ഒരു സുലൈമാനി കഥ
----------------------------------
ചിട്ടി വട്ടമെത്തിയ കാശ് എന്റെ കയ്യിന്റെ ഉള്ളിൽ മുറുക്കി വെച്ച് നെറുകിൽ ഒന്ന് തൊട്ടിട്ട് കണ്ണുനീരും തുടച്ചു ഉമ്മ പുരയുടെ ഉള്ളിൽ കേറി പോയി...
കല്യാണ പ്രായമായ പെങ്ങമാരേ കെട്ടിച്ചു വിടണം..... കടം വീട്ടണം....
അങ്ങനെ ഒരു ശരാശരി മലയാളിയുടെ ആവശ്യങ്ങളുമായി ഞാനും കടൽ കടന്നു........
ഉമ്മ വീണ്ടും ഒരു ചിട്ടിയിൽ ചേർന്ന് കേട്ടോ !!....
അങ്ങനെ 5 വർഷത്തെ പ്രവാസ ജീവിതം... കുടുംബത്തെ ഒരുകരക്കടുപ്പിച്ചു... പെങ്ങമാരേ കെട്ടിച്ചു വിട്ടു....വീട് ശരിയാക്കി,ഒരു പീടിക പണിതു,ഉമ്മ ഇപ്പൊ വീട്ടിൽ തന്നെ അല്ലറ ചില്ലറ തുന്നൽ പരിപാടികളുമായി മുന്നോട്ട് പോകുന്ന.അങ്ങനെ ഉമ്മാക്ക് ഒരു പുതി നല്ല ഒരു സുലൈമാനി കുടിക്കണം !!....
അതിനു ഇപ്പൊ എന്താ എന്ന് അല്ലെ......
ഞമ്മളെ ഒരു പുതിയാപ്ല ആക്കാൻ ഉള്ള ചട്ടംകൂട്ടൽ ആണ്....
അങ്ങനെ നാട്ടിൽ ഞാൻ എത്തിയതിന്റെ പിറ്റേന്ന് തന്നെ മൂന്നാനെയും കൂട്ടി ഒരു പെണ്ണുകാണൽ ചടങ്ങ്.....
പെണ്ണ് ബി ടെക് കഴിഞ്ഞതാ ഇപ്പൊ ബാങ്ക് കോച്ചിങ് ചെയ്യുന്നു വയസ്സ് 22 പേര് സുഹാന.......
പെണ്ണിന് വെറ്റിലയിൽ തോണ്ടുന്ന ശീലം ഇല്ല എന്ന് ഉമ്മ പറഞ്ഞപ്പോൾ എനിക്ക് ആദ്യം തിരിഞ്ഞില്ല പിന്നെ കത്തി ഈ മൊബൈലിൽ തോണ്ടി കളിക്കുന്ന പരുപാടി ഒന്നും ഇല്ല എന്നാണ് ഉമ്മ പറഞ്ഞത്......
ഇത് എല്ലാം കൂടി കേട്ടപ്പോൾ തന്നെ എന്റെ ഉള്ള സന്തോഷം എല്ലാം പോയി...
പിന്നെ നല്ല ചിരിച്ച ഒരു മോന്തയും കൊണ്ട് പെണ്ണിന്റെ വീട്ടിൽ പോയി....
ആദ്യം അവളുടെ ഉപ്പാനെ പരിചയപെട്ടു ഷാജഹാൻ....പിന്നെ ഉമ്മ നാഫിസ ശേഷം പെണ്ണിന്റെ ഫ്രീക്കൻ സഹോദരൻ ഷാനിഫ്......
പിന്നെ കയ്യിൽ സുലൈമാനിയുമായി സുഹാന.....
ഇപ്പോൾ നിക്കാഹിന് ഒട്ടും താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഓൾടെ മുഖത്തോട്ട് നോക്കിയില്ല......കയ്യിലെ ട്രെയിൽ തന്നെ നോക്കി കൊണ്ടിരുന്നു....
നല്ല ആവി പറക്കുന്നു സുലൈമാനി.....അതിന്റെ മണം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.....
അവൾ ട്രേ എന്റെ നേരെ നീട്ടി നാണം കൊണ്ട് അവൾ മുഖം കുനിച്ചു നിന്നു ചുണ്ടിൽ ഒരു ചെറിയ ചിരിയും ഉണ്ട്.....
സുലൈമാനി ആസ്വദിച്ചു കൂടിക്കുന്നതിന്റെ ഇടയിൽ പെണ്ണിന്റെ ഉപ്പാന്റെ ചോദ്യം എന്തെ പുതിയാപ്ലക്ക് ഒന്നും ചോദിക്കാനില്ല എന്ന്. ....
ഞാൻ അല്പം മുഖമുയർത്തി ചോതിച്ചു....
"നല്ല സുലൈമാനി ആരാ ഉണ്ടാക്കിയത് !!"
എല്ലാവരും പൊട്ടി ചിരിക്കാൻ തുടങ്ങി.... ആ സമയം സുഹാനയുടെ ഒരു ചിരി എന്റെ ഖൽബ് തുളച്ചു കയറി.....ഓളുടെ മൊഞ്ചു ഞാൻ അപ്പോഴാ ശ്രദിച്ചത് ....
മാൻപേട കണ്ണുകൾ...നല്ല ആപ്പിൾ പോലെ ചുമന്ന് തുടുത്ത കവിളുകൾ...
പിന്നെ നല്ല മുടിയും,നല്ല മുടിയുള്ള പെൺപിള്ളേരെ കാണാൻ അല്ലേലും നല്ല ഭംഗിയാ !!!
നികാഹ് ഉറപ്പിച്ചു.....
അങ്ങനെ ഇരുപത്തിയാറാം വയസ്സിൽ ഞാൻ ഒരു പുതിയാപ്പിളാ ആയി..... ലീവിന് തന്നെ നിക്കാഹ് നടത്തണം എന്ന് ഒറ്റ പിടിയിൽ തന്നെ ഓളുടെ വീട്ടുകാർ......
അങ്ങനെ നികാഹ് എല്ലാം പെട്ടന്ന് നടന്നു......
ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്.....
അല്പം റ്റെൻഷനുമായി ഞാൻ മുറിയിലേക്ക് കയറി....സുഹാന കട്ടിലിന്റെ ഒരു സൈഡിൽ ഇരിപ്പുണ്ടായിരുന്നു.....ഞാൻ കയറി വരുന്നത് കണ്ട് അവൾ എഴുന്നേറ്റു .
അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ഇങ്ങോട്ട് കയറി സംസാരിച്ചു
"ഇക്ക എനിക്ക് ഒരു കാര്യം പറയാനുണ്ട്......"
ഞാൻ ആകെപ്പാടെ ഒന്ന് ഭയന്ന് ഇനി ഇവൾക്ക് വല്ല പ്രേമം...... കാമുകൻ......
അങ്ങനെ ഒരുപാടു ചിന്തകൾ എന്റെ മനസ്സിൽ കൂടി പാഞ്ഞു ഞാൻ വിയർക്കാൻ തുടങ്ങി അവൾ തുടർന്നു
"ഇക്ക...അതെ ഇക്ക ഞാൻ...... ഞാൻ ഒരു കള്ളം"
ഇത് എല്ലാം കൂടി കേട്ടപ്പോൾ ഞാൻ വല്ലാത്ത ഒരു നോട്ടം നോക്കി അവളെ.... അടുത്ത ഫ്ലൈറ്റിനു തിരിച്ചു പോകുന്ന കാര്യം വരെ ചിന്തിച്ചു കൂട്ടി....
അവൾ പറഞ്ഞു....
"ഇക്ക ആ സുലൈമാനി ഞാൻ അല്ല ഉണ്ടാക്കിയത് !!!"
ചിരിക്കണോ കരയണോ എന്ത് വേണമെന്നറിയാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി....അവൾ എനിക്ക് മുഖം താരത്തെ വേറെ എവിടേക്കോ നോക്കി കൊണ്ടിരുന്നു.......
അങ്ങനെ ആ സുലൈമാനിയുടെ കാര്യം തീരുമാനം ആയതിൽ പടച്ചോനോട് ഞാൻ നന്ദി പറഞ്ഞു...
അക്ഷയ്....
