അജ്ഞാതൻ
*************
'ഇപ്പൊ എഴുതാറില്ല...'
'ഇല്ല....'
'എന്തെ....'
'അങ്ങനെ ചോദിച്ചാൽ.... മടുപ്പാണ്....'
'എന്തിനോട്.....'
'എല്ലാത്തിനോടും...'
കൂടെ ഇരിക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിട്ട് അയാൾ ദൂരെ ആകാശത്തിലേക്ക് നോക്കിയിരുന്നു......
ആ പെൺകുട്ടി അവർ ഇരിക്കുന്ന ആൽ തറയും അതിന്റെ മുന്നിലെ ആമ്പൽ കുളവും അതിന്റെ അടുത്തുള്ള ക്ഷേത്രവും നോക്കിയിരുന്നു.... ആ കുളം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞിരുന്നു....സമയം ഏതാണ്ട് 6 മണിയോട് അടുത്തിരുന്നു....വെളിച്ചം പതിയെ മങ്ങാൻ തുടങ്ങിരുന്നു....
'ഇവിടെ എന്നും വരാറുണ്ടോ...'
അൽപനേരം നീണ്ടു നിന്ന മൗനം അവസാനിപ്പിച്ചുകൊണ്ട് ആ പെൺകുട്ടി അയാളോടായി ചോതിച്ചു....
'ദാ ആ ക്ഷേത്രവും ഈ ആമ്പൽ കുളവും ഈ ആൽ തറയുമാണ് എന്റെ ശ്വാസം.... എന്റെ ജീവിതം.... '
അയാൾ ഒരു നെടുവീർപ്പിട്ടു... പതിയെ എഴുന്നേറ്റ് ആ കുളത്തിലേക്ക് നടന്നു... അവൾ അയാളുടെ പിന്നാലെ നടന്നു...
ആ കൽപ്പടവുകൾ പതിയെ അയാൾ നടന്നിറങ്ങി....ആ കാലുകൾ വെള്ളത്തിൽ തൊട്ടു.... അയാൾ തന്റെ കാലുകൾ കഴുകി... കുറച്ചു വെള്ളം ദേഹത്തേക്ക് ഒഴിച്ചു... വല്ലാത്ത ഒരു കുളിരാണ്.... തന്റെ അടുത്തേക്ക് ഒഴുകി വന്ന ഒരു ആമ്പൽ മൊട്ട് അയാൾ പറിച്ചെടുത്തു.... അതിനെ തലോടി...
അവൾ അയാളുടെ പ്രവർത്തികൾ കൗതുകത്തോടെ നോക്കി നിന്നു...
അയാൾ ആ ആമ്പൽ മൊട്ട് അവൾക്ക് നേരെ നീട്ടി...
'ഇന്നേക്ക് മൂന്നാം നാൾ വിരിയേണ്ടേ പൂവാണ്....'
'അത് എങ്ങനെ....'
അല്പം സംശയം കലർന്ന രൂപത്തിലെ അവൾ അയാളെ നോക്കി...
'കുറച്ചുകാലമായി ഇവരാണ് എന്റെ ജീവിതം.....'
ആമ്പൽ പൂ.... ജീന്സ് നിംഫിയ... ഫാമിലി...
ഈശ്വര മറന്നിരിക്കുന്നു....എല്ലാം....
ബോട്ടണിയിലെ എം ഫിൽ പേപ്പർ ഇപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഈ കുളത്തിലേക്ക് വലിച്ചെറിയാമായിരുന്നു....
ഈശ്വര താൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്.....
'എടൊ താൻ വരുന്നില്ലേ....'
അയാൾ കുറെ ദൂരം നടന്നിട്ട് തിരിഞ്ഞു നിന്ന് അവളോടായി ചോദിച്ചു... ആ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു....
അവൾ പതിയെ അയാളുടെ അടുത്തേക്ക് ഓടാൻ തുടങ്ങി....
ഓടിയിട്ടും അയാൾ അവളിൽ നിന്നും അകന്നു പോയി തുടങ്ങി.... എത്ര ഓടിയിട്ടും അയാളുടെ അടുത്തേക്ക് എത്തുന്നില്ല....
അയാൾ എവിടെയോ നടന്നു മറഞ്ഞിരിക്കുന്നു.....
'ദേ... അമ്പലക്കുളത്തിൽ ഒരു ശവം....'
ദൂരെ നിന്നും വരുന്നവർക്കായി ആരോ വിളിച്ചുപറഞ്ഞു...
'അയ്യോ ഇയ്യാളോ....'
'അറിയുമോ...'
'കണ്ടിട്ടുണ്ട്... ദാ അവിടെ ആ തറയിൽ... മിക്കവാറും അവിടെ കണ്ടിട്ടുണ്ട്.... ചിലപ്പോൾ ചിരിച്ചിട്ടും...'
'എന്താ ഇയാളുടെ പേര്...'
'ആ ആർക്കാ അതൊക്കെ അറിയുക...'
അജ്ഞാതൻ....
അക്ഷയ്...

No comments:
Post a Comment