എലത്തോട്ടത്തിലെ മാലാഖ....
----------------------------------------------
കാർ നല്ല വേഗത്തിൽ മുന്നോട്ട് കുതിച്ചു....രണ്ട് സൈഡ് നിറയെ തേയില തോട്ടങ്ങളാണ്.... അത് ഇങ്ങനെ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്നു.....
സമയം ഏതാണ്ട് 4 മണിയോട് അടുത്തിട്ടും നല്ല തണുപ്പാണ്....
ദൂരെ ഒരു ചായക്കട കണ്ട് ഞാൻ അതിന്റെ അടുത്ത് വണ്ടി നിർത്തി.... പുറത്തിറങ്ങിയിട്ട് ഒന്ന് നടുനിവർത്തി.... വല്ലാത്ത ക്ഷീണം....
ഒരു ചായ പറഞ്ഞു കൊണ്ട് ഞാൻ കൈ കൂട്ടി തിരുമ്മിക്കൊണ്ട് കടക്കാരന്റെ മുഖത്തേക്ക് നോക്കി..
'ഹോ നല്ല തണുപ്പ്.... ഇവിടെ എപ്പോഴും ഇങ്ങനെ ആണോ...'
'സർ ഇവിടെ ആദ്യമായിട്ടാണല്ലേ....'
'അതെ.....ചേട്ടാ ഇവിടെ സിഗരറ്റ് ഉണ്ടോ..'
'ഉവ്വ് സർ ഏതാ വിൽസ് ആണോ....'
തേയിലത്തോട്ടത്തിന്റെ ഭംഗിയിൽ മുഴുകികൊണ്ട് ഞാൻ മൂളി...
അയാൾ സിഗരറ്റ് എടുത്തു തന്നു...ലൈറ്ററിനായി ഞാൻ പോക്കറ്റിൽ തപ്പുന്നതുകണ്ട് അയാൾ തീപ്പെട്ടി എനിക്ക് നേരെ നീട്ടി.....
ഞാൻ ഇടം കൈയിൽ സിഗരറ്റ് വെച്ച് കത്തിക്കുന്നത് കണ്ട് അയാൾ കൗതുകത്തോടെ നോക്കിനിൽക്കുന്നത് ഞാൻ കണ്ടു....
രണ്ട് പുക എടുത്തപ്പോഴേക്കും ആ തണുപ്പ് ഒക്കെ വിട്ടു....
അയാൾ വീണ്ടും എന്നെ വിളിച്ചു....
'സർ ചായ....'
ഞാൻ പെട്ടന്ന് രണ്ട് പ്ഫ് കൂടിയെടുത്തിട്ട് സിഗരറ്റ് കളഞ്ഞു....അയാൾ എന്തോ പറയാൻ തുടങ്ങുന്നത് പോലെ തോന്നി...
'സർ..എസ്റ്റേറ്റിലേക്കാണോ...രാവിലെയും കുറെ സാറുമ്മാർ പോയിരുന്നു ഇതുവഴി.....'
'അതെ അങ്ങോട്ട് തന്നെ.... ഇവിടെ തേയില മാത്രമേ ഉള്ളോ.....'
അപ്പോഴേക്കും അയാളുടെ മുഖം ഒന്ന് വിടർന്നു....
'അല്ല സർ ഇനിയങ്ങോട്ട് കുറെ ദൂരം ഏലം ആണ്... പിന്നെ ഉള്ളിൽ നല്ല പാറക്കെട്ടും ഈറ്റക്കാടുമുണ്ട്.....'
'എസ്‌റ്റേറ്റിലേക്ക് ഇവിടുന്ന് ഒറ്റ വഴിയാണോ നേരെ...'
'അല്ല സർ ഇവിടുന്ന് ഏതാണ്ട് 10 കിലോമീറ്റർ കഴിയുമ്പോൾ ഒരു ജംഗ്ഷൻ ഉണ്ട്..അവിടെ ഒരു മാതാവിന്റെ രൂപം ഉണ്ട് അവിടുന്ന് ഇടത്തോട്ട് മല കയറി തുടങ്ങണം....ഇപ്പൊ അവിടെ ആളും പേരും ഒക്കെ കാണും സാറേ...പിന്നെ വഴി എല്ലാം ഇപ്പൊ മോശമാ സാറേ....'
'എന്താ ആ പെണ്ണിന്റെ പേര്....'
'ഏയ്ഞ്ചൽ എന്നോ എങ്ങാണ്ട് ആണേ... എന്നാലും ആ പെണ്ണിന്റെ ഒരു ധൈര്യമേ...ഹോ.. '
അയാളുടെ മുഖത്ത് ഭയവും അത്ഭുതവും നിറഞ്ഞുനിൽപ്പുണ്ട്....
അയാൾക്ക് പൈസ കൊടുത്തിട്ട് ഞാൻ വീണ്ടും വണ്ടി എടുത്തു....
എസ്റ്റേറ്റിലേക്കുള്ള യാത്രയിൽ മുഴുവൻ ഞാൻ അവളെ പറ്റിയാണ് ചിന്തിച്ചത് എയ്ഞ്ചൽനെ പറ്റി......
രണ്ട് ദിവസം മുന്നെയാണ് അടിവാരത് മലയിടുക്കിൽ നിന്നും ഏതാണ്ട് 22-23 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ശവശരീരം കിട്ടിയത്...
ഏതാണ്ട് 20 മണിക്കൂർ കഴിഞ്ഞിരുന്നു മരണം സംഭവിച്ചിട്ട്...
പ്രഥമ ദൃഷ്ടിയിൽ തന്നെ ആത്മഹത്യാ എന്ന് തോന്നിക്കുമായിരുന്നു....
പക്ഷെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ട്.... പോസ്റ്റുമാർട്ടം കഴിയുന്നതിനു മുന്നേ ആളെ തിരിച്ചറിഞ്ഞു...
ഹാരിസൺ എസ്റ്റേറ്റിലെ കരാറുപണിക്കാരി ആയിരുന്നു അവൾ പേര് എയ്ഞ്ചൽ...
ഏതാണ്ട് 25 മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി ആ കടക്കാരൻ പറഞ്ഞ മാതാവിന്റെ രൂപത്തിന്റെ മുന്നിൽ എന്തിയിരുന്നു....
അധികം ആളുകൾ ഇല്ലാത്ത ഒരു ചെറിയ കവല.....
ഒന്ന് രണ്ട് കടകൾ അവിടെയുണ്ട്....സൈഡിൽ എസ്റ്റേറ്റിന്റെ ബോർഡ് കാണാം...
ബോർഡ് കണ്ടിട്ട് നല്ല പഴക്കമുണ്ട്...
ഞാൻ മലകയറാൻ തുടങ്ങി...
വഴി അലപം മോശമാണ്....തേയില ചെടികളിൽ കൊളുന്ത് നുള്ളിയിട്ട് 1 ആഴ്ച കഴിഞ്ഞതുപോലെ തോന്നി... മിക്ക ചെടികളിലും നല്ല മൂത്തുനിൽക്കുന്ന ഇലകളും കാണാം...
പഴയ ബോർഡും റോഡിൻറെ അവസ്ഥയും എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എനിക്ക് ചില സംശയങ്ങൾ ഒക്കെ തോന്നിയിരുന്നു...
ഒന്നുങ്കിൽ ഇവിടെ നിന്നും ഭീമമായ വരുമാനം ഒന്നുമില്ല...
അല്ലെങ്കിൽ ഇത് വിൽക്കാനോ അടച്ചുപൂട്ടാനോ ഉള്ള തയ്യാറെടുപ്പിലാണ് അവർ....
കാർ മലയുടെ മുകളിൽ എത്തി...അവിടെ റ്റി ഫാക്ടറിയും കടന്ന് ഞാൻ മുന്നോട്ട് പോയി.... അവിടെ എത്തിയപ്പോഴേക്കും സമയം ഏതാണ്ട് 6 മണിയോട് അടുത്തിരുന്നു....
കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു ഒപ്പം ഒരു സല്യൂട്ട് കൂടി....
'സർ എന്താണ് വൈകിയത്... ഞങ്ങൾ സാർ വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു മടങ്ങാൻ....'
'ഓക്കേ..രവി..'
'സർ ഇവിടെ നല്ല ഹോട്ടൽ റൂം ഒന്നും കിട്ടില്ല...നല്ല ഹോട്ടൽ വേണമെങ്കിൽ 40 കിലോമീറ്റർ പോകണം... അതുകൊണ്ട് എസ്റ്റേറ്റ് വക ഗസ്റ്റ് ഹൗസിൽ സാറിന് മുറി റെഡി ആക്കിയിട്ടുണ്ട്....'
'ശരി രവി വല്ലാത്ത ക്ഷീണം...ഇറ്റ് വാസ് എ ലോങ്ങ് ഡ്രൈവ്....എനിക്ക് ഒന്ന് ഫ്രഷ് ആകണം പിന്നെ ഒന്ന് കിടക്കണം...'
'സാർ ഉള്ളിലേക്ക് ചെല്ലൂ... അവിടെ സഹായത്തിന് ഒരാളുണ്ട്... എസ്റ്റേറ്റിലെ പണിക്കാരനാണ്...'
'രവി എനിക്ക് ഉള്ള ഫയൽ ഒക്കെ എവിടെ..'
'സർ എല്ലാം റൂമിൽ വെച്ചിട്ടുണ്ട്.... '
'ഓക്കേ രവി, കൈക്ക് എന്ത് പറ്റി...കുറച്ചായാ മുറിവാണല്ലോ...'
'മഹസർ റെഡി ആക്കാൻ മലയിടുക്കിൽ ഇറങ്ങിയപ്പോൾ മുറിഞ്ഞതാണ്... ചെറുതായിട്ട് ഒന്ന് വീണു... നല്ല വഴുക്കലുള്ള പാറക്കെട്ടുകളാണ്...'
'ആരായിരുന്നു ക്രൈം സീൻ അറ്റൻഡ് ചെയ്തത്..'
'സർ അത്...അത് അഞ്ജലി മാഡം ആയിരുന്നു....'
വീണ്ടും ആ പേര് ഞാൻ കേൾക്കേണ്ടി വന്നു...... രവിക്ക് ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ തിരിയാൻ തുടങ്ങി....
'ഓക്കേ സർ ഗുഡ് നൈറ്റ് നാളെ കാണാം..'
രവി വണ്ടിയിൽ കയറി പോയി...കാറിന്റെ ഡിക്കിയിൽ ആരോ പിടിച്ചു വലിക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി...
ഒരു യുവാവാണ്...അയാൾ കൈ ഉയർത്തി എനിക്ക് വണക്കം പറഞ്ഞു...
ഞാൻ അയാളുടെ അടുത്തേക്ക് നടന്നു....
ക്രിസ്റ്റി,അയാൾ എനിക്ക് സ്വയം പരിചയപ്പെടുത്തി തന്നു....എസ്റ്റേറ്റിലെ ജോലിക്കാരനാണ്... ഞാൻ കാറിന്റെ ഡിക്കി തുറന്നുകൊടുത്തു അയാൾ പെട്ടിയുമെടുത്തുകൊണ്ട് എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു...
അത് വളരെ വലിയ ഒരു വീട് തന്നെയായിരുന്നു.....
മുകളിലത്തെ മുറിയാണ് എനിക്ക് വേണ്ടി ഒരുക്കിയത്...ബാക്കിയുള്ള മുറികൾ എല്ലാം പൊടിപിടിച്ചു കിടപ്പാണ്.... ഇവിടെ ആരും തങ്ങാറില്ല എന്ന് ഞാൻ ഉഹിച്ചു.....
'സർ....'
ക്രിസ്റ്റി എന്നെ വിളിച്ചു..
'സർ ഇതാണ് റൂം...ഫ്രഷ് അകാൻ അകത്തുതന്നെ ബാത്രൂം ഉണ്ട്...'
അയാളുടെ സംസാരം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.....എസ്റ്റേറ്റിൽ സാദാരണയായി കരാര് പണിക്ക് വരുന്നവരിൽ പഠിപ്പും വിദ്യാഭ്യാസം ഉള്ളവർ വളരെ കുറവാണ്.....പക്ഷെ അയാൾ...
'സർ റെഡി ആയി വരൂ.... ഞാൻ ഭക്ഷണം എടുത്തു വെക്കാം.....'
അയാൾ മുറിയുടെ വാതിലടച്ചു പുറത്തിറങ്ങി...
ഞാൻ ചുറ്റും നോക്കി... ഒരു ഡബിൾ കോട്ട് ബെഡ്,അലമാര ഒരു ടേബിൾ ചെയർ എന്നിവയാണ് അവിടെ ഉണ്ടായിരുന്നത്... മേശയുടെ മുകളിൽ ഫയൽ ഇരിപ്പുണ്ട്....ഞാൻ ജനാലയുടെ അടുത്തേക്ക് നടന്നു....പുറത്തേക്ക് നോക്കി
പരന്നു കിടക്കുന്ന തേയില ചെടികളിൽ അസ്തമയ സൂര്യന്റെ പ്രകാശം കാണാം.....
ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അയാൾ എനിക്ക് ഭക്ഷണം റെഡി ആക്കി കാത്തിരുന്നു.... അങ്ങോട്ട് എന്തെങ്കിലും സംസാരിക്കുന്നതിന് മുന്നേ അയാൾ ഇങ്ങോട്ട് കയറി സംസാരിച്ചു
'സർ എനിക്ക് വീട്ടിൽ പോകണമായിരുന്നു... വീട്ടിൽ അവൾ തനിച്ചേ ഉള്ളു....
സാറിനു വേറെ എന്തെങ്കിലും ആവശ്യം.....'
'ഇല്ല ക്രിസ്റ്റി പൊക്കൊളു... സഹായങ്ങൾക്ക് നന്ദി..'
'ഞാൻ രാവിലെ വരാം സർ...'
മുറി വിട്ട് പോകുന്നതിന് മുന്നേ എനിക്ക് ഗുഡ് നൈറ്റ് പറയാൻ അയാൾ മറന്നില്ല....
നല്ല ഭക്ഷണം.... ഞാൻ കഴിച്ചു കഴിഞ്ഞു വാതിലടച് എന്റെ മുറിയിൽ കയറി കസേരയിൽ ഇരുന്നു..... കേസ് ഫയൽ കയ്യിലെടുത്തു ആദ്യത്തെ പേജ് തുറന്നു....
ക്രൈം നമ്പർ 23 / 2017.
ഏയ്ഞ്ചൽ
ഡേറ്റ് ഓഫ് ബർത്ത് 23-2-1994
വയസ്സ് 23.......
ഞാൻ ഫയലിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ നോക്കി...കാണാൻ സുന്ദരിയായിരുന്നു അവൾ....
അങ്ങനെ പതിവ് രീതിയിൽ എല്ലാം വിശദികരിച്ചിരിക്കുന്നു....
നന്നായി എഴുതാൻ അറിയുന്ന ആരോ ഉണ്ടാക്കിയതാണ് മഹസർ.... !!
നല്ല കാവ്യാത്മകമായി എഴുതിയത് പോലെ....
ഞാൻ അടുത്ത പേജ് എടുത്തു.....
അപ്പോൾ ആരോ താഴെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.....
ഞാൻ സ്റ്റെപ് ഇറങ്ങി വാതിലിന്റെ അടുത്തേക്ക് നടന്നു....
തുടരും...
അക്ഷയ്..

No comments:
Post a Comment