ഏലത്തോട്ടത്തിലെ മാലാഖ-4
---------------------------------------------
ക്രിസ്റ്റിയുടെ മുഖം ആകപ്പാടെ വിറളി വെളുത്തു...
ഒന്നും പറയാൻ പറ്റാതെ അയാൾ നിന്നു...
ദേഷ്യവും വിഷമവും കുറ്റബോധവും എല്ലാം ആ മുഖത്തുണ്ടായിരുന്നു..
ഞാൻ സംസാരിച്ചു തുടങ്ങി.....
'ക്രിസ്റ്റി... എന്റെ വരവ് നിന്റെ ഭാര്യയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു അല്ലെ..... അവരെ ആശ്വസിപ്പിക്കാൻ നിനക്ക് 2 തവണ വീട്ടിൽ പോകേണ്ടി വന്നു... അവിടെ നിന്നാണ് എന്റെ സംശയങ്ങൾ അലീനയിലേക്ക് ചെന്നത്.... ഒപ്പം എയ്ഞ്ചൽ ആ ഡയറിയിൽ കുറിച്ചിട്ട ചില വരികൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചിരുന്നു...അത് എന്തോ കുറെ കോഡുകളായിരുന്നു..... "വിബ്‌ജിയോർസ് ആർ ഇൻ എ വീക്ക്... ബട്ട് 1 ഡേ ലെസ്സ് ധാൻ 2 വീക്സ്" അങ്ങനെയാണ് അവൾ ഒരു പേജിൽ കുറിച്ചത്....
ക്രിസ്റ്റിക്ക് അറിയുമോ എന്താണ് അത് എന്ന്......'
അയാൾ കുറച്ചു സമയം ആലോചിച്ചു.....
'ഇല്ല സർ അറിയില്ല.......'
'കുറച്ചുസമയം ആലോചിച്ചപ്പോൾ എനിക്ക് അതിന്റെ ഉത്തരം കിട്ടി....
വിബ്‌ജിയോർസ് ആർ ഇൻ എ വീക്ക് എന്നത് കൊണ്ട് ഉദേശിച്ചത് 7 എന്നാണ്.. വിബ്‌ജിയോർസ് എന്നാൽ മഴവില്ലിലെ 7 നിറങ്ങൾ ഒരു വീക്കിൽ 7 ദിവസങ്ങൾ...... അടുത്ത വരികൾ 2 ആഴ്‌ചയിൽ 14 ദിവസങ്ങൾ അതിൽ നിന്നും ഒന്ന് കുറഞ്ഞാൽ 13.....ഇനി ഒന്ന് ആലോചിച്ചുനോക്ക് കിട്ടുന്നോ എന്ന്....'
അയാളുടെ മുഖത്ത് നിരാശയായിരുന്നു.....
ഞാൻ ബൈബിൾ എടുത്ത് അയാളുടെ നേർക്ക് നീട്ടി.....
'ഉത്തമ ഗീതം ഏഴാം അധ്യായം വാക്യം 1 മുതൽ 13 വരെ..... ക്രിസ്റ്റി ഇതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറയണോ.... നൗ യുവർ ടേൺ... കമ്മോൺ സ്പീക് അപ്പ്...ക്രിസ്റ്റി എനിക്ക് അലീനയോട് സംസാരിക്കണം...'
'സർ ഞാൻ കൂട്ടിയിട്ട് വരാം.. '
'വേണ്ട നമുക്ക് അങ്ങോട്ട് പോകാം...'
ഞങ്ങൾ പുറത്തിറങ്ങി ക്രിസ്റ്റിയുടെ വീട്ടിലേക്ക് നടന്നു.... ക്രിസ്റ്റി വാതിലിൽ തട്ടി... അലീന വാതിൽ തുറന്നു... ഞങ്ങളുടെ വരവ് അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ... ഞാൻ വാച്ചിൽ നോക്കി സമയം 3 മണിയോട് അടുത്തു.....
അലീനയും ക്രിസ്റ്റയും എന്റെ മുന്നിൽ ഇരുന്നു....ഞാൻ എന്തെങ്കിലും സംസാരിച്ചുതുടങ്ങുന്നതിന് മുന്നേ അവൾ പൊട്ടിക്കരയാൻ തുടങ്ങി....
'സർ ഞാനാണ്..... ഈ കൈകൊണ്ടാണ് അവളെ കൊന്നത്........... '
'അലീന.....ഒരു ഏറ്റുപറച്ചിൽ....അതുമാത്രമല്ല എനിക്ക് വേണ്ടത്... കാരണങ്ങൾ തെളിവുകൾ സഹിതം.....'
അവൾ ക്രിസ്റ്റിയുടെ മുഖത്തേക്ക് നോക്കി.... അവളെ നോക്കാനുള്ള ബുദ്ദിമുട്ട് കൊണ്ടാകാം അയാൾ തല കുനിച്ചിരുന്നു.......
'ഇവൻ ആണ് സർ കാരണം....ഇവൻ എന്നെ ചതിക്കുകയായിരുന്നു...വീട്ടുകാരെയും ഉപേക്ഷിച്ചു ചെയ്തുകൊണ്ടിരുന്ന ജോലിയും കളഞ്ഞിട്ടാണ് ഞാൻ ഇവന്റെ കൂടെ ഇറങ്ങി വന്നത്....... ഇവിടെ വന്ന് കുറച്ചുനാളുകൾക്ക് ശേഷം ഇവന്റെ പെരുമാറ്റം വല്ലാതെ മാറിതുടങ്ങി.
പല സംശയങ്ങളും എനിക്കുണ്ടായിരുന്നു... അന്ന് ഏലത്തോട്ടത്തിൽ വെച്ച് ദൈവം എനിക്ക് അത് കാണിച്ചുതരുകയും ചെയ്തു........അവളെയും ക്രിസ്റ്റിയേയും ഒരു ഭാര്യ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ ഞാൻ...........'
അവൾ പറഞ്ഞു നിർത്തി...... ശേഷം വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി......
ഞാൻ അവളോട് കൂടുതൽ ഒന്നും തിരക്കിയില്ല....
പിറ്റേന്ന് രാവിലെ തന്നെ രവിയും കല്യാണിയും എത്തി...
അവരെ അറസ്റ്റ് ചെയ്തു....
രവിയുടെ മുഖത്ത് എന്തോ വല്ലാത്ത ഒരു സന്തോഷം....
അയാൾ എന്റെ അടുത്ത് വന്ന് ഒരു ഷേക്ക് ഹാൻഡ് തന്നിട്ട് സംസാരിക്കാൻ തുടങ്ങി....
'സർ യു ആർ റിയലി ബ്രില്യന്റ്..... ഒരു തെളിവ് പോലുമില്ലാത്ത ഈ കേസ് എങ്ങനെ സോൾവ് ചെയ്തു... അതും ഒരു രാത്രികൊണ്ട്.......'
'രവി.. ഇത് ഒരൽപം ഇന്റെരെസ്റ്റിംഗ് ആയ ഒരു കേസായിരുന്നു.... എല്ലാ വിരലുകളും പാപ്പച്ചൻ മുതലാളിയിലേക്ക് ചൂണ്ടി.... പക്ഷെ ഞാൻ ഒന്ന് മാറി ചിന്തിച്ചു....ഒരു പക്ഷെ അവൾ മരിച്ചാൽ അയാൾക്ക് ഒരു നേട്ടവും ഉണ്ടാവില്ല കാരണം അവൾ ആരാണ് എന്ന് ഉള്ള വിവരങ്ങൾ എല്ലാം പുറത്ത് വന്നിരുന്നു അത് മൂലമുള്ള മാനക്കേടുകൾ എല്ലാം അയാൾ അനുഭവിച്ചുകഴിഞ്ഞു.... അങ്ങനെ ചിന്തിച്ചു നോക്കിയപ്പോഴാണ് വേറെ ഒരു ഐഡിയ എനിക്ക് തോന്നിയത്.. അതായത് അവളോട് ദേഷ്യമുള്ള ഒരാൾ ആ കൊലപാതകം ചെയ്തു അയാളുടെ ശത്രു ഇല്ലാതെ ആയി പക്ഷെ പാപ്പച്ചൻ മുതലാളി ബലിയാടായി... വൈകിട്ട് പെട്ടിയുമായി മുറിയിലേക്ക് ക്രിസ്റ്റി കയറിയപ്പോൾ അയാളുടെ കയ്യിലെ മുറിപ്പാട് ഞാൻ ശ്രദിച്ചു.... വഴുക്കലുള്ള പറ കെട്ടിൽ തെന്നിവീണാൽ ഉണ്ടാകുന്ന ആ മുറിപ്പാട്.. രവിയുടെ കയ്യിൽ കണ്ട ആ മുറിപ്പാട് തന്നെ.. അവിടെ നിന്നാണ് എന്റെ സംശയങ്ങൾ തുടങ്ങുന്നത്.. പിന്നെ അയാൾ ഭാര്യയെ കാണാൻ രണ്ടുതവണ വീട്ടിൽ പോയി... പക്ഷെ ഇടക്ക് അയാൾ എന്നോട് പറഞ്ഞിരുന്നു അവളെ അടുത്തുള്ള വീട്ടിൽ ആക്കി എന്ന്... രണ്ടും തമ്മിൽ ഉള്ള പൊരുത്തക്കേട് കൊണ്ട് ഞാൻ ഊഹിച്ചു.. അവൾ ഏതെങ്കിലും തരത്തിൽ പേടിച്ചിരിക്കണം എന്ന്... പിന്നെ അവളുടെ ഡയറി അത് കിട്ടിയതാണ് ഏറ്റവും വലിയ വഴിത്തിരിവ്.... ആ ഉത്തമഗീതം.....
മുന്തിരിത്തോപ്പുകൾക്ക് പകരം ഇവിടെ ഏലത്തോട്ടമായിരുന്നു !!
അലീന ഏലത്തോട്ടത്തിൽ വെച് ക്രിസ്റ്റയെയും എയ്ഞ്ചേൽനെയും ഒരു മോശം സാഹചര്യത്തിൽ കണ്ടു.... കല്യാണം കഴിഞ്ഞു കുട്ടികൾ ഇല്ലാത്തത് അലിനക്ക് വലിയ വിഷമമായിരുന്നു.. അവൾ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിരുന്നു... അങ്ങനെ ഒരാളെ മറ്റൊരു സ്ത്രീയുടെ കൂടെ കണ്ടത് അവൾക്ക് മാനസികമായി വിഷമം ഉണ്ടാക്കി... അങ്ങനെ തക്കം പാർത്തിരുന്നു ആ കൊലപാതകം അവൾ ചെയ്തു... ഒരു പഴയ മെഡിക്കൽ റപ്പിന്റെ വീട്ടിൽ അത്യാവശ്യത്തിന് ആവശ്യമില്ലാത്ത മരുന്നുകൾ കാണുമല്ലോ...
ബെല്ലഡോന്ന എന്ന മെഡിസിൻ ഉള്ളിൽ ചെന്നാണ് മരണം... അത് ആസ്ത്മ രോഗികൾ ഉപയോഗിക്കുന്ന ഒരു മെഡിസിൻ ആണ്... മരണം സംഭവിക്കുന്നതിന് ഏതാനം മിനുട്ടുകൾ മുന്നേ അവളെ മലയിടുക്കിൽ നിന്നും താഴേക്ക് തള്ളിയിട്ടു... തലക്ക് ഏറ്റ ക്ഷേതമാണ് മരണകാരണം എന്ന് എല്ലാവരും കരുതി... ഭർത്താവിനോടുള്ള അമിതമായ സ്നേഹം മൂലമാണ് അലീന ഈ കൊലപാതകം ചെയ്തത്.... ഭാര്യയെ രക്ഷിക്കാൻ വേണ്ടി അർത്ഥ പ്രാണനായിരുന്ന അവളെ അയാൾ ആ മലയിടുക്കിൽ കൊണ്ടിട്ടു....
ആ ഏലക്കാടിന് അപ്പുറമുള്ള പാറക്കെട്ടിൽ...... എല്ലാവരും സ്വാർത്ഥരാണ് രവി... മറ്റൊരാളുടെ കണ്ണിൽ നിന്നും ഒന്നും കാണില്ല എല്ലാം സ്വന്തം കണ്ണിൽ നിന്ന് മാത്രം....'
'സർ... വാട്ട് ടു സെ ബ്രില്യന്റ്....'
'രവി എനിക്ക് ഇന്ന് തന്നെ പുറപ്പെടണം....ആ ഫയൽ,ബാഗ്‌സ് ഒക്കെ വണ്ടിയിൽ വെക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്യണം...'
'സർ അപ്പൊ കേസിന്റെ ബാക്കി.....'
'എന്ത് ബാക്കി... രവി...യുവർ എക്സ്ട്രാ ബ്രില്യന്റ് ലേഡി ഓഫീസർ വിൽ ടൂ ഇറ്റ്.....'
'സർ.... മാഡം ഒരിക്കൽ തോറ്റുപോയിടത്താണ് സർ ഇപ്പോൾ ജയിച്ചിരിക്കുന്നത്.........'
'രവി പ്ളീസ്.....തനിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരെ അങ്ങനെ വിടുന്നത് അല്ലെ നല്ലത്........ '
ഒരു കോൺസ്റ്റബിൾ വന്ന് സല്യൂട്ട് അടിച്ചിട്ട് പറഞ്ഞു...
'സർ വണ്ടി റെഡി ആണ്.. ബാഗ്ഗജ് എല്ലാം എടുത്ത് വെച്ചിട്ട് ഉണ്ട്....'
'ശരി രവി...നമുക്ക് വീണ്ടും കാണാം.....'
രവിയോട് യാത്രപറഞ്ഞു ഞാൻ നടന്നു.... ഇടക്ക് എപ്പോഴോ അവളെ തിരിഞ്ഞു നോക്കി.... എന്തെന്നില്ലാത്ത ഒരു കുറ്റബോധം ആ മുഖത്തുണ്ടായിരുന്നു.......
2 വർഷമായുള്ള ഏകാന്ത ജീവിതം..... വല്ലാതെ മാറിതുടങ്ങിയിരുന്നു ഞാൻ.....
കാറിൽ കയറി... എസ്റ്റേറ്റിന്റെ ഗേറ്റ് കടന്ന് മുന്നോട്ട്...വീണ്ടും മലയിറങ്ങി തുടങ്ങി... ആ തേയിലത്തോട്ടത്തിന് നടുവിലൂടെ കാർ വീണ്ടും മുന്നോട്ട് കുതിച്ചു......
അവസാനിച്ചു....
അക്ഷയ്...

No comments:
Post a Comment