Wednesday, 21 February 2018


യാത്രാമൊഴി
---------------------
ചുറ്റും ഒരുപാട് പേരുണ്ടായാലും ഒറ്റക്കായി പോകുന്ന ഒരു സമയമുണ്ട്... ഒരിക്കലും ഒരു തിരിച്ചുവരവിനും വഴിവെക്കാത്ത ഒരു ഏകാന്തത....
ആരാലും ശ്രദ്ധിക്കപ്പെടാതെ ഒന്നിനെയും തൊട്ടറിയാതെ ആരെയോ ഓർത്തിരിക്കുന്ന ഒരു ഏകാന്തത......
ഉള്ളിൽ പ്രണയം തീർത്ത മതിൽ കെട്ടിൽ തട്ടി തകർന്ന് പോയത് ഒരുപക്ഷെ ഒരു നല്ല സൗഹൃദമാകാം.... ഒരിക്കലും തിരികെ കിട്ടാത്ത ഒരു സൗഹൃദം...
അനുവാദമില്ലാതെ ചെയ്ത തെറ്റിന്റെ ഫലവും പേറി എന്നും ഉള്ളിൽ നീറി നീറി ഒടുക്കം എരിഞ്ഞടങ്ങും.....
അന്നും എന്റെ ശരീരത്തെ നോക്കി നീ നിൽക്കുമായിരിക്കും ഒരുതുള്ളി കണ്ണീർ പൂക്കൾ പോലും പൊഴിക്കാതെ... ഓർമകളിൽ തട്ടി തടഞ്ഞു വരുന്ന കാറ്റിന് ഒരിക്കൽ നിന്റെ ഗന്ധമായിരുന്നു.... പക്ഷെ ഇന്ന് ആ കാറ്റിന് മരണത്തിന്റെ ഗന്ധമാണ്...

ഉള്ളിൽ പ്രാകികൊണ്ട് ഒരു നോട്ടം പോലും തരാതെ നീ തിരിഞ്ഞു നടക്കുമ്പോൾ നീ രക്ഷപെടാൻ നോക്കുന്നത് നിന്നിൽ നിന്ന് തന്നെയാണ്....
അവിടെ എന്റെ മുന്നിൽ തോറ്റ് പോകുന്നതും നീ തന്നെ...
നിന്റെ സ്വരം കേട്ട് ഒരിക്കൽ ഞാൻ തിരിഞ്ഞു നോക്കിയിരുന്നു....
പക്ഷെ ഇപ്പോൾ ഞാൻ അതിന് ചെവികൊടുക്കാറില്ല...കണ്ടെങ്കിലും പലപ്പോഴും കണ്ടില്ല എന്ന പോലെ ഓടി ഒളിക്കും....
ഒന്ന് മുഖം കറുപ്പിച്ചാൽ എന്റെ ഉള്ള് ശൂന്യമാകും എന്ന് നീ കരുതിയാൽ നിനക്ക് തെറ്റി...
നീ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും വിപരീതവും തുല്യവുമായ ഒരു പ്രതിപ്രവർത്തനം എന്റെ ഉള്ളിൽ ഉണ്ടാകും എന്ന നീ ചിന്തിച്ചില്ല....
പക്ഷെ ഒരിക്കലും നിന്നെ ഞാൻ പ്രണയിക്കില്ല... എന്റെ ഇഷ്ടങ്ങൾ ആരിലും അടിച്ചേൽപ്പിക്കാനും തയ്യാറല്ല...

ഒരിക്കൽ എന്റെ മുന്നിൽ ഒരു നിറപുഞ്ചിരിയുമായി നീ വരുമ്പോൾ നിന്റെ നേരെ നീട്ടാൻ ഒരായിരം ചോദ്യങ്ങൾ എന്റെയുള്ളിൽ ഉണ്ടാകും....
പക്ഷെ നിന്റെ ഒരു ഉത്തരത്തിനും എന്റെ ഉള്ളിൽ എരിഞ്ഞമരുന്ന അഗ്നിപർവ്വതത്തെ കെടുത്താൻ കഴിയില്ലാ.... കൂടുതൽ ശക്തിയായി അത് പുകഞ്ഞുകൊണ്ടിരിക്കും...
ഒരിക്കൽ എല്ലാം പുറത്ത് വരും പക്ഷെ എന്റെ മുകളിൽ ആരോ വിരിച്ച ഒരു ചുവന്ന തുണിയും കാണും....

മരണം എന്ന സത്യത്തിന് നിന്റെ മുഖമാണ്.... ആ സത്യത്തെ ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു... ആരോടും ഒന്നും പറയാതെ... ഒരു നോട്ടം കൊണ്ടുപോലും നോവിക്കാതെ ഞാൻ യാത്ര പറയും എന്നന്നേക്കുമായി.....
മുന്നിൽ വന്ന് നിൽക്കുന്ന മരണമെന്ന സത്യത്തിൽ നിന്നും ഒരിക്കലും ഓടിയൊളിക്കാൻ കഴിയില്ല...
അവസാന നിമിഷവും ഈ രൂപം നിന്റെ കണ്മുന്നിൽ നിന്ന് പ്രകാശിക്കും ഉയർന്ന് പൊങ്ങുന്ന ഒരു തീ നാളമായി.... പതിയെ മണ്ണിനോടും കാറ്റിനോടും കിന്നാരം പറഞ്ഞു അവരിൽ ലയിക്കും....
എന്റെ ഉള്ളിൽ നിന്നും നഷ്ടപെട്ടുപോയതിനെ എല്ലാം ഞാൻ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു... എന്റെ നഷ്ടങ്ങൾ മറ്റാർക്കും ഒരിക്കലും നികത്താൻ കഴിയില്ല.....
മണ്ണിൽ പെയ്തിറങ്ങുന്ന മഴക്ക് പറയാനുള്ളത് നിന്റെ വിശേഷങ്ങളായിരുന്നു ആ ഓർമകൾക്ക് പക്ഷെ എന്റെ ജീവന്റെ വിലയും.....
തിരിച്ചറിയാതെ പോയ മരണം എന്ന സത്യത്തെ ഞാൻ തേടി പിടികൂടാൻ തുടങ്ങിയിരിക്കുന്നു.....
ഒരു മടക്കം ഇനി ഒരിക്കലും കഴിയില്ല........

അക്ഷയ്....         

Sunday, 18 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-4)
---------------------------------------------------------
ആന്റണിയും ദീപകും പരസപരം നോക്കി...രണ്ടുപേരുടെയും മുഖം അത്ഭുതം കൊണ്ട് നിറഞ്ഞിരുന്നു....ഞാൻ അവരെ നോക്കി വീണ്ടും സംസാരിച്ചു തുടങ്ങി...
'ആന്റണിക്ക് ഓർമ്മയുണ്ടോ ബോഡി ലിഫ്റ്റ് ചെയ്തപ്പോൾ ഉണ്ടായ കാല്പാടുകളെ പറ്റി ആന്റണി പറഞ്ഞത്...'

'യെസ് സർ ഓർക്കുന്നു...'
'ആ കാല്പാടുകളുടെ പ്രിന്റിൽ ഒരു പ്രേത്യേകതയുണ്ടായിരുന്നു....അത് ഒരു പോലീസ്‌കാരന്റെ ബൂട്ട് ആയിരുന്നു... ഒരു പുത്തൻ ബൂട്ട്...അതിന്റെ സൈസ് ഏതാണ്ട് 25 സെന്റിമീറ്ററോളം വരും.... അയാളുടെ പൊക്കം ഏതാണ്ട് 6 ഫീറ്റിന് മുകളിലും ഉണ്ടാകണം എന്ന് ഞാൻ അനുമാനിച്ചു...
നിങ്ങൾക്ക് ആ പഴയ കഥ ഓർമ്മയുണ്ടോ റോഷൻ വർഗീസിന്റെ കഥ.....അയാൾ റേപ്പ് ചെയ്തു കൊലപ്പെടുത്തിയ നന്ദനയുടെ കഥ.....

നന്ദന ഒരു പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു... ഒരു ദിവസം ട്യൂഷന് പോയ അവൾ തിരികെ മടങ്ങി വന്നില്ല... രണ്ട് ദിവസം കഴിഞ്ഞു കുറെ കാപാലികന്മാർ പിച്ചിച്ചീന്തിയ ഒരു ശവശരീരം കണ്ടെത്തി.... പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായി പീഡനത്തിന് ഇരയാവുകയും ശരീരത്തിൽ ഉണ്ടായിരുന്നു പല്ലുകളുടെ പാടുകളെ പറ്റിയും ഉണ്ടായിരുന്നു.... ആ പെൺകുട്ടിയുടെ ബോഡി തിരിച്ചറിയാൻ വന്ന ആ അച്ഛന്റെ മുഖം....
അത് ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.... ഒരിക്കലും അത് മാഞ്ഞുപോകില്ല....
കരഞ്ഞു തളർന്ന അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു 19 വയസ്സുകാരനും ഉണ്ടായിരുന്നു...കുഞ്ഞനിയത്തിയുടെ ജീവനില്ലാത്ത ശരീരം നോക്കി കരയുന്ന ഒരു 19 കാരൻ... ആ കണ്ണുകളിൽ തിളങ്ങുന്ന പ്രതികാരം ഞാൻ കണ്ടിരുന്നു....
അനിയത്തിക്ക് പിന്നാലെ അച്ഛനും അമ്മയും ഒരു പിടിക്കയറിൽ എല്ലാം അവസാനിപ്പിച്ചപ്പോൾ ആ 19 കാരന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല..... റോഷനും കുടുംബവും മരിച്ച ആക്സിഡന്റ് അത് വെറുമൊരു അപകടമായിരുന്നില്ല ഒരു കൊലപാതകമായിരുന്നു....റോഷനെ മാത്രം ലക്‌ഷ്യം വെച്ച ആ അപകടത്തിൽ ആ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു...കൊലപാതകി ഒരു 19 കാരനും......അവനെ അനാഥരാക്കിയ ആ കുടുംബത്തിനോടുള്ള പ്രതികാരം....ആ അപകടം കഴിഞ്ഞു അവൻ പിന്നെ ഇവിടെ നിന്നില്ല.... അപ്പഴേക്കും അവന്റെ ശത്രു അവനു കൈയ്യെത്തിപിടിക്കാൻ കഴിയാത്ത ഉയരത്തിൽ വളർന്നിരുന്നു....ആ പയ്യൻ തിരികെ വന്നത് ഒരു SI ആയിട്ടാണ്....
വർഗീസ് പോത്തനുമായി അയാൾ ബന്ധമുണ്ടാക്കി....അങ്ങനെ ഒരു ദിവസം അയാളുടെ വീട്ടിലെ ക്ഷണിക്കപ്പെടാത്ത ഒരു അഥിതിയായി അയാൾ കടന്ന് ചെന്നു.....കുറെ ഐസ് ക്യൂബിന്റെ രൂപത്തിൽ മരണം അയാളെ തേടിയെത്തി.....ഒടുക്കം 2 മണിക്കൂർ കൊണ്ട് ഒരു മനുഷ്യൻ അനുഭവിക്കാവുന്ന എല്ലാ വേദനകളും അനുഭവിച്ചു മരണം........'

ഞാൻ ദീപകിനെയും ആന്റണിയെയും നോക്കി... രണ്ടുപേരും ഏതാണ്ട് മരവിച്ച അവസ്ഥയിൽ എന്നെ നോക്കി....

'എന്റെ നിഗമനങ്ങളുമായി മാച്ച് ചെയ്യുന്നതായിരുന്നു ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന പ്രതിയുടെ രൂപം....അത് കൺഫോം ചെയ്യാൻ വേണ്ടി സൈബർ സെല്ലിലെ രാജീവിന്റെ സഹായം തേടി.... അയാൾ കൃത്യമായി കാണിച്ചു തന്നു +918586565656 എന്ന നമ്പറിന്റെ എല്ലാ ഡീറ്റൈൽസും....കൊല്ലപ്പെടുന്നതിന് മുൻപ് പോത്തൻ എന്നോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അയാൾ അവിടേക്ക് കയറി വന്നത്... ഫോണിൽ കൂടി ആ പരിചിതമായ ശബ്ദം ഞാൻ തിരിച്ചറിഞ്ഞിരുന്നു....  
ഒരു പൊയറ്റിക് ജസ്റ്റിസ് പോലും ഈ പ്രതി അർഹിക്കുന്നില്ല.....സൊ ഇറ്റ്സ് ദി ടൈം ടു കൺക്ലൂഡ് ദി ഗെയിം.....'

ഞാൻ ഫോൺ എടുത്ത് SP സാറിനെ വിളിച്ചു...
'സർ CI നിരഞ്ജൻ ഹിയർ....'
'യെസ് എന്താ നിരഞ്ജൻ പറഞ്ഞോളൂ...'

'സർ ഒരു അറസ്റ്റ് രേഘപെടുത്താനുണ്ട്......SI ദീപക് ദിവാകരൻ ഫോർ ദി മർഡർ കേസ് ഓഫ് വർഗീസ് പോത്തൻ......'

അവസാനിച്ചു....
അക്ഷയ്....                              

Thursday, 15 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-3)
--------------------------------------------------------- 
ആന്റണി ഒരു ഞെട്ടലോടെ എന്നെ നോക്കി.....ദീപക് വീണ്ടും സംസാരിക്കാൻ തുടങ്ങി....
'അയാളെ കൊന്നത് സർ ആണ് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല.... ബട്ട് യു നോ വാട്ട് ഹാപ്പെൻഡ് ഇൻ ദി ലാസ്‌റ് നൈറ്റ്....'

ആന്റണിയും ദീപകും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...ഞാൻ അവരെ നോക്കി... എന്നിൽ നിന്നും എന്തൊക്കെയോ അവർ പ്രതീക്ഷിച്ചു ഇരിക്കുന്ന പോലെ....  

'8 വർഷം മുൻപ് ജോലിയിൽ കയറിയിട്ട് ആദ്യമായി എനിക്ക് കിട്ടിയത് ഒരു മർഡർ കേസ് ആയിരുന്നു.... 17 വയസ്സ് പോലും തികയാത്ത ഒരു പെൺകുട്ടിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ ഒരു കേസ്....അന്ന് എനിക്ക് എന്നോട് തന്നെ ഒരു വാശി തോന്നി തുടങ്ങിയിരുന്നു...തുടക്കക്കാരൻ എന്ന് കളിയാക്കിയവരുടെ മുന്നിൽ ഒന്ന് നിവർന്ന് നില്ക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ആ പ്രതിയെ ഞാൻ കണ്ടെത്തി...
വർഗീസ് പോത്തന്റെ ഒരേഒരു മകൻ റോഷൻ വർഗീസ്....
അന്ന് അവനെ പ്രതി പട്ടികയിൽ നിന്നും നീക്കാൻ അയാൾ ഒരുപാട് വലിയ ഓഫറുകൾ തന്നിരുന്നു....പോകെ പോകെ ചില ഭീഷണികളും....
അയാളുടെ സ്വാധീനത്തിൽ എന്നെ അന്ന് ആ കേസിൽ നിന്നും നീക്കി....
ഒടുവിൽ കേസ് കോടതിയിൽ എത്തിയപ്പോൾ ഞാൻ കണ്ടെത്തിയ തെളിവുകൾ മാറി, സാക്ഷികൾ മാറി ഒടുവിൽ പ്രതിയും മാറി....
അന്ന് ആ വക്കിൽ പെൺകുട്ടിയുടെ കുടുംബത്തെ കോടതിയിൽ വെച്ച് ഒരുപാട് ആക്ഷേപിച്ചു...അന്ന് വെറുമൊരു കാഴ്ചക്കാരനായി നോക്കി നില്ക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊള്ളു...അപമാനം താങ്ങാൻ കഴിയാതെ ആ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്തു.....
ദൈവം എന്ന ഒരാൾ ഉള്ളതുകൊണ്ടാകാം 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ വർഗീസ് പോത്തൻ ഒഴികെ അയാളുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടു...... അത് അയാളെ മാനസികമായി തളർത്തി...സമനില തെറ്റിയ അയാൾ കുറച്ചുനാൾ ആശുപത്രിയിൽ ആയിരുന്നു.....'  
       
എന്റെ ഫോൺ ബെല്ലടിച്ചു....ഞാൻ കാൾ എടുത്തു...
'സർ...രാജീവാണ്...'
'പറയു രാജീവ് എന്തായി....'
'യെസ് സർ സാറിന്റെ സംശയം ശരിയാണ്... ആ നമ്പർ രാത്രി 12 മണിയോട് അടുപ്പിച്ചു സെയിം ടവർ ലൊക്കേഷനിൽ വന്നിരുന്നു....ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.....'
'ഓഹ് ഗ്രേറ്റ് താങ്ക്യൂ രാജീവ്...'

ഞാൻ ദീപകിന്റെ നേരെ തിരിഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി...
'കൊല്ലപ്പെടുന്നതിന് മുന്നേ വർഗീസ് പോത്തൻ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു അല്ലെ.... അത് അല്ലെ ദീപക് തന്റെ കയ്യിലുള്ള അവസാനത്തെ തെളിവ്.....'

'യെസ് സർ..'
'ദീപക് തന്റെ നിഗമനം ശരിയാണ്...കൊല്ലപ്പെടുന്നതിന് മുന്നേ അയാൾ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു...അയാൾക്ക് അറിയാമായിരുന്നു അയാൾ ഏതുനിമിഷവും കൊല്ലപ്പെടാം എന്ന്.... അത് സംസാരിച്ചപ്പോൾ എന്നോട് പറയുകയും ചെയ്തു.....'

'ബട്ട് സർ ഹൌ....'
ആന്റണി ഇടക്ക് കയറി എന്നോട് ചോദിച്ചു....
ഞാൻ ചിരിച്ചുകൊണ്ട് അയാളോട് മറുപടി പറഞ്ഞു...
'അത് അറിയുന്ന രണ്ടുപേരിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല...മറ്റൊരാൾ ആ കൊലപാതികയാണ്.....അയാൾ എന്റെ കയ്യെത്തും ദൂരത്തുണ്ട്.....'

'സർ വാട്ട് ഡു യു മീൻ...'
അമിതമായ ക്യൂരിയോസിറ്റിയിൽ ദീപക് എന്നോട് ചോതിച്ചു.....

'യെസ്....ഒരു പഴുത് പോലും ബാക്കി വെക്കാതെ വർഗീസ് പോത്തനെ കൊലപ്പെടുത്തിയ ആ അതിസമർത്ഥനായ കൊലപാതകി....അയാൾ ഇപ്പോൾ എന്റെ മുന്നിലുണ്ട്....ഇവിടെ ഈ മുറിക്കുള്ളിൽ.........'

തുടരും..
അക്ഷയ്...             

Monday, 12 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-2) 
---------------------------------------------------------
എന്റെ ഊഹങ്ങളും പ്രതീക്ഷകളും ഏതാണ്ട് ശരിവെക്കുന്നതുപോലെയാണ് ആ പോസ്റ്റ്മാർട്ടം റിപ്പോർട്....
'ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും ഇല്ലാതെയാക്കാൻ കഴിവുള്ള ഏതോ ഒരു വിഷം അതാണ് മരണകാരണം....ഉള്ളിൽ ഏകദേശം 150ml മദ്യം ഉണ്ടായിരുന്നു...വിഷം ഉള്ളിൽ ചെന്ന് ഏകദേശം 2 മണിക്കൂർ കഴിഞ്ഞാണ് മരണം സംഭവിച്ചത്....'

'സർ...അയാൾ സ്വയം വിഷം കഴിച്ചതാകുമോ... ഒരു ആത്മഹത്യാ.....'
'എന്താ നിർത്തിയത്... എന്ത് പറ്റി ആന്റണി....'
'ബട്ട് സർ ഇത് ആത്മഹത്യാ ആണെങ്കിൽ ആ ബോഡി അവിടെ കൊണ്ടിട്ടത്....'
'യെസ്....അങ്ങനെ ഒരു ചാൻസ് ഉള്ളത്കൊണ്ട് നമുക്ക് ആത്മഹത്യാ സാധ്യത  ആദ്യമേ തള്ളിക്കളയാം..വിഷം ഉള്ളിൽ ചെല്ലാനുള്ള മറ്റുവഴികളെ പറ്റി ആലോചിക്കാം.....'
'സർ അയാൾ കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ കൂടെ..അല്ലെങ്കിൽ ആരെങ്കിലും മനഃപൂർവം കഴിപ്പിച്ചത്....ഇത് രണ്ടുമാണ് വിഷം ഉള്ളിൽ ചെല്ലാനുള്ള വഴികൾ... ശരീരത്തിൽ മൽപിടുത്തതിന്റെ പാടുകൾ ഇല്ലാത്തതുകൊണ്ട് ആരും നിർബന്ധിപ്പിച്ചു കുടിപ്പിച്ചത് അല്ല എന്ന നമുക്ക് ഉറപ്പിക്കാം.....'
'പോത്തനെ പോലെ ഒരാൾ വിഷം അറിയാതെ കഴിക്കുക...അത് ഒരു പരിധിവരെ അവിശ്വസനീയമാണ്‌....സൊ അയാൾക്ക് ആരെങ്കിലും വിഷം മനഃപൂർവം കൊടുത്തതാകാം...അയാൾ കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ കൂടെ.......'

എന്റെ ഫോൺ റിങ് ചെയ്തു.... ദീപക്കാണ് ഞാൻ കാൾ എടുത്തു....
'സർ നമുക്ക് ഇന്ന് ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ...'
'യെസ് ഷുവർ ദീപക്...ഞാൻ നിങ്ങളുടെ വരവും കാത്തിരിക്കുകയാണ്....'
'ഓക്കേ സർ ഞാൻ ഉടനെ എത്താം...'
'ഓക്കേ ദീപക് ഞാൻ ഓഫീസിൽ ഉണ്ടാകും...'

കാൾ കട്ട് ചെയ്തിട്ട് ഞാൻ ആന്റണിയെ നോക്കി... അയാൾ എന്തെല്ലാമോ ചിന്തിച്ചുകൂട്ടുകയായിരുന്നു.....
'ആന്റണി നമ്മുടെ പകുതി തലവേദന കുറഞ്ഞു... ദീപക് ഈസ് ഓൺ...'
'സർ ലെറ്റ് മി ആസ്ക് എ ഡൌട്ട്....'
'എസ് ആന്റണി ചോദിച്ചോളൂ...'
'സാറിന് കൊല്ലപ്പെട്ട വർഗീസ് പോത്തനെ നേരത്തെ അറിയുമോ....'
ഞാൻ ഒന്ന് ഞെട്ടി...

'എന്താ ആന്റണി ഇപ്പോൾ അങ്ങനെ ഒരു ചോദ്യം...'
'വെറുതെ സർ...ഒരു സംശയം തോന്നി ചോദിച്ചു....'
'ആന്റണിയുടെ സംശയം ശരിയാണ്..എനിക്ക് അയാളെ അറിയാം....
വർഗീസ് പോത്തൻ.... ഏതാണ്ട് 8 വർഷം മുന്നെയാണ് അയാൾ എന്നെ കാണാൻ വരുന്നത്...അയാളുടെ മകൻ പ്രതിയായ ഒരു കേസിന്റെ ഭാഗമായിട്ട്.... .പക്ഷെ തെളിവുകൾ എല്ലാം ആ പയ്യന് എതിരായിരുന്നു...ഞാൻ അയാളെ അറസ്റ്റ് ചെയ്തു പക്ഷെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അയാൾ അന്ന് പുറത്തിറങ്ങി....പകരം ആരെയോ ബലിയാടാക്കിക്കൊണ്ട്.....നിർഭാഗ്യവശാൽ വിധി അയാൾക്ക് എതിരായിരുന്നു... 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു........'

'ഓഹ് ഓക്കേ സർ... ആ കേസ് ഓർമ്മയുണ്ടോ സാറിന്.... '
'യെസ്...ഇറ്റ് വാസ് എ മർഡർ കേസ്...കൊല്ലപ്പെടുന്നതിന് മുന്നേ ആ പെൺകുട്ടി അതിക്രൂരമായി റേപ്പ് ചെയ്യപ്പെട്ടിരുന്നു.....'          

ഡോറിൽ ആരോ തട്ടുന്ന സൗണ്ട് കേട്ടു....
'ദീപക് ആണെന്ന് തോന്നുന്നു... കേറിവാടോ ഫോർമാലിറ്റി ഒന്നും വേണ്ട...'
ദീപക് കയ്യിൽ കുറച്ചു ഫയലുകളുമായി എന്റെ മുറിയിലേക്ക് കയറി വന്നു... എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു...

ദീപക് ഏതെങ്കിലും പ്രോഗ്രസ്സ്....' 
'യെസ് സർ...റോഡ് സൈഡിലുള്ള ഒരു കടയിൽ നിന്നും അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നുമുള്ള സി സി ടീവി വിശ്വാൽസ് ഞാൻ പരിശോധിച്ചു..പക്ഷെ.....'
'ഗുഡ് മൂവ് ദീപക്... എന്താണ് ഒരു പക്ഷെ ആ വണ്ടി തിരിച്ചറിഞ്ഞോ.....'

'യെസ് സർ...ബോഡി റിക്കവർ ചെയ്ത ടൈമും കാൾ വന്ന ടൈമും എല്ലാംകൂടി  വെച്ച് നോക്കുമ്പോൾ...ആ വണ്ടി..അത് സാറിന്റെ KL 07 BW 99 ഇന്നോവയാണ് കാറാണ്......'

തുടരും.... 
അക്ഷയ്.. 
           

Wednesday, 7 February 2018



ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-1) 
---------------------------------------------------------
ഞാൻ വാച്ചിൽ സമയം നോക്കി 12.30 കഴിഞ്ഞിരിക്കുന്നു..റോഡ് ഏതാണ്ട് പൂർണമായും ശൂന്യമാണ്...എന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ആന്റണിയുടെ ഫോൺ കാൾ വന്നു...ഞാൻ കാൾ എടുത്തു.
'സർ വർഗീസ് പോത്തൻ കൊല്ലപ്പെട്ടിരിക്കുന്നു'
ഞാൻ പെട്ടന്ന് ഞെട്ടി....വണ്ടി സൈഡിൽ ഒതുക്കി നിർത്തി ആന്റണി തുടർന്നു
'ഹൈവേയിൽ ക്രോസ്സ് റോഡിൽ ആണ് സംഭവം...15 മിനിറ്റ് മുന്നേ ഒരു അനോണിമസ് കാൾ വന്നിരുന്നു...റോഡ് സൈഡിൽ ആണ് ബോഡി കിടക്കുന്നത് സർ....സർ എവിടെയാണ്' 
 'ആന്റണി ഞാൻ.... ഞാൻ ഇപ്പോൾ ഹൈവേയിൽ തന്നെ ഉണ്ട്... വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഏകദേശം അരമണിക്കൂർ മുന്നേ ഞാൻ ക്രോസ്സ് റോഡ് പാസ് ചെയ്തിരുന്നു പക്ഷെ...'
'ബാഡ് ലക്ക് ദിസ് ടൈം സർ.. സർ ഒന്ന് സ്പോട് വരെ വന്നിരുന്നെകിൽ നമുക്ക് പ്രൊസീഡ്റീസ് പൂർത്തിയാക്കി ബോഡി ഷിഫ്റ്റ് ചെയ്യാമായിരുന്നു '
'ഓക്കേ ആന്റണി ഐആം ഓൺ മൈ വേ,വർഗീസ് പോത്തെൻറെ വീട്ടിൽ വിവരമറിയിച്ചോ..? '
'എസ് സർ വിളിച്ചറിയിച്ചു അവർ സ്പോട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.....'
'ഓക്കേ ഫൈൻ ഐ വിൽ ഗെറ്റ് യു സൂൺ.....'

ക്രോസ്സ് റോഡ് (ടൈം 1:20)

'സർ എന്താണ് വൈകിയത് ബോഡി ഒരു 10 മിനിറ്റ് മുന്നേ ഷിഫ്റ്റ് ചെയ്തു.അയാളുടെ വീട്ടുകാർ ബഹളം ഉണ്ടാക്കിയിരുന്നു അതുകൊണ്ട്....'
'ഇട്സ് ഓക്കേ ആന്റണി എന്റെ .... എന്റെ വണ്ടി വരുന്ന വഴിക്ക് ഒന്ന് പണി മുടക്കി  അതാണ് വൈകിയത്..'
'ഓക്കേ സർ '
'എന്താണ് ആന്റണി തന്റെ പ്രാഥമിക നിഗമനങ്ങൾ.സർവീസ്ഇൽ കയറിയിട്ട് ആദ്യത്തെ കൊലപാതക കേസ് അന്വേഷണം അല്ലെ..'
'സർ കൊലപാതകി ഒരുപാട് ഹോംവർക് ചെയ്തിട്ട് നടത്തിയ ഒരു കൊലപാതകമാണ് ഇത്....എല്ലായിടത്തും ഒരു പ്രഫഷണൽ ഫീൽ ഉണ്ട് പക്ഷെ ഇത് അയാളുടെ ആദ്യത്തെ കൊലപാതകമാണ് എന്ന് ഒരു തോന്നൽ....'
'ഹൌ ? തനിക്ക് അത് എങ്ങനെ ഉറപിച്ചു പറയാന്‍ കഴിയും ആന്റണി ?..'
'സര്‍,കൊലപാതകി കാര്‍ നിര്‍ത്തി ഏതാണ്ട് 10 അടിയോളം നടന്നിട്ട് ഉണ്ട്.സീ ദിസ്‌ സര്‍ കാറില്‍ നിന്നുമിറങ്ങി ബോഡി ലിഫ്റ്റ്‌ ചെയ്തപ്പോള്‍ അയാളുടെ കാലുകള്‍ ഇടറിയിട്ടുണ്ട് അത് പക്ഷെ ആദ്യത്തെ 3-4 ചുവടുകളിൽ മാത്രമാണ് സീ. അടുത്ത ചുവടുകളില്‍ അയാള്‍ പതറി ഇല്ല,അതായത് ആ ഭാരം അയാള്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നു... '
'ഓക്കേ ബാക്കി...' 
'സർ ഐ ഡിഡന്റ് ഗെറ്റ് അനിതിങ് മോർ..'
'ഓക്കേ ആന്റണി....നമുക്ക് രാവിലെ വരെ കാത്തിരിക്കാം.....ആന്റണി നാളെ നമുക്ക് ഒന്ന് വർഗീസ് പോത്തന്റെ വീട് വരെ പോകണം...അവരുടെ മൊഴി എടുക്കണം.. എന്തെങ്കിലും തുമ്പ് കിട്ടിയാൽ അല്ലെ നമുക്ക് തുടങ്ങാൻ പറ്റു.. സൊ ബി റെഡി അറ്റ് ഷാർപ് 9.....'
'ഓക്കേ സർ '

അടുത്ത ദിവസം രാവിലെ 9 മണി.... 
'എനിക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട് ആന്റണി അത് എല്ലാം ശരിയായാൽ.. ഒരുപക്ഷെ എന്റെ കരിയറിൽ ഞാൻ കൈകാര്യം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ കേസ് ആകും ഇത്...'
'ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രെശ്നം എന്ത് എന്ന് വെച്ചാൽ കൊലപാതി തിരഞ്ഞെടുത്ത സ്ഥലമാണ്'
'അത് എന്താണ് സർ അങ്ങനെ പറഞ്ഞത്....'
'ആന്റണി ക്രോസ്സ് റോഡ് പോലെ ഒരു റോഡിൽ അതും അത്യാവശ്യം നല്ല തിരക്കുള്ള ഒരു റോഡിൽ ബോഡി ഉപേക്ഷിക്കാൻ കൊലപാതകി തുനിഞ്ഞല്ലോ... അങ്ങനെ ചെയ്താൽ അതിന് ഒരു കാരണം കാണില്ലേ....'

'യെസ് സർ അത് ശരിയാണ്... മറ്റെവിടെയെങ്കിലും ആയിരുന്നെകിൽ ഒരുപക്ഷെ നമ്മൾ ഇത് അറിയുന്നത് രാവിലെ മാത്രമാകാം.....' 
'യെസ്....സൊ ഹൈവേയിൽ എവിടെയായിരുന്നു ഇന്നലത്തെ നൈറ്റ് പെട്രോളിംഗ് എന്ന് നോക്കണം.. ആൾസോ സിഗ്നൽസിൽ ഉള്ള സി സി ടി വി വിശ്വാൽസ് ചെക്ക് ചെയ്യണം...പിന്നെ റോഡ് സൈഡിൽ ഉള്ള ഏതെങ്കിലും കടകളിലെയും പിന്നെ പമ്പുകളും ചെക്ക് ചെയ്യണം...'
'എസ് ഷുവർ സർ...'
'ഞാൻ എന്റെ സംശയങ്ങൾ ദീപകുമായി ഡിസ്‌കസ് ചെയ്തിരുന്നു അയാൾ എന്നെ ഈ കേസിൽ സഹായിക്കാം എന്ന പറഞ്ഞിട്ടുണ്ട്...     
പ്രഥമദൃഷ്ടിയാൽ തന്നെ കൊലപാതകമാണെന്ന് മനസ്സിലാകുമെങ്കിലും മല്പിടുത്തതിന്റെയോ മറ്റോ ഒരു പാടുകളും ആ ശരീരത്തിൽ ഇല്ലായിയുന്നു അല്ലെ..... നമുക്ക് കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും കിട്ടിയാലേ പറ്റു... സൊ നമുക്ക് കാത്തിരിക്കാം....'
കോൺസ്റ്റബിൾ മുറിയിൽ കയറി വന്ന് സല്യൂട്ട് അടിച്ചിട്ട് പോസ്റ്റുമാർട്ടം റിപ്പോർട്ട് തന്നു... ഒരുപാട് ആവേശത്തോടെ ഞാൻ അതിന്റെ പേജുകൾ മറിച്ചു....

തുടരും....
അക്ഷയ്...  

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...