------------------
പുറത്ത് നല്ല മഴയുണ്ട് ജനാലയിലൂടെ തണുപ്പ് പതിയെ മുറിക്കുള്ളിലേക്ക് ഊർന്നിറങ്ങി.. ഏതാണ്ട് 2 ആഴ്ച കഴിഞ്ഞിരിക്കുന്നു വീട് വിട്ട് ഒന്ന് പുറത്തിറങ്ങിയിട്ട്.എല്ലാത്തിനോടും ഒരു മടുപ്പാണ്.
മുറിക്കുള്ളിൽ നിന്നും ജനാലയിലൂടെ പുറത്തേക്ക് നോക്കി എല്ലാം പഴയത് പോലെ തന്നെ ഒന്നും മാറിയിട്ട് ഇല്ല... കയ്യിൽ എന്റെ ഡയറി ഉണ്ട് ഞാൻ അതിന്റെ താളുകൾ പതിയെ മറിച്ചു കുറച്ചു പേജുകൾക്ക് ശേഷം അത് ബ്ലാങ്ക് ആണ്..........
പുറത്തേക്ക് നോക്കി ഇന്നലെ കണ്ട പുത്തൻ പടത്തിന്റെ കാര്യം ആലോചിച്ചും കൊണ്ട് പതിയെ മയക്കത്തിലേക്ക് വഴുതി വീണു എപ്പോഴോ !! എവിടെ നിന്നോ എന്തോ വന്ന് തലയിൽ ഇടിച്ചു...
പതിയെ കണ്ണും തിരുമ്മി കൊണ്ട് എഴുന്നേറ്റ് നോക്കി,ആകെ ഒരു മങ്ങൽ ആയിരുന്നു... ഏതാണ്ട് 5 മിനിറ്റ് വേണ്ടി വന്നു ഞാൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഹിസ്റ്ററി ക്ലാസ്സിൽ ആണ് എന്ന് മനസ്സിലാക്കി എടുക്കാൻ..

ഭദ്ര കാളി രൂപം കൊണ്ട് നിൽക്കുന്ന ജയ മിസ്സ് എടുത്ത വായിൽ ഒരു ഗെറ്റ് ഔട്ട് അടിച്ചു..
ഹിസ്റ്ററിയുടെ ബോറൻ ക്ലാസ്സിൽ നിന്നും രക്ഷപെട്ടതിന്റെ സന്തോഷവും നല്ല ഒരു ഉറക്കം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉള്ളിൽ നിറഞ്ഞു....ഞാൻ ക്യാന്റീനിലേക്കു നടന്നു... ക്യാന്റീൻ നിന്നും നല്ല പരിപ്പുവടയുടെ മണം, ഞങ്ങളുടെ അണ്ണാച്ചി നല്ല തൈര് സാദവും,തൈര് വടയും ഒക്കെ ഉണ്ടാക്കും.ഇന്ന് ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയതിന്റെ പണിഷ്മെന്റ് എന്തായാലും നാളെ ജയാ മിസ്സിന്റെ കയ്യിൽ നിന്നും കിട്ടും അത് ഉറപ്പാ. അതും ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാണ് അപ്രതീക്ഷിമായി അവളുടെ ഫോൺ ഫോൺ വന്നത്.

ശ്രീ പ്രിയ എന്റെ ശ്രീ കുട്ടി......
അവൾ എനിക്ക് ആരാണ് എന്ന് ചോതിച്ചാൽ അവൾ ഒരു കവിതയാണ് തെളിഞ്ഞ പുഴ പോലെ അങ്ങനെ ഒഴുകി പോകുന്ന ഒരു കവിത.....
"വിവേക് എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് "
"പറ ശ്രീ എന്ത് പറ്റി ... "
"എടാ എന്റെ കല്യാണം.... കല്യാണം ഉറപ്പിച്ചു....."

"ശ്രീ നീ എന്താ ഈ പറയുതുന്നത് ഇത്രപെട്ടെന്ന് കല്യാണമോ.. അപ്പൊ നിന്റെ പഠിത്തം,എം ബി എ എല്ലാം..."
"അറിയില്ല എനിക്ക് ഒന്നും,എവിടെ ഇരുന്നിട് ആകെപ്പാടെ ഒരു മരവിപ്പാണ് എന്ത് ചെയ്യണം എന്ന് ഒന്നും എനിക്ക് അറിയില്ല...."
ഇത്രയും പറഞ്ഞതും അവളുടെ ഫോൺ കട്ട് ആയി
ഞാൻ അകെ വല്ലാത്ത ഒരു ആസ്ഥയിലായി...
തിരിച്ചു വിളിച്ചിട്ട് ഫോൺ സ്വിച്ചഡ് ഓഫ് ആണ് ...
എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല ...
എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല ...
കൂട്ടുകാരനെ വിളിച്ചു ടിക്കറ്റ് എടുത്തു.
അടുത്ത ബസിനു കയറി നാട്ടിലേക്ക് പുറപ്പെട്ടു ..
കഴിഞ്ഞ 10 വർഷമായി എന്റെ ജീവിതം അവൾ എന്ന കുഞ്ഞു ന്യൂക്ലിയസിൽ മാത്രം ചുരുങ്ങി പോയതായി തോന്നി പണ്ട് മുത്തശ്ശിക്കാവിൽ ഉത്സവപ്പറമ്പിലെ ആൾകൂട്ടത്തിൽ ഞാൻ തിരഞ്ഞ വാലിട്ടു കണ്ണ് എഴുതിയ ഒരു പാവാടക്കാരി ഉണ്ടായിരുന്നു....
അയാൾ ബസിന്റെ വിന്ഡോ സീറ്റിൽ ഇരുന്നു കണ്ണുകൾ പതിയെ അടച്ചു. ഓർമ്മകൾ ഒരു നിശബ്ദ ചിത്രം പോലെ അയാളുടെ ഉള്ളിൽ അലയടിച്ചു.
അച്ഛനെയും അമ്മയേയും കണ്ട ഓർമയില്ല പട്ടാള ചിട്ടയിൽ കൊമ്പൻ മീശക്കാരൻ ആയ അമ്മാവന്റെ വീട്ടിലെ ജീവിതം. അമ്മാവന്റെ നീളൻ പോക്കറ്റിൽ നിന്നും 1 രൂപ മോഷ്ടിച്ച് കൂട്ടുകാരുടെ കൂടെ വർണക്കടലാസ്സിൽ പൊതിഞ്ഞ മിട്ടായി വാങ്ങി കഴിച്ചിട്ട് അത് വീട്ടിൽ അറിഞ്ഞപ്പോൾ അമ്മാവനോട് കള്ളം പറഞ്ഞു.... അങ്ങനെ ആദ്യമായി കള്ളം പറഞ്ഞതിന് അമ്മാവൻ കാലിന്റെ തുടയിൽ നിന്നും ഒരു നുള്ള് മാംസം പിച്ചി എടുത്തു... പിന്നെ ജീവിതത്തിൽ എത്ര കഷ്ടപ്പാട് വരുമ്പോഴും മോഷണത്തെ പറ്റി ആലോചിക്കുമ്പോൾ തുടയിലെ ആ വേദന ഓർമ്മ വരും. സ്കൂളിൽ പഠിക്കുമ്പോൾ മിക്കവാറും ഞാൻ ഉച്ചക്ക് ഒന്നും കഴിക്കില്ല എന്ന് അറിഞ്ഞ അവൾ പിറ്റേന്ന് മുതൽ അവളുടെ ഊണിന്റെ ഒരു ഭാഗം എനിക്ക് നേരെ നീട്ടി പിന്നീട് അത് ഒരു പതിവ് ആയി...
അങ്ങനെ ആണ് ശ്രീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
ഞാൻ നാട്ടിൽ എത്തിയിട്ട് അവളെ കാണാനും ഫോണിൽ സംസാരിക്കാനും പല തവണ ശ്രമിച്ചു പക്ഷെ ഒന്നും നടന്നില്ല..അങ്ങനെ ഒരു ദിവസം അവളുടെ ഫോൺകാൾ വീണ്ടും എന്നെ തേടി വന്നു..
"ഡാ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല...വീടിനു പുറത്തിറങ്ങാൻ പോലും എനിക്ക് അനുവാദമില്ല... ഈ 24 ആണ് കല്യാണം.. മറ്റൊരാളുടെ മുന്നിൽ ഈ ശ്രീ കഴുത്തു നീട്ടി കൊടുക്കില്ല.അതിന് ഞാൻ ജീവനോടെ ഉണ്ടാകില്ല...."
പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുന്നേ ആരോ ഫോൺ കട്ട് ചെയ്തു..
സ്വന്തം എന്ന് പറയാൻ ഒന്നുമില്ലാത്ത, ഒരു ജോലി പോലും ഇല്ലാത്ത എനിക്ക് ആര് പെണ്ണ് തരാൻ..
എല്ലാമുള്ളിലൊതുക്കി ഞാൻ തിരികെ ചെന്നൈക്ക് പോയി .. അവിടെ ചെന്ന് 2 ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നും കൂട്ടുകാരന്റെ ഫോൺ കാൾ വന്നു... ഇപ്പോൾ നാട്ടിൽ നിന്നും ആര് വിളിച്ചാലും പേടിയാണ് ..
ശ്രീ വല്ല അവിവേകവും കാണിച്ചുകാണുമോ...
"ഡാ വിവേക് നീ ഇപ്പൊ എവിടാ"
"പുറത്താടാ, കോഫി ഷോപ്പിൽ എന്താടാ എന്താ കാര്യം?"
"ഞാൻ ഒരു കാര്യം അറിഞ്ഞു ശരിയാണോ എന്ന അറിയില്ല"
"നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ"
"എടാ ശ്രീ.. ആ കല്യാണം വീട്ടുകാരുടെ നിർബന്ധ പ്രകാരം ഒന്നുമല്ലടാ..അവൾ നിർബന്ധിച്ചിട്ട ആണ്.പയ്യൻ ഏതോ ഒരു ഡോക്ടർ ആണ്. അതുപോലെ അവള് വീട്ടുതടങ്കലിൽ ഒന്നുമല്ല...."
അവനോട് എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ല . ഞാൻ മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു... എന്തോ എല്ലാം കൂടി കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി.. കോഫി ഷോപ്പിൽ നിന്നും ഇറങ്ങി നടന്നു ..കോളേജിൽ ആരോടും ഒന്നും പറയാതെ നാട്ടിലേക്ക് മടങ്ങി...
2 ആഴ്ച ആയി ഇവിടെ വന്നിട്ട് നാളെ 24 ആം തീയതി ആണ്....
കല്യാണി അമ്മയുടെ വിളി കേട്ടാണ് ഞാൻ വീടിന്റെ പുറത്തോട്ട് ഇറങ്ങി ചെന്നത്...എന്റെ കൂട്ടുകാരൻ ആണ് ..
"എടാ ശ്രീ പ്രിയയുടെ കല്യാണം മുടങ്ങി . ആ ഡോക്ടർ ചെക്കന് വേറെ ഏതോ ഒരു പെണ്ണിനെ ഇഷ്ട്ടമായിരുന്നു അവരുടെ കല്യാണം കഴിഞ്ഞു"
എന്റെ ഫോൺ റിങ് ചെയ്തു.. ഞാൻ വീടിന്റെ അകത്തേക്ക് ഓടി കയറി.ഫോൺ കയ്യിലെടുത്തു...
ഡോക്ടർ ഹേമന്ത് കാളിങ്
"ഹാലോ അളിയാ വിവേകേ എന്തായി"
"അളിയാ നീ പൊളിച്ചു.. അവൾ എന്നെ തേച്ചിട്ട് പോയതല്ലേ ഇരിക്കട്ടെ അവൾക്കിട്ട് ഒരു പണി... പിന്നെ മറന്നു അളിയാ ഹാപ്പി മാരീഡ് ലൈഫ്....."
അക്ഷയ്.

No comments:
Post a Comment