ഓർമ്മകളിൽ ഒരു വിപ്ലവകാലം
---------------------------------------------------
"സിദ്ധു,നീ മറന്നോ അവളെ".......
തീർത്തും അപ്രതീക്ഷിതമായിരുന്നു ലാവണ്യയുടെ ചോദ്യം.ആ ചോദ്യം എന്റെ ഓർമ്മകളെ ഒരുപാട് പിന്നിലേക്ക് കൊണ്ടുപോയി.. ചെങ്കൊടിയുമായി മഹാരാജിന്റെ ഇടനാഴിയിലൂടെ നടന്ന ആ കാലത്തിലേക്ക്.ആ ഇടനാഴികൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു.സൗഹൃദത്തിന്റെ,പ്രണയത്തിന്റെ,വിരഹത്തിന്റെ,
സ്വപ്നങ്ങളുടെ,പ്രതീക്ഷകളുടെ അങ്ങനെ പലതും.ചെറുതെങ്കിലും കഥകളും കവിതകളും ഒക്കെ എഴുതി ഫേസ്ബുക്കിൽ ഇടുന്ന ശീലമുണ്ടായിരുന്നു എനിക്ക്.കുറെ ലൈക്കുകളും കമന്റുകളും ഒക്കെ കിട്ടാറുമുണ്ട്,പലപ്പോഴും അതൊന്നും ശ്രദ്ധിക്കാറുമില്ല.അങ്ങനെ ഒരു ദിവസം ഫോള്ളോവെഴ്സിന്റെ ലിസ്റ്റിലാണ് അവളുടെ പേര് ആദ്യമായി കാണുന്നത്.പാർവ്വതി....
വെറുതെ ഒരു കൗതുകത്തിന് പ്രോഫൈലെടുത്തുനോക്കി,എന്റെ കോളേജിലാണ് പഠിക്കുന്നത് ജൂനിയർ ആണ്.ഫോള്ളോവെറിന് അങ്ങോട്ട് റിക്വസ്റ്റ് അയക്കുന്നത് മോശമല്ലേ അതും ഒരു പെൺകുട്ടിക്ക്!!
അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ അവളുടെ കാര്യം എല്ലാം മറന്നിരുന്നു.......
പിന്നീട് ആർട്സ് ഡേയ്ക്ക് എന്റെ മാത്രം കുത്തകയായിരുന്നു ഷോർട് സ്റ്റോറി എഴുത്തിൽ ഒന്നാം സമ്മാനം നേടിക്കൊണ്ട് പാർവ്വതി എന്ന പേര് വീണ്ടും ഞാൻ കേൾക്കാൻ തുടങ്ങി.... അപ്പോൾ തോന്നിയതാണ് അവളെ ഒന്ന് കാണണം പരിചയപ്പെടണം എന്ന ഒക്കെ.ജൂനിയർസിനോട് തിരക്കി അവളുടെ ക്ലാസ് കണ്ടുപിടിച്ചു.അങ്ങനെ അവളെ കാണാൻ പോകുന്നത് ഒരു പതിവാക്കി തുടങ്ങി.എന്നും സംസാരിക്കാൻ മനഃപൂർവം കാരണങ്ങൾ കണ്ടെത്തി... എപ്പോഴോ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.. ആ സമയത്താണ് കോളേജിൽ ഇലക്ഷന് നടക്കാൻ പോകുന്നത്.ഞങ്ങളുടെ പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുണ്ട്.
ഒരു പക്ഷെ പാർട്ടി തന്ന സപ്പോർട്ടോ പ്രായത്തിന്റെ ചോര തിളപ്പോ കാരണം ഞാൻ ഒരു വലിയ തെറ്റ് ചെയ്തു ......
പിന്നിൽ നിന്നും ആരോ കൈയിൽ വെച്ച് തന്ന കത്തി വെച് ഞാൻ ഒരു പോലീസുകാരനെ കുത്തി...
ആ മനുഷ്യൻ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു,അപ്പോഴേക്കും അയാൾ പതിയെ താഴെ വീണിരുന്നു ..
നടുക്കം വിട്ടുമാറാതെ ഞാൻ നാട് വിട്ട് എങ്ങോട്ടോ ഓടി...
ഒടുക്കം ഇവിടെ വന്നടിഞ്ഞു വർഷം 6 കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ഞാൻ വീണ്ടും ആ നാട്ടിലേക്ക് പോവുകയാണ്..
അറിവില്ലാത്ത പ്രായത്തിലെ ആ ക്രൂരതയുടെ ഫലം ഒരുപാട് വലുതായിരുന്നു.. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ 6 വർഷമായി ഒരു കട്ടിലിൽ തന്നെ ജീവിതം തള്ളി നീക്കുന്നു ആ മനുഷ്യൻ....
അയാളുടെ മകളെ വിവാഹം കഴിപ്പിച്ചയക്കാൻ അയാൾക്ക് കഴിഞ്ഞില്ല .. മകന്റെ പഠിത്തം,വീടിന്റെ ലോൺ അങ്ങനെ എല്ലാം എല്ലാം താറുമാറായി കാരണം ഞാൻ എന്ന ഒറ്റ വെക്തി ....
ജീവിതം തിരിച്ചു പിടിക്കാനുള്ള തിരക്കിൽ എപ്പോഴോ ഞാൻ അവളെ മറന്നിരുന്നു,പാർവ്വതിയെ.....
അല്ലെങ്കിലും സ്വന്തം അച്ഛനെ ജീവച്ഛവമാക്കിയാളിനെ അവൾ എങ്ങനെ പ്രണയിക്കും..... !!
അക്ഷയ്.

No comments:
Post a Comment