Saturday, 10 June 2017

യക്ഷി
----------
അവൾ യക്ഷി ആണ് യക്ഷി മനുഷ്യന്റെ ചോര കുടിക്കുന്ന യക്ഷി എന്റെ പൊന്നു മോനെ കൊന്നത് അവളാ കരിംകാളി എന്റെ മോൻ അവനെ അവൾ തലയണ മന്ത്രത്തിൽ കറക്കി എടുത്തത് അല്ലെ ഇപ്പൊ കള്ളും കുടിച്ചു എവിടെങ്കിലും വീണു കിടക്കും പഞ്ചപാവമായിരുന്ന അവനെ പറഞ്ഞു തിരിച്ച എല്ലാരുടെയും ശത്രു ആക്കിയത് അവളാ ആറ്റിൽ കളയാൻ പോലും ഒരു നുള്ള്  പൊന്നുപോലും അവൾ കൊണ്ടുവന്നില്ല മൂദേവി പ്രേമിച്ചു നടന്ന അന്ന് തൊട്ട് ഞാൻ അവനോട് പറഞ്ഞതാ അന്ന് അവൻ അത് കേട്ടില്ല ഇന്ന് അതിനു അവൻ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു അവസാനം അവളെ കെട്ടി വീട്ടിൽ കേറി മൂന്നാം നാൾ അങ്ങേരുടെ കാറ്റ് പോയി,കൊച്ചുണ്ടായി രണ്ടു വയസ്സ് കഴിയുന്നതിന്റെ മുന്നേ അവനെയും കൊണ്ട് പോയി കണ്ട് കൊതി തീർന്നില്ലായിരുന്നു എന്റെ പൊന്നു മോനെ, അടുത്ത് അവനെയാ അവൾ അവനെയും കൊല്ലും യക്ഷി.........
അക്ഷയ്.

Tuesday, 6 June 2017

അമ്മ
---------
മഴക്ക് മുന്നേ ഇറങ്ങാൻ നോക്ക് ഇപ്പൊ തന്നെ മണി 9.30 കഴിഞ്ഞു എനിക്ക് ഉള്ള ചോറും കെട്ടി മോന്റെ ചോറും വെള്ളവും എല്ലാം പുത്തൻ ബാഗിൽ ആക്കി ക്ലോക്കിലെ സമയം നോക്കി അയ്യോ 9.35 ഇന്നും എം കെ കെ കിട്ടില്ല എന്നും പറഞ്ഞു അവൾ മുറിയിലേക്ക് ഓടി. ഇന്ന് മോന്റെ സ്കൂളിലെ ആദ്യത്തെ ദിവസമാ ഇന്ന് അവനെ നേരത്തെ കൊണ്ട് വിടണേ പിന്നെ അവന്റെ കുട അവിടെ മേശപ്പുറത്ത് ഉണ്ട് അത് മറക്കലെ ഇന്ന് മഴ കാണും. അപ്പൊ അമ്മ വരില്ലേ സ്കൂളിൽ അവൻ ചോതിച്ചു ഇല്ല മോനെ അമ്മക്ക് ഇന്ന് ഓഫീസിൽ പോകണം കുട്ടാ അച്ചോടാ അവന്റെ മുഖം കണ്ടോ പാവം റ്റാറ്റാ  അവൾ ഓടി മുറിയിൽ കയറി ഞാൻ മോനെയും കൂട്ടി പതിയെ നടന്നു തുടങ്ങി ഗേറ്റ് കടക്കുന്നതിനു മുന്നേ പിന്നിൽ നിന്നും ഒരു വിളി ചേട്ടാ ഞാനും ഉണ്ടേ അവൾ 2 മിനിറ്റ് കൊണ്ട് ഒരു ചുരിദാറും ഇട്ട് ഓടി ഇറങ്ങി വന്നു "ഇന്ന് മോന്റെ ആദ്യത്തെ ദിവസമല്ലേ ഞാനും കൂടി വരാം" അപ്പൊ നിനക്ക് ഓഫീസിൽ പോകണ്ടേ "അത് ഞാൻ വിളിച്ചു പറഞ്ഞു വൈകിയേ വരാത്തൊള്ളൂ എന്ന്" അവൾ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു " ചെക്കന്റെ ചിരി കണ്ടില്ലേ നിങ്ങടെ കള്ളത്തരം മൊത്തം അവനു കിട്ടിയിട്ട് ഉണ്ട് അങ്ങനെ വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത കുറെ പരിഭവങ്ങളുടെ കൂട്ടും പിടിച്ചു അവർ നടന്നു ...
അക്ഷയ്.




എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...