Tuesday, 11 April 2017

മൃതി



മൃതി  
--------
ആശുപത്രി വരാന്തയിലൂടെ അയാള്‍ പ്രസവ മുറിയുടെ അടുത്തേക്ക്‌ ഓടി.. 
ഒരുപാട് വര്‍ഷത്തെ കാത്തിരുപ്പുകള്‍ക്ക് ശേഷം ആയിഷക്കും കിചുനും ജനിക്കാന്‍ പോകുന്ന കുഞ്ഞ്‌, വീട്ടുകാരുടെ എതിര്‍പ്പുകള്‍ വക വെയ്ക്കാതെ ആരുടെയും സഹായം ഇല്ലാതെ അയാള്‍ അവളുടെ കൂടെ ജീവിച്ചു .ആ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തുന്നു. ആ മുറിയോട് അടുക്കുംതോറും അയാളുടെ മുഖത്തെ സന്തോഷം കൂടി കൂടി വന്നു..
ഓടി അണച്ചുകൊണ്ട് അയാള്‍ മുറിയുടെ മുന്നില്‍ എത്തി, അടഞ്ഞു
കിടന്ന വാതിലിലൂടെ പതിയെ തല പുറത്ത് ഇട്ട്‌ ഒരു മാലാഖയുടെ ചോദ്യം ആരാ കിചു ?? അയാള്‍ ചിരിച്ച മുഖത്തോടെ അവരെ നോക്കി ആയിഷ പ്രസവിച്ചു പെണ്‍കുട്ടി ആണ്‌ !!! അയാളുടെ മുഖത്ത്‌ പറഞ്ഞ്‌ അറിയിക്കാന്‍ പറ്റാത്ത സന്തോഷം പ്രസവമുറിക്ക്‌ ചുറ്റും നിന്നവര്‍ പരസ്പരം ഏതൊക്കെയോ പറഞ്ഞു അയാള്‍ അത്‌ ഒന്നും കാര്യമായി എടുത്തില്ല ഉള്ളിലേക്ക് പോയ മാലാഖയുടെ വരവും കാത്ത്‌ അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി കുറച്ചു സമയങ്ങള്‍ക്ക് ശേഷം ആ മാലാഖ കയ്യില്‍ ഒരു സുന്ദരി കുഞ്ഞുമായി എത്തി കീച്ചുവിന്റെ കയ്യില്‍ കൊടുത്തു കണ്ണ് തുറക്കാതെ മുഖത്ത്‌ ഒരു കള്ള ചിരിയുമായി കുഞ്ഞുവാവ !!!! അയാള്‍ കുഞ്ഞുമായി മുറിയിലേക്ക്‌ പോയി കുറച്ച്‌ സമയം കഴിഞ്ഞ്‌ അയാളെ പ്രസവമുറിക്ക്‌ അടുത്തുള്ള Operation Theatreലേക്ക് വിളിച്ചു. ആരുമില്ലാത്തതുകൊണ്ട്‌ അയാള്‍ കുഞ്ഞിനേയും എടുത്ത്‌ പതിയെ ലേക്ക് പോയി അവിടെ നിന്ന ഒരു മാലാഖ കുഞ്ഞിനെ വാങ്ങി ആയാളോട്‌ അവിടെ ഇരിക്കാന്‍ ആവശ്യപെട്ടു 10Minute ശേഷം Doctor എത്തി. കീച്ചുവിന്റെ കയ്യില്‍ പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു"we have tried our level best but She is no more...."  കിചു ഒന്ന് പതറി ആ മുഖം വിളറി വെളുത്തു അയാള്‍ മാലാഖയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞിനെ നോക്കി ഒരു വക്കൂപോലും പറയാതെ കുഞ്ഞിനെ വാങ്ങി അയാള്‍ നടന്നു പതിയെ ആ കാലുകള്‍ ഇടറി കണ്ണില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ആ കുഞ്ഞിന്റെ കാലുകളില്‍ വീണു...അയാളുടെ മനസ്സില്‍ വികാരങ്ങളുടെ ഒരു നിശബ്ദ ചിത്രം പോലെ ഓടി മറഞ്ഞു. അമ്മ, ഭാര്യ, ഈ ലോകത്ത്‌ മറ്റൊന്നിനും നികതാന്‍ കഴിയാത്ത ഒരു വല്യ ശൂന്യത ....അയാള്‍ കയ്യില്‍ ഇരുന്നു ഉറങ്ങുന്ന കുഞ്ഞിനെ നോക്കി ആ നോട്ടം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു......

അക്ഷയ്.

2 comments:

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...