ്ങും.....
അന്നും എന്റെ ശരീരത്തെ നോക്കി നീ നിൽക്കുമായിരിക്കും ഒരുതുള്ളി കണ്ണീർ പൂക്കൾ പോലും പൊഴിക്കാതെ... ഓർമകളിൽ തട്ടി തടഞ്ഞു വരുന്ന കാറ്റിന് ഒരിക്കൽ നിന്റെ ഗന്ധമായിരുന്നു.... പക്ഷെ ഇന്ന് ആ കാറ്റിന് മരണത്തിന്റെ ഗന്ധമാണ്...

ഉള്ളിൽ പ്രാകികൊണ്ട് ഒരു നോട്ടം പോലും തരാതെ നീ തിരിഞ്ഞു നടക്കുമ്പോൾ നീ രക്ഷപെടാൻ നോക്കുന്നത് നിന്നിൽ നിന്ന് തന്നെയാണ്....
അവിടെ എന്റെ മുന്നിൽ തോറ്റ് പോകുന്നതും നീ തന്നെ...
നിന്റെ സ്വരം കേട്ട് ഒരിക്കൽ ഞാൻ തിരിഞ്ഞു നോക്കിയിരുന്നു....
പക്ഷെ ഇപ്പോൾ ഞാൻ അതിന് ചെവികൊടുക്കാറില്ല...കണ്ടെങ്കിലും പലപ്പോഴും കണ്ടില്ല എന്ന പോലെ ഓടി ഒളിക്കും....
ഒന്ന് മുഖം കറുപ്പിച്ചാൽ എന്റെ ഉള്ള് ശൂന്യമാകും എന്ന് നീ കരുതിയാൽ നിനക്ക് തെറ്റി...
നീ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും വിപരീതവും തുല്യവുമായ ഒരു പ്രതിപ്രവർത്തനം എന്റെ ഉള്ളിൽ ഉണ്ടാകും എന്ന നീ ചിന്തിച്ചില്ല....
പക്ഷെ ഒരിക്കലും നിന്നെ ഞാൻ പ്രണയിക്കില്ല... എന്റെ ഇഷ്ടങ്ങൾ ആരിലും അടിച്ചേൽപ്പിക്കാനും തയ്യാറല്ല...

ഒരിക്കൽ എന്റെ മുന്നിൽ ഒരു നിറപുഞ്ചിരിയുമായി നീ വരുമ്പോൾ നിന്റെ നേരെ നീട്ടാൻ ഒരായിരം ചോദ്യങ്ങൾ എന്റെയുള്ളിൽ ഉണ്ടാകും....
പക്ഷെ നിന്റെ ഒരു ഉത്തരത്തിനും എന്റെ ഉള്ളിൽ എരിഞ്ഞമരുന്ന അഗ്നിപർവ്വതത്തെ കെടുത്താൻ കഴിയില്ലാ.... കൂടുതൽ ശക്തിയായി അത് പുകഞ്ഞുകൊണ്ടിരിക്കും...
ഒരിക്കൽ എല്ലാം പുറത്ത് വരും പക്ഷെ എന്റെ മുകളിൽ ആരോ വിരിച്ച ഒരു ചുവന്ന തുണിയും കാണും....

മരണം എന്ന സത്യത്തിന് നിന്റെ മുഖമാണ്.... ആ സത്യത്തെ ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു... ആരോടും ഒന്നും പറയാതെ... ഒരു നോട്ടം കൊണ്ടുപോലും നോവിക്കാതെ ഞാൻ യാത്ര പറയും എന്നന്നേക്കുമായി.....
മുന്നിൽ വന്ന് നിൽക്കുന്ന മരണമെന്ന സത്യത്തിൽ നിന്നും ഒരിക്കലും ഓടിയൊളിക്കാൻ കഴിയില്ല...
അവസാന നിമിഷവും ഈ രൂപം നിന്റെ കണ്മുന്നിൽ നിന്ന് പ്രകാശിക്കും ഉയർന്ന് പൊങ്ങുന്ന ഒരു തീ നാളമായി.... പതിയെ മണ്ണിനോടും കാറ്റിനോടും കിന്നാരം പറഞ്ഞു അവരിൽ ലയിക്കും....
എന്റെ ഉള്ളിൽ നിന്നും നഷ്ടപെട്ടുപോയതിനെ എല്ലാം ഞാൻ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു... എന്റെ നഷ്ടങ്ങൾ മറ്റാർക്കും ഒരിക്കലും നികത്താൻ കഴിയില്ല.....
മണ്ണിൽ പെയ്തിറങ്ങുന്ന മഴക്ക് പറയാനുള്ളത് നിന്റെ വിശേഷങ്ങളായിരുന്നു ആ ഓർമകൾക്ക് പക്ഷെ എന്റെ ജീവന്റെ വിലയും.....
തിരിച്ചറിയാതെ പോയ മരണം എന്ന സത്യത്തെ ഞാൻ തേടി പിടികൂടാൻ തുടങ്ങിയിരിക്കുന്നു.....
ഒരു മടക്കം ഇനി ഒരിക്കലും കഴിയില്ല........

അക്ഷയ്....         

Sunday, 18 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-4)
---------------------------------------------------------
ആന്റണിയും ദീപകും പരസപരം നോക്കി...രണ്ടുപേരുടെയും മുഖം അത്ഭുതം കൊണ്ട് നിറഞ്ഞിരുന്നു....ഞാൻ അവരെ നോക്കി വീണ്ടും സംസാരിച്ചു തുടങ്ങി...
'ആന്റണിക്ക് ഓർമ്മയുണ്ടോ ബോഡി ലിഫ്റ്റ് ചെയ്തപ്പോൾ ഉണ്ടായ കാല്പാടുകളെ പറ്റി ആന്റണി പറഞ്ഞത്...'

'യെസ് സർ ഓർക്കുന്നു...'
'ആ കാല്പാടുകളുടെ പ്രിന്റിൽ ഒരു പ്രേത്യേകതയുണ്ടായിരുന്നു....അത് ഒരു പോലീസ്‌കാരന്റെ ബൂട്ട് ആയിരുന്നു... ഒരു പുത്തൻ ബൂട്ട്...അതിന്റെ സൈസ് ഏതാണ്ട് 25 സെന്റിമീറ്ററോളം വരും.... അയാളുടെ പൊക്കം ഏതാണ്ട് 6 ഫീറ്റിന് മുകളിലും ഉണ്ടാകണം എന്ന് ഞാൻ അനുമാനിച്ചു...
നിങ്ങൾക്ക് ആ പഴയ കഥ ഓർമ്മയുണ്ടോ റോഷൻ വർഗീസിന്റെ കഥ.....അയാൾ റേപ്പ് ചെയ്തു കൊലപ്പെടുത്തിയ നന്ദനയുടെ കഥ.....

നന്ദന ഒരു പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു... ഒരു ദിവസം ട്യൂഷന് പോയ അവൾ തിരികെ മടങ്ങി വന്നില്ല... രണ്ട് ദിവസം കഴിഞ്ഞു കുറെ കാപാലികന്മാർ പിച്ചിച്ചീന്തിയ ഒരു ശവശരീരം കണ്ടെത്തി.... പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായി പീഡനത്തിന് ഇരയാവുകയും ശരീരത്തിൽ ഉണ്ടായിരുന്നു പല്ലുകളുടെ പാടുകളെ പറ്റിയും ഉണ്ടായിരുന്നു.... ആ പെൺകുട്ടിയുടെ ബോഡി തിരിച്ചറിയാൻ വന്ന ആ അച്ഛന്റെ മുഖം....
അത് ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.... ഒരിക്കലും അത് മാഞ്ഞുപോകില്ല....
കരഞ്ഞു തളർന്ന അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു 19 വയസ്സുകാരനും ഉണ്ടായിരുന്നു...കുഞ്ഞനിയത്തിയുടെ ജീവനില്ലാത്ത ശരീരം നോക്കി കരയുന്ന ഒരു 19 കാരൻ... ആ കണ്ണുകളിൽ തിളങ്ങുന്ന പ്രതികാരം ഞാൻ കണ്ടിരുന്നു....
അനിയത്തിക്ക് പിന്നാലെ അച്ഛനും അമ്മയും ഒരു പിടിക്കയറിൽ എല്ലാം അവസാനിപ്പിച്ചപ്പോൾ ആ 19 കാരന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല..... റോഷനും കുടുംബവും മരിച്ച ആക്സിഡന്റ് അത് വെറുമൊരു അപകടമായിരുന്നില്ല ഒരു കൊലപാതകമായിരുന്നു....റോഷനെ മാത്രം ലക്‌ഷ്യം വെച്ച ആ അപകടത്തിൽ ആ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു...കൊലപാതകി ഒരു 19 കാരനും......അവനെ അനാഥരാക്കിയ ആ കുടുംബത്തിനോടുള്ള പ്രതികാരം....ആ അപകടം കഴിഞ്ഞു അവൻ പിന്നെ ഇവിടെ നിന്നില്ല.... അപ്പഴേക്കും അവന്റെ ശത്രു അവനു കൈയ്യെത്തിപിടിക്കാൻ കഴിയാത്ത ഉയരത്തിൽ വളർന്നിരുന്നു....ആ പയ്യൻ തിരികെ വന്നത് ഒരു SI ആയിട്ടാണ്....
വർഗീസ് പോത്തനുമായി അയാൾ ബന്ധമുണ്ടാക്കി....അങ്ങനെ ഒരു ദിവസം അയാളുടെ വീട്ടിലെ ക്ഷണിക്കപ്പെടാത്ത ഒരു അഥിതിയായി അയാൾ കടന്ന് ചെന്നു.....കുറെ ഐസ് ക്യൂബിന്റെ രൂപത്തിൽ മരണം അയാളെ തേടിയെത്തി.....ഒടുക്കം 2 മണിക്കൂർ കൊണ്ട് ഒരു മനുഷ്യൻ അനുഭവിക്കാവുന്ന എല്ലാ വേദനകളും അനുഭവിച്ചു മരണം........'

ഞാൻ ദീപകിനെയും ആന്റണിയെയും നോക്കി... രണ്ടുപേരും ഏതാണ്ട് മരവിച്ച അവസ്ഥയിൽ എന്നെ നോക്കി....

'എന്റെ നിഗമനങ്ങളുമായി മാച്ച് ചെയ്യുന്നതായിരുന്നു ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന പ്രതിയുടെ രൂപം....അത് കൺഫോം ചെയ്യാൻ വേണ്ടി സൈബർ സെല്ലിലെ രാജീവിന്റെ സഹായം തേടി.... അയാൾ കൃത്യമായി കാണിച്ചു തന്നു +918586565656 എന്ന നമ്പറിന്റെ എല്ലാ ഡീറ്റൈൽസും....കൊല്ലപ്പെടുന്നതിന് മുൻപ് പോത്തൻ എന്നോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അയാൾ അവിടേക്ക് കയറി വന്നത്... ഫോണിൽ കൂടി ആ പരിചിതമായ ശബ്ദം ഞാൻ തിരിച്ചറിഞ്ഞിരുന്നു....  
ഒരു പൊയറ്റിക് ജസ്റ്റിസ് പോലും ഈ പ്രതി അർഹിക്കുന്നില്ല.....സൊ ഇറ്റ്സ് ദി ടൈം ടു കൺക്ലൂഡ് ദി ഗെയിം.....'

ഞാൻ ഫോൺ എടുത്ത് SP സാറിനെ വിളിച്ചു...
'സർ CI നിരഞ്ജൻ ഹിയർ....'
'യെസ് എന്താ നിരഞ്ജൻ പറഞ്ഞോളൂ...'

'സർ ഒരു അറസ്റ്റ് രേഘപെടുത്താനുണ്ട്......SI ദീപക് ദിവാകരൻ ഫോർ ദി മർഡർ കേസ് ഓഫ് വർഗീസ് പോത്തൻ......'

അവസാനിച്ചു....
അക്ഷയ്....                              

Thursday, 15 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-3)
--------------------------------------------------------- 
ആന്റണി ഒരു ഞെട്ടലോടെ എന്നെ നോക്കി.....ദീപക് വീണ്ടും സംസാരിക്കാൻ തുടങ്ങി....
'അയാളെ കൊന്നത് സർ ആണ് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല.... ബട്ട് യു നോ വാട്ട് ഹാപ്പെൻഡ് ഇൻ ദി ലാസ്‌റ് നൈറ്റ്....'

ആന്റണിയും ദീപകും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...ഞാൻ അവരെ നോക്കി... എന്നിൽ നിന്നും എന്തൊക്കെയോ അവർ പ്രതീക്ഷിച്ചു ഇരിക്കുന്ന പോലെ....  

'8 വർഷം മുൻപ് ജോലിയിൽ കയറിയിട്ട് ആദ്യമായി എനിക്ക് കിട്ടിയത് ഒരു മർഡർ കേസ് ആയിരുന്നു.... 17 വയസ്സ് പോലും തികയാത്ത ഒരു പെൺകുട്ടിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ ഒരു കേസ്....അന്ന് എനിക്ക് എന്നോട് തന്നെ ഒരു വാശി തോന്നി തുടങ്ങിയിരുന്നു...തുടക്കക്കാരൻ എന്ന് കളിയാക്കിയവരുടെ മുന്നിൽ ഒന്ന് നിവർന്ന് നില്ക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ആ പ്രതിയെ ഞാൻ കണ്ടെത്തി...
വർഗീസ് പോത്തന്റെ ഒരേഒരു മകൻ റോഷൻ വർഗീസ്....
അന്ന് അവനെ പ്രതി പട്ടികയിൽ നിന്നും നീക്കാൻ അയാൾ ഒരുപാട് വലിയ ഓഫറുകൾ തന്നിരുന്നു....പോകെ പോകെ ചില ഭീഷണികളും....
അയാളുടെ സ്വാധീനത്തിൽ എന്നെ അന്ന് ആ കേസിൽ നിന്നും നീക്കി....
ഒടുവിൽ കേസ് കോടതിയിൽ എത്തിയപ്പോൾ ഞാൻ കണ്ടെത്തിയ തെളിവുകൾ മാറി, സാക്ഷികൾ മാറി ഒടുവിൽ പ്രതിയും മാറി....
അന്ന് ആ വക്കിൽ പെൺകുട്ടിയുടെ കുടുംബത്തെ കോടതിയിൽ വെച്ച് ഒരുപാട് ആക്ഷേപിച്ചു...അന്ന് വെറുമൊരു കാഴ്ചക്കാരനായി നോക്കി നില്ക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊള്ളു...അപമാനം താങ്ങാൻ കഴിയാതെ ആ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്തു.....
ദൈവം എന്ന ഒരാൾ ഉള്ളതുകൊണ്ടാകാം 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ വർഗീസ് പോത്തൻ ഒഴികെ അയാളുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടു...... അത് അയാളെ മാനസികമായി തളർത്തി...സമനില തെറ്റിയ അയാൾ കുറച്ചുനാൾ ആശുപത്രിയിൽ ആയിരുന്നു.....'  
       
എന്റെ ഫോൺ ബെല്ലടിച്ചു....ഞാൻ കാൾ എടുത്തു...
'സർ...രാജീവാണ്...'
'പറയു രാജീവ് എന്തായി....'
'യെസ് സർ സാറിന്റെ സംശയം ശരിയാണ്... ആ നമ്പർ രാത്രി 12 മണിയോട് അടുപ്പിച്ചു സെയിം ടവർ ലൊക്കേഷനിൽ വന്നിരുന്നു....ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.....'
'ഓഹ് ഗ്രേറ്റ് താങ്ക്യൂ രാജീവ്...'

ഞാൻ ദീപകിന്റെ നേരെ തിരിഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി...
'കൊല്ലപ്പെടുന്നതിന് മുന്നേ വർഗീസ് പോത്തൻ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു അല്ലെ.... അത് അല്ലെ ദീപക് തന്റെ കയ്യിലുള്ള അവസാനത്തെ തെളിവ്.....'

'യെസ് സർ..'
'ദീപക് തന്റെ നിഗമനം ശരിയാണ്...കൊല്ലപ്പെടുന്നതിന് മുന്നേ അയാൾ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു...അയാൾക്ക് അറിയാമായിരുന്നു അയാൾ ഏതുനിമിഷവും കൊല്ലപ്പെടാം എന്ന്.... അത് സംസാരിച്ചപ്പോൾ എന്നോട് പറയുകയും ചെയ്തു.....'

'ബട്ട് സർ ഹൌ....'
ആന്റണി ഇടക്ക് കയറി എന്നോട് ചോദിച്ചു....
ഞാൻ ചിരിച്ചുകൊണ്ട് അയാളോട് മറുപടി പറഞ്ഞു...
'അത് അറിയുന്ന രണ്ടുപേരിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല...മറ്റൊരാൾ ആ കൊലപാതികയാണ്.....അയാൾ എന്റെ കയ്യെത്തും ദൂരത്തുണ്ട്.....'

'സർ വാട്ട് ഡു യു മീൻ...'
അമിതമായ ക്യൂരിയോസിറ്റിയിൽ ദീപക് എന്നോട് ചോതിച്ചു.....

'യെസ്....ഒരു പഴുത് പോലും ബാക്കി വെക്കാതെ വർഗീസ് പോത്തനെ കൊലപ്പെടുത്തിയ ആ അതിസമർത്ഥനായ കൊലപാതകി....അയാൾ ഇപ്പോൾ എന്റെ മുന്നിലുണ്ട്....ഇവിടെ ഈ മുറിക്കുള്ളിൽ.........'

തുടരും..
അക്ഷയ്...             

Monday, 12 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-2) 
---------------------------------------------------------
എന്റെ ഊഹങ്ങളും പ്രതീക്ഷകളും ഏതാണ്ട് ശരിവെക്കുന്നതുപോലെയാണ് ആ പോസ്റ്റ്മാർട്ടം റിപ്പോർട്....
'ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും ഇല്ലാതെയാക്കാൻ കഴിവുള്ള ഏതോ ഒരു വിഷം അതാണ് മരണകാരണം....ഉള്ളിൽ ഏകദേശം 150ml മദ്യം ഉണ്ടായിരുന്നു...വിഷം ഉള്ളിൽ ചെന്ന് ഏകദേശം 2 മണിക്കൂർ കഴിഞ്ഞാണ് മരണം സംഭവിച്ചത്....'

'സർ...അയാൾ സ്വയം വിഷം കഴിച്ചതാകുമോ... ഒരു ആത്മഹത്യാ.....'
'എന്താ നിർത്തിയത്... എന്ത് പറ്റി ആന്റണി....'
'ബട്ട് സർ ഇത് ആത്മഹത്യാ ആണെങ്കിൽ ആ ബോഡി അവിടെ കൊണ്ടിട്ടത്....'
'യെസ്....അങ്ങനെ ഒരു ചാൻസ് ഉള്ളത്കൊണ്ട് നമുക്ക് ആത്മഹത്യാ സാധ്യത  ആദ്യമേ തള്ളിക്കളയാം..വിഷം ഉള്ളിൽ ചെല്ലാനുള്ള മറ്റുവഴികളെ പറ്റി ആലോചിക്കാം.....'
'സർ അയാൾ കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ കൂടെ..അല്ലെങ്കിൽ ആരെങ്കിലും മനഃപൂർവം കഴിപ്പിച്ചത്....ഇത് രണ്ടുമാണ് വിഷം ഉള്ളിൽ ചെല്ലാനുള്ള വഴികൾ... ശരീരത്തിൽ മൽപിടുത്തതിന്റെ പാടുകൾ ഇല്ലാത്തതുകൊണ്ട് ആരും നിർബന്ധിപ്പിച്ചു കുടിപ്പിച്ചത് അല്ല എന്ന നമുക്ക് ഉറപ്പിക്കാം.....'
'പോത്തനെ പോലെ ഒരാൾ വിഷം അറിയാതെ കഴിക്കുക...അത് ഒരു പരിധിവരെ അവിശ്വസനീയമാണ്‌....സൊ അയാൾക്ക് ആരെങ്കിലും വിഷം മനഃപൂർവം കൊടുത്തതാകാം...അയാൾ കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ കൂടെ.......'

എന്റെ ഫോൺ റിങ് ചെയ്തു.... ദീപക്കാണ് ഞാൻ കാൾ എടുത്തു....
'സർ നമുക്ക് ഇന്ന് ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ...'
'യെസ് ഷുവർ ദീപക്...ഞാൻ നിങ്ങളുടെ വരവും കാത്തിരിക്കുകയാണ്....'
'ഓക്കേ സർ ഞാൻ ഉടനെ എത്താം...'
'ഓക്കേ ദീപക് ഞാൻ ഓഫീസിൽ ഉണ്ടാകും...'

കാൾ കട്ട് ചെയ്തിട്ട് ഞാൻ ആന്റണിയെ നോക്കി... അയാൾ എന്തെല്ലാമോ ചിന്തിച്ചുകൂട്ടുകയായിരുന്നു.....
'ആന്റണി നമ്മുടെ പകുതി തലവേദന കുറഞ്ഞു... ദീപക് ഈസ് ഓൺ...'
'സർ ലെറ്റ് മി ആസ്ക് എ ഡൌട്ട്....'
'എസ് ആന്റണി ചോദിച്ചോളൂ...'
'സാറിന് കൊല്ലപ്പെട്ട വർഗീസ് പോത്തനെ നേരത്തെ അറിയുമോ....'
ഞാൻ ഒന്ന് ഞെട്ടി...

'എന്താ ആന്റണി ഇപ്പോൾ അങ്ങനെ ഒരു ചോദ്യം...'
'വെറുതെ സർ...ഒരു സംശയം തോന്നി ചോദിച്ചു....'
'ആന്റണിയുടെ സംശയം ശരിയാണ്..എനിക്ക് അയാളെ അറിയാം....
വർഗീസ് പോത്തൻ.... ഏതാണ്ട് 8 വർഷം മുന്നെയാണ് അയാൾ എന്നെ കാണാൻ വരുന്നത്...അയാളുടെ മകൻ പ്രതിയായ ഒരു കേസിന്റെ ഭാഗമായിട്ട്.... .പക്ഷെ തെളിവുകൾ എല്ലാം ആ പയ്യന് എതിരായിരുന്നു...ഞാൻ അയാളെ അറസ്റ്റ് ചെയ്തു പക്ഷെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അയാൾ അന്ന് പുറത്തിറങ്ങി....പകരം ആരെയോ ബലിയാടാക്കിക്കൊണ്ട്.....നിർഭാഗ്യവശാൽ വിധി അയാൾക്ക് എതിരായിരുന്നു... 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു........'

'ഓഹ് ഓക്കേ സർ... ആ കേസ് ഓർമ്മയുണ്ടോ സാറിന്.... '
'യെസ്...ഇറ്റ് വാസ് എ മർഡർ കേസ്...കൊല്ലപ്പെടുന്നതിന് മുന്നേ ആ പെൺകുട്ടി അതിക്രൂരമായി റേപ്പ് ചെയ്യപ്പെട്ടിരുന്നു.....'          

ഡോറിൽ ആരോ തട്ടുന്ന സൗണ്ട് കേട്ടു....
'ദീപക് ആണെന്ന് തോന്നുന്നു... കേറിവാടോ ഫോർമാലിറ്റി ഒന്നും വേണ്ട...'
ദീപക് കയ്യിൽ കുറച്ചു ഫയലുകളുമായി എന്റെ മുറിയിലേക്ക് കയറി വന്നു... എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു...

ദീപക് ഏതെങ്കിലും പ്രോഗ്രസ്സ്....' 
'യെസ് സർ...റോഡ് സൈഡിലുള്ള ഒരു കടയിൽ നിന്നും അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നുമുള്ള സി സി ടീവി വിശ്വാൽസ് ഞാൻ പരിശോധിച്ചു..പക്ഷെ.....'
'ഗുഡ് മൂവ് ദീപക്... എന്താണ് ഒരു പക്ഷെ ആ വണ്ടി തിരിച്ചറിഞ്ഞോ.....'

'യെസ് സർ...ബോഡി റിക്കവർ ചെയ്ത ടൈമും കാൾ വന്ന ടൈമും എല്ലാംകൂടി  വെച്ച് നോക്കുമ്പോൾ...ആ വണ്ടി..അത് സാറിന്റെ KL 07 BW 99 ഇന്നോവയാണ് കാറാണ്......'

തുടരും.... 
അക്ഷയ്.. 
           

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...