Friday, 26 January 2018


ഗ്രേസ് വില്ല-3
--------------------
ഡോർ തുറന്ന് നോക്കിയാ ഞാൻ ഞെട്ടി....
അവൾ ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് നടക്കുന്നു.... ഇപ്പോൾ ആ വാതിൽ തുറന്നിട്ടുണ്ട്.....അവൾ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....
ഞാൻ പതിയെ ആ മുറിയുടെ വാതിൽ തുറന്ന് നോക്കി.....

ആ കാഴ്ച.......
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ....

ആതിര മറ്റൊരു പുരുഷനെ വാരിപുണർന്ന് നിൽക്കുന്നു....
അടുത്ത് ആ വൃദ്ധനും ഉണ്ടായിരുന്നു...
അയാൾക്ക് ആ പഴയ അവശത ഇപ്പോഴില്ല.....
കഴിഞ്ഞ ഒന്നര വർഷമായി ഞാൻ കാണുന്ന ആതിര അല്ല അത്...
ഞാൻ എഴുനേറ്റത് അവൾ അറിഞ്ഞില്ല..
അവരുടെ സംസാരം ഞാൻ കേട്ട് നിന്നു....

'ഗൗതം നമുക്ക് രാവിലെ തന്നെ പുറപ്പെടണം...ടിക്കറ്റ് ഒക്കെ....'
'എല്ലാം ഓക്കേ ആടോ... നമുക്ക് രാവിലത്തെ ഫ്ലൈറ്റിന് പുറപ്പെടാം...'
'രഘു.....?'
'രഘുവിന്റെ കാര്യം അച്ചായൻ നോക്കിക്കോളും... ഇരു ചെവി അറിയാതെ അച്ചായൻ അയാളെ യാത്രയാക്കിക്കോളും...'

അയാൾ ആ വൃദ്ധനെ നോക്കി അയാൾ വല്ലാതെ ചിരിക്കാൻ തുടങ്ങി...
'ചെക്ക് ബുക്ക്,കാർഡ് ഒക്കെ എടുത്തോ....'
'ഹമ് എല്ലാം ഞാൻ ഒപ്പിടിപ്പിച് വെച്ചിട്ടുണ്ട്.....'      
'ശരി നീ പൊക്കോ പെട്ടി ഒക്കെ റെഡി ആക്കിക്കോ...നിന്റെ ഭർത്താവ് ഉണരുന്നതിനു മുന്നേ നമുക്ക് പുറപ്പെടാം....'

ഒന്ന് അനങ്ങാൻ പോലും കഴിയാതെ തീർത്തും നിശബ്ദനായി ഞാൻ...
ഒന്നും അറിയാത്ത ഭാവത്തിൽ തിരികെ കട്ടിലിൽ പോയി കിടന്നു....

15 മിനുട്ട് കഴിഞ്ഞു അഴിഞ്ഞുവീണ മുടികെട്ടും വാരിയൊതുക്കി അവൾ മുറിയിലേക്ക് കയറി കട്ടിലിൽ വന്നു കിടന്നു...
അവളോട് ഞാൻ ഒന്നും പറഞ്ഞില്ല...
കാമുകന്റെ കൂടെ നാളെ പറക്കുന്നതും സ്വപ്നം കണ്ട് അവൾ എപ്പോഴോ ഉറങ്ങി.....

ആദ്യം കയ്യിൽ കിട്ടിയത് തലയിണയായിരുന്നു ഉറങ്ങി കിടന്ന ആ മുഖത്തേക്ക് ഞാൻ അത് ചേർത്ത് വെച്ചു.... അവളുടെ അവസാന ശ്വാസവും പോകുന്നത് ഞാൻ കൗതുകത്തോടെ കണ്ടുനിന്നു.....
അവളെ കൊല്ലുമ്പോൾ എന്റെ ഉള്ളിൽ ഒരു ശൂന്യമായ വെളുത്ത ഭിത്തിയായിരുന്നു അതിൽ ഒരു ചിലന്തി വല നെയ്യുന്നപോലെ.......

ഞാൻ ആ മുറി മുഴുവൻ തിരഞ്ഞു.....
ഒടുക്കം അടുക്കളയിൽ പോയി ഒരു വെട്ടുകത്തി കിട്ടി....
ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് ഞാൻ നടന്നു......
ഉറങ്ങി കിടക്കുകയായിരുന്നു അയാളും വൃദ്ധനും...
ഒച്ച വെയ്ക്കാതെ അവരുടെ കഴുത്തിൽ ഞാൻ വെട്ടി.....
എന്റെ കണ്ണിന്റെ മുന്നിൽ രണ്ടുപേരും പിടഞ്ഞു വീണു.....
അപ്പോഴും ഉള്ളിൽ ആ ചിലന്തിയും വലയും മാത്രം...
.പിന്നെ ആ വെളുത്ത ഭിത്തിയും..... എന്റെ ഉള്ളിൽ വേറെ ഒന്നും തെളിഞ്ഞുവന്നില്ല.......    
ഞാൻ തലങ്ങും വിലങ്ങും വെട്ടി......കൈയും മുഖവും എല്ലാം നിറയെ ചോര.....
നല്ല ചൂടായിരുന്നു അതിന്.....  
ഞാൻ കണ്ണടച്ചു.....
ഉള്ളിൽ ഒരു കറുത്ത ഭിത്തിയിൽ 3 ചുവർ ചിത്രം മാത്രം....
ചുവന്ന രക്തത്തിൽ വരച്ചു 3 ചിത്രം...

പോലീസ് എന്നെ കൊണ്ട് കോടതിക്ക് ഉള്ളിൽ കയറ്റി...
ജഡ്‌ജിയും വക്കിലന്മാരും വന്നിരുന്നു...
ജഡ്ജിയുടെ മുന്നിൽ ഇരിക്കുന്ന ആൾ എന്റെ പേര് ഉറക്കെ വിളിച്ചു...      

'ക്രൈം നമ്പർ 45/C/2017.. ഇല്ലിക്കൽക്കുന്ന് നാരായണൻ നായർ മകൻ രഘുനാഥൻ നാരായണൻ നായർ....'
ഞാൻ നടന്ന് ആ കൂട്ടിൽ കയറി നിന്നു....
'നിങ്ങൾക്ക് എന്തെങ്കിലും പറയുവാനുണ്ടോ.....'
അദ്ദേഹം എന്നോട് ചോദിച്ചു.... ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി....
നീതിപീഠത്തിന്റെ വിധി വന്നു....
'രഘുനാഥന് മേൽ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനാലും....ഭാര്യ അടക്കം 3 പേരെ അതി ക്രൂരവും പൈശാചികമായും കൊലപ്പെടുത്തിയതിന് ഐ പി സി സെക്ഷൻ 300,302,303 എന്നി വകുപ്പുകൾ പ്രകാരം പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി ഉത്തരവിടുന്നു.....'

അദ്ദേഹം ആ സുവർണ്ണ പേനയുടെ നിബ് കുത്തിയോടിച്ചു......
അവസാനിച്ചു...

അക്ഷയ്....  

No comments:

Post a Comment

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...