Sunday, 1 April 2018


ഉണ്ണിക്കുട്ടന്റെ പിറന്നാൾ
-----------------------------------------
'അമ്മെ ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാൾ അല്ലെ.... ഉച്ചക്ക് ഊണ് കേമമാക്കണം....
3 കൂട്ടം പായസവും പിന്നെ ഇല നിറയെ കൂട്ടാനും.. പിന്നെ നല്ല തൂവെള്ള നിറമുള്ള കുത്തരി ചോറും വേണം...മാമ്പഴപുളിശ്ശേരിയും പാൽപ്പായസവും ഉണ്ണിക്കുട്ടന് ജീവനാ... അമ്മമ്മേടെ മാമ്പഴപുളിശേരിയില്ലാതെ അവൻ ഒരു വാ ചോറ്പോലും കഴിക്കാൻ കൂട്ടാക്കില്ലാട്ടോ.....'

അമ്മ ഉമ്മറത്തിരുന്ന് ഒരു ചിരി പാസ്സാക്കികൊണ്ട് വെറ്റിലയുടെ പാത്രം എടുത്ത് മടിയിലേക്ക് വെച്ചു... ഞാൻ ഉണ്ണിക്കുട്ടനെ ഉണർത്താൻ മുറിയിലേക്ക് നടന്നു...

അവൻ ഇപ്പോഴും കട്ടിലിൽ മൂടി പുതച്ചുകിടപ്പുണ്ട്...
'മോനെ ഡാ ഉണ്ണികുട്ടാ എഴുന്നേൽക്കേടാ ചക്കരെ...അമ്മക്ക് അടുക്കളയിൽ പിടിപ്പതുപണിയുണ്ട്...ഡാ കള്ളാ എഴുനേൽക്കട...'
ഞാൻ അവന്റെ നുണകുഴിയിൽ ഒന്ന് തൊട്ടിട്ട് അടുക്കളയിലേക്ക് നടന്നു....

പതിയെ കണ്ണും തിരുമ്മിക്കൊണ്ട് എന്റെ സാരിത്തുമ്പിൽ പിടിച് അവൻ പിന്നാലെ അടുക്കളയിലേക്ക് വന്നു....

'അമ്മെ അച്ഛൻ വരുമോ ഇന്ന്......'
ഒരുപാട് പ്രതീക്ഷകളുമായി അവൻ എന്റെ മുഖത്തേക്ക് നോക്കി...
'ഇല്ലെടാ കണ്ണാ അച്ഛൻ....അച്ഛനു തിരക്കലെ കുട്ടാ... മോൻ വാ അമ്മ പല്ലുതേപ്പിക്കട്ടെ....'
'എനിക്ക് അച്ഛനെ കാണണം.....അച്ഛൻ ചക്കരയുമ്മ തന്നിട്ട് ഒരുപാട് നാളായി...'
അവൻ വാശിപിടിക്കാൻ  തുടങ്ങി....
'കണ്ണാ അമ്മ പറഞ്ഞില്ലെടാ.... മോൻ വാ...'

ഞാൻ അവനെ ഒക്കത്ത് എടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി....ബ്രഷ് എടുത്ത് അവന്റെ പല്ല് തേപ്പിച്ചു.... കുളിപ്പിക്കാനായി കുളിമുറിയിലേക്ക് അവനെയും എടുത്ത് നടന്നു....
'അമ്മെ അടുപ്പത്തിരിക്കുന്ന മെഴുക്കുപുരട്ടി ഒന്ന് നോക്കണേ.... തീ കുറച്ചിട്ടിരിക്കുവാനെ...'

അമ്മ മറുപടി ഒന്നും പറഞ്ഞില്ല... ഉണ്ണിക്കുട്ടനെ കുളിപ്പിച്ച് പുത്തൻ ഉടുപ്പുമിടിപ്പിച് ഞാൻ മുറിയിൽ കൊണ്ടിരുത്തി... അമ്മ നോക്കും അവനെ ഞാൻ വീണ്ടും അടുക്കളയിൽ എന്റെ തിരക്കുകളിലേക്ക് കടന്നു....

'ശ്യാമേച്ചി....'
'ആരാ കിരൺ അന്നോ മോനെ... കേറിവാടാ..'
'ചേച്ചി ദാണ്ടെ കേക്ക്... പിന്നെ ഇത് എന്റെ വക ഉണ്ണിക്കുട്ടന് ഒരു സമ്മാനം.....'
'നീ തന്നെ അവനു കൊടുത്തേക്ക് അമ്മടെ കൂടെ ഉമ്മറത്തുണ്ട്....'
'ശരി ചേച്ചി....ഗോപേട്ടൻ... വരുമോ..'
ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് ഞാൻ അവനെ നോക്കി...
'ഇല്ലാ.... വരില്ലാ...'
'ശരി ചേച്ചി ഞാൻ അങ്ങോട്ട്...'
'നീ ഉച്ചക്ക് തിരക്ക് ഒക്കെ കഴിയുമ്പോ ഇങ്ങു എത്തിയേക്കണേ...'
'ശരി... ചേച്ചി...'

ഞാൻ വീണ്ടും ഗോപേട്ടന്റെ കാര്യം ഓർത്തു... ഉത്രാളി കാവിലെ കൊടിയേറ്റിന്റെ പിറ്റേന്നായിരുന്നു ഞങ്ങളുടെ വിവാഹം....4 വർഷം കഴിഞ്ഞിരിക്കുന്നു.....മനസ്സുകൊണ്ട് അകന്നുതുടങ്ങിയിട്ട് കുറച്ചായി...
പെട്ടന്ന് അമ്മ അടുക്കളയിലേക്ക് വന്നു...കയ്യിൽ തൂങ്ങി അവനുമുണ്ട്..

'മോളെ ഊണ് കാലമായോ... ഇവന് വല്ലാതെ വാശി പിടിക്കുന്നു....'
'ആയി അമ്മെ അങ്ങോട്ട് ഇരുന്നോ ഇപ്പൊ എടുക്കാം...'

ഞാൻ പുറത്തേക്കിറങ്ങി 4 വാഴയില വെട്ടി... ചോറും കൂട്ടാനുമെല്ലാം മേശപ്പുറത്ത് നിരത്തി....ഒരില അധികം വെച്ചു.....

'അമ്മെ ദാണ്ടെ ചേട്ടൻ തന്നതാ കണ്ടോ... അമ്മ എനിക്ക് ഒന്നും തന്നില്ല...'
അവന്റെ മുഖം വാടി...
'അച്ചോടാ കണ്ണാ... മോൻ ഇങ്ങുവാ അമ്മ ഒരു ചക്കര ഉമ്മ തരാം...'
അവൻ ഓടി എന്റെ അടുത്ത് വന്നു... മനസ്സ് നിറഞ്ഞു അവനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു.. ചോറും കൂട്ടാനുമെല്ലാം അവന്റെ ഇലയിൽ വിളമ്പി..
എല്ലാം കൂട്ടി കയ്യിലും മുഖത്തുമെല്ലാം ആക്കികൊണ്ട് അവൻ കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്....

'ഇവിടെ ആരുമില്ലേ ഒരു പോസ്റ്റ് ഉണ്ട്..'
'പോസ്റ്റ് മാൻ ആണ്...ഞാൻ പോയി നോക്കാം....'
ഞാൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു....
രജിസ്റ്റേർഡ് ലെറ്റർ ആണ്..പേപ്പറിൽ ഒപ്പിട്ട് കത്ത് വാങ്ങി ഞാൻ ഉള്ളിലേക്ക് നടന്നു...

'എന്താ മോളെ അത്...'
'ഒന്നുല്ല അമ്മെ അമ്മ കഴിച്ചോ... ഞാൻ ഇത്... ഇത് നോക്കിയിട്ട് വരാം...'
ഞാൻ കത്തുമായി അടുക്കളയിലേക്ക് നടന്നു...വിറയ്ക്കുന്ന കൈയുമായി ആ കത്ത് ഞാൻ പൊട്ടിച്ചു വായിച്ചു...എന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി....

'ജോയിന്റ് അപ്ലിക്കേഷൻ ഫോർ ഡിവോഴ്സ്...'

അക്ഷയ്...

                         

    
  

Wednesday, 21 February 2018


യാത്രാമൊഴി
---------------------
ചുറ്റും ഒരുപാട് പേരുണ്ടായാലും ഒറ്റക്കായി പോകുന്ന ഒരു സമയമുണ്ട്... ഒരിക്കലും ഒരു തിരിച്ചുവരവിനും വഴിവെക്കാത്ത ഒരു ഏകാന്തത....
ആരാലും ശ്രദ്ധിക്കപ്പെടാതെ ഒന്നിനെയും തൊട്ടറിയാതെ ആരെയോ ഓർത്തിരിക്കുന്ന ഒരു ഏകാന്തത......
ഉള്ളിൽ പ്രണയം തീർത്ത മതിൽ കെട്ടിൽ തട്ടി തകർന്ന് പോയത് ഒരുപക്ഷെ ഒരു നല്ല സൗഹൃദമാകാം.... ഒരിക്കലും തിരികെ കിട്ടാത്ത ഒരു സൗഹൃദം...
അനുവാദമില്ലാതെ ചെയ്ത തെറ്റിന്റെ ഫലവും പേറി എന്നും ഉള്ളിൽ നീറി നീറി ഒടുക്കം എരിഞ്ഞടങ്ങും.....
അന്നും എന്റെ ശരീരത്തെ നോക്കി നീ നിൽക്കുമായിരിക്കും ഒരുതുള്ളി കണ്ണീർ പൂക്കൾ പോലും പൊഴിക്കാതെ... ഓർമകളിൽ തട്ടി തടഞ്ഞു വരുന്ന കാറ്റിന് ഒരിക്കൽ നിന്റെ ഗന്ധമായിരുന്നു.... പക്ഷെ ഇന്ന് ആ കാറ്റിന് മരണത്തിന്റെ ഗന്ധമാണ്...

ഉള്ളിൽ പ്രാകികൊണ്ട് ഒരു നോട്ടം പോലും തരാതെ നീ തിരിഞ്ഞു നടക്കുമ്പോൾ നീ രക്ഷപെടാൻ നോക്കുന്നത് നിന്നിൽ നിന്ന് തന്നെയാണ്....
അവിടെ എന്റെ മുന്നിൽ തോറ്റ് പോകുന്നതും നീ തന്നെ...
നിന്റെ സ്വരം കേട്ട് ഒരിക്കൽ ഞാൻ തിരിഞ്ഞു നോക്കിയിരുന്നു....
പക്ഷെ ഇപ്പോൾ ഞാൻ അതിന് ചെവികൊടുക്കാറില്ല...കണ്ടെങ്കിലും പലപ്പോഴും കണ്ടില്ല എന്ന പോലെ ഓടി ഒളിക്കും....
ഒന്ന് മുഖം കറുപ്പിച്ചാൽ എന്റെ ഉള്ള് ശൂന്യമാകും എന്ന് നീ കരുതിയാൽ നിനക്ക് തെറ്റി...
നീ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും വിപരീതവും തുല്യവുമായ ഒരു പ്രതിപ്രവർത്തനം എന്റെ ഉള്ളിൽ ഉണ്ടാകും എന്ന നീ ചിന്തിച്ചില്ല....
പക്ഷെ ഒരിക്കലും നിന്നെ ഞാൻ പ്രണയിക്കില്ല... എന്റെ ഇഷ്ടങ്ങൾ ആരിലും അടിച്ചേൽപ്പിക്കാനും തയ്യാറല്ല...

ഒരിക്കൽ എന്റെ മുന്നിൽ ഒരു നിറപുഞ്ചിരിയുമായി നീ വരുമ്പോൾ നിന്റെ നേരെ നീട്ടാൻ ഒരായിരം ചോദ്യങ്ങൾ എന്റെയുള്ളിൽ ഉണ്ടാകും....
പക്ഷെ നിന്റെ ഒരു ഉത്തരത്തിനും എന്റെ ഉള്ളിൽ എരിഞ്ഞമരുന്ന അഗ്നിപർവ്വതത്തെ കെടുത്താൻ കഴിയില്ലാ.... കൂടുതൽ ശക്തിയായി അത് പുകഞ്ഞുകൊണ്ടിരിക്കും...
ഒരിക്കൽ എല്ലാം പുറത്ത് വരും പക്ഷെ എന്റെ മുകളിൽ ആരോ വിരിച്ച ഒരു ചുവന്ന തുണിയും കാണും....

മരണം എന്ന സത്യത്തിന് നിന്റെ മുഖമാണ്.... ആ സത്യത്തെ ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു... ആരോടും ഒന്നും പറയാതെ... ഒരു നോട്ടം കൊണ്ടുപോലും നോവിക്കാതെ ഞാൻ യാത്ര പറയും എന്നന്നേക്കുമായി.....
മുന്നിൽ വന്ന് നിൽക്കുന്ന മരണമെന്ന സത്യത്തിൽ നിന്നും ഒരിക്കലും ഓടിയൊളിക്കാൻ കഴിയില്ല...
അവസാന നിമിഷവും ഈ രൂപം നിന്റെ കണ്മുന്നിൽ നിന്ന് പ്രകാശിക്കും ഉയർന്ന് പൊങ്ങുന്ന ഒരു തീ നാളമായി.... പതിയെ മണ്ണിനോടും കാറ്റിനോടും കിന്നാരം പറഞ്ഞു അവരിൽ ലയിക്കും....
എന്റെ ഉള്ളിൽ നിന്നും നഷ്ടപെട്ടുപോയതിനെ എല്ലാം ഞാൻ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു... എന്റെ നഷ്ടങ്ങൾ മറ്റാർക്കും ഒരിക്കലും നികത്താൻ കഴിയില്ല.....
മണ്ണിൽ പെയ്തിറങ്ങുന്ന മഴക്ക് പറയാനുള്ളത് നിന്റെ വിശേഷങ്ങളായിരുന്നു ആ ഓർമകൾക്ക് പക്ഷെ എന്റെ ജീവന്റെ വിലയും.....
തിരിച്ചറിയാതെ പോയ മരണം എന്ന സത്യത്തെ ഞാൻ തേടി പിടികൂടാൻ തുടങ്ങിയിരിക്കുന്നു.....
ഒരു മടക്കം ഇനി ഒരിക്കലും കഴിയില്ല........

അക്ഷയ്....         

Sunday, 18 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-4)
---------------------------------------------------------
ആന്റണിയും ദീപകും പരസപരം നോക്കി...രണ്ടുപേരുടെയും മുഖം അത്ഭുതം കൊണ്ട് നിറഞ്ഞിരുന്നു....ഞാൻ അവരെ നോക്കി വീണ്ടും സംസാരിച്ചു തുടങ്ങി...
'ആന്റണിക്ക് ഓർമ്മയുണ്ടോ ബോഡി ലിഫ്റ്റ് ചെയ്തപ്പോൾ ഉണ്ടായ കാല്പാടുകളെ പറ്റി ആന്റണി പറഞ്ഞത്...'

'യെസ് സർ ഓർക്കുന്നു...'
'ആ കാല്പാടുകളുടെ പ്രിന്റിൽ ഒരു പ്രേത്യേകതയുണ്ടായിരുന്നു....അത് ഒരു പോലീസ്‌കാരന്റെ ബൂട്ട് ആയിരുന്നു... ഒരു പുത്തൻ ബൂട്ട്...അതിന്റെ സൈസ് ഏതാണ്ട് 25 സെന്റിമീറ്ററോളം വരും.... അയാളുടെ പൊക്കം ഏതാണ്ട് 6 ഫീറ്റിന് മുകളിലും ഉണ്ടാകണം എന്ന് ഞാൻ അനുമാനിച്ചു...
നിങ്ങൾക്ക് ആ പഴയ കഥ ഓർമ്മയുണ്ടോ റോഷൻ വർഗീസിന്റെ കഥ.....അയാൾ റേപ്പ് ചെയ്തു കൊലപ്പെടുത്തിയ നന്ദനയുടെ കഥ.....

നന്ദന ഒരു പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു... ഒരു ദിവസം ട്യൂഷന് പോയ അവൾ തിരികെ മടങ്ങി വന്നില്ല... രണ്ട് ദിവസം കഴിഞ്ഞു കുറെ കാപാലികന്മാർ പിച്ചിച്ചീന്തിയ ഒരു ശവശരീരം കണ്ടെത്തി.... പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ക്രൂരമായി പീഡനത്തിന് ഇരയാവുകയും ശരീരത്തിൽ ഉണ്ടായിരുന്നു പല്ലുകളുടെ പാടുകളെ പറ്റിയും ഉണ്ടായിരുന്നു.... ആ പെൺകുട്ടിയുടെ ബോഡി തിരിച്ചറിയാൻ വന്ന ആ അച്ഛന്റെ മുഖം....
അത് ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.... ഒരിക്കലും അത് മാഞ്ഞുപോകില്ല....
കരഞ്ഞു തളർന്ന അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു 19 വയസ്സുകാരനും ഉണ്ടായിരുന്നു...കുഞ്ഞനിയത്തിയുടെ ജീവനില്ലാത്ത ശരീരം നോക്കി കരയുന്ന ഒരു 19 കാരൻ... ആ കണ്ണുകളിൽ തിളങ്ങുന്ന പ്രതികാരം ഞാൻ കണ്ടിരുന്നു....
അനിയത്തിക്ക് പിന്നാലെ അച്ഛനും അമ്മയും ഒരു പിടിക്കയറിൽ എല്ലാം അവസാനിപ്പിച്ചപ്പോൾ ആ 19 കാരന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല..... റോഷനും കുടുംബവും മരിച്ച ആക്സിഡന്റ് അത് വെറുമൊരു അപകടമായിരുന്നില്ല ഒരു കൊലപാതകമായിരുന്നു....റോഷനെ മാത്രം ലക്‌ഷ്യം വെച്ച ആ അപകടത്തിൽ ആ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു...കൊലപാതകി ഒരു 19 കാരനും......അവനെ അനാഥരാക്കിയ ആ കുടുംബത്തിനോടുള്ള പ്രതികാരം....ആ അപകടം കഴിഞ്ഞു അവൻ പിന്നെ ഇവിടെ നിന്നില്ല.... അപ്പഴേക്കും അവന്റെ ശത്രു അവനു കൈയ്യെത്തിപിടിക്കാൻ കഴിയാത്ത ഉയരത്തിൽ വളർന്നിരുന്നു....ആ പയ്യൻ തിരികെ വന്നത് ഒരു SI ആയിട്ടാണ്....
വർഗീസ് പോത്തനുമായി അയാൾ ബന്ധമുണ്ടാക്കി....അങ്ങനെ ഒരു ദിവസം അയാളുടെ വീട്ടിലെ ക്ഷണിക്കപ്പെടാത്ത ഒരു അഥിതിയായി അയാൾ കടന്ന് ചെന്നു.....കുറെ ഐസ് ക്യൂബിന്റെ രൂപത്തിൽ മരണം അയാളെ തേടിയെത്തി.....ഒടുക്കം 2 മണിക്കൂർ കൊണ്ട് ഒരു മനുഷ്യൻ അനുഭവിക്കാവുന്ന എല്ലാ വേദനകളും അനുഭവിച്ചു മരണം........'

ഞാൻ ദീപകിനെയും ആന്റണിയെയും നോക്കി... രണ്ടുപേരും ഏതാണ്ട് മരവിച്ച അവസ്ഥയിൽ എന്നെ നോക്കി....

'എന്റെ നിഗമനങ്ങളുമായി മാച്ച് ചെയ്യുന്നതായിരുന്നു ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന പ്രതിയുടെ രൂപം....അത് കൺഫോം ചെയ്യാൻ വേണ്ടി സൈബർ സെല്ലിലെ രാജീവിന്റെ സഹായം തേടി.... അയാൾ കൃത്യമായി കാണിച്ചു തന്നു +918586565656 എന്ന നമ്പറിന്റെ എല്ലാ ഡീറ്റൈൽസും....കൊല്ലപ്പെടുന്നതിന് മുൻപ് പോത്തൻ എന്നോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അയാൾ അവിടേക്ക് കയറി വന്നത്... ഫോണിൽ കൂടി ആ പരിചിതമായ ശബ്ദം ഞാൻ തിരിച്ചറിഞ്ഞിരുന്നു....  
ഒരു പൊയറ്റിക് ജസ്റ്റിസ് പോലും ഈ പ്രതി അർഹിക്കുന്നില്ല.....സൊ ഇറ്റ്സ് ദി ടൈം ടു കൺക്ലൂഡ് ദി ഗെയിം.....'

ഞാൻ ഫോൺ എടുത്ത് SP സാറിനെ വിളിച്ചു...
'സർ CI നിരഞ്ജൻ ഹിയർ....'
'യെസ് എന്താ നിരഞ്ജൻ പറഞ്ഞോളൂ...'

'സർ ഒരു അറസ്റ്റ് രേഘപെടുത്താനുണ്ട്......SI ദീപക് ദിവാകരൻ ഫോർ ദി മർഡർ കേസ് ഓഫ് വർഗീസ് പോത്തൻ......'

അവസാനിച്ചു....
അക്ഷയ്....                              

Thursday, 15 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-3)
--------------------------------------------------------- 
ആന്റണി ഒരു ഞെട്ടലോടെ എന്നെ നോക്കി.....ദീപക് വീണ്ടും സംസാരിക്കാൻ തുടങ്ങി....
'അയാളെ കൊന്നത് സർ ആണ് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല.... ബട്ട് യു നോ വാട്ട് ഹാപ്പെൻഡ് ഇൻ ദി ലാസ്‌റ് നൈറ്റ്....'

ആന്റണിയും ദീപകും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...ഞാൻ അവരെ നോക്കി... എന്നിൽ നിന്നും എന്തൊക്കെയോ അവർ പ്രതീക്ഷിച്ചു ഇരിക്കുന്ന പോലെ....  

'8 വർഷം മുൻപ് ജോലിയിൽ കയറിയിട്ട് ആദ്യമായി എനിക്ക് കിട്ടിയത് ഒരു മർഡർ കേസ് ആയിരുന്നു.... 17 വയസ്സ് പോലും തികയാത്ത ഒരു പെൺകുട്ടിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ ഒരു കേസ്....അന്ന് എനിക്ക് എന്നോട് തന്നെ ഒരു വാശി തോന്നി തുടങ്ങിയിരുന്നു...തുടക്കക്കാരൻ എന്ന് കളിയാക്കിയവരുടെ മുന്നിൽ ഒന്ന് നിവർന്ന് നില്ക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ആ പ്രതിയെ ഞാൻ കണ്ടെത്തി...
വർഗീസ് പോത്തന്റെ ഒരേഒരു മകൻ റോഷൻ വർഗീസ്....
അന്ന് അവനെ പ്രതി പട്ടികയിൽ നിന്നും നീക്കാൻ അയാൾ ഒരുപാട് വലിയ ഓഫറുകൾ തന്നിരുന്നു....പോകെ പോകെ ചില ഭീഷണികളും....
അയാളുടെ സ്വാധീനത്തിൽ എന്നെ അന്ന് ആ കേസിൽ നിന്നും നീക്കി....
ഒടുവിൽ കേസ് കോടതിയിൽ എത്തിയപ്പോൾ ഞാൻ കണ്ടെത്തിയ തെളിവുകൾ മാറി, സാക്ഷികൾ മാറി ഒടുവിൽ പ്രതിയും മാറി....
അന്ന് ആ വക്കിൽ പെൺകുട്ടിയുടെ കുടുംബത്തെ കോടതിയിൽ വെച്ച് ഒരുപാട് ആക്ഷേപിച്ചു...അന്ന് വെറുമൊരു കാഴ്ചക്കാരനായി നോക്കി നില്ക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊള്ളു...അപമാനം താങ്ങാൻ കഴിയാതെ ആ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്തു.....
ദൈവം എന്ന ഒരാൾ ഉള്ളതുകൊണ്ടാകാം 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ വർഗീസ് പോത്തൻ ഒഴികെ അയാളുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടു...... അത് അയാളെ മാനസികമായി തളർത്തി...സമനില തെറ്റിയ അയാൾ കുറച്ചുനാൾ ആശുപത്രിയിൽ ആയിരുന്നു.....'  
       
എന്റെ ഫോൺ ബെല്ലടിച്ചു....ഞാൻ കാൾ എടുത്തു...
'സർ...രാജീവാണ്...'
'പറയു രാജീവ് എന്തായി....'
'യെസ് സർ സാറിന്റെ സംശയം ശരിയാണ്... ആ നമ്പർ രാത്രി 12 മണിയോട് അടുപ്പിച്ചു സെയിം ടവർ ലൊക്കേഷനിൽ വന്നിരുന്നു....ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.....'
'ഓഹ് ഗ്രേറ്റ് താങ്ക്യൂ രാജീവ്...'

ഞാൻ ദീപകിന്റെ നേരെ തിരിഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി...
'കൊല്ലപ്പെടുന്നതിന് മുന്നേ വർഗീസ് പോത്തൻ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു അല്ലെ.... അത് അല്ലെ ദീപക് തന്റെ കയ്യിലുള്ള അവസാനത്തെ തെളിവ്.....'

'യെസ് സർ..'
'ദീപക് തന്റെ നിഗമനം ശരിയാണ്...കൊല്ലപ്പെടുന്നതിന് മുന്നേ അയാൾ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു...അയാൾക്ക് അറിയാമായിരുന്നു അയാൾ ഏതുനിമിഷവും കൊല്ലപ്പെടാം എന്ന്.... അത് സംസാരിച്ചപ്പോൾ എന്നോട് പറയുകയും ചെയ്തു.....'

'ബട്ട് സർ ഹൌ....'
ആന്റണി ഇടക്ക് കയറി എന്നോട് ചോദിച്ചു....
ഞാൻ ചിരിച്ചുകൊണ്ട് അയാളോട് മറുപടി പറഞ്ഞു...
'അത് അറിയുന്ന രണ്ടുപേരിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല...മറ്റൊരാൾ ആ കൊലപാതികയാണ്.....അയാൾ എന്റെ കയ്യെത്തും ദൂരത്തുണ്ട്.....'

'സർ വാട്ട് ഡു യു മീൻ...'
അമിതമായ ക്യൂരിയോസിറ്റിയിൽ ദീപക് എന്നോട് ചോതിച്ചു.....

'യെസ്....ഒരു പഴുത് പോലും ബാക്കി വെക്കാതെ വർഗീസ് പോത്തനെ കൊലപ്പെടുത്തിയ ആ അതിസമർത്ഥനായ കൊലപാതകി....അയാൾ ഇപ്പോൾ എന്റെ മുന്നിലുണ്ട്....ഇവിടെ ഈ മുറിക്കുള്ളിൽ.........'

തുടരും..
അക്ഷയ്...             

Monday, 12 February 2018


ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-2) 
---------------------------------------------------------
എന്റെ ഊഹങ്ങളും പ്രതീക്ഷകളും ഏതാണ്ട് ശരിവെക്കുന്നതുപോലെയാണ് ആ പോസ്റ്റ്മാർട്ടം റിപ്പോർട്....
'ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും ഇല്ലാതെയാക്കാൻ കഴിവുള്ള ഏതോ ഒരു വിഷം അതാണ് മരണകാരണം....ഉള്ളിൽ ഏകദേശം 150ml മദ്യം ഉണ്ടായിരുന്നു...വിഷം ഉള്ളിൽ ചെന്ന് ഏകദേശം 2 മണിക്കൂർ കഴിഞ്ഞാണ് മരണം സംഭവിച്ചത്....'

'സർ...അയാൾ സ്വയം വിഷം കഴിച്ചതാകുമോ... ഒരു ആത്മഹത്യാ.....'
'എന്താ നിർത്തിയത്... എന്ത് പറ്റി ആന്റണി....'
'ബട്ട് സർ ഇത് ആത്മഹത്യാ ആണെങ്കിൽ ആ ബോഡി അവിടെ കൊണ്ടിട്ടത്....'
'യെസ്....അങ്ങനെ ഒരു ചാൻസ് ഉള്ളത്കൊണ്ട് നമുക്ക് ആത്മഹത്യാ സാധ്യത  ആദ്യമേ തള്ളിക്കളയാം..വിഷം ഉള്ളിൽ ചെല്ലാനുള്ള മറ്റുവഴികളെ പറ്റി ആലോചിക്കാം.....'
'സർ അയാൾ കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ കൂടെ..അല്ലെങ്കിൽ ആരെങ്കിലും മനഃപൂർവം കഴിപ്പിച്ചത്....ഇത് രണ്ടുമാണ് വിഷം ഉള്ളിൽ ചെല്ലാനുള്ള വഴികൾ... ശരീരത്തിൽ മൽപിടുത്തതിന്റെ പാടുകൾ ഇല്ലാത്തതുകൊണ്ട് ആരും നിർബന്ധിപ്പിച്ചു കുടിപ്പിച്ചത് അല്ല എന്ന നമുക്ക് ഉറപ്പിക്കാം.....'
'പോത്തനെ പോലെ ഒരാൾ വിഷം അറിയാതെ കഴിക്കുക...അത് ഒരു പരിധിവരെ അവിശ്വസനീയമാണ്‌....സൊ അയാൾക്ക് ആരെങ്കിലും വിഷം മനഃപൂർവം കൊടുത്തതാകാം...അയാൾ കഴിച്ച ഏതെങ്കിലും ഭക്ഷണത്തിൽ കൂടെ.......'

എന്റെ ഫോൺ റിങ് ചെയ്തു.... ദീപക്കാണ് ഞാൻ കാൾ എടുത്തു....
'സർ നമുക്ക് ഇന്ന് ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ...'
'യെസ് ഷുവർ ദീപക്...ഞാൻ നിങ്ങളുടെ വരവും കാത്തിരിക്കുകയാണ്....'
'ഓക്കേ സർ ഞാൻ ഉടനെ എത്താം...'
'ഓക്കേ ദീപക് ഞാൻ ഓഫീസിൽ ഉണ്ടാകും...'

കാൾ കട്ട് ചെയ്തിട്ട് ഞാൻ ആന്റണിയെ നോക്കി... അയാൾ എന്തെല്ലാമോ ചിന്തിച്ചുകൂട്ടുകയായിരുന്നു.....
'ആന്റണി നമ്മുടെ പകുതി തലവേദന കുറഞ്ഞു... ദീപക് ഈസ് ഓൺ...'
'സർ ലെറ്റ് മി ആസ്ക് എ ഡൌട്ട്....'
'എസ് ആന്റണി ചോദിച്ചോളൂ...'
'സാറിന് കൊല്ലപ്പെട്ട വർഗീസ് പോത്തനെ നേരത്തെ അറിയുമോ....'
ഞാൻ ഒന്ന് ഞെട്ടി...

'എന്താ ആന്റണി ഇപ്പോൾ അങ്ങനെ ഒരു ചോദ്യം...'
'വെറുതെ സർ...ഒരു സംശയം തോന്നി ചോദിച്ചു....'
'ആന്റണിയുടെ സംശയം ശരിയാണ്..എനിക്ക് അയാളെ അറിയാം....
വർഗീസ് പോത്തൻ.... ഏതാണ്ട് 8 വർഷം മുന്നെയാണ് അയാൾ എന്നെ കാണാൻ വരുന്നത്...അയാളുടെ മകൻ പ്രതിയായ ഒരു കേസിന്റെ ഭാഗമായിട്ട്.... .പക്ഷെ തെളിവുകൾ എല്ലാം ആ പയ്യന് എതിരായിരുന്നു...ഞാൻ അയാളെ അറസ്റ്റ് ചെയ്തു പക്ഷെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അയാൾ അന്ന് പുറത്തിറങ്ങി....പകരം ആരെയോ ബലിയാടാക്കിക്കൊണ്ട്.....നിർഭാഗ്യവശാൽ വിധി അയാൾക്ക് എതിരായിരുന്നു... 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു........'

'ഓഹ് ഓക്കേ സർ... ആ കേസ് ഓർമ്മയുണ്ടോ സാറിന്.... '
'യെസ്...ഇറ്റ് വാസ് എ മർഡർ കേസ്...കൊല്ലപ്പെടുന്നതിന് മുന്നേ ആ പെൺകുട്ടി അതിക്രൂരമായി റേപ്പ് ചെയ്യപ്പെട്ടിരുന്നു.....'          

ഡോറിൽ ആരോ തട്ടുന്ന സൗണ്ട് കേട്ടു....
'ദീപക് ആണെന്ന് തോന്നുന്നു... കേറിവാടോ ഫോർമാലിറ്റി ഒന്നും വേണ്ട...'
ദീപക് കയ്യിൽ കുറച്ചു ഫയലുകളുമായി എന്റെ മുറിയിലേക്ക് കയറി വന്നു... എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു...

ദീപക് ഏതെങ്കിലും പ്രോഗ്രസ്സ്....' 
'യെസ് സർ...റോഡ് സൈഡിലുള്ള ഒരു കടയിൽ നിന്നും അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നുമുള്ള സി സി ടീവി വിശ്വാൽസ് ഞാൻ പരിശോധിച്ചു..പക്ഷെ.....'
'ഗുഡ് മൂവ് ദീപക്... എന്താണ് ഒരു പക്ഷെ ആ വണ്ടി തിരിച്ചറിഞ്ഞോ.....'

'യെസ് സർ...ബോഡി റിക്കവർ ചെയ്ത ടൈമും കാൾ വന്ന ടൈമും എല്ലാംകൂടി  വെച്ച് നോക്കുമ്പോൾ...ആ വണ്ടി..അത് സാറിന്റെ KL 07 BW 99 ഇന്നോവയാണ് കാറാണ്......'

തുടരും.... 
അക്ഷയ്.. 
           

Wednesday, 7 February 2018



ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-1) 
---------------------------------------------------------
ഞാൻ വാച്ചിൽ സമയം നോക്കി 12.30 കഴിഞ്ഞിരിക്കുന്നു..റോഡ് ഏതാണ്ട് പൂർണമായും ശൂന്യമാണ്...എന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ആന്റണിയുടെ ഫോൺ കാൾ വന്നു...ഞാൻ കാൾ എടുത്തു.
'സർ വർഗീസ് പോത്തൻ കൊല്ലപ്പെട്ടിരിക്കുന്നു'
ഞാൻ പെട്ടന്ന് ഞെട്ടി....വണ്ടി സൈഡിൽ ഒതുക്കി നിർത്തി ആന്റണി തുടർന്നു
'ഹൈവേയിൽ ക്രോസ്സ് റോഡിൽ ആണ് സംഭവം...15 മിനിറ്റ് മുന്നേ ഒരു അനോണിമസ് കാൾ വന്നിരുന്നു...റോഡ് സൈഡിൽ ആണ് ബോഡി കിടക്കുന്നത് സർ....സർ എവിടെയാണ്' 
 'ആന്റണി ഞാൻ.... ഞാൻ ഇപ്പോൾ ഹൈവേയിൽ തന്നെ ഉണ്ട്... വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഏകദേശം അരമണിക്കൂർ മുന്നേ ഞാൻ ക്രോസ്സ് റോഡ് പാസ് ചെയ്തിരുന്നു പക്ഷെ...'
'ബാഡ് ലക്ക് ദിസ് ടൈം സർ.. സർ ഒന്ന് സ്പോട് വരെ വന്നിരുന്നെകിൽ നമുക്ക് പ്രൊസീഡ്റീസ് പൂർത്തിയാക്കി ബോഡി ഷിഫ്റ്റ് ചെയ്യാമായിരുന്നു '
'ഓക്കേ ആന്റണി ഐആം ഓൺ മൈ വേ,വർഗീസ് പോത്തെൻറെ വീട്ടിൽ വിവരമറിയിച്ചോ..? '
'എസ് സർ വിളിച്ചറിയിച്ചു അവർ സ്പോട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.....'
'ഓക്കേ ഫൈൻ ഐ വിൽ ഗെറ്റ് യു സൂൺ.....'

ക്രോസ്സ് റോഡ് (ടൈം 1:20)

'സർ എന്താണ് വൈകിയത് ബോഡി ഒരു 10 മിനിറ്റ് മുന്നേ ഷിഫ്റ്റ് ചെയ്തു.അയാളുടെ വീട്ടുകാർ ബഹളം ഉണ്ടാക്കിയിരുന്നു അതുകൊണ്ട്....'
'ഇട്സ് ഓക്കേ ആന്റണി എന്റെ .... എന്റെ വണ്ടി വരുന്ന വഴിക്ക് ഒന്ന് പണി മുടക്കി  അതാണ് വൈകിയത്..'
'ഓക്കേ സർ '
'എന്താണ് ആന്റണി തന്റെ പ്രാഥമിക നിഗമനങ്ങൾ.സർവീസ്ഇൽ കയറിയിട്ട് ആദ്യത്തെ കൊലപാതക കേസ് അന്വേഷണം അല്ലെ..'
'സർ കൊലപാതകി ഒരുപാട് ഹോംവർക് ചെയ്തിട്ട് നടത്തിയ ഒരു കൊലപാതകമാണ് ഇത്....എല്ലായിടത്തും ഒരു പ്രഫഷണൽ ഫീൽ ഉണ്ട് പക്ഷെ ഇത് അയാളുടെ ആദ്യത്തെ കൊലപാതകമാണ് എന്ന് ഒരു തോന്നൽ....'
'ഹൌ ? തനിക്ക് അത് എങ്ങനെ ഉറപിച്ചു പറയാന്‍ കഴിയും ആന്റണി ?..'
'സര്‍,കൊലപാതകി കാര്‍ നിര്‍ത്തി ഏതാണ്ട് 10 അടിയോളം നടന്നിട്ട് ഉണ്ട്.സീ ദിസ്‌ സര്‍ കാറില്‍ നിന്നുമിറങ്ങി ബോഡി ലിഫ്റ്റ്‌ ചെയ്തപ്പോള്‍ അയാളുടെ കാലുകള്‍ ഇടറിയിട്ടുണ്ട് അത് പക്ഷെ ആദ്യത്തെ 3-4 ചുവടുകളിൽ മാത്രമാണ് സീ. അടുത്ത ചുവടുകളില്‍ അയാള്‍ പതറി ഇല്ല,അതായത് ആ ഭാരം അയാള്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നു... '
'ഓക്കേ ബാക്കി...' 
'സർ ഐ ഡിഡന്റ് ഗെറ്റ് അനിതിങ് മോർ..'
'ഓക്കേ ആന്റണി....നമുക്ക് രാവിലെ വരെ കാത്തിരിക്കാം.....ആന്റണി നാളെ നമുക്ക് ഒന്ന് വർഗീസ് പോത്തന്റെ വീട് വരെ പോകണം...അവരുടെ മൊഴി എടുക്കണം.. എന്തെങ്കിലും തുമ്പ് കിട്ടിയാൽ അല്ലെ നമുക്ക് തുടങ്ങാൻ പറ്റു.. സൊ ബി റെഡി അറ്റ് ഷാർപ് 9.....'
'ഓക്കേ സർ '

അടുത്ത ദിവസം രാവിലെ 9 മണി.... 
'എനിക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട് ആന്റണി അത് എല്ലാം ശരിയായാൽ.. ഒരുപക്ഷെ എന്റെ കരിയറിൽ ഞാൻ കൈകാര്യം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ കേസ് ആകും ഇത്...'
'ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രെശ്നം എന്ത് എന്ന് വെച്ചാൽ കൊലപാതി തിരഞ്ഞെടുത്ത സ്ഥലമാണ്'
'അത് എന്താണ് സർ അങ്ങനെ പറഞ്ഞത്....'
'ആന്റണി ക്രോസ്സ് റോഡ് പോലെ ഒരു റോഡിൽ അതും അത്യാവശ്യം നല്ല തിരക്കുള്ള ഒരു റോഡിൽ ബോഡി ഉപേക്ഷിക്കാൻ കൊലപാതകി തുനിഞ്ഞല്ലോ... അങ്ങനെ ചെയ്താൽ അതിന് ഒരു കാരണം കാണില്ലേ....'

'യെസ് സർ അത് ശരിയാണ്... മറ്റെവിടെയെങ്കിലും ആയിരുന്നെകിൽ ഒരുപക്ഷെ നമ്മൾ ഇത് അറിയുന്നത് രാവിലെ മാത്രമാകാം.....' 
'യെസ്....സൊ ഹൈവേയിൽ എവിടെയായിരുന്നു ഇന്നലത്തെ നൈറ്റ് പെട്രോളിംഗ് എന്ന് നോക്കണം.. ആൾസോ സിഗ്നൽസിൽ ഉള്ള സി സി ടി വി വിശ്വാൽസ് ചെക്ക് ചെയ്യണം...പിന്നെ റോഡ് സൈഡിൽ ഉള്ള ഏതെങ്കിലും കടകളിലെയും പിന്നെ പമ്പുകളും ചെക്ക് ചെയ്യണം...'
'എസ് ഷുവർ സർ...'
'ഞാൻ എന്റെ സംശയങ്ങൾ ദീപകുമായി ഡിസ്‌കസ് ചെയ്തിരുന്നു അയാൾ എന്നെ ഈ കേസിൽ സഹായിക്കാം എന്ന പറഞ്ഞിട്ടുണ്ട്...     
പ്രഥമദൃഷ്ടിയാൽ തന്നെ കൊലപാതകമാണെന്ന് മനസ്സിലാകുമെങ്കിലും മല്പിടുത്തതിന്റെയോ മറ്റോ ഒരു പാടുകളും ആ ശരീരത്തിൽ ഇല്ലായിയുന്നു അല്ലെ..... നമുക്ക് കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും കിട്ടിയാലേ പറ്റു... സൊ നമുക്ക് കാത്തിരിക്കാം....'
കോൺസ്റ്റബിൾ മുറിയിൽ കയറി വന്ന് സല്യൂട്ട് അടിച്ചിട്ട് പോസ്റ്റുമാർട്ടം റിപ്പോർട്ട് തന്നു... ഒരുപാട് ആവേശത്തോടെ ഞാൻ അതിന്റെ പേജുകൾ മറിച്ചു....

തുടരും....
അക്ഷയ്...  

Tuesday, 30 January 2018


ഷെയ്ഡ്സ് ഓഫ് ബ്ലൂ
---------------------------------
അവസാനമെത്തിയ രോഗിയും പോയതിന് ശേഷം ഞാൻ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് നടുനിവർത്തി...
അറ്റൻഡർ പയ്യൻ ഡോർ തുറന്ന് റൂമിന്റെ ഉള്ളിലേക്ക് കയറി...
'ഡോക്ടർ ഒരാളുകൂടെ വന്നിട്ടുണ്ട് കടത്തിവിടാണോ........'
'ഒരാളുകൂടെ ഉണ്ടോ.... ശരി വരാൻ പറയൂ.....'
ഞാൻ തിരികെ കസേരയിൽ പോയിരുന്നു.... ഫോൺ എടുത്ത് സമയം നോക്കി 6.30 വൈകിട്ട് 3 മണിക്ക് തുടങ്ങിയ ഇരുപ്പാണ്....
ഇത്രയും മാനസിക പ്രേശ്നങ്ങൾ ഉള്ളവർ നമ്മടെ നാട്ടിലുണ്ടോ...
ഞാൻ ഉള്ളിൽ വല്ലാതെ അത്ഭുതപ്പെട്ടു.....
അപ്പോഴേക്കും ഡോർ തുറന്ന് ഏതാണ്ട് 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ മുറിയിലേക്ക് കയറി വന്നു....
ഇളം നീല നിറമുള്ള ഒരു ഷർട്ടും മുഴിഞ്ഞ ഒരു മുണ്ടുമായിരുന്നു അയാളുടെ വേഷം.....കയ്യിൽ ഒരു എന്തോ ഒരു തുണിക്കടയുടെ കവറും ഞാൻ ശ്രദിച്ചു..... പുത്തൻ എയർ ഫ്രഷ്നറിന്റെ പരിമളം നിറഞ്ഞുനിന്ന നിന്ന മുറിയിലേക്ക് അയാൾ കടന്നതുമുതൽ വല്ലാത്തൊരു ഗന്ധമാണ്....
പരിചിതമായ ആ ഗന്ധം പക്ഷെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.......

അയാൾ വന്ന് എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു...
അല്പം മുഖമുയർത്തി എന്നെ നോക്കി...
'ഡോക്ടർ ഞാൻ ഒരു മാനസിക രോഗിയല്ല....'

അയാൾ പറയുന്നതിന്റെ ഇടയിൽ എനിക്ക് വീട്ടിൽ നിന്നും മോന്റെ ഫോൺ കാൾ ഞാൻ അത് കട്ട് ചെയ്തുകൊണ്ട് അയാളുടെ സംസാരം കേട്ടു.....  

'ഡോക്ടർ ഞാൻ ഒരു ആശാരിയാണ്...വീട് അടിമാലിയിൽ ആണ്.... 
ഭാര്യ സീത എന്റെ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി... ഒരു മോൻ അഭിനവ്...
അവൾക്ക് എന്നെക്കാളും ഒരുപാട് പ്രായക്കുറവാണ്... ഞങ്ങൾ തമ്മിൽ ഏതാണ്ട് 13 വയസ്സിന്റെ വ്യത്യാസമുണ്ട്....ആ കാര്യം പറഞ്ഞു പലപ്പോഴുണ് അവൾ എന്നെ കളിയാക്കിയിരുന്നു....പുറത്ത് ഒക്കെ പോകുമ്പോൾ അവളെ കൂട്ടാൻ എനിക്ക് മടിയാണ്... നാട്ടുകാരുടെ പരിഹാസം....  
മോൻ ഉണ്ടായ സമയത്തൊക്കെ അവൾക്ക് വലിയ കാര്യമായിരുന്നു പക്ഷെ അവൻ വളർന്നു വരുംതോറും അവൾക്ക് അവനോടുള്ളത് ഇഷ്ടം കുറഞ്ഞു വന്നു.... ഞാൻ ജോലി ആവശ്യത്തിനായി പലപ്പോഴും വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്.... അങ്ങനെ രണ്ടാഴ്ച മുന്നേ ഞാൻ തൊടുപുഴയിൽ ജോലിക്ക് പോയി... പിറ്റേന്ന് രാവിലെ എനിക്ക് മോന്റെ ഫോൺ വന്നിരുന്നു പക്ഷെ കാൾ എടുത്തെങ്കിലും പെട്ടന്ന് തന്നെ അത് കട്ടായി പോയി...
വൈകുന്നേരമായപ്പോൾ സീതയുടെ ഫോൺ വന്നു...
മോനെ കാണാനില്ല എന്നും പറഞ്ഞു.....
ജോലിയും കളഞ്ഞു ഞാൻ ഓടി പിടിച്ചു വീട്ടിൽ എത്തി.... കരഞ്ഞു തളർന്ന സീതയെ ഞാൻ കണ്ടു... വൈകിട്ട് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയ അവൻ പിന്നീട് മടങ്ങി വന്നില്ല.... പോലീസിൽ പരാതി നൽകി... 2-3 ദിവസം ഞാനും അവനെ തിരക്കി ഇറങ്ങി.. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം.....
വീട് പട്ടിണി ആകാതിരിക്കാൻ ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി.... പണി കഴിഞ്ഞു വീട്ടിൽ തിരികെ എത്തിയ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.......'

'ഡോക്ടർ.. പുറത്ത് പോലീസ് വന്നിട്ടുണ്ട്....'
അറ്റൻഡർ പയ്യൻ വന്ന് എന്നോട് പറഞ്ഞു... അയാളുടെ മുഖം ശ്രദിച്ചുകൊണ്ട് പോലീസ് കാരോട് കയറി വരാൻ ഞാൻ ആവശ്യപ്പെട്ടു....
അയാളുടെ മുഖത്ത് വല്ലാത്തൊരു ചിരി...          

'ഡോക്ടർ അവർ തേടി വന്നത് എന്നെയാണ്...'

ഞാൻ ഒന്ന് ഞെട്ടി...
അയാൾ ചോര പുരണ്ട ഒരു ഉളി എടുത്ത് എന്റെ മേശയുടെ മുകളിൽ വെച്ചു...
എന്റെ മുഖത്തേക്ക് നോക്കി അയാൾ സംസാരിച്ചു....
'നീല.... ചതിയുടെയും വഞ്ചനയുടെയും നിറമാണ് ഡോക്ടർ.... അവൾക്കും ആ നിറമാണ്....'
അപ്പോഴേക്കും പോലീസ് അയാളെ എന്റെ മുറിയിൽ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ തുടങ്ങി...കൊണ്ടുപോകുന്നതിന് ഇടയിൽ അയാൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു...

'നമ്മൾ തമ്മിൽ ഒരു രഹസ്യമുണ്ട് ഡോക്ടർ.....'

പോലീസ്‌കാർ അയാളെ മുറിയിൽ നിന്നും കൊണ്ടുപോയി.... ആ കണ്ണുകളിൽ പ്രതികാരത്തിന്റെ ചുവപ്പും.... നനവുള്ള ഒരു പ്രകാശവുമുണ്ടായിരുന്നു....
തിരകെ കസേരയിൽ ഇരുന്ന ഞാൻ താഴെ വീണ പത്രം എടുത്ത് നോക്കി....

'11 വയസ്സുകാരനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട അമ്മയെയും കാമുകനെയും അച്ഛൻ വെട്ടി കൊന്നു....'

വാർത്ത കണ്ട ഞാൻ ഒന്ന് ഞെട്ടി.....
അയാളുടെ വാക്കുകൾ എന്റെ കാതിൽ വീണ്ടും വീണ്ടും അലയടിച്ചു.....
ആ തിരിച്ചറിയാനാകാത്ത ഗന്ധം ഞാൻ തിരിച്ചറിഞ്ഞു.....
അത് ചോരയുടെ മണമായിരുന്നു.........
എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു..... അഞ്ജലിയാണ്.... ഞാൻ കാൾ എടുത്തു.....

'ഏട്ടാ.... നമ്മടെ.....നമ്മടെ മോനെ കാണാനില്ല...............'

അക്ഷയ്...  


Friday, 26 January 2018


ഗ്രേസ് വില്ല-3
--------------------
ഡോർ തുറന്ന് നോക്കിയാ ഞാൻ ഞെട്ടി....
അവൾ ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് നടക്കുന്നു.... ഇപ്പോൾ ആ വാതിൽ തുറന്നിട്ടുണ്ട്.....അവൾ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....
ഞാൻ പതിയെ ആ മുറിയുടെ വാതിൽ തുറന്ന് നോക്കി.....

ആ കാഴ്ച.......
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ....

ആതിര മറ്റൊരു പുരുഷനെ വാരിപുണർന്ന് നിൽക്കുന്നു....
അടുത്ത് ആ വൃദ്ധനും ഉണ്ടായിരുന്നു...
അയാൾക്ക് ആ പഴയ അവശത ഇപ്പോഴില്ല.....
കഴിഞ്ഞ ഒന്നര വർഷമായി ഞാൻ കാണുന്ന ആതിര അല്ല അത്...
ഞാൻ എഴുനേറ്റത് അവൾ അറിഞ്ഞില്ല..
അവരുടെ സംസാരം ഞാൻ കേട്ട് നിന്നു....

'ഗൗതം നമുക്ക് രാവിലെ തന്നെ പുറപ്പെടണം...ടിക്കറ്റ് ഒക്കെ....'
'എല്ലാം ഓക്കേ ആടോ... നമുക്ക് രാവിലത്തെ ഫ്ലൈറ്റിന് പുറപ്പെടാം...'
'രഘു.....?'
'രഘുവിന്റെ കാര്യം അച്ചായൻ നോക്കിക്കോളും... ഇരു ചെവി അറിയാതെ അച്ചായൻ അയാളെ യാത്രയാക്കിക്കോളും...'

അയാൾ ആ വൃദ്ധനെ നോക്കി അയാൾ വല്ലാതെ ചിരിക്കാൻ തുടങ്ങി...
'ചെക്ക് ബുക്ക്,കാർഡ് ഒക്കെ എടുത്തോ....'
'ഹമ് എല്ലാം ഞാൻ ഒപ്പിടിപ്പിച് വെച്ചിട്ടുണ്ട്.....'      
'ശരി നീ പൊക്കോ പെട്ടി ഒക്കെ റെഡി ആക്കിക്കോ...നിന്റെ ഭർത്താവ് ഉണരുന്നതിനു മുന്നേ നമുക്ക് പുറപ്പെടാം....'

ഒന്ന് അനങ്ങാൻ പോലും കഴിയാതെ തീർത്തും നിശബ്ദനായി ഞാൻ...
ഒന്നും അറിയാത്ത ഭാവത്തിൽ തിരികെ കട്ടിലിൽ പോയി കിടന്നു....

15 മിനുട്ട് കഴിഞ്ഞു അഴിഞ്ഞുവീണ മുടികെട്ടും വാരിയൊതുക്കി അവൾ മുറിയിലേക്ക് കയറി കട്ടിലിൽ വന്നു കിടന്നു...
അവളോട് ഞാൻ ഒന്നും പറഞ്ഞില്ല...
കാമുകന്റെ കൂടെ നാളെ പറക്കുന്നതും സ്വപ്നം കണ്ട് അവൾ എപ്പോഴോ ഉറങ്ങി.....

ആദ്യം കയ്യിൽ കിട്ടിയത് തലയിണയായിരുന്നു ഉറങ്ങി കിടന്ന ആ മുഖത്തേക്ക് ഞാൻ അത് ചേർത്ത് വെച്ചു.... അവളുടെ അവസാന ശ്വാസവും പോകുന്നത് ഞാൻ കൗതുകത്തോടെ കണ്ടുനിന്നു.....
അവളെ കൊല്ലുമ്പോൾ എന്റെ ഉള്ളിൽ ഒരു ശൂന്യമായ വെളുത്ത ഭിത്തിയായിരുന്നു അതിൽ ഒരു ചിലന്തി വല നെയ്യുന്നപോലെ.......

ഞാൻ ആ മുറി മുഴുവൻ തിരഞ്ഞു.....
ഒടുക്കം അടുക്കളയിൽ പോയി ഒരു വെട്ടുകത്തി കിട്ടി....
ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് ഞാൻ നടന്നു......
ഉറങ്ങി കിടക്കുകയായിരുന്നു അയാളും വൃദ്ധനും...
ഒച്ച വെയ്ക്കാതെ അവരുടെ കഴുത്തിൽ ഞാൻ വെട്ടി.....
എന്റെ കണ്ണിന്റെ മുന്നിൽ രണ്ടുപേരും പിടഞ്ഞു വീണു.....
അപ്പോഴും ഉള്ളിൽ ആ ചിലന്തിയും വലയും മാത്രം...
.പിന്നെ ആ വെളുത്ത ഭിത്തിയും..... എന്റെ ഉള്ളിൽ വേറെ ഒന്നും തെളിഞ്ഞുവന്നില്ല.......    
ഞാൻ തലങ്ങും വിലങ്ങും വെട്ടി......കൈയും മുഖവും എല്ലാം നിറയെ ചോര.....
നല്ല ചൂടായിരുന്നു അതിന്.....  
ഞാൻ കണ്ണടച്ചു.....
ഉള്ളിൽ ഒരു കറുത്ത ഭിത്തിയിൽ 3 ചുവർ ചിത്രം മാത്രം....
ചുവന്ന രക്തത്തിൽ വരച്ചു 3 ചിത്രം...

പോലീസ് എന്നെ കൊണ്ട് കോടതിക്ക് ഉള്ളിൽ കയറ്റി...
ജഡ്‌ജിയും വക്കിലന്മാരും വന്നിരുന്നു...
ജഡ്ജിയുടെ മുന്നിൽ ഇരിക്കുന്ന ആൾ എന്റെ പേര് ഉറക്കെ വിളിച്ചു...      

'ക്രൈം നമ്പർ 45/C/2017.. ഇല്ലിക്കൽക്കുന്ന് നാരായണൻ നായർ മകൻ രഘുനാഥൻ നാരായണൻ നായർ....'
ഞാൻ നടന്ന് ആ കൂട്ടിൽ കയറി നിന്നു....
'നിങ്ങൾക്ക് എന്തെങ്കിലും പറയുവാനുണ്ടോ.....'
അദ്ദേഹം എന്നോട് ചോദിച്ചു.... ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി....
നീതിപീഠത്തിന്റെ വിധി വന്നു....
'രഘുനാഥന് മേൽ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനാലും....ഭാര്യ അടക്കം 3 പേരെ അതി ക്രൂരവും പൈശാചികമായും കൊലപ്പെടുത്തിയതിന് ഐ പി സി സെക്ഷൻ 300,302,303 എന്നി വകുപ്പുകൾ പ്രകാരം പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി ഉത്തരവിടുന്നു.....'

അദ്ദേഹം ആ സുവർണ്ണ പേനയുടെ നിബ് കുത്തിയോടിച്ചു......
അവസാനിച്ചു...

അക്ഷയ്....  

Thursday, 25 January 2018


ഗ്രേസ് വില്ല - 2
----------------------
റൂമിന്റെ ഉള്ളിൽ നിറയെ ചിലന്തിവലയും പൊടിയും കൊണ്ട് നിറഞ്ഞിരുന്നു.... ഭിത്തിയിൽ കുറെ ഫ്രെയിം ചെയ്ത ഫോട്ടോസും.....
റൂമിന്റെ ഉൾഭാഗം കണ്ട് ഞാൻ അയാളെ ഒന്ന് നോക്കി....
ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ഉള്ള ഒരു വീട്ടിൽ താമസിക്കാൻ പറ്റും അതും ഒറ്റക്ക്.....
ഞാൻ മനസ്സിൽ പറഞ്ഞു...
ഞങ്ങളുടെ ബാഗ് എടുത്ത് അയാൾ മുകളിലത്തെ നിലയിലേക്ക് നടന്നു....
ആതിരയുടെ മുഖം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല...
സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു.....
ഗ്രേസ് വില്ല....

വെറുമൊരു ഫേസ്ബുക്ക് പേജിൽ കണ്ട കുറെ ഫോട്ടോസ് !!
എന്നാലും അവൾ ഇങ്ങനെ ഒരു സ്ഥലം........
നിധി കാക്കുന്ന ഭൂതത്തെ പോലെ ആ വൃദ്ധൻ എന്തിനാവും ഇവിടെ ഇങ്ങനെ...
എന്റെ ചിന്തകൾ വല്ലാതെ കാട് കയറി തുടങ്ങി.....
വീടിന്റെ ഉള്ളിൽ കയറിയപ്പോൾ തുടങ്ങിയതാണ് എന്തോ ഒരു മനം മടുപ്പ്....

അവൾ ഫ്രഷ് അകാൻ പോയ ശേഷം ഞാൻ മുറിയുടെ പുറത്തേക്കിറങ്ങി...
എവിടെനിന്നോ ഒരു തണുത്ത കാറ്റ് എന്നെ തഴുകി പോയി....
അപ്പോഴാണ് വലത്തേ അറ്റത്തുള്ള ഒരു മുറി എന്റെ ശ്രദ്ധയിൽ പെട്ടത്... കരിങ്കൽ കൊണ്ടുള്ള ഭിത്തി ആയിരുന്നു ആ മുറിക്ക്...
പുറത്ത് രണ്ട് മെഴുകുതിരികൾ കത്തി നിൽക്കുന്നതും കണ്ട് ഞാൻ അങ്ങോട്ട് നടന്നു.....

പെട്ടന്ന് ആ വൃദ്ധൻ എന്റെ മുന്നിലേക്ക് ചാടി വീണു....
'അവിടേക്ക് നിങ്ങൾ പോകാൻ പാടില്ല.... ഒരിക്കലും.....'
അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ചുവപ്പ്.....
ഞാൻ ആകപ്പാടെ ഞെട്ടി പോയി.... അപ്പോഴേക്കും അവൾ മുറിയുടെ പുറത്തേക്ക് വന്നു..  
'എന്താ.... എന്താ രഘു അവിടെ.....'
'ഒന്നുമില്ല മോളെ നിങ്ങളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാണ്....'
വൃദ്ധൻ അവളെ നോക്കി പറഞ്ഞു....
അയാൾ പെട്ടന്ന് തന്നെ തിരഞ്ഞു നടക്കാൻ തുടങ്ങി... ഇടക്ക് അയാൾ എന്നെ തിരിഞ്ഞു നോക്കി.... കണ്ണുകളിൽ ആ ചുവപ്പ്....

അയാൾ എന്തൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് പോലെ.... !
ഞങ്ങൾ താഴെ ഡൈനിങ്ങ് ടേബിളിലേക്ക് ചെന്നു.... അവിടെ ഞങ്ങളെ കാത്ത് ഒരുപാട് വിഭവങ്ങൾ ഉണ്ടായിരുന്നു....
കാട്ടുപോത്തിന്റെ ഇറച്ചിയും വൈനുമായിരുന്നു സ്പ്രെഷ്യൽ....
ഭക്ഷണം കഴിച്ചുകഴിഞ്ഞു അവൾ സാധനങ്ങൾ എല്ലാം കൊണ്ട് അടുക്കളയിലേക്ക് പോയി... ഞാൻ വീണ്ടും മുറിയിലേക്ക് നടന്നു.... നേരത്തെ കണ്ട മുറിയിലേക്ക് ഒരുവട്ടം കൂടി നോക്കി.....

ഒരു മെഴുകുതിരി അണഞ്ഞിരുന്നു.......
കുറച്ചു സമയം കഴിഞ്ഞു അവൾ മുറിയിലേക്ക് കയറി വന്നു... എന്തോ അവൾ ഭയങ്കര സന്തോഷത്തിൽ ആണ്.... ലൈറ്റ് ഓഫ് ചെയ്ത എന്റെ അടുത്ത വന്ന് കിടന്നു....  അവളുടെ തല എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു ... അവളുടെ മുടിയിൽ ഞാൻ പതിയെ തലോടിക്കൊണ്ടിരുന്നു.....
എപ്പോഴോ ഉറങ്ങി പോയി....
മുറിയുടെ വാതിലടക്കുന്ന ശബ്‍ദം കേട്ടാണ് ഞാൻ ഉണർന്നത്....
കട്ടിലിൽ ആതിരയെ കാണാനുമില്ല.... പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു... പതിയെ ഞാൻ എഴുന്നേറ്റ് ആ വാതിലിന്റെ അടുത്തേക്ക് നടന്നു...

'ഡോ കോടതി എത്തി...'
അടുത്തിരുന്ന പോലീസ്‌കാരൻ എന്നെ തട്ടി വിളിച്ചു...
കോടതിക്ക് പുറത്തു ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട്....
പലയിടത്തും അസഭ്യ വർഷം...
പോലീസ് കാവലിൽ എന്നെ വണ്ടിയിൽ നിന്നും പുറത്തിറക്കി കോടതിയിലേക്ക് കൊണ്ടുപോയി....
ആ നശിച്ച രാത്രി.......
ആ ചെകുത്താൻ വീട്.... ഗ്രേസ് വില്ല...
തുടരും.....

അക്ഷയ്...                      
      

Monday, 22 January 2018


ഗ്രേസ് വില്ല -1
---------------------
ആതിര രഘുവിന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി...
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ രഘു സംസാരിച്ചു....
'ഇനി ഒരുപാടൊന്നും കാണില്ലെടോ.... താൻ ആ ഗൂഗിൾ മാപ് ഒന്ന് കൂടെ നോക്കിയേ...'
'ഇത് ഇപ്പൊ എത്രാമത്തെ തവണയാ... ഈ പട്ടിക്കാട്ടിൽ നെറ്റ് പോയിട്ട് കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന് തോന്നുന്നു.....'
'താൻ ടെൻഷൻ അകത്തെടോ.... നമുക്ക് വഴിയുണ്ടാക്കാം.....'
'രഘു എനിക്ക് വിശന്നിട്ട് തീരെ വയ്യ... എനിക്ക് ഇപ്പൊ എന്തെങ്കിലും കഴിക്കാൻ കിട്ടിയേ പറ്റു...........'
'ഡോ താൻ രക്ഷപെട്ടു എന്ന് തോന്നുന്നു.... ദേ നോക്കിയേ ഒരു ചെറിയ കട.......'
ആകാംഷയോടെ അവൾ മുന്നോട്ട് നോക്കി.....
വണ്ടി ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി....ആ കടയുടെ അടുത്തേക്ക് നടന്നു....
അത് ഒരു കുഞ്ഞ് കടയായിരുന്നു... അധികം സാധനം ഒന്നുമില്ല....
രണ്ട് നാരങ്ങാവെള്ളം ഓർഡർ ചെയ്തു....
ഒരു കലത്തിന്റെ ഉള്ളിൽ നിന്നും രണ്ട് സോഡ കുപ്പി അയാൾ എടുത്തു....
ആ കടയിലെ ചേട്ടനോട് ഞാൻ സംസാരിക്കാൻ തുടങ്ങി...
'ചേട്ടാ ഇവിടെ ഈ ഗ്രേസ് വില്ല എവിടെയാണ്..അറിയുമോ...'

'ഗ്രേസ് വില്ലയോ... അങ്ങനെ ഒരെണ്ണം കേട്ടിട്ട് പോലുമില്ലലോ......നിങ്ങൾ എവിടുന്നാ....'
'കുറച്ച് ദൂരെ നിന്നാണ് ചേട്ടാ...'
അയാൾ നാരങ്ങാ വെള്ളത്തിന്റെ രണ്ട് ഗ്ലാസ് എനിക്ക് നേരെ നീട്ടി...
അതും വാങ്ങി ഞാൻ ആതിരയുടെ അടുത്തേക്ക് നടന്നു....
'ഡോ നമ്മൾ വീണ്ടും പെട്ടെടോ....ആ പുള്ളിക്കും അറിയില്ല...'
ഞാൻ അതിരയോട് പറഞ്ഞു... അവളുടെ മുഖം വല്ലാതെ വാടി...
അവളുടെ പ്ലാൻ ആയിരുന്നു ഈ ഔട്ടിങ് അതിനുവേണ്ടി അവൾ തന്നെ കണ്ടെത്തിയതാണ് ഈ ഗ്രേസ് വില്ല......
നഗരത്തിരക്കിൽ നിന്നും ഓടിയൊളിക്കാൻ ഒരിടം.....
ഗ്ലാസ് തിരികെ കൊടുത്ത് അയാളോട് കൂടുതലൊന്നും പറയാതെ ഞങ്ങൾ ഇറങ്ങി.... റോഡിൽ അധികം വണ്ടികൾ ഒന്നുമില്ല....മരങ്ങൾ തിങ്ങി നിറഞ്ഞു ആകപ്പാടെ ഒരു ഇരുട്ട് മൂടിയ വഴി.... ഞാൻ കാറിന്റെ ലൈറ്റ് ഇട്ടു...
'ഡോ നോക്കിയേ......'

ഞാൻ അവളെ തട്ടി വിളിച്ചു....ദൂരെ ഗ്രേസ് വില്ല എന്ന ഒരു കുഞ്ഞു ബോർഡ് കണ്ടു...
അവളുടെ മുഖം തെളിഞ്ഞു..... ഞാൻ കാറിന്റെ വേഗം കൂട്ടി....
മെയിൻ റോഡിൽ നിന്നും വലത്തോട്ട് ഒരു ചെറിയ വഴിയായിരുന്നു അത്...
മരങ്ങൾ നിറഞ്ഞ റോഡ് കഴിഞ്ഞു ചുറ്റും കരിങ്കൽ മതിലുകൾ കെട്ടിയ വഴി...
കുറെ ദൂരം യാത്ര ചെയ്ത ഞങ്ങൾ ഒരു വലിയ ബംഗ്ളാവിന്റെ മുന്നിൽ എത്തി....അൾത്താമസം ഉണ്ട് എന്ന തോന്നുന്നില്ല.... ഒരു പഴയ ബോർഡ് മാത്രം ഗേറ്റിൽ തുങ്ങിയിട്ട് ഉണ്ട്....

ഞാൻ ഇറങ്ങി ഗേറ്റ് തുറന്ന് വണ്ടി ഉള്ളിലേക്ക് കടത്തി.....
ആ വീടിന്റെ മുന്നിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങി..
അടഞ്ഞു കിടന്ന ആ വാതിലിന്റെ അടുത്തേക്ക് നടന്നു....
കോളിങ് ബെൽ അമർത്തി നോക്കിയിട്ടും ഒന്നും കേട്ടില്ല.... ഞാൻ വാതിലിൽ ശക്തിയായി അടിക്കാൻ തുടങ്ങി.... ഏതാണ്ടഡ് 5 മിനുട്ട് കഴിഞ്ഞു ഒരു വൃദ്ധൻ ഏതാണ്ട് 80നു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ വന്ന് വാതിൽ തുറന്നു....
അയാൾ ഞങ്ങളെ ഒന്ന് നോക്കിയിട്ട് ഉള്ളിലേക്ക് ക്ഷണിച്ചു...
വീടിന്റെ ഉള്ളിൽ കയറി ചുറ്റും നോക്കി ഞാൻ ഞെട്ടി തരിച്ചു നിന്നു.....
തുടരും...

അക്ഷയ്....              

Friday, 19 January 2018


പ്രൈവറ്റ് ബസ്
-----------------------
വൈകിട്ട് അവസാനത്തെ ട്രിപ്പും കഴിഞ്ഞു ബസ് പമ്പിൽ കയറ്റിടാൻ വന്നപ്പോൾ പതിവില്ലാതെ മുതലാളി പമ്പിൽ ഉണ്ട്.. പത്തനാപുരത്താണ് വണ്ടിയുടെ ഹാൾട്... വൈകിട്ട്  പത്തനാപുരത്തിനുള്ള ലാസ്റ്റ് ട്രിപ്പ് ആകുമ്പോൾ മുതലാളി വന്ന് കളക്ഷൻ വാങ്ങി ഞങ്ങളുടെ ശമ്പളവും താരരാണ് പതിവ്... പക്ഷെ ഇന്ന് എന്തോ മുതലാളി വന്നില്ല...വണ്ടി ഒതുക്കി പാർക്ക് ചെയ്തപ്പോഴേക്കും മുതലാളി അടുത്തുവന്നു... അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നു.... കഴിഞ്ഞ കുറച്ചുമാസങ്ങളായിട്ട് കളക്ഷൻ ഭയങ്കര മോശമായിരുന്നു....എന്നെ നോക്കികൊണ്ട് സംസാരിച്ചു തുടങ്ങി... 
'എടാ ബാബുവേ നീ..... നീ നാളെ തൊട്ട് പണിക്ക് വരണ്ടടാ.....'
'മുതലാളി..'
'വണ്ടി കൊടുത്തെടാ............'
ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു... കണ്ണുകൾ നിറയാൻ തുടങ്ങുന്നത് പോലെ.... 'എന്ത് ചെയ്യാനാടാ...കഴിഞ്ഞ 25 വർഷമായി കൊണ്ടുനടന്നത പൊന്നുപോലെ.... പക്ഷെ ഇനി വയ്യ...മിനിറ്റുകളുടെ ഗാപ് ഉണ്ടായാലും തലക്കലും പിന്നിലുമായി 1 മിനുട്ടും അരമിനിട്ടും ഗ്യാപ്പിൽ കെ എസ് ആർ ടി സിയുടെ  ചങ്ങല ഓട്ടം അല്ലേടാ....മടുത്തു തുടങ്ങി......'

'മുതലാളി .. കഴിഞ്ഞ 5 കൊല്ലമായി  ഈ വളയം നെഞ്ചോട് ചേർത്തുവെക്കാൻ തുടങ്ങിയിട്ട്.... ഇത് അല്ലാതെ വേറെ ജോലിയൊന്നും ചെയ്യാൻ അറിയില്ല മുതലാളി...'
അവൻ ചാവി എന്റെ നേരെ നീട്ടി...അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു...
ഒരു ചെറിയ പൊതി ഞാൻ അവനെ ഏൽപ്പിച്ചു...
'എല്ലാവര്ക്കും ഉണ്ട് ഓരോന്ന് വീതം.... ഇവന്റെ വിലയുടെ ഒരു പങ്ക്..' 

റുപടി ഒന്നും പറയാതെ അവൻ നടന്ന് നീങ്ങി.... ഞാൻ ബസ് ഒന്ന് നോക്കി.... ഡോർ തുറന്നു ഡ്രൈവർ ക്യാബിനിൽ കയറി സീറ്റിൽ ഇരുന്നു.... സ്നേഹത്തോടെ ഈ സീറ്റിനെ എല്ലാരും ഹോട്ട് സീറ്റ് എന്ന് വിളിക്കും.....ശരിയാണ് 50 പേരുടെ ജീവൻ ആ വളയത്തിൽ ആണ്...
അത് ഇങ്ങനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.....

23കൊല്ലം മുന്നേ ദേവിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയപ്പോഴും നാട്ടുകാരും വീട്ടുകാരും ഒറ്റപെടുത്തിയപ്പോഴും എല്ലാം കൂടെ നിന്നത് ഇവനാ.... കാലപ്പഴക്കം കാരണം ആ ബസ് മാറേണ്ടി വന്നെങ്കിലും കഴിഞ്ഞ 6 വർഷമായി ഇവൻ കൂടെയുണ്ട്......പക്ഷെ ഇന്ന്കൂടെ മാത്രം...നാളെ രാവിലെ പുതിയ മുതലാളി വന്ന് കൊണ്ടുപോകും.....

മൂന്നുമാസം കൂടുബോൾ 30000രൂപ ടാക്സ്.. വർഷാവർഷം 1 ലക്ഷം രൂപക്ക് ഇൻഷുറൻസ്... വാർഷിക അറ്റകുറ്റപ്പണിക്ക് 50000രൂപ... പിന്നെ ക്ഷേമനിധി അത് ഇത് എന്നൊക്കെ പറഞ്ഞു വേറെയും.... ഡീസൽ...ജോലിക്കാരുടെ ശമ്പളം പിന്നെ സ്പർ പാർട്സ് വർക്ഷോപ്പിലെ ചിലവ് എല്ലാം കൂടി കൂട്ടിനോക്കിയാൽ മിച്ചം ഒന്നും കാണില്ല.....അങ്ങനെ ഒരു ദിവസം കിട്ടുന്ന 5000 രൂപയിൽ ഒരു ഡ്രൈവർക്ക് കിട്ടുന്ന ശമ്പളത്തിന്റെ അത്ര പോലും ഒരു മുതലാളിക്ക് കിട്ടാത്ത ദിവസം ഉണ്ട്.... ഈ കണക്കുകൾ ഒന്നും ആർക്കും കേൾക്കണ്ട.....

ഞാൻ വാച്ചിൽ നോക്കി സമയം 7.30 ആയി.... താക്കോലിട്ട് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി..... അവൻ മടി ഒന്നുംകൂടാതെ ഓൺ ആയി..... പുതിയ മുതലാളിമാർക്ക് വിട്ടുകൊടുക്കുന്നതിന് മുന്നേ ഇവന്റെ വളയം എനിക്ക് ഒരുവട്ടം കൂടി പിടിക്കണം..... വണ്ടി പമ്പിൽ നിന്നുമിറക്കി.....
വീട്ടിലേക്ക് വണ്ടി ഓടിച്ചു....രാത്രി തിരക്ക് കുറവാണ്... ആ വളയം എന്റെ കയ്യിൽ പിടിക്കുമ്പോൾ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി.....
3 വർഷം നീണ്ട പ്രണയമുണ്ടായിരുന്നു എനിക്ക് എന്റെ ദേവിയോട്.... പതിവായി ഈ വണ്ടിയിലാണ് അവൾ കോളേജിൽ പോയിരുന്നത്....
അന്നൊക്കെ അവളെ കാണാൻ വേണ്ടി ദിവസവും ഞാൻ വണ്ടിയിൽ കയറും..... അങ്ങനെ ഒരു ദിവസം എന്റെയും അവളുടെയും വീട്ടുകാരുടെ എല്ലാം എതിർപ്പുകൾക്കൊടുവിൽ അവളെ ഞാൻ സ്വന്തമാക്കി.......

അന്ന് തൊട്ട് ഇവൻ ആണ് എന്റെ കൂടെ നിന്നത്....ജീവിക്കാൻ ശക്തി തന്നത്....  ഇപ്പോഴും......

ഇപ്പൊ മുന്നിലും പിന്നിലും എല്ലാം ആനയുടെ ശല്യം കൂടി കൂടി വരുന്നുണ്ട്.. പിന്നെ ദിവസേന കുതിക്കുന്ന ഡീസൽ വിലയും.... 5000 രൂപ കിട്ടിയാൽ 3500 ഡീസൽന് ചിലവാകും 750 വീതം ജോലിക്കാർക്കും പിന്നെ ബാക്കി വൈകിട്ട് ഒരു ഒഴിഞ്ഞ പേഴ്‌സ് മാത്രം.....

ഞാൻ വണ്ടി വീടിന്റെ മുന്നിലുള്ള ഷെഡിലേക്ക് കയറ്റി.....
വീടിന്റെ വാതിലിൽ ദേവിയും മോളും നോക്കിനിൽപ്പുണ്ടായിരുന്നു....
ആ വളയത്തിലേക്ക് ഞാൻ നെഞ്ച് ചേർത്ത് വെച്ചു .....
ആ ഹൃദയം തേങ്ങി കരയുന്നത് പോലെ.......                
അക്ഷയ്..... 

Sunday, 7 January 2018


ഉണ്ണി നമ്പൂതിരിയുടെ നികാഹ്
-----------------------------------------------
ആറാം വയസ്സിൽ ആവണി പലകയിൽ നിന്നും മടിയിലിരുത്തി അച്ഛൻ ഉരുവിട്ട് തന്ന ഗായത്രി മന്ത്രങ്ങളും... ഹൃദിസ്ഥമാക്കി തന്ന  സഹസ്രമന്ത്രോച്ചാരണങ്ങളും... എല്ലാം പിഴച്ചുപോയിരുന്നു...
പൂണൂൽ ശരീരത്തിന് കുറുകെ കിടക്കുന്ന വെറുമൊരു ചരടായി മാറി തുടങ്ങിയ കാലം......
ഓർമവെച്ച നാൾ മുതൽ കാത്തുസൂക്ഷിക്കുന്ന ബ്രഹ്മണ്യത്തിന് കോട്ടം സംഭവിച്ചിരുന്നു....
ശ്രീ കോവിൽ നടകൾ എല്ലാം എന്റെ മുന്നിൽ കൊട്ടിയടക്കപെട്ടിരുന്നു.....
വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും എല്ലാം ഓതി തന്ന ഗുരുക്കന്മാർ എല്ലാം അപമാനിതനായി തല കുനിച്ചിരുന്നു ഞാൻ കാരണം....
23 വർഷം പോറ്റി വളർത്തിയ വീട്ടുകാർക്കും വേണ്ടാതെയായി തുടങ്ങിയിരുന്നു....എനിക്ക് താഴെയുള്ളവർക്ക് ഞാൻ മാതൃക ആകാതിരിക്കാൻ പടിയടച്ചു പിണ്ഡം വെച്ചു....
അങ്ങനെ ഞാൻ പിച്ച വെച്ചുനടന്ന കോയിപ്പള്ളി ഇല്ലം എന്നിൽ നിന്നകന്നു.....
ഇന്നുവരെയും ആരും എന്നോട് ഒന്നും ചോദിച്ചിട്ടില്ല...
ഞാൻ ഒട്ടും പറഞ്ഞിട്ടുമില്ല.....
12 വർഷങ്ങൾക്ക് ഇപ്പുറവും.....

വീണ്ടും നാട്ടിലേക്ക് ഒരു മടക്കം....ഉള്ളിൽ നിറയെ ഇപ്പോഴും അവളാണ്.....
പച്ച പുതച്ച വയലിൽ കൂടി പർദ്ദ ഇട്ടുകൊണ്ട് ഓടി വരാറുള്ള അവളുടെ മുഖം.....
പണ്ട് വാര്യരുടെ പറമ്പിന്റെ ഇടിഞ്ഞുപൊളിഞ്ഞ മതിൽകെട്ടിലാണ് ഞങ്ങൾ കത്തുകൾ തിരുകി വെക്കാറുള്ളത്....
നല്ല ഭംഗിയുള്ള കൈപ്പടയായിരുന്നു അവളുടേത്....
ആ കത്തുകൾക്ക് അത്തറിന്റെ മണമുണ്ടായിരുന്നു.....
ഒരു മഴക്കാലത്ത് വാര്യര് ആ മതിൽ കേട്ട് പൊളിച്ചുപണിത ദിവസം ..... അന്നാണ് ഞാൻ അവളെ അവസാനമായി കാണുന്നത്...
നാട് വിട്ട് ഡൽഹിക്ക് പുറപ്പെടാൻ ഒരുങ്ങിയ ആ ദിവസം തന്നെ....
ഇപ്പോഴും ഓർമയുണ്ട് ചിണുങ്ങി കരഞ്ഞുകൊണ്ട് അവൾ അവസാനമായി പറഞ്ഞ വാക്കുകൾ.......      

'എടാ സെയ്താനെ അന്നേ ഞമ്മക്ക് പെരുത്ത് ഇഷ്ടട്ടോ.... ഈ ഖൽബ് നിറയെ ഇയ്യാ. ഈ ദുനിയാവിന്റെ ഏത് അറ്റത് പോയാലും അനക്ക് വേണ്ടി ഞമ്മള് കാത്തിരിക്കുട്ടോ......'
അത്രയും പറഞ്ഞു എന്റെ കവിളിൽ ഒരു ചെറിയ കടിയും തന്ന് മഴ നനഞ്ഞുകൊണ്ട് അവൾ ഓടി പോയി... എന്റെ ആയിഷ....
പിന്നീട് ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.... കണ്ടെത്താൻ പല തവണ ശ്രമിച്ചിരുന്നു പക്ഷെ നിരാശയായിരുന്നു ഫലം......

വീട്ടിൽ നിന്നും 3-4 മാസം കൂടുമ്പോൾ ഒരു കത്ത് വരും.... അതും പലപ്പോഴും രണ്ട് വരികൾ മാത്രം....

"നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.. ഇവിടെ എല്ലാവർക്കും സുഖമാണ്.... ആരെ പറ്റിയും തിരക്കാനോ കാണണോ നീ ഒരിക്കലും ഇവിടെ വരരുത്...."
പിന്നീട് എപ്പോഴോ അതും നിന്നു....
ഇടക്ക് ഇടക്ക് കൂട്ടുകാരുടെ കത്തുകൾ വരുമായിരുന്നു... മറുപടി കത്തിൽ അവളെ പറ്റി തിരക്കുമെങ്കിലും പലപ്പോഴും മറുപടി ഒന്നുമില്ലായിരുന്നു...
അങ്ങനെ ഒരു കത്തിൽ മറുപടി കിട്ടി...

അവളുടെ നിക്കാഹ് കഴിഞ്ഞു..
തങ്ങൾ ഹാജിയാരുടെ നാലാമത്തെ ബീവിയായി.. എന്റെ ആയിഷ....    

പിന്നീട് ഒരിക്കൽപോലും അവളെ പറ്റി ചിന്തിച്ചിട്ട് ഇല്ല.... എല്ലാം ഉള്ളിലൊതുക്കി സ്വയം സമദാനിച്ചു....
ഒരുപക്ഷെ അവൾ കാരണം എനിക്ക് പലപ്പോഴും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടൊള്ളു....
എന്റെ കുടുംബം...വീട്ടുകാർ..നാട്.. ഇല്ലം..
അങ്ങനെ വർഷങ്ങളായി കാത്തുസൂക്ഷിച്ച പലതും...   
പക്ഷെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു അവളെ......

ഞാൻ ഓർമകളിൽ നിന്നും ഉണർന്നു...
ഗ്രാമത്തിന്റെ ഹൃദയവിശാലതയിലേക്ക് കാർ കയറി...
നാട് വല്ലാതെ മാറിപ്പോയിരിക്കുന്നു.... പഴയ കെട്ടിടങ്ങളും എല്ലാം മാറി പോയിരിക്കുന്നു......
വാര്യരുടെ പറമ്പ് നിറയെ നാളികേരം വിളഞ്ഞു നിൽക്കുന്നു...
5 കൊല്ലം മുന്നേ അമ്മ മരിച്ചപ്പോഴാണ് അവസാനമായി നാട്ടിൽ വന്നത്...
കാർ നിർത്തി ഞാൻ എന്റെ ഇല്ലത്തിന്റെ മുന്നിൽ ഇറങ്ങി.....
അമ്മയുടെ മരണശേഷം ഇവിടെ ആരുമില്ല....
പെങ്ങമാരൊക്കെ അവരുടെ ഭർത്താക്കന്മാരുടെ വീട്ടിലാണ്....
ഇങ്ങോട്ടേക്ക് വരാറില്ല..... 

വാതിൽ തുറന്ന് ഞാൻ ഉള്ളിലേക്ക് കയറി... വീട് നിറയെ പൊടിയും മാറാലയുമാണ്.... ഒരു കോണിൽ നിന്നും ചിതലും കയറി തുടങ്ങിയിരുന്നു....
വടക്കേ കോണിലുള്ള എന്റെ മുറിയിലേക്ക് ഞാൻ നടന്നു.....
എന്റെ മുറി... ആ ചുവരുകൾക്ക് എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളൂം ആശകളും എല്ലാമറിയാം.......
മുറിക്കുള്ളിൽ താഴെ വീണ് ചിതല് കയറി  തുടങ്ങിയ ഒരു പഴയ ഫോട്ടോ ഞാൻ കയ്യിലെടുത്തു..... എന്റെ വേളി.....

ഡൽഹിയിലെ ജീവിതം എന്നെ ഒരു യന്ത്രമാക്കി മാറ്റിയിരുന്നു....
ആരോ കീ കൊടുത്ത വിട്ട ഒരു യന്ത്രം....      
8 വർഷം മുന്നേ ആയിരുന്നു വേളി... ഒരു പരിഷ്കാരി...
ഞാൻ എന്ന യന്ത്രവുമായി ഒരിക്കലും അവൾ യോജിച്ചു പോയിരുന്നില്ല....
എപ്പോഴും എന്നെ വിലക്ക് വാങ്ങിയതിന്റെ കണക്കുകൾ കേൾക്കാമായിരുന്നു..... പിന്നെ അവളുടെ ഫാമിലി സ്റ്റാറ്റസും....
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം വിവാഹമോചനം.....

അപ്പോഴേക്കും ജീവിതത്തിന്റെ കൂടെ മനസ്സിന്റെ താളവും തെറ്റി തുടങ്ങിയിരുന്നു..... കുറെ വർഷങ്ങൾ വേണ്ടി വന്നു ഒന്ന് പഴയപോലെ അകാൻ....
പെട്ടന്ന് എവിടെ നിന്നോ ആ പഴയ അത്തറിന്റെ മണം മുറിയിൽ നിറഞ്ഞു... ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് ഞാൻ ഇറയത്തേക്ക് നടന്നു.....

ഓർമകളിൽ വീണ്ടും അവൾ... തങ്ങൾ ഹാജിയാരുമായുള്ള നികാഹ് കഴിഞ്ഞ കുറച്ചു നാളുകൾക്ക് ശേഷം അയാൾ അവളെ മൊഴി ചൊല്ലി.അയാളുടെ മൂത്ത മകളെക്കാളും 8-10 വയസ്സിന് ഇളയതായിരുന്നു അവൾ.....
ഒരു രണ്ടാം വിവാഹം അവളെ പോലെ ഒരാൾക്ക് ഒരിക്കലും കഴിയുമായിരുന്നില്ല... അല്ലെങ്കിൽ അന്നത്തെ സമൂഹം അത് അനുവദിച്ചും കാണില്ല....
ഞാൻ ഇല്ലത്തിന്റെ ഇറയത്ത് എത്തി...
പുറത്തേക്ക് നോക്കി...ഇല്ല അവിടെ ആരുമില്ലായിരുന്നു....

ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി....
തൂണിന്റെ പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് ഞാൻ തിരിഞ്ഞു നോക്കി....

ആയിഷ.....
അവൾ ഓടിവന്ന് എന്നെ കെട്ടി പിടിച്ചു.....
എന്റെ മനസ്സ് ശൂന്യമാണ് അവളോട് എന്ത് പറയണം എന്ന് എനിക്കറിയില്ല.....
എന്റെ കൈക്കുള്ളിൽ ഞാൻ അവളെ വരിഞ്ഞുമുറുക്കി......
അവളുടെ മുഖമുയർത്തി ഞാൻ ആ നെറ്റിയിൽ ചുംബിച്ചു .....

അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ കൊയ്പ്പള്ളി ഇല്ലത്തിന്റെ ഇടനാഴിയിലൂടെ നടന്നു.....
പരസ്പരം പറയാൻ ഒരു വ്യാഴവട്ടകാലത്തിന്റെ കഥ മുഴുവനുമുണ്ട്.....
അക്ഷയ്...            


Friday, 5 January 2018


ഭാര്യ
----------
'ഡി ലക്ഷ്മി.....'
പതിവില്ലാതെയുള്ള ഏട്ടന്റെ വിളികേട്ടിട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത്....  ഏട്ടൻ ഓഫീസിൽ പോകാൻ റെഡിയായി നിൽപ്പുണ്ടായിരുന്നു....
കയ്യിൽ എന്തോ പേപ്പറുമുണ്ട്.... ഞാൻ അടുത്തേക്ക് ചെന്നു....
'എന്താ ഏട്ടാ എന്തിനാ വിളിച്ചത്....'
'വെറുതെ നിന്നെ ഒന്ന് കാണാൻ...'
ഏട്ടൻ പതിവില്ലാത്ത ദേഷ്യത്തിലാണ്....
'നിനക്ക് ഇവിടെ എന്തെങ്കിലും കുറവ് ഉണ്ടോ... പിള്ളേർക്ക് എന്തെങ്കിലും കുറവുണ്ടോ.... എല്ലാത്തിനും കഷ്ടപ്പെടാൻ ഞാൻ ഒരാൾ മാത്രം ...'
'എന്താ ഇപ്പൊ ഇതിനുമാത്രം.....'
'നീ ഒരക്ഷരം മിണ്ടരുത്.........നീ എനിക്ക് ചോറുകെട്ടിയോ... എനിക്ക് ഇന്ന് നേരത്തെ പോകണം എന്ന് ഞാൻ പറഞ്ഞതല്ലേ...'
'അയ്യോ ഏട്ടാ ചോറ്......'
'വെന്ത് കാണില്ല അല്ലെ... ഇത് സ്ഥിരമായി കേൾക്കുന്നത് അല്ലെ......'
'പുതിയ അരിയാ ഏട്ടാ.. അതിന് വേവ് ഇപ്പൊ ഇത്തിരി കൂടുതലാ.....'
'എല്ലാത്തിനും കാണും നിനക്ക് എന്തെങ്കിലും ഒക്കെ നായങ്ങൾ.. ഇനി ഇതിനും കൂടിയുള്ള നിന്റെ ന്യായികരണം പറഞ്ഞോ....'

എന്റെ നേരെ ഒരു പേപ്പർ നീട്ടി...മോൾടെ പ്രോഗ്രസ്സ് കാർഡായിരുന്നു അത്....
'അവള് പത്താം ക്ലാസ്സിലായി... ഈ കൊല്ലം പബ്ലിക് പരീക്ഷ എഴുതണ്ട കൊച്ചാ... നിനക്ക് ഒരു ശ്രദ്ധയുമില്ല....'
'എനിക്ക് മാത്രമാണോ ഉത്തരവാദിത്വം... ഞാനാണോ അവൾക്ക് ഫോൺ വാങ്ങി കൊടുത്തത്.....അല്ലേലും പിള്ളേർ ഏതെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അമ്മമാർ ഉത്തരവാദിയും മറിച്ച്‌ നല്ലത് എന്തെങ്കിലുമാണെകിൽ കാരണക്കാരൻ അച്ഛനും... അല്ലെ..'

'എന്തൊക്കെ പറഞ്ഞാലും കാര്യമില്ല... നീ കൂടുതൽ ഒന്നും വിശദീകരിക്കേണ്ട.... പൊക്കോ... ഞാൻ പോകുവാ...'
'അല്ലെങ്കിലും എന്റെ ജീവിതം ഇവിടെ ഈ അടുക്കളയിൽ അല്ലെ..... സ്നേഹത്തോടെ നിങ്ങൾ എന്റെ മുഖത്തോട്ട് എത്ര നാളായി എന്ന് ഓർമ്മയുണ്ടോ.... വേണ്ട....നിങ്ങൾക്ക് നിങ്ങടെ ആഗ്രഹങ്ങൾ മാത്രം നടക്കണം...
നിങ്ങടെ വീട്ടുകാരെ മാത്രം നോക്കി നിങ്ങടെ ഇഷ്ടങ്ങൾ മാത്രം നോക്കി ജീവിക്കണം അല്ലെ.....ഒരിക്കലെങ്കിലും നിങ്ങൾ എന്റെ ഇഷ്ടത്തിന് വില കല്പിച്ചിട്ടുണ്ടോ..... കല്യാണം കഴിഞ്ഞു എനിക്ക് ജോലിക്ക് പോകണം എന്ന് പറഞ്ഞിട്ട് നിങ്ങൾ കേട്ടോ.... '
'എനിക്ക് നിന്റെ പഴമ്പുരാണം ഒന്നും കേൾക്കണ്ട..... '

ഏട്ടന്റെ മുഖം കാർമേഘം മൂടിയത് പോലെയായി....ഒന്ന് തിരിഞ്ഞുപോലും നോക്കാതെ വണ്ടിയിൽ കയറി പോയി....
കഴിഞ്ഞ കുറെ നാളുകളായിട്ട് ഏട്ടൻ ഇങ്ങനെയാണ്... എന്തൊക്കെയോ മാറ്റങ്ങൾ...
ഇപ്പോൾ ജോലി കഴിഞ്ഞു വന്നാൽ മുറിയിൽ കയറി കതകടച്ചിരിക്കും....
അനുവാദമില്ലാതെ മുറിയിൽ കയറി ചെന്നാൽ വഴക്ക് പറയും ഒപ്പം ലാപ്ടോപിന്റെ ഹോം സ്ക്രീൻ മിനിമൈസ് ചെയ്തുവെക്കും....
പലപ്പോഴായി ഇത് കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല....

പതിവിലും വിപരീതമായി ഇന്ന് ഏട്ടൻ ഒരുപാട് വൈകിയാണ് വീട്ടിൽ വന്നത്... കാരണം ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല...രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അതിനും വന്നില്ല.... മുറിയിൽ തന്നെ ഇരുപ്പായിരുന്നു..... അടുക്കളയിലെ ജോലി എല്ലാം ഒതുക്കിയിട്ട് ഞാൻ മുറിയിലോട്ട് ചെന്നു...
എന്റെ വരവ് ഏട്ടൻ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.... കണ്ണ് തുടക്കുന്നത് ഞാൻ ശ്രദിച്ചു.... കാര്യം തിരക്കി...

'ഏട്ടാ എന്തുപറ്റി അകെ വല്ലാതെ ഇരിക്കുന്നത് പോലെ പനിയുണ്ടോ....'
ഞാൻ നെറ്റിയിൽ കൈവെച്ചുനോക്കി... ഇല്ല പനിയൊന്നുമില്ലായിരുന്നു....
'ഒന്നുമില്ലടോ.....താൻ ചെല്ല്.....'
'അല്ല എനിക്കറിയാം എന്തോ ഉണ്ട് ... ഈ മുഖം കണ്ടാൽ എനിക്ക് അറിയില്ല.... കള്ളം പറയണ്ട ഏട്ടാ.....'
'നീ ഇരിക്ക്......'
'എന്താ ഏട്ടാ.....'

'ഞാൻ നിന്നെയും മോളെയും നന്നായിട്ട് നോക്കിയുണ്ടോ....നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളൂം സാധിച്ചുതന്നിട്ടുണ്ടോ.......'
'ഏട്ടൻ എന്താ പറ്റിയത്.. ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ....'
'തനിച്ചായപോലെ ഒരു തോന്നൽ.... ഒരു പ്രശ്നം വന്നപ്പോൾ ആരുമില്ലേടോ.... ഒരു കൈത്താങ്ങായി..... മടുത്തു തുടങ്ങി.......എല്ലാം അങ്ങ് അവസാനിപ്പിക്കാൻ.... '
ഞാൻ ഏട്ടന്റെ വാ പൊത്തി...
'എന്തിനാ ഇപ്പൊ ഇങ്ങനെ വേണ്ടാത്തത് ഒക്കെ പറയുന്നേ.....'

'ലക്ഷ്മി.....നീ എന്നോട് ക്ഷമിക്കണം... നിങ്ങളെ ഞാൻ ഒരുപാട് വഞ്ചിച്ചു..... എനിക്ക്... എനിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു.... ഒരു ഫേസ്ബുക്ക് സൗഹൃദം... ആദ്യമൊക്കെ നല്ല കൂട്ടുകാരായിരുന്നു ഞങ്ങൾ...പക്ഷെ എപ്പോഴോ ആ സൗഹൃദം അതിരുകടന്നു... ഒടുക്കം അത് എനിക്ക് ഒരുപാട് നഷ്ടങ്ങൾ വരുത്തി സാമ്പത്തികമായി........ എനിക്ക് മാപ്പ് തരണം........ ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്തത്.....'

'ഏട്ടാ....എന്റെ നെറ്റിയിലെ ഈ സിന്ധുരകുറി ഒരു വിശ്വാസമാണ്..... ഈ ലോകത്ത് ഏതൊരു പെണ്ണിനും തന്റെ ഭർത്താവ് മരണം വരെ കൂടെ കാണുമെന്നുള്ള ഒരു വിശ്വാസം.....ഏട്ടന്റെ പ്രശ്നങ്ങൾ ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു... പെരുമാറ്റത്തിൽ കുറെ നാളുകളായിട്ടുള്ള വ്യത്യാസം ഞാൻ ശ്രദിച്ചിരുന്നു..... പക്ഷെ ഇത് ഇപ്പോൾ ഏറ്റു പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം എത്രമാത്രമാണ് എന്ന് ഏട്ടന് അറിയുമോ.....എല്ലാവർക്കും തെറ്റ് പറ്റില്ലേ അത് തിരുത്താൻ ഉള്ള മനസ്സാണ് ഏട്ടാ ഈ ലോകത് ഏറ്റവും വലുത്.....
കല്യാണം കഴിഞ്ഞു ഭാര്യയും ഭർത്താവും പ്രണയിച്ചുതുടങ്ങുമ്പോഴാണ് നമ്മുടെ ജീവിതത്തിന് ശെരിക്കും അർത്ഥമുണ്ടാകുന്നത്.......നമ്മൾ അല്ലെ വളർന്ന് വരുന്ന മക്കൾക്ക് ഒരു മാതൃക ആകേണ്ടത്.....'

'പറ്റി പോയി..... എനിക്ക് മാപ്പ് തരില്ലേ നീ.....'
'ഏട്ടാ..... അങ്ങനെ ഒന്നും പറയല്ലേ......ഞാൻ ഒരു പെണ്ണല്ലേ എനിക്കും മനസ്സിലാകും......'
ഏട്ടൻ എന്നെ കെട്ടിപിടിച്ചു...... കൂടുതൽ ഒന്നും ഞാൻ പറഞ്ഞില്ല...
എല്ലാവരും ഇങ്ങനെ പ്രതികരിക്കില്ലായിരിക്കും....
ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാകാം... ചെറിയ തെറ്റുകൾ പരസ്പരം മനസ്സിലാക്കി തിരുത്തി ഞങ്ങൾ മുന്നോട് പോകുന്നത്.....
അക്ഷയ്....                               

Tuesday, 2 January 2018


ഏലത്തോട്ടത്തിലെ മാലാഖ-4
---------------------------------------------
ക്രിസ്റ്റിയുടെ മുഖം ആകപ്പാടെ വിറളി വെളുത്തു...
ഒന്നും പറയാൻ പറ്റാതെ അയാൾ നിന്നു...
ദേഷ്യവും വിഷമവും കുറ്റബോധവും എല്ലാം ആ മുഖത്തുണ്ടായിരുന്നു..
ഞാൻ സംസാരിച്ചു തുടങ്ങി.....
'ക്രിസ്റ്റി... എന്റെ വരവ് നിന്റെ ഭാര്യയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു അല്ലെ..... അവരെ ആശ്വസിപ്പിക്കാൻ നിനക്ക് 2 തവണ വീട്ടിൽ പോകേണ്ടി വന്നു... അവിടെ നിന്നാണ് എന്റെ സംശയങ്ങൾ അലീനയിലേക്ക് ചെന്നത്.... ഒപ്പം എയ്ഞ്ചൽ ആ ഡയറിയിൽ കുറിച്ചിട്ട ചില വരികൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചിരുന്നു...അത് എന്തോ കുറെ കോഡുകളായിരുന്നു.....  "വിബ്‌ജിയോർസ് ആർ ഇൻ എ വീക്ക്... ബട്ട് 1 ഡേ ലെസ്സ് ധാൻ 2 വീക്സ്" അങ്ങനെയാണ് അവൾ ഒരു പേജിൽ കുറിച്ചത്....
ക്രിസ്റ്റിക്ക് അറിയുമോ എന്താണ് അത് എന്ന്......'
അയാൾ കുറച്ചു സമയം ആലോചിച്ചു.....
'ഇല്ല സർ അറിയില്ല.......'

'കുറച്ചുസമയം ആലോചിച്ചപ്പോൾ എനിക്ക് അതിന്റെ ഉത്തരം കിട്ടി....
വിബ്‌ജിയോർസ് ആർ ഇൻ എ വീക്ക് എന്നത് കൊണ്ട് ഉദേശിച്ചത് 7 എന്നാണ്..  വിബ്‌ജിയോർസ് എന്നാൽ മഴവില്ലിലെ 7 നിറങ്ങൾ ഒരു വീക്കിൽ 7 ദിവസങ്ങൾ...... അടുത്ത വരികൾ 2 ആഴ്‌ചയിൽ 14 ദിവസങ്ങൾ അതിൽ നിന്നും ഒന്ന് കുറഞ്ഞാൽ 13.....ഇനി ഒന്ന് ആലോചിച്ചുനോക്ക് കിട്ടുന്നോ എന്ന്....'
അയാളുടെ മുഖത്ത് നിരാശയായിരുന്നു.....
ഞാൻ ബൈബിൾ എടുത്ത് അയാളുടെ നേർക്ക് നീട്ടി.....

'ഉത്തമ ഗീതം ഏഴാം അധ്യായം വാക്യം 1 മുതൽ 13 വരെ..... ക്രിസ്റ്റി ഇതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറയണോ.... നൗ യുവർ ടേൺ... കമ്മോൺ സ്പീക് അപ്പ്...ക്രിസ്റ്റി എനിക്ക് അലീനയോട് സംസാരിക്കണം...'
'സർ ഞാൻ കൂട്ടിയിട്ട് വരാം.. '
'വേണ്ട നമുക്ക് അങ്ങോട്ട് പോകാം...'

ഞങ്ങൾ പുറത്തിറങ്ങി ക്രിസ്റ്റിയുടെ വീട്ടിലേക്ക് നടന്നു.... ക്രിസ്റ്റി വാതിലിൽ തട്ടി... അലീന വാതിൽ തുറന്നു... ഞങ്ങളുടെ വരവ് അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ... ഞാൻ വാച്ചിൽ നോക്കി സമയം 3 മണിയോട് അടുത്തു.....
അലീനയും ക്രിസ്റ്റയും എന്റെ മുന്നിൽ ഇരുന്നു....ഞാൻ എന്തെങ്കിലും സംസാരിച്ചുതുടങ്ങുന്നതിന് മുന്നേ അവൾ പൊട്ടിക്കരയാൻ തുടങ്ങി....

'സർ ഞാനാണ്..... ഈ കൈകൊണ്ടാണ് അവളെ കൊന്നത്........... '
'അലീന.....ഒരു ഏറ്റുപറച്ചിൽ....അതുമാത്രമല്ല എനിക്ക് വേണ്ടത്... കാരണങ്ങൾ തെളിവുകൾ സഹിതം.....'
അവൾ ക്രിസ്റ്റിയുടെ മുഖത്തേക്ക് നോക്കി.... അവളെ നോക്കാനുള്ള ബുദ്ദിമുട്ട് കൊണ്ടാകാം അയാൾ തല കുനിച്ചിരുന്നു.......
'ഇവൻ ആണ് സർ കാരണം....ഇവൻ എന്നെ ചതിക്കുകയായിരുന്നു...വീട്ടുകാരെയും ഉപേക്ഷിച്ചു ചെയ്തുകൊണ്ടിരുന്ന ജോലിയും കളഞ്ഞിട്ടാണ് ഞാൻ ഇവന്റെ കൂടെ ഇറങ്ങി വന്നത്....... ഇവിടെ വന്ന് കുറച്ചുനാളുകൾക്ക് ശേഷം ഇവന്റെ പെരുമാറ്റം വല്ലാതെ മാറിതുടങ്ങി.
പല സംശയങ്ങളും എനിക്കുണ്ടായിരുന്നു... അന്ന് ഏലത്തോട്ടത്തിൽ വെച്ച് ദൈവം എനിക്ക് അത് കാണിച്ചുതരുകയും ചെയ്തു........അവളെയും ക്രിസ്റ്റിയേയും ഒരു ഭാര്യ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ ഞാൻ...........'
അവൾ പറഞ്ഞു നിർത്തി...... ശേഷം വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി......
ഞാൻ അവളോട് കൂടുതൽ ഒന്നും തിരക്കിയില്ല....

പിറ്റേന്ന് രാവിലെ തന്നെ രവിയും കല്യാണിയും എത്തി...
അവരെ അറസ്റ്റ് ചെയ്തു....
രവിയുടെ മുഖത്ത് എന്തോ വല്ലാത്ത ഒരു സന്തോഷം....
അയാൾ എന്റെ അടുത്ത് വന്ന് ഒരു ഷേക്ക് ഹാൻഡ് തന്നിട്ട് സംസാരിക്കാൻ തുടങ്ങി....

'സർ യു ആർ റിയലി ബ്രില്യന്റ്..... ഒരു തെളിവ് പോലുമില്ലാത്ത ഈ കേസ് എങ്ങനെ സോൾവ് ചെയ്തു... അതും ഒരു രാത്രികൊണ്ട്.......'

'രവി.. ഇത് ഒരൽപം ഇന്റെരെസ്റ്റിംഗ് ആയ ഒരു കേസായിരുന്നു.... എല്ലാ വിരലുകളും പാപ്പച്ചൻ മുതലാളിയിലേക്ക് ചൂണ്ടി.... പക്ഷെ ഞാൻ ഒന്ന് മാറി ചിന്തിച്ചു....ഒരു പക്ഷെ അവൾ മരിച്ചാൽ അയാൾക്ക് ഒരു നേട്ടവും ഉണ്ടാവില്ല കാരണം അവൾ ആരാണ് എന്ന് ഉള്ള വിവരങ്ങൾ എല്ലാം പുറത്ത് വന്നിരുന്നു അത് മൂലമുള്ള മാനക്കേടുകൾ എല്ലാം അയാൾ അനുഭവിച്ചുകഴിഞ്ഞു.... അങ്ങനെ ചിന്തിച്ചു നോക്കിയപ്പോഴാണ് വേറെ ഒരു ഐഡിയ എനിക്ക് തോന്നിയത്.. അതായത് അവളോട് ദേഷ്യമുള്ള ഒരാൾ ആ കൊലപാതകം ചെയ്തു അയാളുടെ ശത്രു ഇല്ലാതെ ആയി പക്ഷെ പാപ്പച്ചൻ മുതലാളി ബലിയാടായി... വൈകിട്ട് പെട്ടിയുമായി മുറിയിലേക്ക് ക്രിസ്റ്റി കയറിയപ്പോൾ അയാളുടെ കയ്യിലെ മുറിപ്പാട് ഞാൻ ശ്രദിച്ചു.... വഴുക്കലുള്ള പറ കെട്ടിൽ തെന്നിവീണാൽ ഉണ്ടാകുന്ന ആ മുറിപ്പാട്.. രവിയുടെ കയ്യിൽ കണ്ട ആ മുറിപ്പാട് തന്നെ.. അവിടെ നിന്നാണ് എന്റെ സംശയങ്ങൾ തുടങ്ങുന്നത്.. പിന്നെ അയാൾ ഭാര്യയെ കാണാൻ രണ്ടുതവണ വീട്ടിൽ പോയി... പക്ഷെ ഇടക്ക് അയാൾ എന്നോട് പറഞ്ഞിരുന്നു അവളെ അടുത്തുള്ള വീട്ടിൽ ആക്കി എന്ന്... രണ്ടും തമ്മിൽ ഉള്ള പൊരുത്തക്കേട് കൊണ്ട് ഞാൻ ഊഹിച്ചു.. അവൾ ഏതെങ്കിലും തരത്തിൽ പേടിച്ചിരിക്കണം എന്ന്... പിന്നെ അവളുടെ ഡയറി അത് കിട്ടിയതാണ് ഏറ്റവും വലിയ വഴിത്തിരിവ്.... ആ ഉത്തമഗീതം.....
മുന്തിരിത്തോപ്പുകൾക്ക് പകരം ഇവിടെ ഏലത്തോട്ടമായിരുന്നു !!

അലീന ഏലത്തോട്ടത്തിൽ വെച് ക്രിസ്റ്റയെയും എയ്ഞ്ചേൽനെയും ഒരു മോശം സാഹചര്യത്തിൽ കണ്ടു.... കല്യാണം കഴിഞ്ഞു കുട്ടികൾ ഇല്ലാത്തത് അലിനക്ക് വലിയ വിഷമമായിരുന്നു.. അവൾ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു... അങ്ങനെ ഒരാളെ മറ്റൊരു സ്ത്രീയുടെ കൂടെ കണ്ടത് അവൾക്ക് മാനസികമായി വിഷമം ഉണ്ടാക്കി... അങ്ങനെ തക്കം പാർത്തിരുന്നു ആ കൊലപാതകം അവൾ ചെയ്തു... ഒരു പഴയ മെഡിക്കൽ റപ്പിന്റെ വീട്ടിൽ അത്യാവശ്യത്തിന് ആവശ്യമില്ലാത്ത മരുന്നുകൾ കാണുമല്ലോ...
ബെല്ലഡോന്ന എന്ന മെഡിസിൻ ഉള്ളിൽ ചെന്നാണ് മരണം... അത് ആസ്ത്മ രോഗികൾ ഉപയോഗിക്കുന്ന ഒരു മെഡിസിൻ ആണ്... മരണം സംഭവിക്കുന്നതിന് ഏതാനം മിനുട്ടുകൾ മുന്നേ അവളെ മലയിടുക്കിൽ നിന്നും താഴേക്ക് തള്ളിയിട്ടു... തലക്ക് ഏറ്റ ക്ഷേതമാണ് മരണകാരണം എന്ന് എല്ലാവരും കരുതി... ഭർത്താവിനോടുള്ള അമിതമായ സ്നേഹം മൂലമാണ് അലീന ഈ കൊലപാതകം ചെയ്തത്.... ഭാര്യയെ രക്ഷിക്കാൻ വേണ്ടി അർത്ഥ പ്രാണനായിരുന്ന അവളെ അയാൾ ആ മലയിടുക്കിൽ കൊണ്ടിട്ടു.... 
ആ ഏലക്കാടിന് അപ്പുറമുള്ള പാറക്കെട്ടിൽ...... എല്ലാവരും സ്വാർത്ഥരാണ് രവി... മറ്റൊരാളുടെ കണ്ണിൽ നിന്നും ഒന്നും കാണില്ല എല്ലാം സ്വന്തം കണ്ണിൽ നിന്ന് മാത്രം....'

'സർ... വാട്ട് ടു സെ ബ്രില്യന്റ്....'
'രവി എനിക്ക് ഇന്ന് തന്നെ പുറപ്പെടണം....ആ ഫയൽ,ബാഗ്‌സ് ഒക്കെ വണ്ടിയിൽ വെക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്യണം...'
'സർ അപ്പൊ കേസിന്റെ ബാക്കി.....'
'എന്ത് ബാക്കി... രവി...യുവർ എക്സ്ട്രാ ബ്രില്യന്റ് ലേഡി ഓഫീസർ വിൽ ടൂ ഇറ്റ്.....'

'സർ.... മാഡം ഒരിക്കൽ തോറ്റുപോയിടത്താണ് സർ ഇപ്പോൾ ജയിച്ചിരിക്കുന്നത്.........'

'രവി പ്ളീസ്.....തനിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരെ അങ്ങനെ വിടുന്നത് അല്ലെ നല്ലത്........ '

ഒരു കോൺസ്റ്റബിൾ വന്ന് സല്യൂട്ട് അടിച്ചിട്ട് പറഞ്ഞു...
'സർ വണ്ടി റെഡി ആണ്.. ബാഗ്ഗജ് എല്ലാം എടുത്ത് വെച്ചിട്ട് ഉണ്ട്....'
'ശരി രവി...നമുക്ക് വീണ്ടും കാണാം.....'
രവിയോട് യാത്രപറഞ്ഞു ഞാൻ നടന്നു.... ഇടക്ക് എപ്പോഴോ അവളെ തിരിഞ്ഞു നോക്കി.... എന്തെന്നില്ലാത്ത ഒരു കുറ്റബോധം ആ മുഖത്തുണ്ടായിരുന്നു.......
2 വർഷമായുള്ള ഏകാന്ത ജീവിതം..... വല്ലാതെ മാറിതുടങ്ങിയിരുന്നു ഞാൻ.....
കാറിൽ കയറി... എസ്റ്റേറ്റിന്റെ ഗേറ്റ് കടന്ന് മുന്നോട്ട്...വീണ്ടും മലയിറങ്ങി തുടങ്ങി... ആ തേയിലത്തോട്ടത്തിന് നടുവിലൂടെ കാർ വീണ്ടും മുന്നോട്ട് കുതിച്ചു......
അവസാനിച്ചു....
അക്ഷയ്...      

                            

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...