ക്രോസ് റോഡ് 2 Hour 10 Feet (പാർട്ട്-3)
---------------------------------------------------------
ആന്റണി ഒരു ഞെട്ടലോടെ എന്നെ നോക്കി.....ദീപക് വീണ്ടും സംസാരിക്കാൻ തുടങ്ങി....
'അയാളെ കൊന്നത് സർ ആണ് എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല അല്ലെങ്കിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല.... ബട്ട് യു നോ വാട്ട് ഹാപ്പെൻഡ് ഇൻ ദി ലാസ്‌റ് നൈറ്റ്....'
ആന്റണിയും ദീപകും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...ഞാൻ അവരെ നോക്കി... എന്നിൽ നിന്നും എന്തൊക്കെയോ അവർ പ്രതീക്ഷിച്ചു ഇരിക്കുന്ന പോലെ....
'8 വർഷം മുൻപ് ജോലിയിൽ കയറിയിട്ട് ആദ്യമായി എനിക്ക് കിട്ടിയത് ഒരു മർഡർ കേസ് ആയിരുന്നു.... 17 വയസ്സ് പോലും തികയാത്ത ഒരു പെൺകുട്ടിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ ഒരു കേസ്....അന്ന് എനിക്ക് എന്നോട് തന്നെ ഒരു വാശി തോന്നി തുടങ്ങിയിരുന്നു...തുടക്കക്കാരൻ എന്ന് കളിയാക്കിയവരുടെ മുന്നിൽ ഒന്ന് നിവർന്ന് നില്ക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ആ പ്രതിയെ ഞാൻ കണ്ടെത്തി...
വർഗീസ് പോത്തന്റെ ഒരേഒരു മകൻ റോഷൻ വർഗീസ്....
അന്ന് അവനെ പ്രതി പട്ടികയിൽ നിന്നും നീക്കാൻ അയാൾ ഒരുപാട് വലിയ ഓഫറുകൾ തന്നിരുന്നു....പോകെ പോകെ ചില ഭീഷണികളും....
അയാളുടെ സ്വാധീനത്തിൽ എന്നെ അന്ന് ആ കേസിൽ നിന്നും നീക്കി....
ഒടുവിൽ കേസ് കോടതിയിൽ എത്തിയപ്പോൾ ഞാൻ കണ്ടെത്തിയ തെളിവുകൾ മാറി, സാക്ഷികൾ മാറി ഒടുവിൽ പ്രതിയും മാറി....
അന്ന് ആ വക്കിൽ പെൺകുട്ടിയുടെ കുടുംബത്തെ കോടതിയിൽ വെച്ച് ഒരുപാട് ആക്ഷേപിച്ചു...അന്ന് വെറുമൊരു കാഴ്ചക്കാരനായി നോക്കി നില്ക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊള്ളു...അപമാനം താങ്ങാൻ കഴിയാതെ ആ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ചെയ്തു.....
ദൈവം എന്ന ഒരാൾ ഉള്ളതുകൊണ്ടാകാം 2 ആഴ്ച കഴിഞ്ഞുണ്ടായ ഒരു ആക്‌സിഡന്റിൽ വർഗീസ് പോത്തൻ ഒഴികെ അയാളുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടു...... അത് അയാളെ മാനസികമായി തളർത്തി...സമനില തെറ്റിയ അയാൾ കുറച്ചുനാൾ ആശുപത്രിയിൽ ആയിരുന്നു.....'
എന്റെ ഫോൺ ബെല്ലടിച്ചു....ഞാൻ കാൾ എടുത്തു...
'സർ...രാജീവാണ്...'
'പറയു രാജീവ് എന്തായി....'
'യെസ് സർ സാറിന്റെ സംശയം ശരിയാണ്... ആ നമ്പർ രാത്രി 12 മണിയോട് അടുപ്പിച്ചു സെയിം ടവർ ലൊക്കേഷനിൽ വന്നിരുന്നു....ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.....'
'ഓഹ് ഗ്രേറ്റ് താങ്ക്യൂ രാജീവ്...'
ഞാൻ ദീപകിന്റെ നേരെ തിരിഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി...
'കൊല്ലപ്പെടുന്നതിന് മുന്നേ വർഗീസ് പോത്തൻ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു അല്ലെ.... അത് അല്ലെ ദീപക് തന്റെ കയ്യിലുള്ള അവസാനത്തെ തെളിവ്.....'
'യെസ് സർ..'
'ദീപക് തന്റെ നിഗമനം ശരിയാണ്...കൊല്ലപ്പെടുന്നതിന് മുന്നേ അയാൾ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നു...അയാൾക്ക് അറിയാമായിരുന്നു അയാൾ ഏതുനിമിഷവും കൊല്ലപ്പെടാം എന്ന്.... അത് സംസാരിച്ചപ്പോൾ എന്നോട് പറയുകയും ചെയ്തു.....'
'ബട്ട് സർ ഹൌ....'
ആന്റണി ഇടക്ക് കയറി എന്നോട് ചോദിച്ചു....
ഞാൻ ചിരിച്ചുകൊണ്ട് അയാളോട് മറുപടി പറഞ്ഞു...
'അത് അറിയുന്ന രണ്ടുപേരിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല...മറ്റൊരാൾ ആ കൊലപാതികയാണ്.....അയാൾ എന്റെ കയ്യെത്തും ദൂരത്തുണ്ട്.....'
'സർ വാട്ട് ഡു യു മീൻ...'
അമിതമായ ക്യൂരിയോസിറ്റിയിൽ ദീപക് എന്നോട് ചോതിച്ചു.....
'യെസ്....ഒരു പഴുത് പോലും ബാക്കി വെക്കാതെ വർഗീസ് പോത്തനെ കൊലപ്പെടുത്തിയ ആ അതിസമർത്ഥനായ കൊലപാതകി....അയാൾ ഇപ്പോൾ എന്റെ മുന്നിലുണ്ട്....ഇവിടെ ഈ മുറിക്കുള്ളിൽ.........'
തുടരും..
അക്ഷയ്...

No comments:
Post a Comment