ഭ്രാന്ത്
******
'ഭ്രാന്ത് തുടങ്ങുന്ന എക്‌സാക്ട് പോയിന്റ് എപ്പോഴാണെന്ന് ഡോക്ടർക്ക് അറിയുമോ...'
'അങ്ങനെ ചോദിച്ചാൽ...'
'അറിയില്ല..... അല്ലെ... ജീവിതം ദാ ഈ അകലത്തിൽ കൈവിട്ടു പോയി തുടങ്ങി എന്ന് മനസ്സിലാകുന്ന ആ നിമിഷം....അവിടെ തുടങ്ങും ഭ്രാന്ത്...'
'ചങ്ങല പൊട്ടി പോയി അല്ലെ... '
മറുപടി എന്നോണം ഒരു ചിരി മാത്രം....
'ഭ്രാന്തന്റെ കാലിലെ ചങ്ങലകൾ എന്ത്രത്തോളും സുകൃതം ചെയ്തവരാണ് എന്നറിയുമോ... അടുത്തടുത്ത ചങ്ങല കണ്ണികളുമായി മാത്രം ബന്ധമുള്ള ജീവിതങ്ങൾ... ഒരാൾ ചലിച്ചാൽ മറ്റെയാളും ചലിക്കും ശബ്ദവും ഉണ്ടാക്കും ഇല്ലെങ്കിൽ പൂർണമായും നിശബ്ദം... നിശ്ചലം...'
'ആഹാ സാഹിത്യം ഒക്കെ വരുന്നല്ലോ...'
'മറുപടി എനിക്ക് അറിയാം ഡോക്ടർ പക്ഷെ ഞാൻ ചിരിക്കും...'
'എന്തിന്...'
'ചിരിക്കുന്നത് നല്ലതല്ലേ... ആയുസ്സ് കൂടും ഡോക്ടർ ചിരിക്കാറില്ലേ....'
'അസ്ഥാനത്തുള്ള ചിരി ഭ്രാന്തിന്റെ ലക്ഷണമാണ്... '
'ഭ്രാന്ത്... ഭ്രാന്തൻ ഭ്രാന്ത്...'
അയാളുടെ കണ്ണുകൾ പതിയെ മുകളിലേക്കും താഴേക്കും ചലിക്കാൻ തുടങ്ങി...ആ കണ്ണുകളിൽ തളം കെട്ടി കിടക്കുന്ന ഭാവം എന്താണ് എന്ന് വായിച്ചെടുക്കാൻ ഡോക്ടർ നന്നേ പാടുപെട്ടു...
അയാൾ ഒരു സാധാരണ മനുഷ്യനാണ് പക്ഷെ അയാളിൽ എന്തോ അസാധാരമായ ഒരു കഥയുണ്ട്...അത് വായിച്ചെടുക്കാൻ ഡോക്ടർ ശ്രമിച്ചെങ്കിലും പരാജയപെട്ടുപോയിരുന്നു....
അയാൾ... അയാൾ ഒരു കഥയാണ്...
'നിങ്ങൾ മരണം കണ്ടിട്ടുണ്ടോ... ദാ ഇവിടെ ഈ ഉള്ളം കയ്യിൽ കിടന്ന് ജീവൻ പോകുന്നത് കണ്ടിട്ടുണ്ടോ...കിളികൾ പറക്കുന്ന പോലെ പറന്നു പറന്നു....
ഇല്ല അല്ലെ.... കാണണം ഞാൻ കണ്ടിട്ടുണ്ട്...
ആ നിമിഷം കണ്ണുകളിൽ ഒരു തിളക്കമുണ്ട്.. ഈ കണ്ട കാലം കൊണ്ട് ജീവിച്ചു തീർത്ത ജീവിതം മുഴുവൻ ഒറ്റ ഫ്രെമിൽ... 24 fps സ്പീഡിൽ ഇടവേള ഇല്ലാതെ....'
'ആരാണ് നിങ്ങൾ...'
ഡോക്ടർ തന്റെ മുന്നിൽ ഇരിക്കുന്ന രോഗിയോടായി ചോദിച്ചു...
മറുപടി ആയി അയാൾ ഒന്ന് പുഞ്ചിരിച്ചു ഒരു ചെറിയ പുച്ഛം നിറഞ്ഞു നിന്ന പുഞ്ചിരി..
'പേരാണ് ചോദിച്ചത് എങ്കിൽ ഗോവർധൻ..'
'പേരല്ല... ഇവിടെ വെറുതെ ഒരു ഭ്രാന്ത് അഭിനയിച്ചു വരാൻ മാത്രം മണ്ടൻ അല്ലാലോ നിങ്ങൾ.....'
'അഭിനയം.... ഈ ലോകത്ത് എല്ലാവരും അഭിനയിക്കുവല്ലേ... എന്തിന് ഡോക്ടർ പോലും അഭിനയിക്കുന്നില്ല ഭാര്യയുടെയും മക്കളുടെയും മുന്നിൽ....
എല്ലാവരും അഭിനയിക്കുകയാണ്... ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് മാത്രമാണ് കഥ....'
'ഇപ്പോഴും എന്റെ ചോദ്യം അവിടെ നിൽക്കുന്നു... നിങ്ങൾ എന്തിനാണ് ഇവിടെ...'
'എനിക്ക്.. എനിക്ക് എവിടെയോ എന്തോ നഷ്ടപ്പെട്ടു....I lost something....somewhere..'
'നഷ്ടപെട്ടത് തിരികെ കണ്ടെത്താൻ വന്നതാണോ ഇവിടെ...'
'ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യർ ജീവിക്കുന്ന സ്ഥലമല്ലേ ഇവിടെ ദാ ഈ ഭ്രാന്ത് പൂക്കുന്നിടം... '
'ഭ്രാന്ത് പൂക്കുന്നിടം... കൊള്ളാം നല്ല പ്രയോഗം.... നിങ്ങൾ കൊള്ളാം... '
'എല്ലാം ഒരു ശൂന്യതയാണ് ഡോക്ടർ.. ശൂന്യതയിലേക്കല്ലേ എല്ലാം വന്ന് നിറയുന്നത് സന്തോഷം സങ്കടവും നല്ലതും ചീത്തയും എല്ലാം.... അങ്ങനെ ഞാൻ കാത്തിരിക്കുകയാണ് എല്ലാം എന്റെ ഉള്ളിലേക്ക് വന്ന് നിറയാൻ.... '
'നിങ്ങൾ എങ്ങനെയാണ് ഇവിടെ വന്നത് ആരാണ് നിങ്ങളെ കൊണ്ടുവന്നത്... നിങ്ങൾ പുസ്തകം ഭക്ഷിക്കുന്ന ആളല്ലേ....'
'എല്ലാവരും ഒറ്റക്കല്ലേ ഡോക്ടർ വരുന്നത്... എന്തിന് പോകുന്നത് പോലും ഒറ്റക്കല്ലേ ഡോക്ടർ പോകുമ്പോൾ ഈ അറ്റൻഡർ മാരോ ദാ അവിടെ നിൽക്കുന്ന ആ സുന്ദരി നഴ്‌സോ ആരും ഉണ്ടാകില്ല..
ഒറ്റക്ക്.....പേടിയുണ്ടോ ഡോക്ടർക്ക്... ഒറ്റക്കാകുമ്പോൾ... ആരെയും കാണാൻ പറ്റാതെ മുന്നിൽ പൊക്കം കാണാൻ പറ്റാത്ത അത്രയും വലിയ ഒരു വെളുത്ത ഭിത്തി....'
'നിങ്ങളെ ഞാൻ... എവിടെയോ... എപ്പോഴോ കണ്ടു മറന്ന മുഖം... ഇല്ല കിട്ടുന്നില്ല....
പക്ഷെ എവിടെയോ....'
'ഇര വേട്ടക്കാരനെ ചിലപ്പോൾ മറക്കും പക്ഷെ വേട്ടക്കാരൻ തന്റെ കയ്യിൽ നിന്നും വഴുതി പോയ ഇരയെ ഒരിക്കലും മറക്കില്ല.... ബുദ്ധിമാനായ വേട്ടക്കാരൻ കാത്തിരിക്കും.... നല്ല അവസരത്തിനായി... ഇതാ ഞാൻ കാത്തിരുന്ന പോലെ... '
അയാൾ തന്റെ മടിക്കുത്തിൽ നിന്നും ഒരു കത്തിയെടുത്ത് ഡോക്ടർക്ക് നേരേ എറിഞ്ഞു.... അയാളുടെ കഴുത്തിൽ ആ കത്തി തറച്ചുകയറി....
'നിന്റെ മരണം എന്റെ പ്രതികാരമാണ്...
ചതിയുടെ വഞ്ചനയുടെയും പാപത്തിന്റെയും ശമ്പളം മരണം......
ഇതും ഈ ഭ്രാന്തന്റെ ഭ്രാന്ത്...
ഒരു മരണം കൂടി.... കർത്താവെ ഈ പാപിയായ കുഞ്ഞാടിന് നരക കവാടം നീ തുറന്നു കൊടുക്കേണമേ...
ഈ ഭ്രാന്തന് സ്വർഗം അങ്ങ് തരേണമേ......'
ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ...
അക്ഷയ്.
No comments:
Post a Comment