Wednesday, 5 July 2017

ഗൗരി
*******
മാധവ്... അയാൾ ഒരു മാഗസിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ്.. ഒരു വീക്കിലിയാണ് അത്... എന്നും അതിലെ രണ്ടുപേജുകൾ അയാൾക്ക് വേണ്ടി മാറ്റി വെക്കും...വായിക്കാൻ ഇഷ്ടമുള്ളവർക്കായി ഒരു ഇ- റീഡിങ്ങ് വെബ്സൈറ്റ്,ബ്ലോഗ്,കഥ-കവിത എഴുത്ത് അങ്ങനെ പല പല പരിപാടികളുമായി ആണ് അയാളുടെ ഒരു ഏകാന്ത ജീവിതം.കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞു ഇറങ്ങുമ്പോൾ കഷ്ടിച്ച് കഴിഞ്ഞുകൂടാൻ ഒരു ചെറിയ ജോലി അതുമാത്രമായിരുന്നു ആഗ്രഹം...ജീവിതത്തിൽ പിച്ചവെയ്ക്കുന്ന കാലത്ത് നഷ്ടപ്പെട്ടുപോയ മാതാപിതാക്കൾ അയാൾക്ക് വെറും ഓർമ്മകൾ മാത്രമാണ്..ഒറ്റപ്പെട്ടുപോയ ജീവിതത്തോട് അയാൾക്ക് ഒരു വെല്ലുവിളി ആയിരുന്നു  സ്വന്തം കാലിൽ നിൽക്കുന്നത് വരെ എന്തിനോടോ ഉള്ള അമർഷം വെറുപ്പും അയാളെ മുന്നോട് നയിച്ചു
                            നേരം വല്ലാതെ വൈകി തുടങ്ങിയിരിക്കുന്നു ഇപ്പോൾ അയാൾ ഒരു യാത്രയിൽ ആണ് ഏതാണ്ട് പത്തിരുപത് കിലോമീറ്റർ അകലെ ഒരാളെ കാണാൻ രാത്രിയിൽ വണ്ടി ഓടിക്കാൻ അയാൾക്ക് എന്നും ഒരു ഹരമാണ്
വണ്ടിയിൽ പ്രസ്സിൽ നിന്നും അച്ചടിച്ചു കിട്ടിയ പുസ്തകത്തിന്റെ കെട്ടും ഉണ്ട് പിന്നെ ലൈബ്രറിയിൽ നിന്നും എടുത്ത മൂന്നുനാലു പുസ്തകങ്ങളും.ഇത് അയാളുടെ ജീവിതം ആണ് ,മാധവ്...
"ഞാൻ ഇപ്പോൾ കാണാൻ പോകുന്നത് എന്റെ ഒരു കൂട്ടുകാരിയെ ആണ് അവളെ പറ്റിപറഞ്ഞാൽ ഒരു വലിയ കഥയാണ്,ഏതോ പുസ്‍തകത്താളുകളിൽ ആരോ കുറിച്ച ഒരു പഴങ്കഥ ഞങ്ങളുടെ കോളേജ് പഠനം ഒരുമിച്ചായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ എപ്പോഴോ അമ്മ മരിച്ചു സ്വന്തം കടമകൾ കുറെ പണത്തിൽ ഒതുക്കി അവളെ ഒരു കോൺവെന്റ് സ്കൂളിലും ആക്കി അച്ഛനും പോയി .ഒരു കോളേജ് പ്രോഫസർ ആകുക എന്നത് അവളുടെ വലിയ ഒരു ആഗ്രഹമായിരുന്നു പക്ഷെ അത് നടന്നില്ല
വിപ്ലവം തലക്ക് പിടിച്ച ഒരു എഴുത്തുകാരി ഒരുപാട് ചെറുകഥകളും നോവലും കവിതയും  അങ്ങനെ അവൾ കൈവെയ്ക്കാത്ത മേഖല ഇല്ല പിന്നെ നവമാദ്ധ്യമങ്ങളിലെ വിപ്ലവകാരിയായ എഴുത്തുകാരി ഇന്ന് അവൾ ലോകം മുഴുവൻ ആരാധകരും വിമർശകരും ഒക്കെ ഉള്ള ഒരു എഴുത്തുകാരി എന്റെ ഗൗരി, ഇപ്പോൾ എല്ലാവരിൽ നിന്നും ഒളിച്ചോടി ഒറ്റക്ക് ഒരിടത് താമസം . ഇപ്പോൾ എന്റെ കയ്യിൽ ഇരിക്കുന്ന പുസ്തകത്തിന്റെ എഴുത്തുകാരി അവൾ ആണ് അവൾ പോലും അറിയാതെ കറക്റ്റ് ചെയ്യാത്ത കൈഎഴുതുപ്രതി എടുത്ത് കമ്പോസ് ചെയ്യാൻ കൊടുത്തതാണ് . ആ എത്താറായി കാറും പാർക്ക് ചെയ്തു കയ്യിൽ ബുക്കും എടുത്തു ഞാൻ നടന്നു എന്റെ മുൻപിൽ ഒരു വലിയ അഞ്ചുനില കെട്ടിടം തല ഉയർത്തി നിൽക്കുന്നു അവിടെ റൂം നമ്പർ D306 ൽ അവൾ ഉണ്ട് ലിഫ്റ്റ് ഇറങ്ങി 306 ലക്‌ഷ്യം ആക്കി ഞാൻ നടന്നു  അടഞ്ഞു കിടന്ന വാതിൽ പതിയെ തുറന്നു അവൾ ജനലിന്റെ അരുകിൽ എന്തോ നോക്കി നിൽക്കുകയായിരുന്നു പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി ആ കണ്ണുകളിൽ പെട്ടന്ന് നല്ല പ്രകാശം അവൾ ഓടി എന്റെ അടുത്ത് വന്നു "എനിക്ക് അറിയാമായിരുന്നു ഇന്ന് നീ വരും എന്ന് ഞാൻ ഇവിടെ അകെ ബോറടിച്ചു ഇരിക്കുവായിരുന്നു ഇന്ന് കമ്പനിക്ക് ആരെയും കിട്ടിയില്ല" എന്റെ കയ്യിലേക്ക് നോക്കി കൊണ്ട് "ആഹാ കുറെ പുസ്തകങ്ങൾ ഉണ്ടല്ലോ " എന്റെ കയ്യിൽ നിന്നും അവൾ അത് എല്ലാം വാങ്ങി നോക്കി ഒടുവിൽ അവൾ എഴുതിയ "ഒച്ചപ്പാട് " ഉണ്ടായിരുന്നു അത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു പെട്ടന്ന് വന്ന് എന്നെ കെട്ടിപിടിച്ചു.വീണ്ടും ആ ബുക്ക് തുറന്നു ഓരോ പേജുകൾ നോക്കാൻ തുടങ്ങി ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഞാൻ അതും നോക്കി നിന്നു.
കുറച്ചു സമയത്തെ വായനക്ക് ശേഷം അവൾ പറഞ്ഞു "നമുക്ക് ഒന്ന് നടക്കാം " ഞാൻ തല കുലുക്കി പതിയെ ഇടനാഴികളിലൂടെ നടന്നു ലിഫ്റ്റ് വഴി താഴെ എത്തി "ഇന്നത്തെ രാത്രിക്ക് എന്തോ ഒരു പ്രേത്യേക ഭംഗി " അവൾ പറഞ്ഞു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല അവൾ തുടർന്നു "നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ സ്കൂൾ-കോളജ് സമയം സ്കൂളിൽ വെച്ച് നല്ല മഴ ഉള്ള ഒരു ദിവസം ഒരു പത്താം ക്ലാസ്സ് കാരൻ തന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു അന്ന് അവന്റെ മുഖത്ത് മീശ പോലും ശെരിക്ക് മുളച്ചിട്ട് ഇല്ല ആദ്യം ഭയവും പിന്നീട് തമാശയുമായി തോന്നി ആ പതിനഞ്ചുവയസ്സുകാരിക്ക്.   ഇന്ന് ആ പത്താം ക്ലാസ്സ് കാരൻ വളർന്ന് വലിയ ജോലിക്കാരൻ ഒക്കെ ആയി എന്റെ കൂടെ നടക്കുന്നു അന്ന് നീ എന്താടാ അങ്ങനെ ഒക്കെ പറഞ്ഞത് പിന്നീട് ഒരിക്കലും നീ എന്നെ അത് ഓർമിപ്പിക്കുകയും ചെയ്തിട്ട് ഇല്ല ജീവിതത്തിൽ വേറെ ഒരു പെൺകുട്ടിയോട് പോലും ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് ഇല്ല അന്നത്തെ കോളേജ് ഹീറോ !!" അവൾ എന്നെ നോക്കി കുറച്ചു സമയം നീണ്ട മൗനത്തിനു ശേഷം ഞാൻ പറഞ്ഞു തുടങ്ങി "എന്റെ ജീവിതത്തിൽ എനിക്ക് ആദ്യമായും അവസാനമായും പ്രണയം തോന്നിയ പെൺകുട്ടി നീയാ നിന്റെ ക്യാരക്റ്ററിൽ ഞാൻ കണ്ട പ്രേത്യേകത പിന്നീട് ഒരു പെൺകുട്ടിയിലും ഞാൻ കണ്ടില്ല എന്റെ അമ്മക്ക് ഉള്ള എന്തൊക്കെയോ ചില ക്വാളിറ്റീസ് നിനക്കും ഉള്ളത് പോലെ തോന്നി" അവളുടെ കണ്ണുകൾ നിറഞ്ഞു കുറച്ചു സമയം അവൾ ഒന്നും പറഞ്ഞില്ല വീണ്ടും അവൾ പറഞ്ഞു തുടങ്ങി  "നീ എഴുതിയ ഒരു ബുക്ക് ഞാൻ ഇന്ന് വായിച്ചു 'ആരാച്ചാർ' അതിന്റെ അവസാന വരികൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് 'വധ ശിക്ഷ ശരി വെച്ച ശേഷം പേനയുടെ നിബ്ബ്‌ കുത്തി ഓടിച്ചുകൊണ്ട് ആ ജഡ്ജി പ്രതിയുടെ മുഖത്തേക്ക് നോക്കി ഒരു അച്ഛന്റെ നിസ്സഹായതയോടെ' ഒരിക്കലും മറക്കില്ല ആ വാക്കുകൾ ഞാൻ എഴുതിയതിൽ വെച്ച നിനക്കു ഇഷ്ടപെട്ടത് ഏതാ ?? നിന്റെ മറുപടി എനിക്ക് അറിയാം നീ എന്നോട് ഇതുവരെ ആ ബുക്കിനെ പറ്റി സംസാരിച്ചിട്ട് ഇല്ല  അതിന്റെ കാരണവും ഞാൻ ചോദിച്ചിട്ട് ഇല്ല .എന്തോ അത് വേണ്ടാ എന്ന് തോന്നിക്കാണും" അവൾ പറഞ്ഞു നിർത്തിയിട്ട് എന്നെ നോക്കി "The Red Mark, A Girls Life ' സിനിമയിലോ കഥയിലോ ആരും പറയാൻ ആഗ്രഹിക്കാത്ത ഒരു കാര്യം നീ ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞു ഒരു പക്ഷെ നീ ജീവിച്ച സുരക്ഷിതം അല്ലാത്ത ഒരു ചുറ്റുപാട് കൊണ്ട് ആകാം നീ അങ്ങനെ ഒരു കഥ എഴുതിയത് അവസാനം അത് നിന്നെ സാഹിത്യ അക്കാഡമി അവാർഡ് എന്ന വലിയ ബഹുമതിക്ക് കൂടി അർഹ ആക്കി അല്ലെ" ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ ഉള്ളിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം ആയിരുന്നു 'അമ്മ മരിച്ചു പോയ അന്ന് തൊട്ട് കോൺവെന്റിലെ ജീവിതവും എല്ലാം അവളെ വല്ലാതെ സ്വാധിനിച്ചിരുന്നു " കുറെ സമയം ആയില്ലേ നമുക്ക് മുറിയിലേക്ക് പോകാം " അവൾ എന്റെ  കൈയ്യിൽ അവളുടെ കൈ കോർത്തുപിടിച്ചു തോളിൽ തല ചായ്ച്ചു . ആ കണ്ണുകളിൽ നനവുള്ള ഒരു പ്രകാശം ഞാൻ കണ്ടു  . ആ ഗേറ്റിൽ വെച്ചിരിക്കുന്ന ബോഡിനു മുന്നിലെ ട്യൂബ് ലൈറ്റ് ഒന്ന് കൂടി പ്രകാശിച്ചു ഇരുട്ടിലും ആ നെയിം ബോർഡ് തിളങ്ങി Regional Cancer Centre(RCC), Medical College Campus, Thiruvananthapuram, Kerala
It Say's all                                                                               
                                                                                                       



അക്ഷയ്

No comments:

Post a Comment

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...